Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷത്തേക്ക് പുതിയ പദ്ധതികൾ ഒന്നുമില്ല; ബജറ്റിൽ ഉൾക്കൊള്ളിച്ച പദ്ധതികളും ഈ സാമ്പത്തിക വർഷം ഫയലിൽ ഉറങ്ങും; കോവിഡ് രോ​ഗബാധ കൂടുന്നതോടെ കൂടുതൽ ശ്രദ്ധ നൽകേണ്ടിവരിക ആരോ​ഗ്യ മേഖലയിലെന്ന് വിശദീകരണം; രാജ്യത്ത് ഒരു വർഷത്തേക്ക്​ പുതിയ പദ്ധതികളൊന്നും ആവിഷ്​കരിക്കില്ലെന്ന്​ വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം

ഒരു വർഷത്തേക്ക് പുതിയ പദ്ധതികൾ ഒന്നുമില്ല; ബജറ്റിൽ ഉൾക്കൊള്ളിച്ച പദ്ധതികളും ഈ സാമ്പത്തിക വർഷം ഫയലിൽ ഉറങ്ങും; കോവിഡ് രോ​ഗബാധ കൂടുന്നതോടെ കൂടുതൽ ശ്രദ്ധ നൽകേണ്ടിവരിക ആരോ​ഗ്യ മേഖലയിലെന്ന് വിശദീകരണം; രാജ്യത്ത് ഒരു വർഷത്തേക്ക്​ പുതിയ പദ്ധതികളൊന്നും ആവിഷ്​കരിക്കില്ലെന്ന്​ വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ്​ 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഒരു വർഷത്തേക്ക്​ പുതിയ പദ്ധതികളൊന്നും ആവിഷ്​കരിക്കില്ലെന്ന്​ ധനമന്ത്രാലയം. ബജറ്റ്​ പ്രകാരം അംഗീകരിച്ച പദ്ധതികളും മാർച്ച്​ 31 വരെ നിർത്തിവെക്കും. പുതിയ പദ്ധതികൾ അംഗീകരിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നത്​ നിർത്തിവെക്കാൻ മറ്റെല്ലാ മന്ത്രാലയങ്ങൾക്കും ധനമന്ത്രാലയം നിർദ്ദേശം നൽകി.

അതേസമയം കോവിഡ്​ സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ച പി.എം ഗരീബ്​ കല്യാൺ പാക്കേജ്​, ആത്മനിർഭർ ഭാരത്​ അഭിയാൻ തുടങ്ങിയ പ്രത്യേക പദ്ധതികൾ നടപ്പാക്കും. പ്രത്യേക പാക്കേജുകളിൽ പ്രഖ്യാപിച്ചവ ഒഴികെ ബാക്കിയെല്ലാം 2021 മാർച്ച്​ 31 വരെ റദ്ദാക്കുമെന്നും ധനമ​ന്ത്രാലയം അറിയിച്ചു. കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്നതോടെ ആരോഗ്യ ​മേഖലയിലേക്ക്​ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടി വരും. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്നാണ്​ ധനമന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തെ കോവിഡ് വ്യാപനം ദിനംപ്രതി കൂടിവരികയാണ്. ഒരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 9851 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 273 പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ഒരോ ദിവസം കഴിയും തോറും പുതിയ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയർന്നു. അതേസമയം ഇതിൽ 1,10,960 - പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6348 പേർ ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിൽ 1,43,661 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് 43 ലക്ഷം (43,86,379) പേരുടെ കോവിഡ് പരിശോധന നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ തോത് ദേശീയതലത്തിൽ 6.67 ആണ്. എന്നാൽ മഹാരാഷ്ട്രയിൽ ഇതു നൂറു പേരിൽ 16 എന്ന കണക്കിലാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 65 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നാണ്.

നിലവിലെ രോഗവ്യാപനത്തിന്റെ തോത് പരിശോധിക്കുമ്പോൾ നാളെയോ മറ്റന്നാളോ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടക്കാനാണ് സാധ്യത. അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് ഇറ്റലിയിലായിരുന്നു. 2.33 ലക്ഷം കോവിഡ് കേസുകളാണ് ഇറ്റലിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്ത്യയേക്കാൾ അഞ്ചിരട്ടി മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP