Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് പുതിയതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല: വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ വരുന്ന മൂന്നാഴ്ച അതിപ്രധാനം; നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരണമെന്ന് സർക്കാർ; വീടുകളിൽ നിരീക്ഷണത്തിലുള്ളത് കാൽ ലക്ഷത്തിലധികം ആളുകൾ; വിദേശ പൗരന്മാർ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് നിർദ്ദേശം; ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് പതിനാറ് സംസ്ഥാനങ്ങളിൽ; അതീവ ജാഗ്രതാ മുന്നറിപ്പുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും

സംസ്ഥാനത്ത് പുതിയതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല: വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ വരുന്ന മൂന്നാഴ്ച അതിപ്രധാനം; നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരണമെന്ന് സർക്കാർ; വീടുകളിൽ നിരീക്ഷണത്തിലുള്ളത് കാൽ ലക്ഷത്തിലധികം ആളുകൾ; വിദേശ പൗരന്മാർ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് നിർദ്ദേശം; ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് പതിനാറ് സംസ്ഥാനങ്ങളിൽ; അതീവ ജാഗ്രതാ മുന്നറിപ്പുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ വരുന്ന മൂന്നാഴ്ച പ്രധാനമാണെന്നും വിലയിരുത്തലുണ്ട്. കരുതൽ നടപടികളുടെ ഭാഗമായി സർക്കാർ നിരവധി ബോധവത്ക്കര പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്. തുടർച്ചയായി ഇന്നലെയും കേരളത്തിൽ കോവിഡ് 19 രോഗബാധയില്ല എന്ന റിപ്പോർട്ട് വന്നതോടെ ഏറെ ആശ്വാസകരമാണ്. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവർ വ്യക്തമാക്കിയിരുന്നു. കോവിഡ് സംസ്ഥാനത്ത്

ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തും. അതിനായി എല്ലാ പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈകിട്ടുവരെ ഡോക്ടറുടെയും മറ്റും സേവനം ഉറപ്പാക്കും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന് ജനപ്രതിനിധികളുമായി സംസാരിക്കും. എല്ലാ ജില്ലയിലും കോവിഡ് കെയർ സെന്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെൽത്ത് വളന്റിയർ സേവനം ഉറപ്പാക്കാൻ വിരമിച്ചവരുടെ പട്ടിക തയ്യാറാക്കും. വിദഗ്ധസമിതിയുടെ പട്ടിക തയ്യാറായതായും വ്യാഴാഴ്ച അന്തിമരൂപമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ 25,603 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 25,366 പേർ വീടുകളിലും 237 പേർ ആശുപത്രിയിലും. ബുധനാഴ്ചയോടെ പുതുതായി 57 പേർ ആശുപത്രിയിലായി. 7861 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. 4622 പേർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കി. 2550 സാമ്പിൾ പരിശോധിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും സംസ്ഥാനത്തെ സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങളെ പ്രകീർത്തിച്ചത് ആരോഗ്യ വകുപ്പിന് ഊർജം പകരും.

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് വൈകിട്ടുവരെ ഡോക്ടർമാരുള്ളത്. കൂടുതൽ ഡോക്ടർമാരെയും നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെയും നിയോഗിച്ച് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പ്രവർത്തിപ്പിക്കും. കോവിഡ് കെയർ സെന്ററുകൾക്കായി ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ ഉപയോഗിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള കെട്ടിടങ്ങളും ആവശ്യം വരുമ്പോൾ ഉപയോഗിക്കും. ചില സ്വകാര്യ ആശുപത്രികളിൽ ചെറിയ രോഗത്തിന് എത്തുന്നവരെപ്പോലും സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്നതായി വിവരമുണ്ട്. ഇത് ശരിയായ രീതിയല്ല. കോളേജ്, എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകളിൽ ആവശ്യമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി

അതേസമയം, കണ്ണൂർ ജില്ലയിൽ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 36 ആണ്. 7പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 26 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. 11എണ്ണത്തിന്റെ സാമ്പിൾ ഫലം ലഭിക്കാനുണ്ട്. കോട്ടയത്ത് ഇന്നലെ മാത്രമായി 122 പേരെ ഹോം കോറന്റൈനിലേക്ക് മാറ്റി. നിലവിൽ 10 പേരാണ് ആശുപത്രികളിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ സമ്പർക്ക സാധ്യത പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല.

പാലക്കാട് ജില്ലയിൽ 204പേർ നിരീക്ഷണത്തിൽ കഴിയുന്നു. 182 പേർ വീടുകളിലും, 22പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് റിപ്പോർട്ട്. വയനാട്ടിൽ 71 പേരെകൂടി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 4 പേർക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് 192പേരെ പുതുതായി നിരീക്ഷണത്തിലാക്കിയ 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സംസ്ഥാത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ അതിഥി മന്ദിരങ്ങളിലെ താമസ സൗകര്യം ഗവർണർ, മന്ത്രിമാർ, എംഎ‍ൽഎമാർ, എംപി.മാർ, സംസ്ഥാന സർക്കാരിന്റെ അതിഥികൾ, ഔദ്യോഗികാവശ്യത്തിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തി.

കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ അതിഥി മന്ദിരങ്ങളിൽ പൊതുജനങ്ങൾക്കുള്ള റൂം റിസർവേഷനിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസം 20 തീയതി തിരുവനന്തപുരത്ത് വച്ചു നടത്താനിരുന്ന ദക്ഷിണേന്ത്യൻ ക്രൈം ബ്രാഞ്ച് മേധാവിമാരുടെയും മറ്റു കുറ്റാന്വേഷണ ഏജൻസികളുടെ മേധാവിമാരുടെയും യോഗവും മാറ്റിവെച്ചതായി സൂചനയുണ്ട്. കൂടാതെ, കോവിഡ് 19 രോഗപരിശോധനയ്ക്ക് മൂന്ന് സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകിയിരുന്നു. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി എന്നീ സ്ഥപനങ്ങൾക്കാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ലാബിനു പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും കോവിഡ് പരിശോധന നടത്താൻ അനുമതിയുണ്ട്.

മൂന്ന് ലാബുകൾക്ക് കൂടി അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് തന്നെ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി ഏകദേശം 500 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമാകും. പുതിയ സ്ഥാപനങ്ങൾ കൂടിയാകുന്നതോടെ, രാജ്യത്തെ അംഗീകൃത പരിശോധന ലാബുകളുടെ എണ്ണം 66ആകുമെന്നതിൽ വലിയ നേട്ടമാണ്. എന്നാല, കൊവിഡ് 19 എന്ന മഹാമാരിയിൽ കേരളത്തിലെ സാമ്പത്തികരംഗത്ത് വൻ ഇടിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് നിയന്ത്രണം. ഓഫീസുകളിൽ അടിയന്തരമല്ലാത്ത യോഗങ്ങളും യാത്രകളും ഒഴിവാക്കാനും ഇ ഫയലുകൾ ഉപയോഗിക്കാനും സർക്കാർ നിർദ്ദേശം നൽകി. സന്ദർശകർക്കും നിയന്ത്രണമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൊതുഭരണ വകുപ്പ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അത്യാവശ്യക്കാരൊഴികെ സന്ദർശകരെ ഓഫീസിലേക്ക് കടത്തിവിടരുതെന്നാണ് പ്രധാന നിർദ്ദേശം. ജീവനക്കാരെയും സന്ദർശകരെയും കഴിവതും തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കണം. അടിയന്തരമല്ലാത്ത യോഗങ്ങളും അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകളും ഒഴിവാക്കണം. യോഗങ്ങൾ കഴിവതും വീഡിയോ കോൺഫറൻസ് വഴി ആക്കുക എന്നീ നിർദേശങ്ങളും ഉത്തരവിലുണ്ട്.

എന്നാൽ, രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ പരീക്ഷകളും മാർച്ച് 31 വരെ മാറ്റിവെയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകി. കൊവിഡ് 19 ബാധിച്ച് ഇന്ത്യയിൽ ഇതുവരെ മരിച്ചത് മൂന്ന് പേരാണ്. കേരളത്തിൽ 27 പേരാണ് ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തിൽ കോവിഡ്-19 വ്യാപിക്കുമ്പോൾ രണ്ടുലക്ഷം കവിഞ്ഞതിന് പിന്നാലെ മരണം എട്ടായിരം കടന്നിരിക്കുകയാണ്. 169 രാജ്യങ്ങളിലാണ് രോഗം ഭീതി പടർത്തുന്നത്. 3,384 പേർക്കാണ് ഏഷ്യയിൽ ജീവൻ നഷ്ടമായതെങ്കിൽ ബുധനാഴ്ച വൈകീട്ട് നാലരവരെ യൂറോപ്പിലെ മരണം 3,421 ആയി.

അതീവ ജാഗ്രത മുന്നറിയിപ്പ്

കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം തടയാൻ നിരീക്ഷണത്തിൽ കഴിയുന്നവർ അടുത്ത രണ്ടാഴ്ച അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും. ഇനി വിദേശത്തു നിന്നെത്തുന്നവരെ പ്രത്യേക കേന്ദ്രങ്ങളിൽ നിരീക്ഷിക്കും. വിദേശികൾ രോഗമില്ലെന്ന് ഉറപ്പാക്കി രാജ്യം വിടണമെന്ന കേന്ദ്രനിർദേശത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അവധിയിലുള്ള ഡോക്ടർമാർ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ യാത്രാവഴികൾ തയാറാക്കിയതിൽ ശ്രീചിത്ര ആശുപത്രിയുടെ പേരുൾപ്പടെ മറച്ചുവച്ചു.

വിമാനത്താവളങ്ങളിൽ ശരീരതാപനില മാത്രമാണ് പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരും പുതിയതായി നിരീക്ഷണത്തിൽവരുന്നവരും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റേയും ജില്ലാ ഭരണകൂടങ്ങളുടേയും മുന്നറിയിപ്പ്. പത്തനംതിട്ടയിൽ കോവിഡ് ബാധിതരെ പരിചരിച്ച വനിതാ ഡോക്ടർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തി. സാംപിളുകൾ പരിശോധനയ്ക്ക് അയച്ചരിക്കുകയാണ്. കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് വിദേശത്തു നിന്നെത്തുവരെ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാററാനുള്ള നടപടികൾക്ക് തുടക്കാമായി. ഇന്നും നാളെയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1200 പേരെ ജില്ലയിലെ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. ഇതിനായി 50 ബസുകൾ എത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നല്കിയിട്ടുണ്ട്.

വിദേശ പൗരന്മാർ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് സംസ്ഥാനം ഉത്തരവിറക്കി. 5000 വിദേശ വിനോദ സഞ്ചാരികളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ യാത്രാവഴി തയാറാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഡോക്ടർ ഭക്ഷണം കഴിച്ച ഹോട്ടലുകളുടെ പേരുകൾ മാത്രമാണ് ചാർട്ടിലുള്ളത്. ശ്രീചിത്രാ അധികൃതർ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നാണ് സൂചന. ഒരാൾ നിർദേശങ്ങൾ ലംഘിക്കുമ്പോൾ ബന്ധപ്പെട്ട നൂറു കണക്കനിന് പേരെ നിരീക്ഷണത്തിലാക്കേണ്ട ഭാരിച്ച ജോലിയാണ് കോവിഡ് പ്രതിരോധ നടപടികൾക്കിടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും അഭിമുഖീകരിക്കുന്നത്. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമൂഹത്തിന്റെ സഹായം തേടുകയാണ് നിർണായക ഘട്ടത്തിൽ സർക്കാർ ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP