Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരികിൽ നിൽക്കുമ്പോൾ നഴ്‌സ് അമ്മയാകും; കരുതലിന്റെ കരസ്പർശത്തിൽ വേദനകളെ വേർപെടുത്തുന്ന സമർപ്പിത ജീവിതങ്ങൾ; ലോകാരോഗ്യ സംഘടനയുടെ കോവിഡ് സന്ദേശവും ആരും കേട്ടില്ല; മുഖാവരണം പോലുമില്ലാതെ സ്‌നേഹ പരിചരണം ഒരുക്കിയതിന്റെ രക്തസാക്ഷികളായി അമേരിക്കയിലേയും യൂറോപ്പിലേയും മലയാളി നേഴ്‌സുമാരുടെ മരണങ്ങൾ; മുംബൈയിലും ഡൽഹിയിലുമായി ചികിൽസയിലുള്ളത് 57 മലയാളി മാലാഖമാർ; കോവിഡിൽ നഴ്‌സുമാർ ഇരകളാകുമ്പോൾ

അരികിൽ നിൽക്കുമ്പോൾ നഴ്‌സ് അമ്മയാകും; കരുതലിന്റെ കരസ്പർശത്തിൽ വേദനകളെ വേർപെടുത്തുന്ന സമർപ്പിത ജീവിതങ്ങൾ; ലോകാരോഗ്യ സംഘടനയുടെ കോവിഡ് സന്ദേശവും ആരും കേട്ടില്ല; മുഖാവരണം പോലുമില്ലാതെ സ്‌നേഹ പരിചരണം ഒരുക്കിയതിന്റെ രക്തസാക്ഷികളായി അമേരിക്കയിലേയും യൂറോപ്പിലേയും മലയാളി നേഴ്‌സുമാരുടെ മരണങ്ങൾ; മുംബൈയിലും ഡൽഹിയിലുമായി ചികിൽസയിലുള്ളത് 57 മലയാളി മാലാഖമാർ; കോവിഡിൽ നഴ്‌സുമാർ ഇരകളാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അരികിൽ നിൽക്കുമ്പോൾ നഴ്‌സ് അമ്മയാകും. കരുതലിന്റെ കരസ്പർശത്തിൽ വേദനകളെ വേർപെടുത്തുന്ന സമർപ്പിത ജീവിതങ്ങൾ. എന്തു പ്രകാശമാണതിന്... അവർക്കാണ് കോവിഡ് 19 കാലത്ത് ഇന്ന് ലോകാരോഗ്യദിനം സമർപ്പിക്കുന്നത്.

പക്ഷേ ഈ സന്ദേശമൊന്നും സ്വകാര്യ ആശുപത്രി മാനേജമെന്റുകളും മുതലാളിമാരും തിരിച്ചറിയുന്നില്ല. ഇതാണ് ലോകത്തെങ്ങും കരുതലുമായി നിറയുന്ന മാലാഖമാരായ മലയാളി നേഴ്‌സുമാർക്ക് വിനയാകുന്നത്. അമേരിക്കയിലും ബ്രിട്ടണിലും യൂറോപ്പിന്റെ മറ്റിടങ്ങളിലുമെല്ലാം കരുതലുമായി അവരുണ്ട്. എന്നാൽ കോവിഡിൽ രോഗ പരിചരണം നടത്തുന്ന ഇവരെ വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്.

മുംബൈ വൊക്കാർഡ് ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാർക്ക് കോവിഡ് പടർന്നത് ആശുപത്രി മാനേജ്‌മെന്റിന്റെ നിരുത്തവാദ സമീപനമാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ എട്ടുമാസം ഗർഭിണി ഉൾപ്പെടെ 7 മലയാളി നഴ്‌സുമാർക്കും മുംബൈ ജസ്‌ലോക് ആശുപത്രിയിൽ 2 പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2 മലയാളികൾക്കു കൂടി ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ, മുംബൈയിലും ഡൽഹിയിലുമായി കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാർ 57 ആയി.

യുഎസിലും ബ്രിട്ടനിലുമായി 3 മലയാളി നഴ്‌സുമാരും ഒരു ആശുപത്രി അനുബന്ധ ജോലിക്കാരനും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു. 53 ജീവനക്കാർക്കു രോഗം സ്ഥിരീകരിച്ചതോടെ മുംബൈ വൊക്കാർഡ് ആശുപത്രി അധികൃതർ അടപ്പിച്ചു. അവർ നിൽക്കുന്നത് ഒരു മഹാമാരിയുടെ നേർക്കുനേരെയാണ്. അനുദിനം വരുന്ന വാർത്തകളിൽ അവരുടെ വേദനയും കണ്ണീരുമുണ്ട്. അവർക്കു വേണം നമ്മുടെ പിന്തുണയെന്ന് ഓർമ്മിപ്പിക്കുന്നതാണ് പുറത്തു വരുന്ന വാർത്തകൾ.

നിരവധി പരിമിതികൾക്കിടയിലാണ് നേഴ്‌സുമാർ ജോലിചെയ്യുന്നത് കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ വേണ്ടത്ര സുരക്ഷാ ഉപാധികൾ പോലും ഇല്ലാതെ ജോലി ചെയ്യേണ്ടി വരാറുമുണ്ട് . സർക്കാർ ആശുപത്രികളിൽ പ്രത്യേകിച്ചും ജോലിഭാരവും കൂടുതലാണ് .വീട്ടിലെ ഉത്തരവാദിത്വങ്ങൾ വേറെയും .. ആശുപത്രിയുടെ കരുതൽ ഇല്ലായ്മ കൂടിയാകുമ്പോൾ മാറാ രോഗങ്ങളും മഹാമാരികളും ഇവരെ തേടിയെത്തും. രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും രോഗം പകരാം. ആശുപത്രി അന്തരീക്ഷം രോഗം പകരാനുള്ള സാദ്ധ്യത കൂടിയ സ്ഥലമാണ്. ഏതുരോഗിയെ പരിചരിക്കുമ്പോഴും കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക എന്നതാണ് കോവിഡ് കാലത്തെ പ്രധാന മുൻ കുരതൽ. ഇതു പോലും നഴ്‌സുമാർക്ക് ലഭ്യമാകുന്നില്ലെന്നതാണ് മുംബൈ സംഭവം പറയുന്നത്.

ആശുപത്രിയിലെ ലിഫ്റ്റ് കഴിയുന്നതും ഉപയോഗിക്കാതെ കോണിപ്പടി കയറുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നഴ്‌സുമാരോട് ഡോക്ടർമാർക്ക് പറഞ്ഞു കൊടുക്കാനുള്ളത്. വീട്ടിൽ ചെന്നുകഴിഞ്ഞാൽ നന്നായി കുളിച്ച് വസ്ത്രങ്ങൾ മാറിയതിനു ശേഷം മാത്രമേ വീട്ടിലെ പ്രായമുള്ളവരുമായും കുട്ടികളുമായും ഇടപഴകാവു. ആശുപത്രിയിൽ കൊണ്ടുപോയ പേന , മൊബൈൽ ഫോൺ, കണ്ണട തുടങ്ങിയവ സോപ്പുവെള്ളമുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ തുടച്ചു വൃത്തിയാക്കാൻ മറക്കരുതെന്നും ഡോ ബി പത്മകുമാർ വിശദീകരിക്കുന്നു. പതിനായിരക്കണക്കിന് നിരാലംബരുടെ പ്രാർത്ഥനയും സ്നേഹവും കരുതലും മാത്രമാണ് നഴ്‌സുമാർക്ക് കരുതലായുള്ളതെന്നാണ് മുംബൈയിലേകും മറ്റും സംഭവ വികാസങ്ങൾ വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP