Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വാമി ശരണം....റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ അനുകൂല വിധി ലഭിക്കാൻ എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണം; സമീപത്തെ ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാട് കഴിപ്പിച്ച് പ്രാർത്ഥനാനിരതരാവുക: അനുയായികളോട് പ്രാർത്ഥനാ ആഹ്വാനവുമായി എൻഎസ്എസ്; സംഘടനയ്ക്ക് ഒരു സർക്കാരുകളും അനർഹമായി ഒന്നും നൽകിയിട്ടില്ലെന്നും മുഖപത്രത്തിൽ ലേഖനം; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് ആവർത്തിച്ച് സുകുമാരൻ നായർ

സ്വാമി ശരണം....റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ അനുകൂല വിധി ലഭിക്കാൻ എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണം; സമീപത്തെ ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാട് കഴിപ്പിച്ച് പ്രാർത്ഥനാനിരതരാവുക: അനുയായികളോട് പ്രാർത്ഥനാ ആഹ്വാനവുമായി എൻഎസ്എസ്; സംഘടനയ്ക്ക് ഒരു സർക്കാരുകളും അനർഹമായി ഒന്നും നൽകിയിട്ടില്ലെന്നും മുഖപത്രത്തിൽ ലേഖനം; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് ആവർത്തിച്ച് സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാർ നിലപാടിനോട് യോജിക്കാനാകില്ലെന്നും വിശ്വാസങ്ങളിൽ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ലെന്നുമുള്ള നിലപാടാണ് നായർ സർവ്വീസ് സൊസൈറ്റി ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതി പ്രവേശനം അനുവദിക്കരുതെന്നുമാണ് എൻഎസ്എസ് നിലപാടും. ഇപ്പോഴിത റിവ്യു ഹർജി പരിഗണിക്കുമെന്ന സൂചനയുള്ള ഫെബ്രുവരി 6ാം തീയതി എല്ലാ വിശ്വാസികളും അനുകൂല വിധി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അനുകൂല വിധി കിട്ടാൻ അടുത്തുള്ള ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തണമെന്നുമാണ് മുഖപത്രമായ സർവ്വീസിൽ സുകുമാരൻ നായർ ആവശ്യപ്പെടുന്നു.

റിവ്യൂഹർജി പരിഗണിക്കുന്ന ദിവസം എല്ലാവരും ക്ഷത്രേങ്ങളിൽ യഥാശക്തി വഴിപാടുകൾ കഴിച്ച് പ്രാർത്ഥനാനിരതരായിരിക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെടുന്നു. കേസിൽ എൻഎസ്എസും റിവ്യൂ ഹർജി നൽകിയിട്ടുണ്ട. നേരത്തെ ജനുവരി 22ന് ശേഷം റിവ്യൂ ഹർജി പരിഗണിക്കും എന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത് എങ്കിലും ഇത് ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധി നീട്ടിയതിനെ തുടർന്ന് നീണ്ട് പോവുകയായിരുന്നു.

ഇടതുപക്ഷസർക്കാർ തീക്കൊള്ളി കൊണ്ടാണ് കളികുന്നത് ഹിന്ദുവിശ്വാസികളുടെ എല്ലാ അവകാശങ്ങളും സർക്കാർ തച്ചുടക്കുകയാണ് അത് അംഗീകരിക്കാൻ ആവില്ല ഹിന്ദുക്കൾ ആരുടെയും അടിമകൾ അല്ല എന്ന് സർക്കാർ ഉടനെ മനസ്സിലാക്കും വിശ്വാസികൾക്ക് ഒപ്പമാണ് എന്നും  എൻ എസ് എസ് നിലകൊള്ളുന്നത് എന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമല യുവതീപ്രവേശത്തിലൂടെ ആചാരങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണു സർക്കാരിന്റേതെന്ന് എൻഎസ്എസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. കലാപങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആരോപിച്ചിരുന്നു. ജനങ്ങൾ നൽകിയ അധികാരം കയ്യിൽ വച്ച് പാർട്ടിനയം നടപ്പാക്കാനാണു ശ്രമമെന്നു സംശയിക്കണം. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തരെ കേസിൽ കുടുക്കി ജയിലിലടയ്ക്കുക, ഹൈന്ദവ ആചാര്യന്മാരെയും വിശ്വാസികളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക തുടങ്ങിയവ ജനാധിപത്യ സർക്കാരിനു യോജിച്ചതാണോ ?

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതു ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യമാണ്. സർക്കാർ അതു ചെയ്തില്ലെങ്കിൽ, വിശ്വാസികൾ രംഗത്തു വരുന്നതിൽ തെറ്റുപറയാനാകില്ല. അതിനു രാഷ്ട്രീയ നിറം കൊടുക്കുന്നതു ശരിയല്ല. എല്ലാ മതവിശ്വാസികളും ബന്ധപ്പെട്ട സംഘടനകളും വിശ്വാസ ലംഘനത്തിനെതിരെ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും എൻഎസ്എസ് നിലപാട് വ്യക്തമാക്കിയിരുന്നു.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്ത മത സാമുദായിക സംഘടനകൾക്ക് സർക്കാർ കുത്തക പാട്ടത്തിനു സ്ഥലം നൽകിയിരുന്നു. മറ്റുള്ളവർക്കൊപ്പം സ്ഥലം പതിച്ചു വാങ്ങുകയാണ് എൻ എസ്എസും ചെയ്തത്. മന്നംജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായാക്കണമെന്ന ആവശ്യം നിരസിച്ച സംസ്ഥാന സർക്കാർ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനാക്കാൻ ശ്രമിക്കുന്നതിലെ പൊള്ളത്തരം മനസിലാക്കണമെന്നാണ് എൻഎസ്എസ്. സംസ്ഥാന സർക്കാരുകളിൽ നിന്ന് പലതും നേടിയെടുത്ത ശേഷം എൻഎസ്എസ് ചുവടുമാറ്റുന്നുവെന്നു തെറ്റായ പ്രചാരണം നടക്കുന്നതായും എൻഎസ്എസ് മുഖപ്രത്രമായ സർവീസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP