Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർകോഴയിൽ കെ എം മാണിക്ക് പിന്തുണ നൽകിയത് സമുദായത്തിന് ചീത്തപ്പേരുണ്ടാക്കി; സുകുമാരൻ നായർക്കെതിരെ പാലയിലെ നായന്മാർ; ക്രൈസ്തവസഭ പോലും തള്ളിപ്പറഞ്ഞ ധനമന്ത്രിയെ പിന്തുണച്ച ജനറൽ സെക്രട്ടറിയെ വിമർശിച്ച് കരയോഗത്തിന്റെ പ്രമേയം

ബാർകോഴയിൽ കെ എം മാണിക്ക് പിന്തുണ നൽകിയത് സമുദായത്തിന് ചീത്തപ്പേരുണ്ടാക്കി; സുകുമാരൻ നായർക്കെതിരെ പാലയിലെ നായന്മാർ; ക്രൈസ്തവസഭ പോലും തള്ളിപ്പറഞ്ഞ ധനമന്ത്രിയെ പിന്തുണച്ച ജനറൽ സെക്രട്ടറിയെ വിമർശിച്ച് കരയോഗത്തിന്റെ പ്രമേയം

മറുനാടൻ മലയാളി ബ്യൂറോ

പാല: പാലാക്കാരുടെ മാണിക്യം തന്നെയായിരുന്നു ധനമന്ത്രി കെ എം മാണി ഏതാനും മാസം മുമ്പ് വരെ. ബാർ കോഴ കേസിൽ ആരോപണം ഉന്നയിച്ച് ബിജു രമേശെന്ന മദ്യവ്യവസായി രംഗത്തെത്തുന്നത് വരെ. പിന്നീടങ്ങോട്ട് മാണിക്ക് പീഡനാനുഭവങ്ങളുടെ നാളുകളായിരുന്നു. എന്നാൽ ആരോപണങ്ങൾ ഉയർന്നപ്പോഴും പാലയിലെ എൻഎസ്എസ് കരയോഗവും ജനറൽ സെക്രട്ടറി സുകുമാരൻ നായരും മാണിയെ പിന്തുണച്ചുകൊണ്ടാണ് രംഗത്തെത്തിയത്. പാലയിലെ എൻഎസ്എസ് കരയോഗത്തിലെ മേധാവികളെ പോലും തെരഞ്ഞെടുക്കുന്നതിൽ പോലും മാണിയുടെ താൽപ്പര്യം സുകുമാരൻ നായർ തേടുമെന്ന ആക്ഷേപവും ഇവിടുത്തെ സമുദായംഗങ്ങൾ രഹസ്യമായും പരസ്യമായും പറഞ്ഞുപോരുന്നതാണ്. ഇതിനിടെയാണ് ബാർകോഴ ആരോപണം കത്തിപ്പടരുന്നതും സുകുമാരൻ നായർ മാണിയെ പിന്തുണക്കുന്നതും. ഇതോടെ എൻഎസ്എസുമായുള്ള മാണിയുടെ കൂട്ടുകെട്ടിൽ വിള്ളൽ വീണുതുങ്ങിയിട്ടുണ്ട്.

ബാർകോഴയിൽ ആരോപണ വിധേയനായ മാണിക്ക് എതിരായി കത്തോലിക്കാ സഭയിൽ നിന്നും പോലും അപശബ്ദം ഉയർന്നിട്ടും അനുകൂലിച്ച ജനറൽ സെക്രട്ടറിക്കെതിരാണ് ഇപ്പോൾ സമുദായ അംഗങ്ങൾ തിരിഞ്ഞിരിക്കുന്നത്. സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കി രംഗത്തെത്തിയത് മാണിയുടെ മണ്ഡലത്തിലെ എൻഎസ്എസ് കരയോഗമാണ്. മീനച്ചിൽ താലൂക്കിലെ 190ം നമ്പർ കരയോഗമാണ് മാണിയെ പിന്തുണച്ചതിന്റെ പേരിൽ സുകുമാരൻ നായർക്കെതിരെ രംഗത്തെത്തിയത്. ഇന്ന് മീനച്ചിൽ ആർവി എസ് സ്‌കൂളിൽ കൂടിയ കരയോഗത്തിന്റെ മീറ്റിംഗിലാണ് സുകുമാരൻ നായരെ വിമർശിച്ച് പ്രമേയം പാസാക്കിയത്.

ആരോപണ വിധേയനായ മാണിയെ പിന്തുണച്ചതിൽ സുകുമാരൻ നായർ മാപ്പുപറയണം എന്നാണ് കരയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടത്. ക്രൈസ്തവ സഭാ നേതൃത്വം പോലും മാണിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നിട്ടും മാണിയെ പിന്തുണച്ച ജനറൽ സെക്രട്ടറി നായർ സമുദായത്തിന് ഒന്നടങ്കം നാണക്കേടാണ് വരുത്തിവച്ചത്. അതുകൊണ്ട് പ്രസ്താവന പിൻവലിച്ച് സുകുമാരൻ നായർ മാപ്പു പറയണമെന്നും കരയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രമേയത്തിന്റെ പകർക്ക് താലൂക്ക് സെക്രട്ടറിക്കും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും അയച്ചുകൊടുക്കാനാണ് ഇവരുടെ നീക്കം.

എൻഎസ്എസിന്റെ ബോർഡ് അംഗമായ ആർ ബാലകൃഷ്ണ പിള്ള അടക്കമുള്ളവർ കോഴ ആരോപണം ഉയർന്നപ്പോൾ മാണിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, സമുദായംഗമായ പിള്ളയെ അനുകൂലിക്കുന്നതിന് പകരം മാണിയെ പിന്തുണച്ചതാണ് ഇവിടുത്തെ നായർ സമുദായ അംഗങ്ങളെ ചൊടിപ്പിച്ചത്. അതേസമയം പാല നിയോജക മണ്ഡലത്തിലെ എൻഎസ്എസ് കരയോഗ നേതാക്കളിൽ പലരും മാണിയോട് കൂറുപുലർത്തുന്നവരാണ്.

ഇന്ന് മീനച്ചിൽ താലൂക്കിൽ മാണി ഒരു കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാൻ മാണി എത്തിയിരുന്നു. ഇതിന് മുന്നോടിയായാണ് സുകുമാരൻ നായരെ വിമർശിച്ച് പ്രമേയം പാസാക്കിയതും. 190ാം നമ്പൻ കരയോഗം അംഗം എൻ ഡി സജിമോനാണ് പ്രമേയം അവതരിപ്പിച്ചത്. നേരത്തെ സുകുമാരൻ നായരുടെ മാണി അനുകൂല പ്രസ്താവനയുടെ പേരിൽ ഒരു വിഭാഗം സമുദായംഗങ്ങൾ ചങ്ങനാശ്ശേരിയിലെ സമുദായ ആസ്ഥാനത്തേക്ക് മാർച്ച നടത്തിയ സംഭവവും ഉണ്ടായിരുന്നു.

എൻഎസ്എസിനെ കൂടാതെ ബാർകോഴ വിഷയത്തിൽ നിയോജക മണ്ഡലത്തിലെ എസ്എൻഡിപി യൂണിയനും മൗനം തുടരുകയാണ്. വെള്ളാപ്പള്ളി നടേശൻ വിഷയത്തിൽ മൗനം പാലിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. പാലയിലെ എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ മാണിക്കുള്ള മിടുക്ക് മിക്കവർക്കും വ്യക്തമായി അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP