Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെക്സിറ്റിന് ഒടുവിൽ ഗുണമുണ്ടാകുന്നു; നഴ്സായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഐഇഎൽടിഎസ് യോഗ്യത 6.5 അക്കാനുള്ള ചർച്ചകൾ സജീവം; ലണ്ടനിലെ മലയാളിയുടെ പേര് പറഞ്ഞ് ഡെയ്ലി മെയിൽ റിപ്പോർട്ട്; ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക് ആശ്വാസ വാർത്ത എത്തിയേക്കും

ബ്രെക്സിറ്റിന് ഒടുവിൽ ഗുണമുണ്ടാകുന്നു; നഴ്സായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഐഇഎൽടിഎസ് യോഗ്യത 6.5 അക്കാനുള്ള ചർച്ചകൾ സജീവം; ലണ്ടനിലെ മലയാളിയുടെ പേര് പറഞ്ഞ് ഡെയ്ലി മെയിൽ റിപ്പോർട്ട്; ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക് ആശ്വാസ വാർത്ത എത്തിയേക്കും

ബ്രിട്ടനിലുള്ള ആയിരക്കണക്കിന് മലയാളി നഴ്‌സുമാരടക്കമുള്ള വിദേശികൾക്ക് ആശ്വാസ വാർത്തയായി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റ യോഗ്യത കുറയ്ക്കാനുള്ള ചർച്ച സജീവമായി. ബ്രെക്‌സിറ്റ് നടപ്പിലാകുന്നതോടെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള നഴ്‌സുമാർ മടങ്ങാനുള്ള സാധ്യതയും അതുവഴിയുണ്ടായേക്കാവുന്ന ജീവനക്കാരുടെ ദൗർലഭ്യതയും പരിഗണിച്ചാണ് ഈ നീക്കം.

വിദേശത്തുനിന്നുള്ള നഴ്‌സുമാർക്ക് നിലവിൽ വേണ്ട ഐഇഎൽടിഎസ് സ്‌കോർ ഏഴാണ്. അത് ആറരയയായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഭാഷയുടെ പേരിലുള്ള കടുംപിടിത്തം ബ്രിട്ടന് ആവശ്യമായ നഴ്‌സുമാരെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ടാക്കുമെന്ന വാദം നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഇളവ് വരുത്തണോ എന്ന കാര്യം എൻഎംസി പരിശോധിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

ഈയാഴ്ചയൊടുവിൽ നടക്കുന്ന എൻഎംസി ബോർഡ് മീറ്റിങ്ങിൽ ഇക്കാര്യം പരിഗണനയ്ക്ക് വന്നേക്കും. ഭാഷാ പരിജ്ഞാനത്തിൽ ഇളവ് വരുത്തുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും എൻഎംസി ചർച്ച ചെയ്യുന്നത്. എന്നാൽ, കേവലം ഭാഷയിലൂന്നിയുള്ള പരിശോധനകൾ നഴ്‌സുമാരുടെ കടുത്ത ദൗർലഭ്യം നേരിടുന്ന വേളിയിൽ അഭിലഷണീയമല്ലെന്ന വാദത്തിനാണ് ശക്തികൂടുതൽ.

680,000 നഴ്‌സുമാരാണ് ബ്രിട്ടനിലുള്ളത്. എന്നാൽ, ഓരോ പത്ത് തസ്തികയിലും ഒന്നെന്ന വണ്ണം ഒഴിവുകൾ ഇനിയും നികത്താനുണ്ട്. ആകെയുള്ള നഴ്‌സുമാരിൽ 13 ശതമാനത്തോളമാണ് വിദേശികളുടെ എണ്ണം. ജീവനക്കാരുടെ ദൗർലഭ്യം കുറയ്ക്കുന്നതിന് ഐഇഎൽടിഎസ് സ്‌കോർ ഇളവ് ചെയ്യണമെന്ന നിർദ്ദേശം നഴ്‌സുമാർ തന്നെയാണ് മുന്നോട്ടുവെച്ചത്. 3600-ഓളം നഴ്‌സുമാർ ഈ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

2008-ൽ 70-കാരനായ ഡേവിഡ് ഗ്രേയുടെ മരണത്തോടെയാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കുന്ന തരത്തിലേക്ക് എൻഎംസി നിയമങ്ങൾ കർശനമാക്കിയത്. ജർമൻകാരനായ ഡോക്ടർ ഡാനിയേൽ ഉബാനിക്ക് ഇംഗ്ലീഷ് തീരെ വശമുണ്ടായിരുന്നില്ല. കഴിക്കാവുന്നതിന്റെ പത്തിരട്ടി മരുന്ന് ഡേവിഡ് ഗ്രേയ്ക്ക് നൽകിയ ഉബാനിയുടെ നടപടിയാണ് മരണത്തിനിടയാക്കിയത്. ഇംഗ്ലീഷ് അറിയാത്തത് രോഗികളുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന വാദം ഇതോടെ ശക്തമാവുകയും ചെയ്തു.

എന്നാൽ, നഴ്‌സുമാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് ഭാഷാ യോഗ്യതയിൽ ഇളവ് വരുത്തിയേ തീരൂവെന്ന ആവശ്യം നാൾക്കുനാൾ ശക്തിപ്രാപിച്ചുവന്നു. മലയാളിയായ ഫെബിൻ സിറിയക്കിന്റെ നേതൃത്വത്തിലാണ് ഇത് ശക്തിപ്രാപിച്ചത്. യുകെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനതത്തിന്റെ മാനേജിങ് പാർട്ണറാണ് ഫെബിൻ. സ്വന്തം നാട്ടിൽ പത്തും പതിനഞ്ചും വർഷം പ്രവർത്തിച്ച് പരിചയമുള്ള നഴ്‌സുമാരാണ് വിദേശത്തേക്ക് വരുന്നവരിലധികവും. ഭാഷയിൽ പ്രാവീണ്യമില്ലെന്ന പേരിൽ അവർക്ക് ജോലിക്ക് അവസരം ഇല്ലാതാകുന്നത് ശരിയല്ലെന്ന് ഫെബിൻ പറയുന്നു.

കടുംപിടിത്തത്തിലൂടെ മികച്ച നഴ്‌സുമാരെ നഷ്ടപ്പെടുക്കുകയാണ് ബ്രിട്ടനെന്ന വാദവും ശക്തമാണ്. പല എൻഎച്ച്എസ് ട്രസ്റ്റുകളുടെയും മാനേജർമാരും ഈ ആവശ്യത്തിനൊപ്പമുണ്ട്. ഭാഷാ പരീക്ഷയിൽ ഇളവുവരുത്തണമെന്ന് ആവശ്യപ്പെട്ട് മോർകാംബെ ബേ എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ജാക്കി ഡാനിയേൽ എൻഎംസിക്ക് കത്തെഴുതിയിട്ടുണ്ട്. മോർകാംബെ ബേയിലെ 104 നഴ്‌സുമാരിൽ 102 പേർക്കും ഭാഷാ യോഗ്യതയുടെ പേരിൽ എൻ.എം.സി രജിസ്ടട്രേഷൻ നിഷേധിച്ചിരുന്നു. 2014 നവംബറിനുശേഷം ഇത്തരത്തിൽ രജിസ്‌ട്രേഷൻ നഷ്ടപ്പെട്ടത് 2000-ത്തോളം നഴ്‌സുമാർക്കാണ്.

വിദേശത്തുനിന്നുള്ള നഴ്‌സുമാർക്ക് രജിസ്‌ട്രേഷൻ നൽകിയില്ലെങ്കിൽ ബ്രിട്ടനിലെ എല്ലാ എൻഎച്ച്എസ് ട്രസ്റ്റുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാതാകുമെന്ന് ജാക്കി ഡാനിയേൽ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ ഭാഷാ നിഷ്‌കർഷ നീതീകരിക്കാനാവില്ലെന്ന് ഹെൽത്ത്‌കെയർ ഏജൻസിയായ എച്ച്‌സിഎൽ വർക്ക്‌ഫോഴ്‌സ് സൊല്യൂഷൻസും കഴിഞ്ഞമാസം റിപ്പോർട്ട് നവ്#കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP