Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാലാഖമാരുടെ സമരം വിജയം കണ്ട് തുടങ്ങി; ശമ്പളം നൽകാൻ കിംസ് മുതലാളി മടിച്ച് നിൽക്കുമ്പോൾ മുട്ടുമടക്കി അനന്തപുരി മാനേജ്‌മെന്റ്; സർക്കാർ ഉത്തരവ് പ്രകാരമുള്ള ശമ്പളം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ പത്മശ്രീ മാർത്താണ്ഡപിള്ളയെ അഭിനന്ദിച്ച് മാലാഖമാർ; സമര വിജയം കൂട്ടായ്മയുടേതെന്ന് യുഎൻഎ

മാലാഖമാരുടെ സമരം വിജയം കണ്ട് തുടങ്ങി; ശമ്പളം നൽകാൻ കിംസ് മുതലാളി മടിച്ച് നിൽക്കുമ്പോൾ മുട്ടുമടക്കി അനന്തപുരി മാനേജ്‌മെന്റ്; സർക്കാർ ഉത്തരവ് പ്രകാരമുള്ള ശമ്പളം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ പത്മശ്രീ മാർത്താണ്ഡപിള്ളയെ അഭിനന്ദിച്ച് മാലാഖമാർ; സമര വിജയം കൂട്ടായ്മയുടേതെന്ന് യുഎൻഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാന്യമായ ശമ്പളം ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിന് സർക്കാർ പിന്തുണ നൽകിയിട്ടും മിക്ക ആശുപത്രി മുതലാളിമാരും അത് നൽകാതെ മടിച്ച് നിൽക്കുകയാണ്. അതേ സമയം തലസ്ഥാനത്തെ അനന്തപുരി ആശുപത്രി നഴ്‌സുമാർക്ക് ഉത്തരവ് പ്രകാരമുള്ള ശമ്പളം നൽകാൻ ഇപ്പോൾ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുകയാണ്. ശമ്പള വർധനവ് അംഗീകരിക്കാതെ ആശുപത്രികൾ മുന്നോട്ട് പോയപ്പോൾ നഴ്‌സുമാർ നടത്തിയ സമരം അനന്തപുരി ആശുപത്രി അധികൃതരുടെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. ഇന്ന് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് അവർ രകേഖ മൂലം ഉറപ്പ് നൽകിയത്.

ശമ്പളം നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച അന്തപുരി ഉൾപ്പടെയുള്ള നഗരത്തിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാർ എച്ച് ആർ ക്യാബിൻ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ ചർച്ച നടത്താൻ തയ്യാറായി മുന്നോട്ട് വന്നത്. തങ്ങളുടെ ആവശ്യം സമരം ചെയ്തിട്ടാണെങ്കിലും അംഗീകരിച്ച ആശുപത്രി മാനേജ്‌മെന്റ് നടപടിയെ നഴ്‌സുമാർ അഭിനന്ദിച്ചു.പ്രഖ്യാപിച്ചിരുന്ന സമര നടപടികളിൽ നിന്ന് യു എൻ എ പിന്മാറുന്നു. തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാൻ തയ്യാർ ആയ പത്മശ്രീ മാർത്താണ്ഡപിള്ള സാറിന് അഭിവാദ്യങ്ങൾ രേഖപ്പെടുത്തുന്നുവെന്ന് യുഎൻഎ നേതാവ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് ഒത്തിണക്ക്തതിന്റേയും ഒരുമയുടേയും വിജയമാണെന്നും സിബി കൂട്ടിച്ചേർത്തു.

അതേ സമയം സമാന ആവശ്യമുന്നയിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയായ കിംസ് മാനേജ്‌മെന്റുമായി ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതെ തുടർന്ന് ഇന്ന് വൈകുന്നേരം മുതൽ കിംസ് ആശുപത്രിയിലെ നഴ്‌സുമാർ മിന്നൽ പണിമുടക്ക് നടത്തുകയാണ്.

300 കിടക്കകളുള്ള ആശുപത്രികളിൽ 22500 രൂപയാണ് ശമ്പളം നൽകേണ്ടത്. തിരുവനന്തപുരത്തെ മറ്റ് ആശുപത്രികളിൽ ഇതേ നിരക്കാണ് നൽകുന്നത് എന്നും കിടക്കകളുടെ എണ്ണം കൂടുതലുണ്ടെന്ന് കരുതി തങ്ങൾക്ക് അത് നൽകാൻ കഴിയില്ലെന്നുമാണ് കിംസ് പറയുന്നത്. കണക്ക് പരിശോധിച്ചാൽ 650 കിടക്കകളുള്ള കിംസിൽ സംസ്ഥാന സർക്കാർ പുറത്തിറക്കി. വിജ്ഞാപന പ്രകാരം 26500 രൂപയാണ് ശമ്പള ഇനത്തിൽ മാത്രം നൽകേണ്ടത്. ഇത് ഒഴിവാക്കാനാണ് ജനറൽ വാർഡിലേതിന് സമാനമായി മൂന്ന് കിടക്കകൾ ചേരുമ്പോ മാത്രമെ ഒന്നായി പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് മാനേജ്‌മെന്റ് വാശിപിടിക്കുന്നത്.

എന്നാൽ ജനറൽ വാർഡിൽ ചികിത്സിക്കുന്ന രോഗികൾക്ക് നൽകേണ്ടി വരുന്നതിലും പതിന്മടങ്ങ് തുകയാണ് ഫീസ്, സർവ്വീസ് ചാർജ് ഇനത്തിൽ ഐസിയുവിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾ നൽകേണ്ടി വരിക. എന്നാൽ ഇത്രയും ഫീസ് ഈടാക്കിയിട്ടും കൃത്യമായി ശമ്പളം നൽകാൻ മടി കാണിക്കുകയാണ് മാനേജ്‌മെന്റ്.

തങ്ങളുടെ പെട്ടന്നുള്ള സമരത്തിൽ ആശുപത്രിയിലെ കിടത്തി ചികിത്സ തേടുന്നതുൾപ്പടെയുള്ള രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ ജീവിക്കാൻ വേണ്ടി നടത്തുന്ന സമരത്തിനോട് സഹകരിക്കണമെന്നും യുഎൻഎ ആവശ്യപ്പെടുന്നു.2013ൽ കോടതി വിധിച്ച ശമ്പളം പോലും എല്ലാ ജീവനക്കാർക്കും കൃത്യമായി ലഭിക്കാറില്ല.ഇപ്പോൾ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്ന ശമ്പളവും അതിന് പുറമെയുള്ള കിടക്കയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട തുകയും ചേർത്താൽ ഒരു നഴ്‌സിന് നൽകേണ്ട ശമ്പളം പോലും നൽകാൻ മാനേജ്‌മെന്റ് തയ്യാറല്ല.

ചികിത്സയ്‌ക്കെത്തുന്ന രോഗികളിൽ നിന്നും നഴ്‌സിങ് ഫീസ് ഇനത്തിൽ ദിവസേന വാങ്ങുന്നത് ആയിരകണക്കിന് രൂപയാണ്. ഈ ഇനത്തിൽ ഒരു രോഗിയിൽ നിന്നും വാങ്ങുന്ന പണം മാത്രം മതി ജീവനക്കാർക്ക് ശമ്പളം നൽകാൻ എന്നിരിക്കെയാണ് ആശുപത്രി അധികൃതർ ഇത്തരം നയം വെച്ച് പുലർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP