1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

'മിസ്റ്റർ ബിനോയ് കോടിയേരി, നടൻ ധർമേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കൂ, പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടൂ; നടൻ ധർമ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കാനായി ഇസ്ലാമിലേക്ക് മാറിയ പോലെ ബിനോയിക്കും മാനഹാനിയിൽ നിന്ന് രക്ഷപ്പെടാം; ധർമ്മേന്ദ്രയും ഹേമമാലിനിയുമൊക്കെ പിന്നീട് ബിജെപിയുടെ എംപിമാർവരെ ആയി; എല്ലാ സ്വാഗതം ചെയ്യുന്ന വളരെ വിശാലമായ മതമായ ഇസ്ലാമിലേക്ക് കടന്നുവരാൻ മടിക്കേണ്ട'; ലൈംഗിക വിവാദത്തിൽപെട്ട ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് സ്വാഗതം ചെയ്ത് ഒ അബ്ദുല്ല

June 25, 2019 | 02:38 PM IST | Permalink



'മിസ്റ്റർ ബിനോയ് കോടിയേരി, നടൻ ധർമേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കൂ, പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടൂ; നടൻ ധർമ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കാനായി ഇസ്ലാമിലേക്ക് മാറിയ പോലെ ബിനോയിക്കും മാനഹാനിയിൽ നിന്ന് രക്ഷപ്പെടാം; ധർമ്മേന്ദ്രയും ഹേമമാലിനിയുമൊക്കെ പിന്നീട് ബിജെപിയുടെ എംപിമാർവരെ ആയി; എല്ലാ സ്വാഗതം ചെയ്യുന്ന വളരെ വിശാലമായ മതമായ ഇസ്ലാമിലേക്ക്  കടന്നുവരാൻ മടിക്കേണ്ട'; ലൈംഗിക വിവാദത്തിൽപെട്ട ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് സ്വാഗതം ചെയ്ത് ഒ അബ്ദുല്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈംഗികാപാവാദത്തിൽപെട്ട് മുങ്ങി നടക്കുന്ന ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഒ അബ്ദുല്ലയുടെ ഫേസ്‌ബുക്ക് വീഡിയോ. ഇപ്പോൾ പെട്ടിരിക്കുന്ന പരീക്ഷണത്തിൽനിന്ന് കോടിയേരി കുടുംബത്തിന് നിഷ് പ്രയാസം രക്ഷപ്പെടാൻ ഇസ്ലാമിലേക്ക് മാറിയാൽ മാത്രം മതിയെന്ന് ഒ അബ്ദുല്ല ചൂണ്ടിക്കാട്ടുന്നു. ആദ്യഭാര്യ നിലനിൽക്കേ നടി ഹേമമാലനിയെ വിവാഹം കഴിക്കേണ്ട അവസ്ഥ വന്നപ്പോൾ നടൻ ധർമ്മേന്ദ്ര ഇസ്ലാമിലേക്ക് മതം മാറിയപോലെ ബിനോയിക്കും ചെയ്യാവുന്നതാണ്. ഇസ്ലാം അത് അനുവദിക്കുന്നുണ്ട്. ചില പ്രത്യേക താൽപ്പര്യം ലക്ഷ്യമിട്ട് മതം മാറുന്നതും ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് പ്രവാചകചര്യ ഉദ്ധരിച്ചു കൊണ്ട് ഒ അബ്ദുല്ല സമർഥിക്കുന്നു. ആത്മീയവും ഭൗതികവുമായ എല്ലാ ആകർഷണങ്ങളെയും സംതൃപ്തി നൽകുന്ന മതമാണ് ഇസ്ലാം എന്നും എല്ലാ ദിവസവും നോമ്പുതുറ, എല്ലാ ദിവസവും കൂഴിമന്തി എന്ന് പറഞ്ഞപോലെയാണ് ഇസ്ലാമിന്റെ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകുന്ന മതമാണ് ഇസ്ലാം. ഒരു ഭാര്യയും കുട്ടികളും ഉണ്ടായിരിക്കേ, ഒന്നിലധികം കഴിക്കേണ്ടിവരുന്ന ചില പ്രത്യേക സാഹചര്യം ഉണ്ടെങ്കിൽ, അവരെയും കൂടി സ്നേഹിക്കാൻ കഴിയുമെങ്കിൽ, ആദ്യത്തെ ഭാര്യയോടുള്ള സ്നേഹത്തിൽ കുറവുവരുത്താതെ കഴിയുമെങ്കിൽ കല്യാണം കഴിക്കാം. ഇതു പറയുമ്പോൾ എന്തോ ആകാശം ഇങ്ങോട്ട് തലയിലേക്ക് വീഴുമെന്ന് ധരിക്കേണ്ട. സിനിമാ നടൻ ആയിരുന്നു ധർമ്മേന്ദ്ര. അദ്ദേഹം രണ്ടാമത് കല്യാണം കഴിച്ചത് ഹേമമാലിനി എന്ന സിനിമാ നടിയെയാണ്്. ഇപ്പോൾ ഇവരൊക്കെ എംപി മാരാണ്. ഇതിൽ ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയിലുള്ള മകനും എംപിയാണെന്നാണ് അറിയുന്നത്. ധർമ്മേന്ദ്രയും ബിജെപി എംപിയാണ്. ഹേമമാലിനിയും ബിജെപി എംപിയാണ്. - ഒ അബദുല്ല വ്യക്തമാക്കുന്നു.

'മിസ്റ്റർ ബിനോയ് കോടിയേരി നടൻ ധർമേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കൂ, പരീക്ഷണത്തിൽനിന്ന് രക്ഷപ്പെടൂ' എന്ന തലക്കെട്ടിൽ ഇറക്കിയ വീഡിയോയിലാണ് ഒ അബ്ദുല്ല തന്റെ നിലപാട് വ്യക്തമാക്കുന്നത്. എന്നാൽ അബ്ദുല്ലയുടെ നിരീക്ഷണത്തിനെതിരെ ഇസ്ലാമിക വിശ്വാസികളിൽനിന്നുപോലും കടുത്ത എതിർപ്പാണ് ഉയരുന്നത്. 'എല്ലാ കുറ്റവാളികൾക്കുമുള്ള അഭയമല്ല ഇസ്ലാം, താങ്കൾ ഇസ്ലാമിനെ അപമാനിക്കരുത്' എന്നെല്ലാം പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് അബുദുല്ലയുടെ ഫേസബുക്ക് പോസ്റ്റിനു താഴെ വരുന്നത്. 'ആട്ടെ ധർമ്മേന്ദ്ര ഇസ്ലാമായി തന്നെ തുടരുകയാണോ. ഹേമമാലിനി ഇപ്പോഴും നിസ്‌കരിച്ചു നടക്കുവാണോ . ഇഷ്ടമ്പോലെ കല്ല്യാണം കഴിക്കാൻ മാത്രമോ ഇസ്ലാം മതം' എന്നും രോഷത്തോട് നിരവധി പേർ കമന്റുചെയ്യുന്നുണ്ട്. പക്ഷേ പോസ്റ്റ് പിൻവലിക്കാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കയാണ് ഒ അബ്ദുല്ല.

ദീർഘകാലം മാധ്യമം ദിനപ്പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു ഒ അബ്ദുല്ല, ജമാഅത്തെ ഇസ്ലാമിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് തൽസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ വിമർശകൻ കൂടിയായ അദ്ദേഹം, നിരവധി ആനുകാലികങ്ങളിലെയും ചാനൽ പരിപാടികളിലെയും സജീവ സാന്നിധ്യവുമാണ്.

ഒ അബ്ദുല്ലയുടെ വിവാദ വീഡിയോയുടെ പ്രസ്‌കത ഭാഗങ്ങൾ ഇങ്ങനെയാണ്....

' ബിനോയ് കോടിയേരി അഭിമുഖീകരിക്കുന്നതായ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരം ഇസ്ലാം ആണെന്ന് പറയുമ്പോൾ ദയവായി നെറ്റി ചുളിക്കരുത്. ബിനോയ് കോടിയേരി എന്ന വ്യക്തിയല്ല അദ്ദേഹം അടക്കമുള്ള, നമ്മൾ എല്ലാവരും ഉൾക്കൊള്ളുന്ന സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഇസ്ലാം. ആദ്യമേ ഞാനൊരു മുൻകൂർ ജാമ്യം എടുക്കുകയാണ്. ആരെയും ഇസ്ലാം മതത്തിൽ ചേർത്ത് അതിന്റെ വണ്ണം വർധിപ്പിക്കുകയല്ല എന്റെ ലക്ഷ്യം. ഇസ്ലാമിനെ സംബന്ധിച്ച് നോ വേക്കൻസി. ഇപ്പോൾ ഉള്ളവർ എവിടെയാണോ അവിടെ നിൽക്കുക. അതു മനസ്സിലാക്കി അതുമാത്രമാണ് ശരി, അതിലൂടെയാണ് മോക്ഷം, എന്ന് മനസ്സിലാക്കി ആ മാർഗത്തിൽ ഉറച്ചുനിൽക്കാൻ ഹാദിയയെപ്പോലെ തയ്യാറുള്ളവർക്ക് ഇസ്ലാമിലേക്ക് സ്വാഗതം. അല്ലാത്തവർക്ക് നമുക്ക് നമ്മുടെ മതം എന്നു പറഞ്ഞ നിലപാട് തന്നെ.

ഈ സമുദായത്തിലേക്ക് ആളെ വർധിപ്പിക്കൽ എന്റെ ലക്ഷ്യമേ അല്ല. പ്രത്യേകിച്ച് ഹിന്ദു യുവതികളെയൊക്കെ പ്രണയിച്ച് മതം മാറ്റുന്നതിനെ ഞാൻ അങ്ങേയറ്റം എതിർക്കുന്നു. മിക്കവാറും ഹിന്ദു കുടുംബങ്ങളിലൊക്കെ ഒരു പെൺകുട്ടി മാത്രമാണ് ഉണ്ടാകുക. ആ പെൺകുട്ടിയെ വല്ലാതെ വാൽസല്യത്തോട് കൂടി വളർത്തുന്ന മാതാപിതാക്കളുടെ എല്ലാ വിധ സ്വപ്നങ്ങളും അവരിലായിരിക്കും. പ്രണയിക്കാൻ അത്ര പ്രയാസുമുള്ള കാര്യമൊന്നും അല്ലല്ലോ. അങ്ങനെ പ്രണയിച്ച് മതം മാറ്റുന്നത് എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യമാണ്. പക്ഷേ ഇവിടെ പറയുന്നത് മറ്റൊരു കാര്യമാണ്.

ബിനോയ് കോടിയേരി, അതുപോലെയുള്ള ആൾക്കാർ, അവരുടെ ജീവിതത്തിൽ ചില വ്യതിയാനങ്ങൾ സംഭവിച്ചു. ചില സ്ഖലിതങ്ങൾ. അതിനെ സ്ഖലിതങ്ങൾ ആയി കാണാൻ പറ്റുമെങ്കിൽ. അന്നൊരിക്കൽ എന്റെ നാട്ടിനടുത്തെ കൊടിയത്തൂർ പ്രദേശത്ത് ഒരു സദാചാരക്കൊല നടന്നപ്പോൾ, കൈരളി ചാനൽ ആ വിഷയം ചർച്ച ചെയ്തു. ഒന്നിലധികം തവണ. ഒരു ഭാഗത്ത് ഭാസുരേന്ദ്രബാബു തുടങ്ങിയ സുഹൃത്തുക്കൾ, മറുഭാഗത്ത് ഞാൻ ഒറ്റയ്ക്കും. അന്ന് അവരൊക്കെ വാദിച്ചത്, പ്രായപൂർത്തിയായ യുവാവിനും യുവതിക്കും അവർക്ക് എന്ത് ചെയ്യണോ, ഇണചേരണോ, അതോ ഒന്നിച്ച് ജീവിക്കണോ, എന്ത് ചെയ്യുന്നതും അവരുടെ ഇഷ്ടമാണ് എന്നതാണ്. അതിൽ മറ്റുള്ളവർ ഇടപെടുന്നതിൽ ഒരു ന്യായവുമില്ല.

ഇത്തരത്തിലുള്ള ഒരു സദാചാരത്തിലാണ് വിശ്വസിക്കുന്നതെങ്കിൽ, ബിനോയ് പോലുള്ള ആൾക്കാരെ നമ്മൾ കുറ്റപ്പെടുത്തുന്നത് ഏത് അടിസ്ഥാനത്തിലാണ്. ഒരാൾ ഒരു സ്ത്രീയെ കല്യാണം കഴിച്ചുവെന്ന കാരണം വെച്ച്, മറ്റൊരാളുമായി പ്രണയത്തിലാവാൻ പാടില്ല. അവരുമായി ശാരീരിക ബന്ധം പുലർത്താൻ പാടില്ല. അപ്പോൾ എവിടെയാണ് ഇതിന്റെ പ്രിൻസിപ്പിൾ. ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകുന്ന മതമാണ് ഇസ്ലാം. ഒരു ഭാര്യയും കുട്ടികളും ഉണ്ടായിരിക്കേ, ഒന്നിലധികം കഴിക്കേണ്ടിവരുന്ന ചില പ്രത്യേക സാഹചര്യം ഉണ്ടെങ്കിൽ, അവരെയും കൂടി സ്നേഹിക്കാൻ കഴിയുമെങ്കിൽ, ആദ്യത്തെ ഭാര്യയോടുള്ള സ്നേഹത്തിൽ കുറവുവരുത്താതെ കഴിയുമെങ്കിൽ കല്യാണം കഴിക്കാം. ഇതു പറയുമ്പോൾ എന്തോ ആകാശം ഇങ്ങോട്ട് തലയിലേക്ക് വീഴുമെന്ന് ധരിക്കേണ്ട.

സിനിമാ നടൻ ആയിരുന്നു ധർമ്മേന്ദ്ര. അദ്ദേഹം രണ്ടാമത് കല്യാണം കഴിച്ചത് ഹേമമാലിനി എന്ന സിനിമാ നടിയെയാണ്്. ഇപ്പോൾ ഇവരൊക്കെ എംപി മാരാണ്. ഇതിൽ ധർമ്മേന്ദ്രയുടെ മറ്റേ ഭാര്യയിലുള്ള മകനും എംപിയാണെന്നാണ് അറിയുന്നത്. ധർമ്മേന്ദ്രയും ബിജെപി എംപിയാണ്.ഹേമമാലിനിയും ബിജെപി എംപിയാണ്. ഹേമമാലിനിയെ കല്യാണം കഴിക്കാൻ വേണ്ടിയാണ് ധർമ്മേന്ദ്ര മതം മാറിയത്. അതോടുകൂടി അവർക്ക് അത് അനുവദനീയമായി തീർന്നു. അതുപോലെ എല്ലാ അർഥത്തിലും ബിനോയിയെ സംബന്ധിച്ചിടത്തോളം ഈ പറയുന്ന ജീവിതത്തിനേക്കാളും, പരലോകം എന്നു പറയുന്ന ഒരു ജീവിതം ഉണ്ട്, അത് അദ്ദേഹത്തിന്റെ അച്ഛനോട് ചോദിച്ചാലോ, മുഖ്യമന്ത്രിയോട് ചോദിച്ചാലോ മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല. അത് പ്രവാചകന്മാർ പഠിപ്പിച്ചതാണ്. ഈ പ്രവാചകന്റെ വെളിച്ചം അംഗീകരിച്ച് ഈ മതത്തിലേക്ക് വരികയാണെങ്കിൽ, കോടിയേരിയുടെ മുകളിൽ ഇപ്പോൾ തുറസ്സായ ഒരു വാതിലുണ്ട്. ആ വാതിൽ എന്തിനാണ് വേണ്ടെന്ന് വെക്കുന്നത്.

ബിനോയ് കോടിയേരി മുങ്ങി നടക്കുകയാണ്. എത്രകാലം മുങ്ങി നടക്കും. കോടതിയിൽ ഹാജരാവേണ്ട സമയത്ത് ഹാജരാവേണ്ടേ്. അദ്ദേഹത്തിന്റെ പിതാവിന് വല്ലാത്ത അപമാനം സഹിക്കേണ്ടി വരുന്നു. പാർട്ടി സെക്രട്ടറി സെക്രട്ടറി സ്ഥാനവും ഒഴിയാൻ നിൽക്കയാണ്. കോടിയേരി പറഞ്ഞതും വളരെ ശരിയാണ്. അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയും അദ്ദേഹത്തിന്റെ മകന്റെ കാര്യത്തിൽ. പ്രായപുർത്തിയെത്തിയ വലിയ മനുഷ്യന്മാരുടെ കാര്യത്തിൽ പിതാവിന് എന്തുചെയ്യാൻ കഴിയും. പക്ഷേ ഈ മകന് പശ്്ചാത്തപിച്ചുകൊണ്ട് ഈ രീതിയിൽ ഭാര്യയെയും കൂട്ടി ഇസ്ലാമിലേക്ക് വരാം. ഇസ്ലാം ആണെങ്കിൽ അതിന് പറ്റിയ മതവുമാണ്. അല്ലാതെ ചിലർ ദുഷ്പ്രചാരണം നടത്തുന്നപോലെയല്ല. ഇത്ര വിശാലമായ ഇത്ര മനോഹരമായ ഒരു ജീവിത ദർശനം ഏതാണുള്ളത്. ഞാൻ എപ്പോഴും പറയുന്നതാണിത്. അത് അതിനോടുള്ള പക്ഷപാതം കൊണ്ട് പറയുന്നതല്ല. വളരെ വിശാലമായ മതമാണിത്. ഇതിൽ ജാതീയതയില്ല, ഉച്ച നീചത്വങ്ങൾ ഇല്ല, വളരെ നല്ല സമത്വം പുലരുന്നു. നമ്മൾ പറയില്ലേ, എന്നും കുഴിമന്തി എന്നും നോമ്പുതുറയെന്ന്. അതുപോലത്തെ ഒരു മതമാണിത്. അത്മീയമായും ഭൗതികവുമായുമുള്ള എല്ലാ കാര്യങ്ങളും അതിയുണ്ട്- ഒ അബ്ദുല്ല വ്യക്തമാക്കുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി
അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷൻ കൊടുത്തു രൂപതാ ചാൻസലറാക്കി; വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായപ്പോഴും അതേസ്ഥാനത്ത് സംരക്ഷിച്ചു; ക്‌നാനായ കത്തോലിക്ക സഭയെ നാണം കെടുത്തിയ വൈദികനെ ഒടുവിൽ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കിയത് കൂട്ടുപ്രതി സെഫിക്കൊപ്പം കുറ്റവിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കേ; കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധികേന്ദ്രത്തിനെതിരെ നടപടി എത്തിയത് മറുനാടൻ വാർത്തയെ തുടർന്ന്
കാൻസറിന് മോഹനൻ വൈദ്യരുടെ പാരമ്പര്യവൈദ്യം പരീക്ഷിച്ചുപ്പോൾ ശമനം ലഭിച്ചെന്ന് പറഞ്ഞു വീഡിയോ ചെയ്തു; നാല് മാസം കഴിഞ്ഞ് രോഗം മൂർച്ഛിച്ച് വൈദ്യരെ വിളിച്ചപ്പോൾ പ്രതികരിക്കാതെ തടിയെടുത്ത് വൈദ്യർ; ഒടുവിൽ മറ്റൊരു ഡോക്ടറുടെ ചികിത്സതേടി കോട്ടയം സ്വദേശിനി; തന്റെ വീഡിയോ കണ്ട് വൈദ്യചികിത്സ തേടരുതെന്ന് ഫേസ്‌ബുക്കിൽ കുറിപ്പുമിട്ട് യുവതി; ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ ശ്രീനിവാസൻ മോഡൽ ഉപദേശങ്ങൾക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർമാരും
എറണാകുളത്ത് ജേക്കബ് തോമസ്; വട്ടിയൂർക്കാവിൽ കുമ്മനമോ സുരേഷ് ഗോപിയോ; കോന്നിയിൽ ശോഭാ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; പാലായിൽ അൽഫോൻസ് കണ്ണന്താനം; അരൂരിൽ തുഷാറും കൂടിയെത്തിയാൽ പൊടിപൊടിക്കും; സ്ഥാനാർത്ഥികളായി പിള്ള മനസ്സിൽ കാണുന്നത് പ്രമുഖരെ തന്നെ; ലക്ഷ്യമിടുന്നത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും വിജയവും മൂന്നിടത്ത് രണ്ടാംസ്ഥാനവും; സ്ഥാനാർത്ഥികളെ നേരിട്ട് നിശ്ചയിക്കാൻ അമിത് ഷായും; ബിജെപി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
വൈകിയെത്തിയെങ്കിലും കലിയടങ്ങാതെ കാലവർഷം; പ്രളയത്തിന്റെ അനുഭവത്തിൽ നിതാന്ത ജാഗ്രതയോടെ അധികൃതർ; തിരുവല്ലയിൽ ഒരാൾ മരിച്ചത് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട്; കടൽ ക്ഷോഭത്തിൽ കാണാതായത് ഏഴുപേരെ; കാസർകോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; പാംബ്ല ഡാമിന്റെയും കല്ലാർ കുട്ടി ഡാമിന്റെയും രണ്ടു ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ