Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടു വിജ്ഞാപനം ഇറങ്ങി എന്നുപറയുന്നത് ലേബർ കമ്മീഷണറുടെ പിആർഒ മാത്രം; ലേബർ സെക്രട്ടറി ഒപ്പിട്ട ഉത്തരവ് ആരും കണ്ടിട്ടില്ല; വിജ്ഞാപന വാർത്ത സമരം പൊളിക്കാനുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നഴ്‌സുമാർ; ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാതെ സമരം പിൻവലിക്കില്ലെന്ന് യുഎൻഎ; നാളെ നിശ്ചയിച്ച ലോങ് മാർച്ചുമായി മാലാഖമാർ മുന്നോട്ട് തന്നെ

ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടു വിജ്ഞാപനം ഇറങ്ങി എന്നുപറയുന്നത് ലേബർ കമ്മീഷണറുടെ പിആർഒ മാത്രം;  ലേബർ സെക്രട്ടറി ഒപ്പിട്ട ഉത്തരവ് ആരും കണ്ടിട്ടില്ല; വിജ്ഞാപന വാർത്ത സമരം പൊളിക്കാനുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നഴ്‌സുമാർ; ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാതെ സമരം പിൻവലിക്കില്ലെന്ന് യുഎൻഎ; നാളെ നിശ്ചയിച്ച ലോങ് മാർച്ചുമായി മാലാഖമാർ മുന്നോട്ട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ വേതനം വർദ്ധിപ്പിച്ച്
കൊണ്ട് വിജ്ഞാപനം ഇറക്കി എന്ന ലേബർ കമ്മീഷണറുടെ പിആർഐഓയുടെ അറിയിപ്പ്. എന്നാൽ ,ലേബർ കമ്മീഷണർക്ക് ഉത്തരവിറക്കാൻ അധികാരമുണ്ടോയെന്നാണ് ഇപ്പോൾ സംശയമുയർന്നിരിക്കുന്നത്. നാളെ ആലപ്പുഴ കെവി എം ആശുപത്രിക്ക് മുന്നിൽ നിന്ന് നഴ്്സുമാരുടെ സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിൽ ലോങ് മാർച്ച് നടക്കാനിരിക്കെ, സമരം പൊളിക്കാനുള്ള സർക്കാർ തന്ത്രമാണോ പുതിയ വിജ്ഞാപന വാർത്തയെന്ന് സംശയം ഉയർന്നിട്ടുണ്ട്.

വിജ്ഞാപന ഉത്തരവ് നിയമസെക്രട്ടറി ഒപ്പിട്ട് ലേബർ സെക്രട്ടറിക്ക ഇ-മെയിൽ ചെയ്തു. സഥലത്തില്ലാത്ത ടോം ജോസ് ഡിജിറ്റൽ സിഗ്‌നേച്ചർ നൽകി വിജ്ഞാപനം ഇറക്കാനാണ് സാധ്യത. എന്നാൽ ലേബർ സെക്രട്ടറി ടോം ജോസ് വിജ്ഞാപനത്തിൽ ഒപ്പിട്ടതായി കാണുന്നില്ല. ടോം ജോസിനെ മറുനാടൻ മലയാളി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. യുഎൻഎ ഭാരവാഹികളും അദ്ദേഹത്തെ വിളിച്ചുവെങ്കിലും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.

വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ സമരം പിൻവലിക്കൂ എന്നു യുഎൻഎ വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കാനുള്ള നഴ്സുമാർ യാത്ര തുടരണമെന്നും ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.നാളെ രാവിലെ ലോങ് മാർച്ച് നിശ്ചയിച്ചത് പോലെ ആരംഭിക്കും.രാവിലെ വിജ്ഞാപനത്തിന്റെ പകർപ്പ് കിട്ടിയാൽ സമരം പിൻവലിക്കുന്നത് ആലോചിക്കും. ഇതാണ് യുഎൻഎയുടെ നിലപാട്.'ലേബർ സെക്രട്ടറി ഒപ്പു വച്ച വിജ്ഞാപനം കൈയിൽ കിട്ടും വരെ സമരം പിൻവലിക്കില്ല.പ്രഖ്യാപിച്ച സമരമുറകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. കാരണം കഴിഞ്ഞ ജൂലൈ 20 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചുള്ള ശമ്പള വർദ്ധന നടപ്പാക്കുമെന്നാണ്.

എന്നാൽ, നവംബർ 14 ന് അതനുസരിച്ച് രൂപീകരിച്ച നാലംഗ ഐഎഎസ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ അട്ടിമറിച്ചു കൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങുന്നതെന്നാണ് ഞങ്ങൽ ആശങ്കപ്പെടുന്നത്.ലേബർ കമ്മീഷണറുടെ ഓഫീസിൽ നിന്ന് കിട്ടിയ പ്രസ് റിലീസ് സൂചിപ്പിക്കുന്നത്. അതാണ്. സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ചുള്ള വിജ്ഞാപനമായിരുന്നുവെങ്കിൽ,50 ബെഡ് വരെയുള്ള ആശുപത്രികളിൽ 20,000 രൂപയും 50 ബെഡ് മുതൽ 100 ബെഡ് വരെയുള്ള ആശുപത്രികളിൽ 24,400 രൂപയും,100 മുതൽ 200 ബെഡ് വരെയുള്ള ആശുപത്രികളിൽ 29,000 രൂപയും, 200 ബെഡിന് മുകളിൽ 34,400 രൂപയുമായിരുന്നു കിട്ടേണ്ടിയിരുന്നത്. എന്നാൽ പ്രസ് റിലീസ് പ്രകാരം അലവൻസുകൾ വെട്ടിക്കുറച്ചതായാണ് കാണുന്നതെന്ന്' യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ആലപ്പുഴയിൽ നിന്ന് മാലഖമാരുടെ ലോങ് മാർച്ച് നാളെ തുടങ്ങുമ്പോൾ സർക്കാർ വലിയ പ്രതിസന്ധിയിലാണ്. 12000 നഴ്സുമാരെ അണിനിരത്തിയുള്ള വമ്പൻ പ്രക്ഷോഭത്തെ സർക്കാരും ഭയക്കുന്നു. നഴ്‌സുമാർക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സർക്കാർ യുഎൻഎ പ്രതിനിധികളെ അറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ വാഗ്ദാനങ്ങളിൽ വീണ് സമരം പിൻവലിച്ച് ചതിയിൽപ്പെടാൻ തങ്ങൾ തയ്യറാല്ലെന്നാണ് സംഘടനയുടെ പക്ഷം.

ലേബർ കമ്മീഷണറുടെ പിആർഒ പുറത്തിറക്കിയ വിജ്ഞാപനം ഇങ്ങനെ:

നിലവിൽ 8975 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നഴ്‌സുമാർക്ക് 20,000/- രൂപ അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തിൽതന്നെ ഇരട്ടിയിലധികം വർദ്ധനവാണ് ഇതിലൂടെ ലഭ്യമാവുന്നത്. ഇവർക്ക് പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും.
പുതുക്കിയ വേതന വർദ്ധനവിന് 2017 ഒക്‌ടോബർ 1 മുതൽ പ്രബല്യമുാകും.

ആശുപത്രികളിലെ മറ്റ് ജീവനക്കാർക്ക് 16,000/- രൂപമുതൽ 22090 രൂപ വരെ അടിസ്ഥാന ശമ്പളവും പരമാ വധി 12.5 ശതമാനം വരെ അധിക അലവൻസുംലഭിക്കും. ഇതര പാരാ മെഡിക്കൽ വിഭാഗം ജീവനക്കാർക്ക് 16,400/- രൂപ മുതൽ അടിസ്ഥാന ശമ്പളവും പരമാ വധി 15% വരെ അധിക അലവൻസും ലഭിക്കുന്നതായിരിക്കും.മേൽപറഞ്ഞ വേതനത്തിന് പുറമെ സർവ്വീസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെന്റ് എന്നിവയും ലഭിക്കും. ആശുപത്രിയിലെകിടക്കകളുടെ എണ്ണം അനുസരിച്ച് പരമാ വധി 30,000/ - രൂപ വരെ ശമ്പളം ലഭ്യമാകും.

7775/- രൂപ അടിസ്ഥാന ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുവിഭാ ഗത്തിലെ ജീവനക്കാരന് 16,000/- രൂപ അടിസ്ഥാന വേതനവും പരമാവധി
2,000/- രൂപവരെ അധിക അലവൻസും ലഭിക്കും. 7825/- രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന പാരാ മെഡിക്കൽ സ്റ്റാഫിന് കുറഞ്ഞത് 16,400/- രൂപ അടിസ്ഥാന വേതനവും പരമാ വധി 2,460/- രൂപ വരെയുള്ള അധിക അലവൻസിനും അർഹതയുണ്ട്.

01.10.2017 മുതലുള്ള ക്ഷാമബത്തക്കും സർവ്വീസ് വെയിറ്റേജ്, വാർഷിക ഇൻക്രിമെന്റ് എന്നിവക്കും ജീവനക്കാർക്ക് അർഹതയുണ്ട്. 2013ലെ മിനിമം വേതന വിജ്ഞാ പനപ്രകാരം നഴ്‌സുമാർക്ക് ലഭിച്ചുവരുന്ന വേതനത്തിൽ വൻവർദ്ധനവ് നൽകിയാണ് സർക്കാർ മിനിമം വേതനം
പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കിടക്കകളുടെ അടിസ്ഥാ നത്തിൽ 5 ശതമാനം മുതൽ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവൻസുകൾ 10 ശതമാനം മുതൽ 50 ശതമാനം വരെയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിലേക്കായി സർക്കാർ പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാ പനത്തിന്മേൽ വിവിധ തൊഴിലാളി യൂനിയനുകളും മാനേജ്‌മെന്റുകളും നൽകിയ ആക്ഷേപങ്ങളും അഭിപ്രാ യങ്ങളും പരിശോ ധിച്ച ശേഷം മിനിമംവേതന ഉപദേശക സമിതിയിൽനിന്നും ഇക്കാര്യത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമാണ് സർക്കാർ അന്തിമ വിജ്ഞാപനപുറപ്പെടുവിച്ചതെന്നും കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ സ്റ്റാഫ് നഴ്‌സുമാർക്കുള്ള ആകെ വേതനം ഏറ്റവും കുറഞ്ഞത് 20000 രൂപയാക്കി ഉയർത്തി നിശ്ചയിക്കുന്നതാണെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ നിന്ന് ലോങ് മാർച്ച് പദ്ധതിയിട്ടത്. ഇതോടെ സർക്കാർ വെട്ടിലായി. നഴ്സുമാരുടെ ലോങ് മാർച്ചിന് വലിയ ജനപിന്തുണ ലഭിക്കുമെന്നാണ് പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നീക്കം.

ഇപ്പോൾ മിനിമം വേതനം അഡൈ്വസറി കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിട്ടുള്ള ശിപാർശയിലും ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയായിരിക്കണമെനന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ വിജ്ഞാപനമാണ് പുറത്തിറക്കാൻ നീക്കം നടക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന് പോലും നേഴ്സുമാർ സമരത്തിൽ പങ്കെടുക്കാൻ യാത്ര തുടങ്ങാനിരിക്കെയാണ് സർക്കാരിന്റെ അതിവേഗം നീക്കം. നഴ്സുമാരുടെ സമ്മർദ്ദമാണ് ഇതിന് കാരണം.

മിനിമം വേതന വർധനവ് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനത്തിൽ 400-ഓളം ആക്ഷേപങ്ങളാണ് സർക്കാരിന് ആകെ ലഭിച്ചത്. ഈ ആക്ഷേപങ്ങൾ പരിഗണിക്കാനും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിയമപരമായ ബാധ്യത മിനിമം വേതന ഉപദേശക സമിതിക്കുണ്ട്. അത്തരത്തിൽ പരിശോധന നടത്തിയ ശേഷമുള്ള ശിപാർശകളാണ് സമർപ്പിച്ചിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് സർക്കാരാണ് യുക്തമായ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.ഇതിന് മുന്നോടിയായാണ് നിയമ വകുപ്പിന്റെ ഉപദേശം തേടിയത്. മാർച്ച് 31-നകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും ഈ വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടായിരുന്ന സാഹചര്യത്തിൽ ഈ സമയപരിധിക്കുള്ളിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ലെന്ന് ലേബർ വകുപ്പും സമ്മതിക്കുന്നുണ്ട്.

മിനിമം വേതന ഉപദേശക സമിതിയുടെ ശിപാർശ സർക്കാരിന് ലഭിക്കുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീക്കുകയും ചെയ്ത സാഹചര്യത്തിൽ അന്തിമ വിജ്ഞാപനം പറപ്പെടുവിക്കുന്നതിൽ പ്രശ്നമില്ല. ഇത് മനസ്സിലാക്കിയാണ് നഴ്സുമാരുടെ സമരം പൊളിക്കാൻ അതിവേഗ നടപടികളുമായി സർക്കാർ രംഗത്ത് വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP