Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപദേശക സമിതി പത്തിന് റിപ്പോർട്ട് നൽകിയാൽ ഉടൻ വിജ്ഞാപനം ഇറക്കാൻ തയ്യാറായി സർക്കാർ; ഉപദേശക സമിതിയെ സമ്മർദ്ദത്തിലാഴ്‌ത്തി റിപ്പോർട്ട് വൈകിപ്പിക്കാൻ ഒരുങ്ങി സിഐടിയു; ചർച്ചയാവാം എന്ന കോടതി പരാമർശത്തിന്റെ പേരിൽ ചർച്ചയ്ക്ക് അവസരം തേടി തീരുമാനം വൈകിപ്പിക്കാൻ ആശുപത്രി മുതലാളിമാരും; 20ന് മുമ്പ് പ്രഖ്യാപനം ആയില്ലെങ്കിൽ തെരുവിൽ ഇറങ്ങാൻ ഉറച്ച് നഴ്‌സുമാരും

ഉപദേശക സമിതി പത്തിന് റിപ്പോർട്ട് നൽകിയാൽ ഉടൻ വിജ്ഞാപനം ഇറക്കാൻ തയ്യാറായി സർക്കാർ; ഉപദേശക സമിതിയെ സമ്മർദ്ദത്തിലാഴ്‌ത്തി റിപ്പോർട്ട് വൈകിപ്പിക്കാൻ ഒരുങ്ങി സിഐടിയു; ചർച്ചയാവാം എന്ന കോടതി പരാമർശത്തിന്റെ പേരിൽ ചർച്ചയ്ക്ക് അവസരം തേടി തീരുമാനം വൈകിപ്പിക്കാൻ ആശുപത്രി മുതലാളിമാരും; 20ന് മുമ്പ് പ്രഖ്യാപനം ആയില്ലെങ്കിൽ തെരുവിൽ ഇറങ്ങാൻ ഉറച്ച് നഴ്‌സുമാരും

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം ശുപാർശ ചെയ്യാനുള്ള മിനിമം വേജസ് ഉപദേശക സമിതിയുടെ യോഗം നീട്ടികൊണ്ട് പോകാൻ ശ്രമം. ഈ മാസം 10ന് സമിതി യോഗം വിളിച്ചുണ്ട്.. ശമ്പളം പരിഷ്‌കരിച്ചു വിജ്ഞാപനം ഇറക്കാൻ സർക്കാരിനു ഹൈക്കോടതി അനുമതി നൽകിയതിനാൽ സമിതിയുടെ തീരുമാനം നിർണായകമാകും.

യുഎൻഎയുടെ നേതൃത്വത്തിലെ നഴ്‌സുമാരുടെ സംഘടനയുടെ സമ്മർദ്ദമാണ് കാര്യങ്ങൾ വേഗത്തിലാക്കിയത്. ഇത് തൊഴിലാളി സംഘടനാ രംഗത്തെ മേൽകോയ്മ അവകാശപ്പെടുന്ന സിഐടിയുവിന് ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ തീരുമാനം വൈകിപ്പിക്കാൻ നീക്കം സജീവമാണ്. വിഷയം ചർച്ച ചെയ്യാമെന്ന നിലപാട് ഹൈക്കോടതിയും എടുത്തിരുന്നു. ഇതിന്റെ മറവിൽ ചർച്ചകൾ നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. മിനിമം വേജസ് ഉപദേശക സമിതിയുടെ ഹിയറിങ് പൂർത്തിയായതിനാൽ സമിതിക്കു 10നു തന്നെ തീരുമാനം എടുക്കാനാകുമെന്നു ലേബർ കമ്മിഷണർ എ.അലക്‌സാണ്ടർ പറഞ്ഞു.

സമിതി നൽകുന്ന ശുപാർശകൾ പരിഗണിച്ചു സർക്കാരാണു വിജ്ഞാപനം ഇറക്കേണ്ടത്. യോജ്യമല്ലാത്ത കാര്യങ്ങളുണ്ടെന്നു തോന്നിയാൽ സർക്കാരിനു ഭേദഗതി വരുത്താം. സമിതിയുടെ നടപടിക്രമങ്ങൾ നീട്ടിക്കൊണ്ട് പോയി തീരുമാനം അട്ടിമറിക്കാനാണ് നീക്കം. ഇത് മനസ്സിലാക്കി യുഎൻഎയും ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ്. 20ന് മുമ്പ് വിജ്ഞാപനം ഉണ്ടായില്ലെങ്കിൽ നഴ്‌സുമാർ അനിശ്ചിതകാല സമരത്തിലേക്ക് പോകും.

നഴ്‌സുമാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച അന്തിമവിജ്ഞാപനം ഇറക്കാൻ സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. മിനിമം വേതന നിയമത്തിന് അനുസൃതമായുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഒത്തുതീർപ്പുസാധ്യത തേടി നഴ്‌സുമാരുടെയും മാനേജ്‌മെന്റുകളുടെയും സംഘടനകളുമായി ചർച്ച നടത്താനും സർക്കാരിനു തടസ്സമില്ലെന്നും വിശദീകരിച്ചിരുന്നു. ഇത് അനുകൂലമാക്കി ചർച്ചകൾക്ക് തുടക്കമിടാനാണ് മാനേജ്‌മെന്റുകളുടെ നീക്കം.

നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണമെന്നാണ് ഒക്ടോബറിൽ മിനിമം വേജസ് കമ്മിറ്റി ശുപാർശ ചെയ്തത്. കിടക്കകളുടെ എണ്ണമനുസരിച്ച് 20,000 രൂപ മുതൽ 33,500 രൂപ വരെ ശമ്പളം നൽകണം. മറ്റു ജീവനക്കാർക്ക് 16,000 രൂപ മുതൽ 27,000 രൂപ വരെ ശമ്പളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP