Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കന്യാസ്ത്രീ മഠങ്ങളിൽ മരണങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ വീണ്ടും ചർച്ചയാകുന്നത് സുരക്ഷാ വിഷയം; സുരക്ഷാ മുൻകരുതലിനായി എല്ലാ കോൺവെന്റുകളിലും സിസി ടിവി സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു; അഞ്ച് വർഷം മുമ്പ് വനിതാ കമ്മീഷൻ മുമ്പാകെയും ഉന്നയിക്കപ്പെട്ടതും സിസി ടിവികൾ സ്ഥാപിക്കണമെന്ന ആവശ്യം; തിരുവല്ല മഠത്തിലെ സന്യാസിനി മഠത്തിലെ വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി വനിതാ കമ്മീഷനും

കന്യാസ്ത്രീ മഠങ്ങളിൽ മരണങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ വീണ്ടും ചർച്ചയാകുന്നത് സുരക്ഷാ വിഷയം; സുരക്ഷാ മുൻകരുതലിനായി എല്ലാ കോൺവെന്റുകളിലും സിസി ടിവി സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു; അഞ്ച് വർഷം മുമ്പ് വനിതാ കമ്മീഷൻ മുമ്പാകെയും ഉന്നയിക്കപ്പെട്ടതും സിസി ടിവികൾ സ്ഥാപിക്കണമെന്ന ആവശ്യം; തിരുവല്ല മഠത്തിലെ സന്യാസിനി മഠത്തിലെ വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി വനിതാ കമ്മീഷനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിൽ കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. അഭയ കേസിന് ശേഷം ഇത്തരം മരണങ്ങൾ വലിയ വിവാദ കോലാഹലം സൃഷ്ടിക്കപ്പെടുമ്പോൾ വിവാദം ഒഴിവാക്കാനും കോൺവെന്റുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും വേണ്ടി നിരവധി നിർദ്ദേശങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി പൊതു സമൂഹത്തിൽ നിന്നും ഉയർന്നത് കോൺവെന്റുകളിൽ സുരക്ഷ കൂട്ടാൻ വേണ്ടി സിസി ടിവി ക്യാമറകൾ സ്ഥാപിക്കണം എന്ന ആവശ്യമായിരുന്നു.

തിരുവല്ല പാലിയേക്കര ബസേലിയൻ മഠത്തിലെ സന്യാസിനി കിണറ്റിൽവീണു മരിച്ച സംഭവത്തോടെ ഈ ആവശ്യം വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഒരു ആവശ്യം സംസ്ഥാന സർക്കാറാനും സഭയ്ക്കും വനിതാ കമ്മീഷനും മുമ്പാകെ ഉയർന്നിരുന്നു. അന്ന് മനുഷ്യാവകാശ പ്രവർത്തകനായ ജോസ് പ്രകാശാണ് ഈ ആവശ്യം ഉന്നയിച്ചു വനിതാ കമ്മീഷനെയും സീറോ മലബാർ ലയിറ്റി കമ്മീഷനെയും സമീപിച്ചത്. അന്ന് സംസ്ഥാന വനിതാ കമ്മീഷനിൽ സമർപ്പിച്ച നിർദ്ദേശത്തിൽ സംസ്ഥാന സർക്കാറിനോട് ഇക്കാര്യത്തിൽ കമ്മീഷൻ വിശദീകരണം തേടിയിരുന്നു. വനിതാ കമ്മീഷന്റെ ശുപാർശ എന്ന നിലയിലാണ് ഇക്കാര്യം സർക്കാർ മുമ്പാകെ വന്നത്. എന്നാൽ പിന്നീട് കൂടുതൽ കാര്യങ്ങളൊന്നും മുന്നോട്ടു പോയില്ല.

കന്യാസ്ത്രീ സമൂഹത്തിൽ ആത്മഹത്യ ചെയ്തവർ സാധാരണ കുടുംബത്തിൽ പെട്ടവരാണെന്നും അതുകൊണ്ട് ഇവരുടെ സുരക്ഷയെ മുൻനിർത്തി സിസി ടിവികൾ അടക്കം വേണമെന്ന ആവശ്യമായിരുന്നു ജോസ് പ്രകാശ് ഉന്നയിച്ചിരുന്നത്. കന്യാസ്ത്രീ മഠത്തിലെ മോഷണശ്രമമോ മറ്റ് അതിക്രമങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇക്കാര്യം നല്ലതാണെന്നും വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കാത്ത വിധത്തിൽ സഭ തന്നെ മുൻകൈയെടുത്തു സിസി ടിവി സ്ഥാപിക്കണം എന്നുമായിരുന്നു അദ്ദേഹം ഉയർത്തി ആവശ്യം. ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത് സഭാ നേതൃത്വം തന്നെയാണ്. വർഷങ്ങളായി വിഷയം ചർച്ച ചെയ്യുന്നതാണെങ്കിലും സന്യാസിനി വിദ്യാർത്ഥിനിയുടെ മരണത്തോടെ ഈ ചർച്ച വീണ്ടും ഉയരുകയാണ്. സഭയ്ക്കും അനാവശ്യ ചീത്തപ്പേര് ഒഴിവാക്കാൻ ഇത് ഉപകാരപ്രദമാണെന്ന് ആവശ്യപ്പെടുന്നവരുണ്ട്.

തിരുവല്ല മഠത്തിലെ സന്യാസിനി മഠത്തിലെ വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി വനിതാ കമ്മീഷനും രംഗത്തെത്തി. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോടാണ് റിപോർട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകൾ മാറ്റണമെന്നും ഷാഹിദ കമാൽ പറഞ്ഞു. മഠത്തിൽ ആറുവർഷമായി സന്യാസിനി പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥിനി ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോൺ (21) ആണ് കഴിഞ്ഞ ദിവസം കിണറിൽ വീണ് മരിച്ചത്.

വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേകസംഘം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർത്ഥിനിയായിരുന്നു ദിവ്യ പി ജോൺ. ഇന്നലെ രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്‌സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു. 

കിണറ്റിൽനിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വെള്ളം ശേഖരിക്കുന്നതിനായി കിണറ്റിൽ മോട്ടോർ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച് കോരുന്നതും പതിവായിരുന്നു.

വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണോയെന്നും പരിശോധിക്കുന്നുണ്ട്. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ദുരൂഹത തുടരുന്ന പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP