Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തർപ്രദേശിലെ സോൺഭദ്രയിൽ 12 ലക്ഷം കോടി രൂപ വിലമതിക്കുന്ന 3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല; ആകെ കണ്ടെത്തിയത് വെറും 160 കിലോ സ്വർണം! 52806 ടൺ സ്വർണ്ണ അയിര് കണ്ടെത്തിയെന്നത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത് സ്വർണം കണ്ടെത്തിയെന്ന്; അയിര് ശുദ്ധീകരിച്ച് വെരുമ്പോൾ വെറും 160 കിലോയെ കാണുകയുള്ളൂവെന്ന് ജിയോളജിക്കൽ സർവേഓഫ് ഇന്ത്യ; വ്യക്തത വരുത്താൻ യുപി മൈനിഗ് വകുപ്പുമായി സംയുക്ത വാർത്താസമ്മേളനം നടത്തും; മലപോലെ വന്ന യുപി സ്വർണ്ണനിധി വാർത്ത എലിയാവുമ്പോൾ

ഉത്തർപ്രദേശിലെ സോൺഭദ്രയിൽ 12 ലക്ഷം കോടി രൂപ വിലമതിക്കുന്ന 3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല; ആകെ കണ്ടെത്തിയത് വെറും 160 കിലോ സ്വർണം! 52806 ടൺ സ്വർണ്ണ അയിര് കണ്ടെത്തിയെന്നത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത് സ്വർണം കണ്ടെത്തിയെന്ന്; അയിര് ശുദ്ധീകരിച്ച് വെരുമ്പോൾ വെറും 160 കിലോയെ കാണുകയുള്ളൂവെന്ന് ജിയോളജിക്കൽ സർവേഓഫ് ഇന്ത്യ; വ്യക്തത വരുത്താൻ യുപി മൈനിഗ് വകുപ്പുമായി സംയുക്ത വാർത്താസമ്മേളനം നടത്തും; മലപോലെ വന്ന യുപി സ്വർണ്ണനിധി വാർത്ത എലിയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: ഉത്തർപ്രദേശിലെ സോൺഭദ്രയിൽ 12ലക്ഷം കോടി രൂപ വില മതിക്കുന്ന 3000 ടൺ സ്വർണം കണ്ടെത്തിയെന്ന വാർത്ത ശരിയല്ലെന്നും വെറും 160 കിലോ സ്വർണ്ണമാണ് കണ്ടെത്തിയതെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 52806 ടണ്ണ് സ്വർണ്ണ അയിര് കണ്ടെത്തിയെന്നത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത് സ്വർണം കണ്ടെത്തിയെന്നാണെന്നും ഇതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഈ അയിര് ശുദ്ധീകരിക്കുമ്പോൾ വെറും 160 കിലോ സ്വർണ്ണമാണ് കിട്ടുക. എന്നാൽ ഇവിടെ കൂടതൽ ഗവേഷണം നടന്നുകൊണ്ടിരിക്കയാണെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ വിശദീകരിച്ചു.

യു പി മൈനിങ് വകുപ്പാണ് ഈ റിപ്പോർട്ട് നൽകിയതെന്നും ജിഎസ്ഐ വിശദീകരിക്കുന്നു. 160 കിലോ സ്വർണ്ണ ശേഖരം മാത്രമാണ് ജിഎസ്ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതിൽ വ്യക്തത വരുത്താൻ സംസ്ഥാന മൈനിങ് വകുപ്പുമായി ചേർന്ന് വാർത്ത സമ്മേളനം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ 3000 ടൺ സ്വർണ നിക്ഷേപം ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. സോൻ പഹാഡി, ഹാർദി മേഖലകളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയതെന്നായിരുന്നു വാർത്ത. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമടക്കം ഈ വാർത്ത നൽകിയിരുന്നു.

വാർത്ത വ്യാപകമായി പ്രചരിക്കുകയും മറ്റ് ദേശീയ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 12 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണമാണിത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഇന്ത്യയുടെ സ്വർണനിക്ഷേപത്തിന്റെ ഏതാണ്ട് അഞ്ചിരട്ടി വരും ഇത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. സ്വർണ്ണത്തിനൊപ്പം വിവിധ ലോഹങ്ങളും മറ്റു ധാതുലവണങ്ങളും ടൺ കണക്കിന് ശേഖരമുള്ളതായി കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. സ്വർണം മാത്രം ഇന്ത്യയുടെ നിലവിലെ കരുതലിന്റെ അഞ്ചിരട്ടി ടൺ വരുമെന്നും ഇത് ശരിയാണെങ്കിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം 20 വർഷത്തോളം കുഴിച്ചാലും തീരില്ലെന്നും പ്രദേശത്തിന്റെ മാപ്പ് ഉണ്ടാക്കാനായി യുപി ഭൗമശാസ്ത്രജ്ഞരുടേയും പര്യവേഷകരുടെയും പ്രത്യേക ടീമിനെ ജില്ലയിലേക്ക് അയച്ചിരിക്കുകയാണെന്നുമായരുന്നു റിപ്പോർട്ട്. നിലവിൽ ഇന്ത്യയുടെ സ്വർണം കരുതൽ 618. 2 ടൺ ആണ്. 1992- 93 കാലഘട്ടത്തിൽ സോൻഭദ്ര മേഖലയിൽ സ്വർണഖനനം തുടങ്ങിയതാണ്. ഇരുപത്തിയെട്ട് വർഷത്തിന് ശേഷമാണ് ഇവിടെ സ്വർണശേഖരം കണ്ടെത്തുന്നത്. ഇന്ത്യയുടെ സ്വർണശേഖരം നിലവിൽ 626 ടൺ ആണെന്നാണ് ലോകസ്വർണ കൗൺസിലിന്റെ കണക്ക്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്, ഏതാണ്ട് 3000 ടൺ വരുമെന്നായിരുന്നു പ്രചാരണം. എന്നാലിത് തെറ്റെന്നാണ് ഇപ്പോൾ ജിയോളജിക്കൽ സർവേ പറയുന്നത്.

ലോക സ്വർണ്ണ കൗൺസിലിന്റെ കണക്കുകൾ പ്രകാരം 8,133. 5 ടൺ കരുതലുള്ള അമേരിക്കയാണ് ഒന്നാമത്. തൊട്ടു പിന്നിൽ 3,366 ടൺ കൈവശമുള്ള ജർമ്മനിയും 2,814 ടൺ കൈവശമുള്ള ഐഎംഎഫ് മൂന്നാമതും 2,451 ടണ്ണുമായി ഇറ്റലി നാലാമതും 2,436 ടണ്ണുമായി ഫ്രാൻസ് അഞ്ചാമതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP