Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വിശേഷണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, നന്ദി... ഞങ്ങൾ ഇനിയും വരും'; ഫ്രാങ്ക്‌ഫോർട്ടിലേക്ക് വിമാനം കയറുന്നതിന് മുൻപ് കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും നന്ദി അറിയിച്ച് വിനോദ സഞ്ചാരത്തിനായി എത്തിയ വിദേശികൾ; 232 പേരടങ്ങുന്ന സംഘം മടങ്ങിയത് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ; വിദേശികൾക്കും കേരളം നമ്പർ 1

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനം കയറി തങ്ങളുടെ മാതൃരാജ്യത്തേക്ക് പോകും മുൻപ് അവർ ആരോഗ്യപ്രവർത്തകരേയും പൊലീസിനേയും നോക്കി അവസാനമായി പറഞ്ഞു 'കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നത് വിശേഷണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, നന്ദി. ഞങ്ങൾ ഇനിയും വരും'.

കോവിഡ് 19 പശ്താത്തലത്തിൽ കേരളത്തിൽ കുടുങ്ങിയ വിദേശ സഞ്ചാരികൾക്കായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് ഒരുക്കിയിരുന്നത്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേയ്ക്കു തിരിക്കുന്നതിനു മുൻപ് യൂറോപ്പിലെ പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ടൂറിസം വകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥരോടും തങ്ങളുടെ ഹൃദയത്തിൽ തൊട്ടുള്ള നന്ദി അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 232 യൂറോപ്യൻ സഞ്ചാരികളാണ് എയർ ഇന്ത്യയുടെ പ്രത്യേകവിമാനത്തിൽ ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് മടങ്ങിയത്. ജർമൻ കോൺസുലേറ്റ് മുൻകയ്യെടുത്താണ് വിമാനം ഏർപ്പാടാക്കിയത്.

മടങ്ങിയവരിൽ 180പേർ ജർമൻ പൗരന്മാരാണ്. പോളണ്ട്, ഇറ്റലി, അയർലൻഡ്, യുകെ, ഫ്രാൻസ്, സ്‌പെയിൻ, സ്വീഡൻ, ഓസ്ട്രിയ, ഹംഗറി, ബെൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കി 52 പേർ. 14 ദിവസം നിരീക്ഷണ കാലാവധി കഴിഞ്ഞവരായിരുന്നു എല്ലാവരും. യാത്രയ്ക്കു മുൻപ് കോവിഡ് പരിശോധനയും നടത്തി. വിവിധ ജില്ലകളിലായിരുന്ന സഞ്ചാരികളെ ടൂറിസം വകുപ്പാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കെടിഡിസിയുടെ ഹോട്ടലുകളിൽ പാർപ്പിച്ചാണ് പരിശോധനയും റജിസ്‌ട്രേഷനും പൂർത്തിയാക്കിയത്.

പൈലറ്റുമാരും എയർഹോസ്റ്റസുമാരും ഉൾപ്പെടെ സുരക്ഷാവസ്ത്രങ്ങളണിഞ്ഞ് യാത്രക്കാരെ സ്വീകരിച്ചു. ഇന്നലെ രാത്രിയോടെ സംഘം ഫ്രാങ്ക്ഫർട്ടിലെത്തി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ജർമൻ റെയിൽവേ മറ്റു രാജ്യങ്ങളിലെ സഞ്ചാരികളെ അതാതിടങ്ങളിൽ എത്തിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP