Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്പ്യൂട്ടർവൽക്കരണത്തിന്റെ പേരിൽ നഴ്‌സുമാരെക്കൊണ്ട് മറ്റ് പണികളും ചെയ്യിക്കുന്നു; ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നുമില്ല അടിച്ചേൽപ്പിക്കുന്നത് മുഴുവൻ അശാസ്ത്രീയമായ പരിഷ്‌കാരങ്ങളും; പരാതികൾ ബോധിപ്പിച്ചാലും ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ്; വ്യക്തിവൈരാഗ്യം തീർക്കാൻ യു.എൻ.എ പ്രസിഡന്റിനെ പുറത്താക്കിയ നടപടിയും പിൻവലിക്കണം; പട്ടം എസ് യു ടി ആശുപത്രിയിൽ നഴ്സുമാരുടെ പണിമുടക്കി സമരം

കമ്പ്യൂട്ടർവൽക്കരണത്തിന്റെ പേരിൽ നഴ്‌സുമാരെക്കൊണ്ട് മറ്റ് പണികളും ചെയ്യിക്കുന്നു; ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നുമില്ല അടിച്ചേൽപ്പിക്കുന്നത് മുഴുവൻ അശാസ്ത്രീയമായ പരിഷ്‌കാരങ്ങളും; പരാതികൾ ബോധിപ്പിച്ചാലും ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ്; വ്യക്തിവൈരാഗ്യം തീർക്കാൻ യു.എൻ.എ പ്രസിഡന്റിനെ പുറത്താക്കിയ നടപടിയും പിൻവലിക്കണം; പട്ടം എസ് യു ടി ആശുപത്രിയിൽ നഴ്സുമാരുടെ പണിമുടക്കി സമരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പട്ടം എസ് യു റ്റി ആശുപത്രിയിൽ നഴ്‌സുമാർ പണിമുടക്കി സമരം ആരംഭിച്ചു.യു എൻ എ യുണിറ്റ് പ്രസിഡന്റനെ തിരിച്ചു എടുക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാർ മുന്നോട്ട് വച്ചിരിക്കുന്നത്. യു എൻ എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

കമ്പ്യൂട്ടർ വത്കരണവുമായി ബന്ധപ്പെട്ടുള്ള നഴ്‌സിങ് ഇതര ജോലികൾ നഴ്സുമാർക്ക് അധിക ജോലി ഭാരം ഉണ്ടാക്കുന്നുവെന്നും. ഇതിൽ മാനേജ്‌മെന്റ് ഇടപെടുന്നില്ലെന്നും നഴ്‌സുമാർ ആരോപിച്ചു. അതിനാൽ എക്‌സിക്യൂട്ടീവ് മീറ്റിങ് കൂടിയ എല്ലാവരുടെയും ഐക്യകണ്ഠമായ തീരുമാന പ്രകാരം കമ്പ്യൂട്ടർ ജോലികൾ തുടർന്ന് ചെയ്യാൻ കഴയില്ല എന്ന് നോട്ടീസ് കൊടുത്തു.അതിന്റെ ഭാഗമായി ലാബ് സാമ്പിൾ ബാർകോഡ് എടുക്കാൻ പറ്റില്ല എന്ന് മാനേജ്‌മെന്റിനെ അറിയിച്ചു.

ഇതിനെ തുടർന്ന് ഒരു ചർച്ച വിളിക്കാൻ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് തയാറായില്ല. അതുവരെ ബ്ലഡ് സാമ്പിൾ ബാർകോഡ് ഇട്ടിരുന്നത് ലാബ് ടെക്നീഷ്യന്മാർ ആയിരുന്നു. മാനേജ്‌മെന്റിന്റെ തലപ്പത്തിരിക്കുന്നവർക്ക് കമ്മീഷൻ കിട്ടിയതിന്റെ ഭാഗമായി എല്ലാ വാർഡിലും ബാർകോഡ് മെഷീൻ വാങ്ങിക്കുകയും, അത് എടുത്തു ബ്ലഡ് സാമ്പിളിൽ ഒട്ടിക്കുന്ന അധിക ചുമതല കൂടി നഴ്സുമാരുടെ തലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്തുവെന്നും നഴ്‌സുമാർ പറഞ്ഞു.

മാനേജ്‌മെന്റ് ആരോപിക്കുന്ന സംഭവം നടന്ന 25/01/2019 ന് നഴ്സുമാർ സാമ്പിൾ എടുത്ത് ലാബിലേക്ക് അയച്ചതാണ്. അന്നേദിവസം യൂണിറ്റ് പ്രസിഡന്റായ അഭിനന്ദ് കാത്തിലാബിൽ ഡ്യൂട്ടിയിലായിരുന്നു. പേസ്മേക്കർ ഇമ്പ്‌ലന്റഷന് എന്ന ശസ്ത്രക്രിയക്ക് കൂടെ കേറിയതിനാൽ പിന്നെ നടന്ന കാര്യങ്ങളിൽ ഒന്നും ഇടപെടാൻ അദ്ദേഹത്തിന് സാധിച്ചില്ല. ബ്ലഡ് സാമ്പിൾ എടുത്തു ലാബിൽ വിട്ടു എന്നാണ് പ്രസ്തുത വാർഡിലെ നേഴ്‌സ് അഭിനന്ദിനെ അറിയിച്ചത്.

എന്നാൽ ലാബ് ജീവനക്കാർ അത് ബാർകോഡ് ഇല്ല എന്ന കാരണം പറഞ്ഞു സ്വീകരിക്കാൻ തയാറായില്ല. ഇക്കാരണം പറഞ്ഞ് മാനേജ്‌മെന്റ് അവസരം മുതലെടുത്തു. സംഘടനാതീരുമാനം അറിയിച്ച യൂണിറ്റ് പ്രസിഡന്റ് അഭിനന്ദനെതിരെ മാത്രം കുറ്റം ആരോപിച്ചു വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായി നടപടി സ്വീകരിക്കുകയും, മാനേജ്‌മെന്റ് തന്നെ ഒരു അഭിഭാഷകനെ നിയോഗിച്ച കാര്യങ്ങൾ വളച്ചൊടിച്ചു അഭിനന്ദിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ് ഉണ്ടായത്. സാമ്പിൾ എടുത്തു കൊടുത്തിട്ടും സ്വീകരിക്കാതെയിരുന്ന ലാബ് സ്റ്റാഫിനെതിരെ ഒരു നടപടിയും എടുത്തില്ല.

സംഘടന തീരുമാനം യൂണിറ്റ് മെമ്പേഴ്‌സ്‌നെ അറിയിച്ചു എന്ന പേരിൽ യൂണിറ്റ് പ്രസിഡന്റ്നെ പിരിച്ചുവിട്ട മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെയും, ശമ്പള പരിഷ്‌കരണം പൂർണ്ണമായും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചും, അശാസ്ത്രീയമായ നടപടികൾ മാനേജ്‌മെന്റ് നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെയും ഭാഗമായാണ് ഈ സമരമെന്നും നഴ്‌സുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP