Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കൻ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങൾ തുടങ്ങി; കോക്കനട്ട് ബോംബുകളും സോഡാ ബോംബുകളും ഉണ്ടാക്കാൻ മത്സരിച്ച് പാർട്ടികൾ; ബോംബുകളിലെ നവീനരീതി കണ്ട് അന്തം വിട്ട് പൊലീസ്

വടക്കൻ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങൾ തുടങ്ങി; കോക്കനട്ട് ബോംബുകളും സോഡാ ബോംബുകളും ഉണ്ടാക്കാൻ മത്സരിച്ച് പാർട്ടികൾ; ബോംബുകളിലെ നവീനരീതി കണ്ട് അന്തം വിട്ട് പൊലീസ്

രഞ്ജിത് ബാബു

കണ്ണൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്് അടുത്തതോടെ കണ്ണൂർ ജില്ലയിൽ ബോംബു നിർമ്മാണം തകൃതിയാകുന്നു. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയസംഘർഷങ്ങൾക്കുവേണ്ടി ബോംബുകൾ നിർമ്മിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. ആളൊഴിഞ്ഞ കുന്നിൻ പ്രദേശങ്ങളും ആൾപ്പാർപ്പില്ലാത്ത വീടുകളുമാണ് നിർമ്മാണ കേന്ദ്രങ്ങൾ. മലയോരങ്ങളിലൂടേയും പുഴകളിലൂടേയുമാണ് ഇവ മറുജില്ലകളിലേക്ക് വ്യാപിക്കുന്നത്. വെടിമരുന്നുകൾ മാത്രം നിറച്ച് നിർമ്മിക്കുന്ന നാടൻ ബോംബുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പകരം ന്യൂ ജനറേഷൻ സാങ്കേതിക വിദ്യ കൊണ്ടു നിർമ്മിക്കുന്ന ബോംബുകളാണ് പുതുതായി രംഗത്തുവന്നത്. പാറമടകളിലേക്കെന്ന വ്യാജേന എത്തുന്ന വെടിമരുന്നാണ് ബോംബു നിർമ്മാണത്തിനെത്തുന്നത്.

അടുത്ത ദിവസങ്ങളിലായി കണ്ടെത്തിയ ബോംബുകളിലെ നവീനരീതി കണ്ട് പൊലീസ് പോലും അന്തിച്ചിരിക്കയാണ്. സോഡാ ബോംബും കോക്കനട്ട് ബോംബുമാണ് നവാഗതരായി എത്തിയിട്ടുള്ളത്. സോഡാക്കുപ്പിയിൽ വെടിമരുന്നു നിറച്ച് എതിരാളിക്കു നേരെ പ്രയോഗിച്ചാൽ മരണം സംഭവിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവനും കിടപ്പിലാകും. സ്‌ഫോടനത്തിൽ പൊട്ടിച്ചിതറുന്ന സോഡാക്കുപ്പിയുടെ ചില്ലുകൾ എതിരാളിയുടെ ശരീരത്തിൽ ആയിരക്കണക്കിനാണ് പതിക്കുന്നത്. ഇത് പൂർണമായും നീക്കാൻ വൈദ്യശാസ്ത്രം ഇനിയും പുരോഗമിക്കേണ്ടിവരും.

കോക്കനട്ട് ബോംബുകളാണ് മറ്റൊരു വില്ലൻ. ചിരട്ടകൾക്കകത്ത് വെടിമരുന്നു നിറച്ച് ടാപ്പുകൾകൊണ്ട് ഒട്ടിച്ച് എതിരാളിക്കുനേരെ എറിഞ്ഞാൽ കണ്ണും കാതുമെല്ലാം പോയി ജീവച്ഛവമാകും. അക്രമരാഷ്ട്രീയക്കാരുടെ ശാസ്ത്രജ്ഞന്മാർ ഏറ്റവും പുതുതായി രൂപം കൊടുത്ത ഈ രണ്ടു ബോംബുകളും ഇതുവരെ പ്രയോഗിച്ചിട്ടില്ല. പാറമടകളിലേക്ക് എത്തിച്ചേരുന്ന ബോംബുനിർമ്മാതാക്കൾക്ക് ലഭിക്കുന്ന വെടിമരുന്നിൽ വിനാശകാരികളായ രാസവസ്തുക്കളാണ് ഉള്ളത്. പൊട്ടാസ്യം, സൾഫർ, അലൂമിനിയം, ആഴ്‌സലിക്ക് എന്നീ ചേരുവകൾ ചേർന്നതാണ് വെടിമരുന്ന്. ബോംബു പൊട്ടി പരിക്കേൽക്കുന്നവർക്ക് പിന്നീട് സാധാരണ ജീവിതം അസാധ്യമാണ്.

ഈ രാസ വസ്തുക്കളുടെ സാന്നിധ്യമാണ് അതിനു പ്രധാന കാരണമെങ്കിലും കുപ്പിച്ചില്ലുകളും ചിരട്ടക്കഷണങ്ങളും ഇരുമ്പാണികളും ഉപയോഗിക്കുന്നതോടെ ജീവിക്കുന്ന രക്തസാക്ഷികളാകേണ്ടിവരികയാണ് ബോംബു സ്‌ഫോടനമേറ്റവരുടെ ജീവിതം. ബോംബുനിർമ്മാണത്തിന് പുതിയ തലമുറ ഉണ്ടാകില്ലെന്നാണ് കരുതിയതെങ്കിൽ തെറ്റി. ന്യൂ ജനറേഷനിൽ രാഷ്ട്രീയ ആഭിമുഖൃം കുറയുന്നുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും കൗമാരക്കാർ ബോംബു നിർമ്മാണത്തിന് രംഗത്തുണ്ടെന്നു കണ്ണൂർ ജില്ലയിലെ സമീപകാലസംഭവങ്ങൾ തെളിയിക്കുന്നു. പഴയ തലമുറ പിൻവാങ്ങുന്നതോടെ 17നും 25നും ഇടയിൽ പ്രയമുള്ളവർ ബോംബു നിർമ്മാണത്തിനിടയിൽ പിടികൂടപ്പെടുന്നതും പരിക്കേൽക്കുന്നതും വ്യാപകമാവുകയാണ്.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മേഖലയിൽ വ്യാപകമായി ബോംബു ശേഖരം എത്തിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ഇവിടെയുള്ള ഒരു ക്വാറിയിൽ നിന്നും 64 ഡിറ്റണേറ്റർ, 16 ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടികൂടിയിരുന്നു. പാനൂർ മേഖലകളിലും ബോംബു നിർമ്മാണം നടക്കുന്നുണ്ടെന്ന സൂചനയുണ്ട്. നിർമ്മാണ വൈദഗ്ധ്യം നേടിയ ചിലർ ഈ മേഖലയിൽനിന്നും അടുത്ത ദിവസങ്ങളിലായി പ്രത്യേക കേന്ദ്രങ്ങളിൽ പോയിട്ടുണ്ടെന്നാണ് സൂചന.

ബിജെപി- ആർ.എസ്.എസ്. സംഘടനകളും സിപിഐ.(എം) യുമാണ് ബോംബുകൾ നിർമ്മിക്കുന്നതും ശേഖരിച്ചു വെക്കുന്നതും എന്ന ആക്ഷേപം പൊലീസ് പറയുന്നുണ്ട്. പേരിനുമാത്രം ബോംബുകളും മാരകായുധങ്ങളും പിടിച്ചുവെന്ന് മിടുക്ക് കാട്ടുന്ന പ്രചരണം മാത്രമാണ് പൊലീസിന്റെ ഭാഗത്തുള്ളത്. രാഷ്ട്രീയ ക്രിമിനലുകളുടെ കൈകളിൽ ബോംബുകളെത്തിയാൽ കണ്ണൂർ ജില്ലയിലും കോഴിക്കോട്, കാസർഗോഡ്, ജില്ലകളിലെ ഭാഗങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് കലാപകലുഷിതമാകുന്നത് തടയാൻ പ്രയാസപ്പെടേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP