Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭയും മദർ സുപ്പീരിയറുമടക്കം ദിവസവും പുതിയ കള്ളക്കഥകൾ മെനയുന്നു; ഇരയായ കന്യാസ്ത്രീ മാനസികമായി തകർന്നാണ് കഴിയുന്നത്; കുറവിലങ്ങാട് ആശ്രമത്തിലെ ചെറിയ പൂന്തോട്ടം പരിപാലിച്ച് ആശ്വാസം കണ്ടെത്തുന്നതെന്ന് സഹോദരി; മാർത്തോമ സഭയിലെ വൈദികരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തി; നിയമം പാലിക്കപ്പെട്ടിരുന്നെങ്കിൽ സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നെന്ന് പോൾ തേലക്കാട്ട്

സഭയും മദർ സുപ്പീരിയറുമടക്കം ദിവസവും പുതിയ കള്ളക്കഥകൾ മെനയുന്നു; ഇരയായ കന്യാസ്ത്രീ മാനസികമായി തകർന്നാണ് കഴിയുന്നത്; കുറവിലങ്ങാട് ആശ്രമത്തിലെ ചെറിയ പൂന്തോട്ടം പരിപാലിച്ച് ആശ്വാസം കണ്ടെത്തുന്നതെന്ന് സഹോദരി; മാർത്തോമ സഭയിലെ വൈദികരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തി; നിയമം പാലിക്കപ്പെട്ടിരുന്നെങ്കിൽ സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നെന്ന് പോൾ തേലക്കാട്ട്

അർജുൻ സി വനജ്

കൊച്ചി: സഭാ അധികാരികളും മദർ സുപ്പീരിയറുമടക്കം ദിവസവും പുതിയ കള്ളക്കഥകൾ മെനയുന്നതിനാൽ പീഡനത്തിന് ഇരയായ കന്യാസ്ത്രീ മാനസികമായി തകർന്ന് ഏറെ ദുഃഖത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് ഇരയുടെ സഹോദരി മറുനാടനോട്. കുറവിലങ്ങാട് ആശ്രമത്തിൽ ചെറിയ പൂന്തോട്ടമുണ്ട്. അത് പരിപാലിച്ചും മറ്റുമാണ് കഠിനമായ മനോവേദനയിൽ നിന്ന് ഇരയായ കന്യാസ്ത്രീ അൽപം ആശ്വാസം കണ്ടെത്തുന്നത്.

രാവിലെ സമരപന്തലിലേക്ക് പുറപ്പെടുന്ന കന്യാസ്ത്രീകൾ വളരെ നിർബന്ധിച്ചാണ് ഇരയായ കന്യാസ്ത്രീയ്ക്ക് ഭക്ഷണം നൽകുന്നത്. ഉച്ചയ്ക്ക് ഒന്നും കഴിക്കാറെയില്ല. പിന്നെ ഏഴ് മണിയോടെ ഞങ്ങൾ ആശ്രമത്തിൽ ചെന്നതിന് ശേഷം ഏറെ നിർബന്ധിച്ചാൽ മാത്രമാണ് കന്യാസ്ത്രീ ഭക്ഷണം കഴിക്കുന്നത്. എല്ലാത്തിനോടും വലിയ വിമുഖതയാണ് ഇപ്പോൾ. കൂടുതൽ സമയവും മുറിക്കുള്ളിൽ തന്നെയാണ് കന്യാസ്ത്രീ ചിലവഴിക്കുന്നത്. ശക്തമായ പൊലീസ് സംരക്ഷണം ആശ്രമത്തിനും കന്യാസ്ത്രീയ്ക്കും നൽകുന്നുണ്ട്. ഇരയുടെ സഹോദരി മറുനാടനോട് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താൽ മാത്രമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കുകയെന്ന് കന്യാസ്ത്രികൾ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയുടെ അധികാരം കൈമാറിയാലും സമരം അവസാനിക്കുന്നില്ല. അധികാര കൈമാറ്റം താൽക്കാലിക പ്രതിഭാസമാണെന്ന് കുറവിലങ്ങാട് ആശ്രമത്തിലെ കന്യാസ്ത്രീകൾ മറുനാടനോട് പറഞ്ഞു. അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരം എട്ടാം ദിവസം തുടരുകയാണ്.

ഒരാഴ്‌ച്ച പിന്നിടുമ്പോൾ പിന്തുണ അർപ്പിച്ചു നിരവധി പേരാണ് കൊച്ചിയിലെ സമരപ്പന്തലിലേക്ക് എത്തുന്നത്. ഇന്ന് സീറോ മലബാർ സഭയിലെ വൈദികരും മാർത്തോമ സഭയിലെ വൈദികരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമര പന്തലിൽ വൈകിട്ടോടെ എത്തി. കർശ്ശനമായി നിയമം പാലിക്കപ്പെട്ടിരുന്നെങ്കിൽ ഈ കന്യാസ്ത്രീകൾക്ക് സമരത്തിലേക്ക് ഇറങ്ങേണ്ട വരില്ലായിരുന്നുവെന്ന് സീറോ മലബാർ സഭ മുൻ വ്യക്താവ് ഫാദർ പോൾ തേലക്കാട്ട്.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിൽപ്പ് സമരം ഇന്നും ഉണ്ടാകും. ജനകീയ സമരനേതാക്കളെ ഉൾപ്പെടുത്തി നാളെ ജനകീയ മുന്നണി രൂപീകരിക്കും എന്നും സേവ് സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്. ഇതിനായി നാളെ കൊച്ചിയിൽ യോഗം ചേരും. അതോടൊപ്പം തിങ്കളാഴ്ച മുതൽ ജില്ലകൾ കേന്ദ്രീകരിച്ചു നിരാഹാര സമരം തുടങ്ങും എന്ന് എ എം ടിയും അറിയിച്ചിട്ടുണ്ട്.

പൊലീസിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും വരെ സമരവുമായി മുന്നോട്ട് പോകും എന്ന നിലപാടിൽ ആണ് കന്യാത്രീകളും സങ്കടകർ ആയ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും. ഫോട്ടോ പുറത്ത് വിട്ടതിൽ ആക്ഷൻ കൗൺസിൽ പരാതി കൊടുക്കും. കൊച്ചി കമ്മീഷണർക്കാണ് പരാതി കൈമാറുക. ഇന്നലെ പൊതുപ്രവർത്തകനായ ജിയാസ് ജമാലും കൊച്ചിയിൽ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP