Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുകുമാരൻ നായരെ വെല്ലുവിളിച്ചു ചെങ്ങന്നൂരിലെ കോൺഗ്രസ് നേതാവ് വിശ്വാനാഥ പിള്ള പ്രതിനിധി സഭയിലേക്ക് നോമിനേഷൻ നൽകി; കോൺഗ്രസിന്റെ കരുത്തനായ നേതാവിന്റെ നീക്കത്തിന് ചെങ്ങന്നൂർ യൂണിയനിൽ മികച്ച പിന്തുണ; ചരിത്രത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വത്തിനുള്ളിൽ വിമത ശബ്ദം ഉയരുന്നു

സുകുമാരൻ നായരെ വെല്ലുവിളിച്ചു ചെങ്ങന്നൂരിലെ കോൺഗ്രസ് നേതാവ് വിശ്വാനാഥ പിള്ള പ്രതിനിധി സഭയിലേക്ക് നോമിനേഷൻ നൽകി; കോൺഗ്രസിന്റെ കരുത്തനായ നേതാവിന്റെ നീക്കത്തിന് ചെങ്ങന്നൂർ യൂണിയനിൽ മികച്ച പിന്തുണ; ചരിത്രത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വത്തിനുള്ളിൽ വിമത ശബ്ദം ഉയരുന്നു

ചങ്ങനാശേരി : എൻ എസ് എസിലും ആദ്യമായി വിമത ശബ്ദമുയരുന്നു. കാലാകലങ്ങളിലായി എൻ എസ് എശ് ജനറൽ സെക്രട്ടറിമാർ ആഗ്രഹിക്കുന്നത് പോലെ മാത്രമേ എൻ എസ് എസിൽ നടക്കുകയുള്ളൂ. താലൂക് യൂണിയൻ തെരഞ്ഞെടുപ്പിൽ പോലും ഇത് തന്നെയാണ് പ്രതിഫലിക്കുക. ഡയറക്ടർ ബോർഡിലെ തെരഞ്ഞെടുപ്പുകൾ മിക്കവാറും ഏകപക്ഷീയമായിരിക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറിയായ ജി സുകുമാരൻ നായർ എത്തിയപ്പോഴും ഈ പതിവ് തുടർന്നു. എന്നാൽ അപ്രതീക്ഷിത വിമത ശബ്ദം ഉയരുകയാണ്. എൻ എസ് എസിന്റെ ശക്തി കേന്ദ്രമായി വിലയിരുത്തുന്ന ചെങ്ങന്നൂരിലാണ് വിമത നീക്കം നടക്കുന്നത്.

എൻ.എസ്.എസ് പ്രതിനിധി സഭയിലേക്ക് വിവിധ താലൂക്ക് യൂണിയനിൽ നിന്നും 12 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ യൂണിയനിൽ നിന്നും മുൻ രജിസ്ട്രാർ കെ.എൻ വിശ്വനാഥൻപിള്ളയുടെ നേതൃത്വത്തിൽ ഔദ്യോഗിക പാനലിനെ വെല്ലു വിളിച്ച് മത്സരരംഗത്ത്. കഴിഞ്ഞ പതിനാറു വർഷമായി ചെങ്ങന്നൂർ എൻ.എൻ.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റായും , ആറു വർഷമായി എൻ.എസ്.എസ് കരയോഗം രജിസ്ട്രാറുമായി പ്രവർത്തിച്ചു വരികയായിരുന്നു കെ.എൻ വിശ്വനാഥൻ പിള്ള . കഴിഞ്ഞ മാർച്ചിലാണ് എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ,ഡയറക്ടർബോർഡ്അംഗം, താലൂക്ക് യൂണിയൻ പ്രസിഡന്റ് തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജി വച്ചത്. ജി സുകുമാരൻനായരുടെ അതി വിശ്വസ്തനായിരുന്നു ഒരുകാലത്ത് വിശ്വാഥപിള്ള. അതുകൊണ്ട് കൂടിയാണ് ഈ തെരഞ്ഞെടുപ്പിന് പ്രസക്തി കൂടുന്നതും.

ആറു പേരാണ് ചെങ്ങന്നൂർ യൂണിയനിൽ നിന്നും പ്രതിനിധി സഭയിലേക്ക് വേണ്ടത്. രണ്ടു വ്യക്തിപ്രതിനിധികളും, ആറു സ്ഥാപന പ്രതിനിധികളും. കെ.എൻ വിശ്വനാഥൻപിള്ള വ്യക്തിപ്രതിനിധിയായിട്ടാണ് മത്സരിക്കുന്നത്. ഔദ്യോഗിക പാനലിൽ വ്യക്തിപ്രതിനിധികളായി മത്സരിക്കുന്നത് നിലവിലെ യൂണിയൻ പ്രസിഡന്റ് പി.എൻ സുകുമാരപ്പണിക്കരും, ആറന്മുള വാസ്തു ഗുരുകുല ഡയറക്ടറും കലാമണ്ഡലം കല്പിത സർവകലാശാല വൈസ്ചാൻസിലറുമായ പി.എൻ സുരേഷും മത്സരിക്കുന്നു. കൂടാതെ കുളനട മുൻ പഞ്ചായത്തു പ്രസിഡന്റു ഉളനാട് ഹരികുമാർ, ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി എം. വി ഗോപകുമാർ, രാമചന്ദ്രൻനായർ എന്നിവർ ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികളാണ് കെ.എൻ വിശ്വനാഥരൻപിള്ളയുടെ പാനലിൽ ഉണ്ണികൃഷ്ണൻ നായർ എണ്ണയ്ക്കാട്, കൃഷ്ണപിള്ള കൊഴുവല്ലൂർ പാർത്ഥസാരഥി എന്നിവരും മത്സരിക്കുന്നു.

ഡയറക്ടർബോർഡ് അംഗം, യൂണിയൻ പ്രസിഡന്റ് സ്ഥാനങ്ങൾ ഉള്ളപ്പോൾ തന്നെ വിശ്വനാഥപിള്ള കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു. കോൺഗ്രസിലെ ഐ ഗ്രൂപ്പിൽപ്പെട്ട ആളും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുടെ ഏറ്റവും അടുത്ത ആളുമായിരുന്നു. 2006, 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലയളവിൽ കെ.എൻ വിശ്വനാഥൻ ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി സീറ്റു കിട്ടി മത്സരിക്കുമെന്ന ധാരണ ഉണ്ടായിരുന്നു. 2011ൽ സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയതുമാണ്. എന്നാൽ അന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റുകൂടിയായ പി.സി വിഷ്ണുനാഥിനെയാണ് സ്ഥാനാർത്ഥിയായി പരിഗണിച്ചത്.

സ്ഥാനാർത്ഥിത്വം കിട്ടാഞ്ഞ സാഹചര്യത്തിൽ ഡി.സി.സി പ്രസിഡന്റ് ആക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു എന്നാൽ യാഥാക്രമം സി.ആർ ജയപ്രകാശ്, എ.എ ഷുക്കൂർ എന്നിവർക്കാണ് ഡി.സി.സി പ്രസിഡന്റുമാരായി നറുക്കു വീണത്. ഒരു ഘട്ടത്തിൽ ഐയുടെ പ്രതിനിധിയായ ഷുക്കൂർ ഒഴിയുകയും കെ.എൻ വിശ്വനാഥൻ ഡി.സി.സി പ്രിസിഡന്റ് ആകുമെന്ന ധാരണയും പരന്നിരുന്നു. എന്നാൽ ആലപ്പുഴയിൽ നിന്നു തന്നെയുള്ള ഡി.സി.സി പ്രസിഡന്റു സ്ഥാനം സ്വപ്നം കണ്ട് ചിലർ വിശ്വനാഥന്റെ വരവിനെ ഒളിഞ്ഞു തകർക്കുകയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. ഐ ഗ്രൂപ്പിന്റെ ആലപ്പുഴ ജില്ലയിലെ മുന്നണി പോരാളിയെ നിരന്തരം പാർട്ടി തഴയുന്ന സാഹചര്യത്തിലാണ് എൻ.എസ്.എസ് നേതൃത്വം രജിസ്ട്രാർ ആയി നിയമിച്ചത്. രജിസ്ട്രാർ ആകണമെങ്കിൽ കെപിസിസി എക്‌സിക്യുട്ടീവ് അംഗം രാജിവെക്കണമായിരുന്നു. എൻ.എസ്.എസ്സിന്റെ ഔദ്യോഗിക ഭാരവാഹികൾക്ക് രാഷട്രീയ പാർട്ടികളുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കരുതെന്ന പ്രഖ്യാപിത നയമാണ്.എൻ.എസ്. എസിനു രാഷ്ട്രീയമില്ല. എല്ലാ രാഷട്രീയ പാർട്ടികളോടും സമദൂരമാണ്. നായർ സമുദായത്തിനു ദോഷമായി ബാധിക്കുന്ന എന്തിനേയും വ്യവസ്ഥാപിത മാർഗത്തിലൂടെ എതിർക്കും. എന്നാൽ സമുദായ അംഗങ്ങൾക്ക് ഏതു രാഷട്രീയ പാർട്ടിയിലും വിശ്വസിക്കാം എന്നതാണ് നയം.

എന്നാൽ കെ.എൻ വിശ്വനാഥൻപിള്ള എൻ.എസ്.എസ് രജിസ്ട്രാർ ആയി ഇരിക്കുമ്പോൾ തന്നെ കോൺഗ്രസ് ഐ വിഭാഗത്തിന്റെ ഗ്രൂപ്പു യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇതു മാദ്ധ്യമങ്ങൾ അന്നു റിപ്പോർട്ട് ചെയ്തതാണ് . എൻ.എസ്.എസ് കരയോഗ പ്രവർത്തകരായ കോൺഗ്രസ്, പാർട്ടിയിലുള്ളവരും, മററു രാഷട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവരും രജിസ്ട്രാർ എൻ.എസ്.എസിന്റെ നയങ്ങൾക്ക് വിരുദ്ധമായി കോൺഗ്രസിന്റെ ഗ്രൂപ്പു യോഗങ്ങളിൽ പങ്കെടുക്കുന്ന വിവരം എൻ.എസ്.എസ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. കഴിഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരസ്യമായി തന്നെ ഗ്രൂപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും, സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടതും കോൺഗ്രസിൽ തന്നെ ചർച്ച വിഷയമാകുകയും, അതും എൻ.എസ്.എസ് നേതൃത്വം അറിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ നേതൃത്വം രജിസ്ട്രാർ പരസ്യമായി രാഷട്രീയ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തുകയും ചെയ്തു.

2016ലെ നിയമസഭാ തെരഞെടുപ്പിലും വിശ്വനാഥൻപിള്ള കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിൽ വന്ന സാഹചര്യത്തിൽ എൻ.എസ്.എസ് നേതൃത്വം കാര്യങ്ങൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് രജിസ്ട്രാർ സ്ഥാനം ഉൾപ്പെടെ രാജി വച്ചത്. എന്നാൽ യൂണിയൻ പ്രസിഡന്റുസ്ഥാനം രാജി വെക്കുന്നതു സംബന്ധിച്ച് യൂണിയനിലെ വൈസ് പ്രസിന്റിനോടോ, മറ്റ് യൂണിയൻ കമ്മിറ്റി അംഗങ്ങളോട് ചോദിക്കാതെയാണെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ തന്റെ കരയോഗത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങൾകൊണ്ടാണ് താൻ രാജിവച്ചതെന്നാണ് വിശ്വനാഥൻപിള്ള ഇറക്കിയ പ്രസ്ഥാവനയിൽ പറയുന്നത്.

കാലാവധി കഴിഞ്ഞ ഇലക്ടറോൾ മെമ്പർ ആയതിനാൽ പ്രധാനസ്ഥാനങ്ങളിൽ തുടരുന്നത് സമുദായത്തിനു ദോഷമായി ബാധിക്കരുതെന്ന വിശ്വാത്താലാണ് രാജി വെയ്ക്കുന്നതെന്നു വിശ്വനാഥൻപിള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP