1 usd = 71.58 inr 1 gbp = 92.05 inr 1 eur = 79.02 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.63 inr

Nov / 2019
12
Tuesday

ഇരുപത് വർഷം മുമ്പ് സൂപ്പർ സൈക്ലോണിന് മുന്നിൽ വമ്പുകാട്ടാൻ നോക്കിയപ്പോൾ ജീവൻ പൊലിഞ്ഞത് പതിനായിരം പേർക്ക്; കരഞ്ഞു തളർന്ന ബന്ധുക്കളെ കണ്ടപ്പോൾ ഉറച്ച തീരുമാനമെടുത്തു: ഇനിയിങ്ങനൊരു കാഴ്‌ച്ച ഞങ്ങൾക്കു കാണണ്ട; സമ്പാദ്യമെല്ലാം കാറ്റു കൊണ്ടുപോയാലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ തയ്യാറാക്കിയത് 900 ദുരിതാശ്വാസ ക്യാമ്പുകൾ; തുണയായത് കാറ്റിന്റെ ഗതിയറിയാനുള്ള സാങ്കേതിക വിദ്യയും; ഫോനിയെ അതിജീവിച്ച ഒഡീഷയുടെ മികവിനു പിന്നിലുമുണ്ടൊരു കണ്ണീരിന്റെ ചരിത്രം

May 04, 2019 | 10:22 PM IST | Permalinkഇരുപത് വർഷം മുമ്പ് സൂപ്പർ സൈക്ലോണിന് മുന്നിൽ വമ്പുകാട്ടാൻ നോക്കിയപ്പോൾ ജീവൻ പൊലിഞ്ഞത് പതിനായിരം പേർക്ക്; കരഞ്ഞു തളർന്ന ബന്ധുക്കളെ കണ്ടപ്പോൾ ഉറച്ച തീരുമാനമെടുത്തു: ഇനിയിങ്ങനൊരു കാഴ്‌ച്ച ഞങ്ങൾക്കു കാണണ്ട; സമ്പാദ്യമെല്ലാം കാറ്റു കൊണ്ടുപോയാലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ തയ്യാറാക്കിയത് 900 ദുരിതാശ്വാസ ക്യാമ്പുകൾ; തുണയായത് കാറ്റിന്റെ ഗതിയറിയാനുള്ള സാങ്കേതിക വിദ്യയും; ഫോനിയെ അതിജീവിച്ച ഒഡീഷയുടെ മികവിനു പിന്നിലുമുണ്ടൊരു കണ്ണീരിന്റെ ചരിത്രം

മറുനാടൻ ഡെസ്‌ക്‌

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കാറ്റ് കലിതുള്ളി എത്തിയിട്ടും കാറ്റിനും കാലനും കൊടുക്കാതെ സ്വന്തം ജനതയെ കാത്ത ഒഡിഷ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എങ്ങനെയാണ് ഒരു ഭരണകൂടം പ്രകൃതി ദുരന്തത്തിനു നേരെ പോരാടാനൊരുങ്ങേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ഒഡീഷയിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രവർത്തനം. ആയിരക്കണക്കിന് ജീവനെടുത്ത് മാത്രം പോകുമായിരുന്ന ഫോനി ചുഴലിക്കാറ്റിന് ഒഡീഷയിൽ നിന്നും കൊണ്ടുപോകാനായത് പത്തിൽ താഴെ മനുഷ്യജീവനുകൾ മാത്രം. 1999ൽ പതിനായിരത്തിലധികം പേരുടെ ജീവനെടുത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ നിന്നും പാഠമുൾക്കൊണ്ടു നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് ഒഡിഷയിലെ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടാനിടയാവാതിരുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തങ്ങളുടെ തലയെടുക്കാൻ വരുന്നു എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു വന്നതോടെ പ്രകൃതിയോട് മല്ലിട്ട് ജീവനുകളെ രക്ഷിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചു. സംഹാര താണ്ഡവമാടി വരുന്ന പ്രകൃതി ശക്തിക്കു മുന്നിൽ വമ്പു പറഞ്ഞ് നിൽക്കലല്ല, ഒഴിഞ്ഞു മാറലാണ് വേണ്ടതെന്ന് ഭരണാധികാരികൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കാറ്റിന്റെ ഗതി കൃത്യമായി വിലയിരുത്തിയും കൂട്ടത്തോടെ ജനങ്ങളെ ഒഴിപ്പിച്ചും മുന്നൊരുക്കങ്ങൾ നടത്തിയതാണ് മണിക്കൂറിൽ 245 കിലോമീറ്റർ വേഗത്തിൽ വരെ വീശിയടിച്ച ഫോനിയിൽ നിന്നും 12 ലക്ഷത്തോളം ജനങ്ങളെ രക്ഷിച്ചത്. ആളപായം കുറയ്ക്കാൻ സഹായകരമായത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൃത്യമായ വിലയിരുത്തലുകളായിരുന്നു. ഇതിന് യുഎൻ രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

കണക്കു തെറ്റാതെയുള്ള മുന്നൊരുക്കങ്ങൾ
മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന ചടങ്ങുതീർക്കൽ അറിയിപ്പല്ല അവിടെ സർക്കാർ നൽകിയത്. 26 ലക്ഷം ഫോൺ സന്ദേശങ്ങൾ, 43,000 വോളന്റിയർമാർ, 1000 അടിയന്തസന്നദ്ധപ്രവർത്തകർ, നിർത്താതെയുള്ള ടെലിവിഷൻ പരസ്യങ്ങളിലൂടെയുള്ള മുന്നറിയിപ്പ്, തീരദേശ സൈറണുകൾ, സർവസജ്ജമായിരുന്നു ഭുവനേശ്വർ. മുന്നറിയിപ്പ് സന്ദേശങ്ങൾ ആകട്ടെ പ്രാദേശികഭാഷയിൽ ഏതുസാധാരണക്കാരനും വരാനിരിക്കുന്ന ദുരന്തം മനസിലാകുന്ന തരത്തിലും.

തങ്ങളുടെ തലയെടുക്കാൻ വരുന്ന കാറ്റിന് തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം നൽകാം എന്നും ജീവനുണ്ടെങ്കിൽ ഈ ജനത ഇതെല്ലാം വീണ്ടും പടുത്തുയർത്തുമെന്ന ചിന്ത ജനങ്ങളിലേക്കെത്തിക്കുവാൻ ഭരണകൂടത്തിന് കഴിഞ്ഞു. ജീവഹാനി പരമാവധി കുറയ്ക്കണം എന്ന ഉറച്ച നിലപാടിലായിരുന്നു ഒഡിഷ സർക്കാർ. രക്ഷാപ്രവർത്തനമന്നാൽ വെറും പ്രഹസനമായിരുന്നില്ല. ആളുകളെ അപകടസാധ്യതാ മേഖലയിൽ നിന്ന് പൂർണമായും ഒഴിപ്പിക്കലായിരുന്നു. പൊലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ വാഹനങ്ങളിൽ കയറ്റി താൽക്കാലിക രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. രാവും പകലും നീണ്ട കഠിനാധ്വാനം. അപകടസാധ്യതാമേഖലയിലെ ജനങ്ങളുടെ കൃത്യമായ വിവരങ്ങൾ കൈവശമുണ്ടായിരുന്നതിനാൽ ജോലി എളുപ്പമായി. സർക്കാർ ബസുകളിൽ പരമാവധി ആളുകളെ കയറ്റി ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തിച്ചു.

ലോകം നമിക്കുന്ന രക്ഷാപ്രവർത്തനം

ഫോനി ഒഡിഷ തീരത്തെത്തുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ തീരമേഖലയിൽനിന്ന് എട്ടുലക്ഷം പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്. ഫോനി സംസ്ഥാനത്തിലൂടെ താണ്ഡവ യാത്ര ാരംഭിച്ചപോഴേക്ും പതിനൊന്ന് ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഫോനിയുടെ സഞ്ചാരപാതയിലുള്ള ഗജപതി, ഗഞ്ചം, ഖുർദ, പുരി, നായ്ഗഢ്, കട്ടക്ക്, ജഗത്‌സിങ് പൂർ, കേന്ദ്രപാര, ജാജ്പുർ, ഭദ്രക്, ബാലാസോർ മയൂർ ഭഞ്ച്, ധൻകനാൽ, കിയോൻചാർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായതെങ്കിലും ജനങ്ങളെ കാറ്റിനു മുന്നിലേക്ക് ഇട്ടുകൊടുക്കാതെ ഭരണകൂടം കാത്തു. ഗഞ്ചമിലും പുരിയിലും നിന്നു മാത്രമായി നാലരലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. അയ്യായിരത്തോളം അടുക്കളകളാണ് ഇവർക്കായി സജ്ജമാക്കിയത്.അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡും ദുരന്ത നിവാരണ അഥോറിറ്റിയും സജീവമായി രംഗത്തെത്തി.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മണിക്കൂറിൽ 275 കി.മീ വരെ വേഗതയിൽ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഡിഷയിലെ 11 ജില്ലകളിൽ കനത്തനാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽനിന്ന് ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാൻ 880 സുരക്ഷിതകേന്ദ്രങ്ങൾ ഒഡിഷ സർക്കാർ സജ്ജമാക്കിയിരുന്നു.

സർക്കാർ ശ്രമങ്ങളുമായി പെട്ടന്നുതന്നെ സഹകരിച്ച സാധാരണമനുഷ്യരും ഈ ദൗത്യത്തെ വിജയിപ്പിച്ചു. 300 രക്ഷാബോട്ടുകളും, രണ്ട് ഹെലികോപ്ടറുകളും മുഴുവൻ സമയ രക്ഷാപ്രവർത്തനത്തിൽ മുഴുകി. ക്യാംപുകൾക്ക് സ്ഥലമന്വേഷിച്ച് അലയേണ്ടിയും വന്നില്ല ഒഡിഷയ്ക്ക്. പ്രകൃതിദുരന്തങ്ങളിൽപ്പെടുന്നവരെ താമസിപ്പിക്കാനുള്ള കെട്ടിടങ്ങളെല്ലാം അവിടെ എന്നേ തയ്യാറായിരുന്നു.

പതിനായിരം ശവകുടീരങ്ങളിൽ നിന്നു ഊർജ്ജമുൾക്കൊണ്ട ഒഡീഷ


അല്ലെങ്കിലും ഒഡിഷ കാറ്റു കാണാൻ തുടങ്ങിയത് ആദ്യമായല്ലല്ലോ. 2013ൽ 210 കിലോമീറ്റർ വേഗത്തിൽ വിനാശകരമായ ചുഴലിക്കാറ്റുണ്ടായിട്ടും മരണം പത്തിനു താഴെ മാത്രമായിരുന്നു. 1999ൽ ഉണ്ടായ ചുഴലിക്കാറ്റിൽ പതിനായിരത്തോളം പേർ മരിച്ച സംസ്ഥാനമാണത്. അതിൽ നിന്ന് പാഠമുൾക്കൊണ്ട ഒഡിഷ നല്ല തയ്യാറെടുപ്പ് നടത്തി. 20 വർഷം മുമ്പ് ഫോനിയുടെ മുൻഗാമി സൂപ്പർ സൈക്ലോൺ ഒഡീഷയെ തകർത്തെറിഞ്ഞപ്പോൾ ഇതായിരുന്നില്ല സ്ഥിതി. അന്നത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേയും സർക്കാർ-ഉദ്യോഗസ്ഥ വൃത്തങ്ങളുടേയും പിഴച്ച കണക്കുകൂട്ടലുകൾ കാരണം ജീവൻ നഷ്ടപ്പെട്ടത് 10,000ത്തോളം പേർക്കായിരുന്നു.

1999 ഒക്ടോബർ 29ന് ഒരു ദിവസം മുഴുവൻ ഒഡീഷ എന്ന അന്നത്തെ ഒഡീഷ സംസ്ഥാനത്ത് സംഹാര താണ്ഡവമാടുകയായിരുന്നു സൂപ്പർ സൈക്ലോൺ. ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രങ്ങളിൽ നിന്നു അന്നും ലഭിച്ചിരുന്നു. എന്നാൽ, ഏത് ദിശയിലെന്നോ എത്രസമയമെന്നോ കാറ്റിന്റെ വേഗതയും തീവ്രതയും എത്രയാണെന്നോ തുടങ്ങിയ വശങ്ങളെ സംബന്ധിച്ച മുഴുവൻ മുൻധാരണകളിലും കണക്കുകൂട്ടലുകളിലും പിഴവ് സംഭവിച്ചു. അതുവരെ രാജ്യം തന്നെ ഒരു ചുഴലിക്കാറ്റിന്റെ രൗദ്രഭാവം അത്രയ്ക്ക് കണ്ടിരുന്നില്ല.

ഒഡീഷയെ തൂത്തെറിയാൻ 260 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച സൂപ്പർ സൈക്ലോണിന്റെ ക്രൂരതയിൽ രണ്ടു ദിവസം മുഴുവൻ പുറംലോകവുമായുള്ള എല്ലാ ബന്ധവും ആ ജനതക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ വിനിമയ സാങ്കേതിക വിദ്യകൾ തകർക്കപ്പെട്ടു. വൈദ്യുതിയും ടെലഫോൺ ബന്ധവും വിച്ഛേദിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ഗിരിധർ ഗമാങിന്റെ വീട്ടിലെ ടെലഫോൺ മാത്രമായിരുന്നു പുറംലോകവുമായും രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുമായും ഉപയോഗിക്കാൻ സാധിച്ചിരുന്നത്. രാത്രിയോടെ ആ രണ്ട് ഫോണുകളും പ്രവർത്തനം നിലച്ചതോടെ രാജ്യത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളുമായുള്ള വിനിമയവും രക്ഷാപ്രവർത്തനത്തിനുള്ള ഏകോപനവും വിച്ഛേദിക്കപ്പെട്ടു.

ഒറ്റപ്പെട്ടുപോയ ഒഡീഷയിൽ സൂപ്പർ സൈക്ലോൺ കനത്ത പേമാരിയും വിതച്ചു. 10,000 പേരുടെ ജീവൻ നഷ്ടമായി. 2 ലക്ഷം വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടു. നിരവധി ഗ്രാമങ്ങളാണ് അപ്രത്യക്ഷമായത്. 3.5 ലക്ഷം വീടുകൾ തകർക്കപ്പെട്ടു. 25 ലക്ഷം ജനങ്ങളെ ഒന്നുമില്ലാത്തവരും പരിക്കേറ്റവരുമാക്കി. നഗരങ്ങൾ തകർന്നടിഞ്ഞു. അവയ്ക്ക് കീഴിൽ ആയിരക്കണക്കിന് ജനങ്ങളും പിടഞ്ഞു മരിച്ചു. സൂപ്പർ സൈക്ലോണിന്റെ സംഹാരത്തിനു ശേഷം ബുൾഡോസർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ കല്ലറകളിൽ മൂടിയത് എന്നത് ദുരന്തത്തിന്റെ ഭീകരത നമുക്ക് മനസ്സിലാക്കിത്തരും.

സാങ്കേതികമായ പിഴവുകളും ദുരിതാശ്വാസ രംഗത്തെ പാളിച്ചകളുമാണ് അന്ന് ഈ സംസ്ഥാനത്തെ തകർത്തത്. എന്നാൽ അതിൽ തളർന്നിരിക്കാതെ സംഭവിച്ച പിഴവുകളെല്ലാം നികത്തി സംസ്ഥാനം മുന്നോട്ടുപോയി. കാറ്റിന്റെ ദിശ കൃത്യമായി കണക്കാക്കുന്നതിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സാങ്കേതിക വിദ്യകൾക്കും പിഴവ് പറ്റി. സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയെ തന്നെ തച്ചുടയ്ക്കാൻ പര്യാപ്തമായിരുന്നു സൂപ്പർ സൈക്ലോൺ. സൂപ്പർ സൈക്ലോൺ വീശിയടിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് മുറപോലെ നൽകിയിരുന്നു. എന്നാൽ ചുഴലിക്കാറ്റിന്റെ സംഹാരത്തെ കുറിച്ച് അറിവില്ലാതിരുന്ന ജനങ്ങൾ തങ്ങളുടെ ഇടങ്ങളിൽ നിന്നും മാറി താമസിക്കാനും സ്വന്തം സമ്പത്തും വീടും ഉപേക്ഷിച്ച് ക്യാംപുകളിലേക്ക് ചേക്കാറാനും മടിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ച ജനങ്ങളെ സൂപ്പർ സൈക്ലോൺ കൂട്ടത്തോടെ നാശത്തിലേക്ക് വലിച്ചിഴച്ചു.

സൂപ്പർ സൈക്ലോണിന്റെ കടന്നാക്രമണം ജനങ്ങളുടെ മാനസികനിലയെ പോലും സാരമായി ബാധിച്ചു. കൂട്ടത്തോടെ അനാഥരാക്കപ്പെട്ട, സകലതും നഷ്ടപ്പെട്ട ജനങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനുമായി തെരുവുകളിൽ ഏറ്റുമുട്ടി. പലപ്പോഴും കലാപങ്ങൾ പോലും സൃഷ്ടിക്കപ്പെട്ടു. ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ തുടരം പരാജയപ്പെടുകയും ചെയ്തു.

ദുരന്തത്തെ നേരിടാനുറച്ച് ഒരു ജനത


മരണം വാരിയെടുത്ത് പോയതിന് ശേഷം ബാക്കിയായവർ ഒരു തീരുമാനമെടുത്തു. ഇനിയൊരു കാറ്റിനും തങ്ങളുടെ ജീവൻ വിട്ടു കൊടുക്കില്ലെന്ന്. പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനതയും ഭരണകൂടവും ഒരുപോലെ ബോധവാന്മാരായി. തുർന്ന് തങ്ങൾ സുരക്ഷയൊരുക്കി കാത്തിരിക്കുമെന്ന സന്ദേശമാണ് അവർ പ്രകൃതി ശക്തികൾക്ക് നൽകിയത്. യുദ്ധകാലടിസ്ഥാനത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നിർമ്മാണങ്ങൾ നടന്നു.അന്ന് രക്ഷാപ്രവർത്തകർ കാറ്റ് വീശുന്നതിന് മുന്നോടിയായി ഒരുക്കിയിരുന്നത് വെറും 21 ദുരിതാശ്വാസ ക്യാംപുകൾ മാത്രമായിരുന്നു. അന്നുണ്ടായിരുന്ന 21 കേന്ദ്രങ്ങൾ ഇന്ന് ഫോനി വീശിയടിക്കുന്ന സമയത്ത് 900മായി ഉയർന്നു. ഇത്തവണ ഫോനി വീശുമ്പോൾ 15 ജില്ലകളിൽ നിന്നായി പതിനൊന്നര ലക്ഷം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സാധിച്ചതും അതുകൊണ്ടാണ്.

സൂപ്പർ സൈക്ലോണിന് പിന്നാലെ, സംസ്ഥാനത്ത് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി രൂപീകരിച്ചിരുന്നു. അത്തരത്തിൽ ഒന്ന് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമായിരുന്നു. അന്നത്തെ എല്ലാ തിരിച്ചടികളിൽ നിന്നും നല്ല പാഠങ്ങൾ ഉൾക്കൊണ്ട ഒഡീഷ ഇത്തവണ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ കഴിയുന്നത്ര മികച്ച പ്രതിരോധ സംവിധാനമാണ് ഒരുക്കിയത്. നേരത്തെ 2013ൽ ഫൈയിലിൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഒഡീഷ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തിയ മികവിനേയും യുഎൻ അഭിനന്ദിച്ചിരുന്നു.

മഴ പെയ്യാനുൾപ്പെടെ മന്ത്രവും മായാജാലവും നടത്തുന്ന സർക്കാരുകൾ ഭരിക്കുന്ന നാട്ടിലാണ് പൊതുവെ ദരിദ്രരായ ഒരു ജനത പ്രകൃതി ശക്തികളുടെ കയ്യിൽപെടാതെ ശാസ്ത്രത്തിന്റെ സാധ്യതകളും ഭരണകൂടത്തിന്റെ നിശ്ചയദാർഡ്യവും കൊണ്ട് തങ്ങളുടെ ജീവൻ രക്ഷിച്ചത്. ലോകത്തിന് തന്നെ വരും നാളുകളിൽ മാതൃകയാകാവുന്ന ഡിസാസ്റ്റർ മാനേജ്‌മെന്റ് സംവിധാനം ഒഡീഷ സർ്ക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ തന്നെയാണ്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഇന്നു രാത്രി എട്ടര വരെ സമയം ഉണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു ശ്രമവും നടത്താതെ എൻസിപി; കോൺഗ്രസിനും ഗവർണർ സമയം കൊടുക്കും; മറ്റെന്നാൾ തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിലേക്ക് വഴി തെളിക്കും; ഒറ്റക്ക് മത്സരിച്ചു ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം പിടിക്കാൻ വാശിയോടെ ബിജെപി; ശിവസേനയോടു നീക്കു പോക്കു നടത്തി അട്ടിമറിക്കാൻ എൻസിപി-കോൺഗ്രസ് സഖ്യവും; മഹാനാടകം അന്ത്യത്തിലേക്ക് അടക്കുമ്പോൾ നേട്ടം ആർക്ക്?
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അയോധ്യ വിധിയിൽ മുസ്ലിംലീഗ് നിലപാട് മാറ്റുന്നത് മുസ്ലിം യുവാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പ്രതിഷേധവുമായി കളത്തിൽ ഇറങ്ങിയതോടെ; കോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യത്തെ നിലപാട് മാറ്റി മുസ്ലിം സംഘടനകളെ ഏകോപിപ്പിച്ച് തുടർപരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി ലീഗ്; അനീതിക്കെതിരെ ലീഗ് ശബ്ദമുയർത്തുന്നില്ലെന്ന പ്രചരണവുമായി പോപ്പുലർ ഫ്രണ്ട്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ആശാരിപ്പണിക്കാരൻ അവിവാഹിതൻ; പകൽ പണിക്ക് പോകുന്ന ശശി രാത്രിയായാൽ സ്ത്രീയാകും ; അർദ്ധരാത്രിയോടെ യക്ഷിയായി ജനസഞ്ചാരമില്ലാത്ത വഴിയിലിറങ്ങും; രാത്രി ഉറക്കം ശ്മശാനങ്ങളിൽ; കണ്ണൂർ വനത്തിൽ കണ്ടെത്തിയത് ദ്വിമുഖവ്യക്തിത്വം പ്രകടിപ്പിച്ചിരുന്ന സ്ത്രീവേഷം കെട്ടിയ പുരുഷന്റെ മൃതദേഹം; കാട്ടിലെ മരണത്തിൽ സർവ്വത്ര ദുരൂഹത; ആശാരിപ്പണിക്കാരൻ കിഴക്കേപ്പുരക്കൽ ശശിയുടേതുകൊലപാതകം; തുമ്പില്ലാതെ വലഞ്ഞ് പൊലീസ്
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
രാത്രി പത്തര കഴിഞ്ഞതോടെ മുന്നിൽ പോയ വാനിൽ നിന്നും കാറിന്റെ ചില്ലിലേക്ക് പതിച്ചത് മണല് പോലുള്ള കെമിക്കൽ; കുറച്ചു നേരത്തിന് ശേഷം മുൻകാഴ്‌ച്ചകൾ മങ്ങിയതോടെ അപകടം മണത്തു; ആക്രമിക്കാൻ വരുന്നവർക്ക് അപ്രതീക്ഷിത മറുപടി നൽകാൻ മനസ്സിലുറച്ചിട്ടും യാത്ര ദുഷ്‌കരമായി; ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത് തന്റെ വേഗതയും വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടെന്നും ആനി ജോൺസൺ; തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരികളെ കാത്തിരിക്കുന്ന അപകടത്തിന്റെ നേർസാക്ഷ്യം കുറിച്ചത് ഫേസ്‌ബുക്കിൽ
പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്; ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു; ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം; ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല: ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? മുരളി തുമ്മാരുകുടിയും നീരജ ജാനകിയും ചേർന്ന് തയ്യാറാക്കിയ ലേഖനം
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ