1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

വിവരക്കേടിന് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോൾ എഡിറ്റോറിയൽ എഴുതി മാതൃഭൂമി ധാർഷ്ട്യം കാട്ടി; ഇത് നായർ സ്പിരിറ്റല്ല..മുഴുവൻ ഹൈന്ദവരുടെയും വികാരമാണ്; എസ്.ഹരീഷിന്റെ 'മീശ' നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്തീകളെ അധിക്ഷേപിച്ചതിന് മാപ്പ് പറയാത്ത മാതൃഭൂമിക്കെതിരെ പത്രം കത്തിച്ച് എൻഎസ്എസിന്റെ പ്രതിഷേധം; ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്‌കരിക്കാൻ കരയോഗങ്ങൾക്ക് നിർദ്ദേശം

July 31, 2018 | 05:00 PM IST | Permalinkവിവരക്കേടിന് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോൾ എഡിറ്റോറിയൽ എഴുതി മാതൃഭൂമി ധാർഷ്ട്യം കാട്ടി; ഇത് നായർ സ്പിരിറ്റല്ല..മുഴുവൻ ഹൈന്ദവരുടെയും വികാരമാണ്; എസ്.ഹരീഷിന്റെ 'മീശ' നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്തീകളെ അധിക്ഷേപിച്ചതിന് മാപ്പ് പറയാത്ത മാതൃഭൂമിക്കെതിരെ പത്രം കത്തിച്ച് എൻഎസ്എസിന്റെ പ്രതിഷേധം; ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്‌കരിക്കാൻ കരയോഗങ്ങൾക്ക് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ 'മീശ' നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിൽ മാനേജ്‌മെന്റ് മാപ്പ് പറയാത്തതിൽ പ്രതിഷേധിച്ച് എൻഎസ്എസ് പത്രം ബഹിഷ്‌കരണമടക്കമുള്ള കടുത്ത നടപടികളിലേക്ക്. ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്‌കരിക്കാനാണ് താലൂക്ക് യൂണിയനുകൾക്കും കരയോഗങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. 60 താലൂക്ക് സെക്രട്ടറിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ 6000 കരയോഗങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പത്രം ബഹിഷ്‌കരിക്കും. ഇതിന് പുറമേ പ്രതിഷേധ സൂചകമായി യൂണിയനുകൾ പലയിടത്തും പത്രം കത്തിച്ചു. ചിങ്ങ മാസം വരാനിരിക്കെ, മാതൃഭൂമിയിൽ പരസ്യം നൽകരുതെന്നും എൻഎസ്എസ് ആഹ്വാനം ചെയ്യുന്നു. മാതൃഭൂമിയിൽ പരസ്യം പ്രസിദ്ധീകരിച്ചാൽ ആ ഉൽപ്പന്നങ്ങൽ വാങ്ങില്ലെന്നാണ് നായർ സർവീസ് സൊസൈറ്റിയുടെ മുന്നറിയിപ്പ്.

'മീശ' നോവൽ മാതൃഭൂമി പിൻവലിച്ചിട്ടും എൻഎസ്എസിനെ പ്രകോപിച്ചത് എന്ത്?

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമർശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എൻഎസ്എസ് കരയോഗങ്ങളിലും മറ്റും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. എസ് ഹരീഷ് ആഴ്ചപതിപ്പിൽ നോവൽ പ്രസിദ്ധീകരിക്കുന്നത് പിൻവലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

സംഭവത്തിൽ വിശ്വാസികളെ മുറിവേൽപിച്ചതിൽ മാപ്പ് പറയണമെന്ന ആവശ്യവും മാതൃഭൂമി നിരാകരിച്ചു. പ്രതിഷേധങ്ങളെ വർഗ്ഗീയ നിലപാട് എന്ന രീതിയിലാണ് മാതൃഭൂമി സമീപിക്കുന്നത്. ഈ സാഹചര്യത്തിൽ പത്ര ബഹിഷ്‌ക്കരണം ഉൾപ്പടെയുള്ള തീരുമാനവുമായി മുന്നോട്ട് പോവാതെ വേറെ വഴിയില്ലെന്നാണ് എൻഎസ്എസ് നിലപാട്. പത്രത്തിനെതിരായുള്ള പ്രചാരണം നടത്തുന്നത് ഹീനശക്തികളെന്ന ആരോപണം ആവർത്തിച്ച് മാതൃഭൂമി മുഖപ്രസംഗം എഴുതിയത് ആണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.

നേരത്തെ മാതൃഭൂമി ബഹിഷ്‌ക്കരണവുമായി ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകൾ സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. ഹിന്ദു വിരുദ്ധ നിലപാട് മാതൃഭൂമി പതിവായി സ്വീകരിക്കുന്നുണ്ടെന്നും, ഇത് ഇനി അനുവദിക്കാനാവില്ലെന്നും ഹിന്ദു സംഘടനാ നേതാക്കൾ പറയുന്നു. മാതൃഭൂമി പത്രം വരിക്കാരിൽ ഇതിനകം ലക്ഷക്കണക്കിന് പേരാണ് പത്രം ബഹിഷ്‌ക്കരിച്ചതെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

മാതൃഭൂമിയുടെ തിങ്കളാഴ്ചത്തെ മുഖപ്രസംഗം

പ്രസക്ത ഭാഗങ്ങൾ:

മീശ എന്ന നോവലിലെ രണ്ടുകഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്ന് അടർത്തി മാറ്റി പത്രത്തിന്റെ അഭിപ്രായമാണെനന് ്‌വരുത്തിത്തീർക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് ബോധ്യമായി. കഥാപാത്രങ്ങളുട സംഭാഷണം ദിനപത്രത്തിന്റെ തലയിൽ കെട്ടിവച്ചാൽ മാതൃഭൂമിയുടെ പ്രചാരം കുറയുമെന്ന് കരുതിയവർ ഈ പ്രത്രത്തിന്റെ ചരിത്രപരമായ ദൗത്യം എന്തെന്ന് അറിയാത്തവരാണ്.

തങ്ങളുടെ മുഖ്യഎതിരാളികളായ മനോരമയെയും മുഖപ്രസംഗത്തിൽ ലാക്കാക്കുന്നുണ്ട്. .....അതൊരു ലേഖനമാണെന്ന മട്ടിൽ വളച്ചൊടിച്ച് ദിനപത്രത്തിന് നേരേ കല്ലെറിയാൻ ശ്രമിച്ചവരിൽ മാതൃഭൂമി വായനക്കാരിൽ കണ്ണുവച്ചവരുമുണ്ടായിരുന്നു. മാതൃഭൂമിയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ വായനക്കാർ തങ്ങളുടെ കൂടെ വരുമെന്ന് അവർ സ്വപ്‌നം കണ്ടു. ..എന്തുതെകൊണ്ടാണ് മാതൃഭൂമിയെ പലരും എതിർക്കുന്നതെന്ന് ചോദിച്ചേക്കാം. ചില സിനിമാക്കാരും, കൈയേറ്റക്കാരും മടിയിൽ കനമുള്ളവരുമൊക്കെ മാതൃഭൂമിയെ വിമർശിക്കുന്നുണ്ട്.

എൻഎസ്എസ്‌ പറയുന്നത്

ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പത്രക്കുറിപ്പ്

സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ടു ഹിന്ദുസ്ത്രീകൾക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. അധികാര സ്ഥാനത്തിരിക്കുന്നവരുടെയും നേതാക്കളുടെയും പ്രതികരണം രാഷ്ട്രീയ ലക്ഷത്തോടെയാണെന്നും ഇത് സാംസ്‌കാരികകേരളത്തിന് അപമാനകരമാണെന്നും സുകുമാരൻ നായർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു നോവലിൽ ക്ഷേത്രദർശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം വന്നത് അത്യന്തം വേദനാജനകവും പ്രതിഷേധാർഹവുമാണ്. സാഹിത്യകാരനായാലും കലാകാരനായാലും സർഗ്ഗാത്മകവൈഭവം പ്രകടിപ്പിക്കുമ്പോൾ ചില സാമൂഹികമര്യാദകൾ പാലിക്കേണ്ടതുണ്ട്. ആസ്വാദകസമൂഹമാണ് അവരുടെ സൃഷ്ടികളെ പ്രസക്തി നൽകി നിലനിർത്തുന്നത്. സാഹിത്യകാരന്മാർ എക്കാലവും സമൂഹത്തിൽ തിരുത്തൽശക്തികളായി നിലകൊള്ളുകയും ഉച്ചനീചത്വങ്ങൾക്കെതിരായി ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. സമൂഹമനസുകളെ നേർദിശയിലേക്കg നയിക്കേണ്ടത് അവരുടെ കടമയാണ്. അതല്ലാതെ, സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്. ക്ഷേത്രദർശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശശുദ്ധിയെയാണു നോവലിസ്റ്റ് അവഹേളിച്ചിരിക്കുന്നത് എന്നുള്ളതു കൂടുതൽ ഗൗരവം അർഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്‌കാരസ്വാതന്ത്ര്യം ആസ്വാദകസമൂഹം അനുവദിച്ചു നൽകിയിരിക്കുന്നതു സമൂഹത്തെ കരുതലോടും ഉത്തരവാദിത്വബോധത്തോടും ഉൾക്കൊള്ളുമെന്ന വിശ്വാസത്തിലാണ്.

സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ടു ഹിന്ദുസ്ത്രീകൾക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തിൽ അവഹേളിക്കുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന കാര്യം ഓർക്കണം. ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ പല സംഭവങ്ങളും അതിനുദാഹരണങ്ങളാണ്. വായനക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന വികാരാവേശങ്ങളാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന നിലയിൽ സാഹിത്യകാരൻ അനുഭവിക്കുന്നതെന്ന് ഓർമ വേണം.

ഈ നോവലിനു സാംസ്‌കാരിക കേരളത്തിലെ അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചില എഴുത്തുകാരുടെയും പിന്തുണ മാധ്യമങ്ങളിലൂടെ വായിക്കാനിടയായി. അവയുടെയൊക്കെ പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളും തങ്ങൾ പുരോഗമനവാദികളാണെന്ന് ജനമധ്യത്തിൽ തെളിയിക്കാനുള്ള ശ്രമങ്ങളും മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു. അതേസമയം, ഇത്തരം സാഹചര്യങ്ങളെ യുക്തിസഹവും ബുദ്ധിപരവുമായി നേരിടേണ്ടതിനു പകരം ചിലർ ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. അത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ ഇടനൽകുകയുള്ളു.

ഈ വിഷയത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് വ്യക്തമായ നിലപാടുണ്ട്. നോവലിൽ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എന്ന രീതിയിലായാൽപോലും അത്തരം പ്രസ്താവങ്ങൾ ഹിന്ദുമത വിശ്വാസത്തിനെതന്നെ മുറിവേൽപിച്ചു എന്ന കാര്യത്തിൽ സംശയമില്ല. നോവലിസ്റ്റ് അങ്ങനെ ചെയ്തുകൂടായിരുന്നു. ഇതു പ്രസിദ്ധീകരിക്കാൻ ഇടയായതുതന്നെ സാംസ്‌കാരികകേരളത്തിന് അപമാനകരമാണ്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അവർ ചിന്തിക്കേണ്ടതായിരുന്നു. പ്രസിദ്ധീകരിച്ചെങ്കിൽതന്നെയും ജനവികാരം മനസിലാക്കി, അങ്ങനെ ഒരു സാഹചര്യം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുകയെങ്കിലും വേണ്ടതായിരുന്നു. അതിനു പകരം സംവാദങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പ്രശ്‌നം കൂടുതൽ രൂക്ഷമാക്കാൻ ശ്രമിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.

കരയോഗം അംഗങ്ങളുടെ കുടുംബത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ പത്രം ഇടുന്നത് നിർത്തണമെന്നാണ് നിർദ്ദേശം. ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമി പത്രത്തിന്റെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉൾപ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ ബഹിഷ്‌ക്കരിക്കാനും എൻഎസ്എസിന്റെ നിർദ്ദേശം ലഭിച്ചുവെന്ന് വിശ്വാസിയായ എസ്‌പി. നായർ ഫേസ്‌ബുക്ക് ലൈവിൽ പ്രതികരിച്ചു. ഇത് നായർ സ്പിരിറ്റ് മാത്രമല്ല, മറിച്ച് എല്ലാ ഹൈന്ദവരുടെയും വികാരമാണെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമി കാട്ടിയ വിവരക്കേടിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ ഇതുതുടരും എന്ന തരത്തിൽ ധാർഷ്ട്യത്തോടെ എഡിറ്റോറിയൽ വച്ചുകാച്ചി. ഉണ്ടായപ്പോൾ മുതൽ വായിക്കുന്നതാണെങ്കിലും നമുക്കിട്ട് ഉണ്ടാക്കിയാൽ നിർത്തിയേ പറ്റൂവെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. മുമ്പൊരിക്കൽ മാതൃഭൂമി എൻഎസ്എസ് വിരുദ്ധ സമീപനം സ്വീകരിച്ചപ്പോഴും പത്രം ബഹിഷ്‌കരിച്ചിരുന്നു. അച്ചടിക്കുന്ന പത്രത്തിന്റെ എണ്ണം കുറഞ്ഞാൻ ഗുണമാകുമെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, അതിൽ കഴിമ്പില്ല. പരസ്യം നൽകുന്ന സ്ഥാപനങ്ങളിലും സമ്മർദ്ദം ചെലുത്തും. മാത്യഭൂമിയിലാണ് പരസ്യം നൽകുന്നതെങ്കിൽ ആ ഉൽപ്പന്നം വാങ്ങരുതെന്നും ആഹ്വാനമുള്ളതായി എസ്‌പി.നായർ പറയുന്നു.

സോഷ്യൽ മീഡിയയിലും ബഹിഷ്‌കരണാഹ്വാനം

നേരത്തെ മാതൃഭൂമി ബഹിഷ്‌ക്കരണവുമായി ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകൾ സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. അതിനിടെ മാതൃഭൂമിയിൽ നിന്ന് ജന്മഭൂമിയിലേക്ക് എന്ന പേരിലുള്ള പ്രചാരണ യുദ്ധവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. വാട്്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ

'നമസ്‌തേ....വലിയൊരു ക്യാംപയിനിംഗിന് നമ്മൾ തുടക്കം കുറിക്കുകയാണ്. 'മാതൃഭൂമിയിൽ നിന്ന് ജന്മഭൂമിയിലേക്ക്'. . മാതൃഭൂമിയുടെ ഹിന്ദുത്വ വിരുദ്ധ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ യുദ്ധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ്.
നമ്മുടെ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെല്ലാം ഈ പോസ്റ്റ് ഷെയർ ചെയ്ത് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. (ചുമ്മാ ഷെയർ ചെയ്താൽ മാത്രം പോരാ, റിസൽറ്റ് ഉണ്ടാക്കണം). കഴിയുന്നതും കോപ്പി പേസ്റ്റ് ചെയ്യാതിരിക്കുക. കാരണം, ചില ഫോൺ നമ്പരുകൾ തിരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യേണ്ടതായി വരും.

ഇന്ന് ജൂലൈ 27. ഓഗസ്റ്റ് 1 ന് വെറും നാല് ദിവസങ്ങൾ മാത്രം. ''പുതിയ മാസം പുതിയ പത്രം'' ഈ നാല് ദിവസങ്ങൾക്കിടയിൽ മാതൃഭൂമി ഏജന്റിനെ വിളിച്ച് പത്രം നിർത്തുകയും ജന്മഭൂമി ഏജന്റിനെ വിളിച്ച് പത്രം വരുത്തുകയുമാണ് ഈ ക്യാംപയിനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഏതാണ്ട് 50000 കോപ്പികളുടെ കുറവുകളാണ് ''മമ ഭൂമിക്ക്'' വന്നത്. ഇത് രണ്ട് ലക്ഷത്തിൽ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. മറ്റൊരു പ്രധാന ഉദ്ദേശ്യം മാതൃഭൂമിക്ക് എതിരായ ബഹിഷ്‌ക്കരണം അറിഞ്ഞ് വേറെ പല മാധ്യമങ്ങളും കഴുകൻ കണ്ണുകളുമായ് വട്ടമിട്ട് പറക്കുന്നുണ്ട്. യാതൊരു കാരണവശാലും എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് പോകാതെ നമ്മുടെ ഔദ്യോഗിക പത്രമായ ജന്മഭൂമി തന്നെ വരുത്താൻ ശ്രദ്ധിക്കുക.

ജന്മഭൂമി ആദ്യമായ് വരുത്തുന്നവർക്കായി ചില ഉപദേശങ്ങൾ

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നിലവാരത്തിൽ ജന്മഭൂമി പ്രതീക്ഷിക്കരുത്. പരിമിതികൾ പലതും ഉണ്ടാകും. നമ്മുടേതാണെന്ന് മനസിലാക്കി സഹകരിക്കുക. മാമാ പത്രത്തിൽ നിന്ന് ജന്മഭൂമിയിലേക്ക് മാറുമ്പോൾ തുടക്കം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. മൂന്ന് മാസം വരെ ക്ഷമയോടെ വായിക്കുക. പിന്നീട് ജന്മഭൂമി ജീവിതത്തിന്റെ ഭാഗമാകും. പത്രം ആവശ്യപ്പെട്ട് ഏജന്റിനെ വിളിക്കുമ്പോൾ, നമ്മുടെ റൂട്ടിൽ മറ്റു വരിക്കാർ ഇല്ലെങ്കിൽ അവർ ബുദ്ധിമുട്ട് പറയും.

ഒരു പത്രത്തിന് വേണ്ടി മാത്രം ഒരു റൂട്ടിൽ വരുന്നത് അവർക്ക് നഷ്ടമാണ്. അത്തരം സാഹചര്യങ്ങളിൽ രണ്ടോ മൂന്നോ വീട്ടുകാരെ കൂടി വരിക്കാരാക്കുക. അല്ലെങ്കിൽ പത്തോ അമ്പതോ ഏജന്റിന് കൂടുതൽ നൽകാമെന്ന് പറയുക. 210 രൂപ മാസ വരിസംഖ്യയുള്ള പത്രത്തിന് 300 രൂപ മുടക്കേണ്ടി വന്നാലും അത് പ്രസ്ഥാനത്തിന് ആണെന്ന് കരുതുക. അങ്ങനെയായാൽ പോലും 10 രൂപ മാത്രമാണ് പ്രതിദിനം നമ്മൾ ചെലവാക്കുന്നത്.

പതിനഞ്ചിൽ അധികം ദിനപത്രങ്ങൾ ഉള്ളതിൽ മനോരമയും മാതൃഭൂമിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് ഉള്ളത് നമ്മുടെ ആജന്മ ശത്രുക്കളായ ദേശാഭിമാനിയാണ്. ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് അവർക്ക് ദിവസേന കിട്ടുന്നത്. വരിക്കാർ ഉണ്ടായാൽ പരസ്യവും കിട്ടും. അത്രയും ആളുകളിൽ നമ്മുടെ ആശയങ്ങളും എത്തും. ഈ ക്യാംപയിനിംഗിൽ കൂടി ദേശാഭിമാനിയെ മറി കടക്കുക എന്ന ഏറ്റവും വലിയ സ്വപ്നത്തിലേക്കും ചുവട് വയ്ക്കുകയാണ്.

ചുവടെ നൽകുന്നത് ജന്മഭൂമിയുടെ ഫീൽഡ് ഓർഗനൈസർമാരുടെ ഫോൺ നമ്പരുകളാണ്. ഇവരെ ബന്ധപ്പെട്ടാൽ അതാത് സ്ഥലങ്ങളിലെ ജന്മഭൂമി ഏജന്റുമാരുടെ നമ്പർ കിട്ടും. ഏതെങ്കിലും സ്ഥലത്തെ എഫ്‌യുടെ നമ്പർ ഇതിൽ ഇല്ലെങ്കിൽ തൊട്ടടുത്ത സ്ഥലത്തെ എഛ യെ വിളിച്ച് ചോദിക്കാവുന്നതാണ്. അല്ലെങ്കിൽ ജന്മഭൂമിയുടെ കേന്ദ്ര ഓഫീസിൽ ബന്ധപ്പെടുക. പുതിയ ഏജൻസി തുടങ്ങാൻ താൽപര്യം ഉള്ളവർക്കും അതാത് ഫീൽഡ് ഓർഗനൈസർമാരെ ബന്ധപ്പെടാവുന്നതാണ്.ജന്മഭൂമി, സർക്കുലേഷൻ വിഭാഗം- 0484 2539818 , 0484 2539819, 0484 2539820

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
റഷ്യൻ മാദക സുന്ദരിയിൽ മയങ്ങി വീണ് കിരീടം തെറിച്ച മലേഷ്യൻ രാജാവിന് മധുവിധു കഴിഞ്ഞപ്പോൾ 'സെക്‌സ് ഇൻ പൂൾ' താരമായ ഭാര്യയെ വേണ്ട! മുൻ മിസ് മോസ്‌കോയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമൻ; ദാമ്പത്യം തകർന്നത് ആഴ്‌ച്ചകൾക്ക് മുമ്പ് രാജാവിൽ ഒക്സാനയ്ക്ക് കുഞ്ഞു പിറന്നതിന് പിന്നാലെ; ഒക്‌സാനയും സുൽത്താനും അടിച്ചു പിരിയുമ്പോൾ അന്ത്യമാകുന്നത് ലോകത്തെ ത്രസിപ്പിച്ച ഒരു സിൻഡ്രല്ല സ്റ്റോറിക്ക്
പുകച്ചുതള്ളുന്നവരും കച്ചവടക്കാരും കരുതിയത് ഒറിജിനൽ ബീഡിയെന്ന്; 12 കെട്ട് ബീഡിയുള്ള പാക്കറ്റിന് വിൽപ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മീഷൻ; ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ അന്വേഷണത്തിൽ വലയിലായത് കോടീശ്വരനായ വിരുതൻ; വ്യാജ ബീഡി നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ ഗോഡൗണിൽ കണ്ടെടുത്തത് ലക്ഷങ്ങളുടെ ബീഡി ശേഖരം
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
രാവിലെ പത്രംവാങ്ങിക്കാനായി ഭർത്താവ് പുറത്തുപോയപ്പോൾ വീട്ടിലേക്കു ഓടിക്കയറി 55 കാരിയെ ക്രൂരമായി ബലാൽസംഗംചെയ്ത കേസ്: പ്രതിയെ തന്ത്രപരമായി പിടികൂടി പൊലീസ്; തിരൂർ റെയിൽവെ സ്റ്റേഷനിൽ ഒന്നുമറിയാത്ത പോലെ നിന്ന 33 കാരനെ വലയിലാക്കിയത് രഹസ്യ വിവരത്തെ തുടർന്ന്; സംസ്ഥാനത്തിന് പുറത്തും അകത്തും ഒളിവിലായിരുന്ന അർജുൻ ശങ്കരൻ റിമാൻഡിൽ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി