Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യും വരെ സമരത്തിന് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം; മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദേശിയ തലത്തിൽ ചർച്ചയാക്കി കോൺഗ്രസ്; പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കാൻ ചെന്നൈയിലേക്ക് നിയോഗിച്ചത് മലയാളി നേതാവിനെ; ഐഐടിയിലെ തുടർ ആത്മഹത്യകൾക്കെതിരെ ശബ്ദമുയർത്തി പിറവത്തുകാരൻ അബിൻ വർക്കി കോടിയാട്ട്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം

സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യും വരെ സമരത്തിന് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം; മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദേശിയ തലത്തിൽ ചർച്ചയാക്കി കോൺഗ്രസ്; പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കാൻ ചെന്നൈയിലേക്ക് നിയോഗിച്ചത് മലയാളി നേതാവിനെ; ഐഐടിയിലെ തുടർ ആത്മഹത്യകൾക്കെതിരെ ശബ്ദമുയർത്തി പിറവത്തുകാരൻ അബിൻ വർക്കി കോടിയാട്ട്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ചെന്നൈയിലെ മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം ഇരമ്പുമ്പോൾ അത് ദേശീയ തലത്തിൽ ചർച്ചയാക്കാൻ നിർദ്ദേശിച്ച് കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമരത്തെ നിരീക്ഷിക്കുന്നുണ്ട്. അദ്ധ്യാപകന്റെ അറസറ്റ് വരെ സമരം തുടരാനാണ് നിർദ്ദേശം.

ചെന്നൈ കേന്ദ്രീകരിച്ച് എൻഎസ്‌യു നടത്തുന്ന സമരങ്ങളാണ് ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ നീതി തേടിയുള്ള പോരാട്ടത്തിന് ഊർജ്ജമാകുന്നത്. ആ സമരങ്ങൾക്ക് നേതൃത്വവും മാർഗ നിർദ്ദേശവും നൽകുന്നത് മലയാളിയായ എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറി എബിൻ വർക്കി എന്ന യുവ നേതാവും. പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകാൻ ചെന്നൈയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ് ഈ മൂവാറ്റുപുഴ സ്വദേശി. രാഹുലിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്.

ഫാത്തിമയുടെ ആത്മഹത്യാ വിവരം അറിഞ്ഞതോടെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് എബിൻ വർക്കിയെ ചെന്നൈയിൽ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകാൻ അയച്ചത്. അവിടെ ക്യാമ്പ് ചെയ്ത് സമരങ്ങൾ സംഘടിപ്പിക്കാനും വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് രാഹുൽ എബിന് നൽകിയ സന്ദേശം. രാഹുൽ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് തെളിയുന്നതായിരുന്നു പിന്നീട് ചെന്നൈ സാക്ഷ്യം വഹിച്ചത്. എസ് ഡി പി ഐയ്ക്ക് പിന്നാലെ എൻ എസ് യു സമര രംഗത്ത് എത്തി. വർഗ്ഗീയതയ്ക്ക് അപ്പുറം ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കുന്ന ക്രൂരതകളാണ് എബിൻ ചർച്ചയാക്കിയത്.

ഉജ്ജ്വലങ്ങളായ പ്രകടനങ്ങളും സമര പരിപാടികളുമാണ് തമിഴ്‌നാട്ടിൽ എബിൻ വർക്കി സംഘടിപ്പിക്കുന്നത്. ഫാത്തിമയുടെ ആത്മഹത്യക്കെ് കാരണക്കാരാവരെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറിയായ എബിൻ വർക്കിക്ക് ലക്ഷദ്വീപിന്റെയും തമിഴ്‌നാടിന്റെയും ചുമതലയാണ്. തമിഴ്‌നാട്ടിൽ എൻ എസ് യു സമ്മേളനം സംഘടിപ്പിച്ചും ശ്രദ്ധേയനായി. ഈ സാഹചര്യത്തിലാണ് എബിനെ ചെന്നൈയിലേക്ക് വിട്ടത്. ഡിഎംകെയുമായി കൂടിയാലോചിച്ച് സമരത്തിന് പുതിയ മാനം നൽകി. ഡിഎംകെ പ്രശ്‌നത്തിൽ ഇടപെട്ടതോടെ സർക്കാർ നീക്കങ്ങളും പുതു തലത്തിലെത്തി.

മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അദ്ധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ അദ്ധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്‌നാട് പൊലീസ് സ്വീകരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയിൽ പോയ കൊല്ലം മേയർ ഉൾപ്പടെയുള്ളവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.

മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ടും പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഇമെയിലിലും പരാതി നൽകി.ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയാണ് ഫാത്തിമ ലത്തീഫ് വിജയിച്ചത്. മരണത്തിന് പിന്നാലെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ഫാത്തിമക്ക് നീതി തേടി യുവത്വം മുറവിളി കൂട്ടി. എൻഎസ്‌യു സമരം ഏറ്റെടുത്തതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP