Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി നഴ്‌സുമാർക്ക് സന്തോഷ വാർത്ത; ഐഇഎൽടിഎസ് റൈറ്റിങ് മൊഡ്യൂൾ 6.5 ആക്കിയത് പോലെ ഒഇടി റൈറ്റിങ് മൊഡ്യൂൾ സിപ്ലസ് ആക്കാനുറച്ച് ബ്രിട്ടീഷ് സർക്കാർ; റൈറ്റിങ് കടമ്പ കടക്കാൻ പ്രയാസപ്പെടുന്നവർക്ക് അത്യുഗ്രൻ വാർത്ത; നഴ്‌സിങ് ക്ഷാമത്താൽ നട്ടം തിരിയുന്ന എൻഎച്ച്എസിലേക്ക് നഴ്‌സുമാരുടെ ചാകര തുടരുന്നത് ഇങ്ങനെ

മലയാളി നഴ്‌സുമാർക്ക് സന്തോഷ വാർത്ത; ഐഇഎൽടിഎസ് റൈറ്റിങ് മൊഡ്യൂൾ 6.5 ആക്കിയത് പോലെ ഒഇടി റൈറ്റിങ് മൊഡ്യൂൾ സിപ്ലസ് ആക്കാനുറച്ച് ബ്രിട്ടീഷ് സർക്കാർ; റൈറ്റിങ് കടമ്പ കടക്കാൻ പ്രയാസപ്പെടുന്നവർക്ക് അത്യുഗ്രൻ വാർത്ത; നഴ്‌സിങ് ക്ഷാമത്താൽ നട്ടം തിരിയുന്ന എൻഎച്ച്എസിലേക്ക് നഴ്‌സുമാരുടെ ചാകര തുടരുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മിടുക്കരായ നഴ്സുമാർക്ക് മുൻപിൽ പുത്തൻ അവസരങ്ങളുടെ വാതിൽ തുറന്നു ബ്രിട്ടീഷ് സർക്കാർ. കഴിഞ്ഞ വർഷം യുകെയിൽ ജോലി ചെയ്യാനുള്ള നഴ്‌സുമാരുടെ ഇംഗ്ലീഷ് യോഗ്യതയായ ഐഇഎൽടിഎസിൽ വെട്ടിക്കുറവ് വരുത്തി റൈറ്റിങ് സ്‌കോർ 7 ബാൻഡിൽ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോൾ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് റൈറ്റിങ് സ്‌കോറി (ഒഇടി) ലും ഇളവു വരുത്തിയിരിക്കുകയാണ്. യുകെയിലെ നഴ്‌സിങ് റെഗുലേറ്ററി ഏജൻസിയായ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ (എൻഎംസി) ആണ് വെട്ടിക്കുറവ് സംബന്ധിച്ചുള്ള പത്രക്കുറിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകൾക്കു ശേഷമാണ് ഒഇടി സ്‌കോർ കുറയ്ക്കുവാൻ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒഇടി എല്ലാവരും തുടർച്ചയായി തോൽക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാൽ മതിയാകും. ലിസണിങ്, റീഡിങ്, സ്പീക്കിങ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോൾ റൈറ്റിംഗിന് സിപ്ലസ് മതിയാകും.

ഇന്നലെ ചേർന്ന എൻഎംസി കൗൺസിൽ മീറ്റിംഗിലാണ് പുതിയ മാറ്റത്തെ കുറിച്ച് എൻഎംസി പുറത്തു വിട്ടത്. ഈമാസം 27 മുതൽ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകൾ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒഇടി എഴുതിയപ്പോൾ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താൻ സാധിക്കാതെ പോയവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. യുകെയിൽ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയിൽ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജൻസിയായ നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗൾഫിലുമെല്ലാമായി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാർക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.

സുവർണാവസരം ഇപ്പോൾ തന്നെ പ്രയോജനപ്പെടുത്താം
ഈമാസം 26, 27, 28 തീയതികളിളും ഡിസംബറിലും ലിവർപൂൾ മുതൽ യോർക്ക് വരെ ആറ് എൻഎച്ച്എസ് ട്രസ്റ്റുകളിലെ 14 ആശുപത്രികളിലേക്കുള്ള നിരവധി നഴ്‌സുമാരുടെ അടിയന്തിര റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന വാർത്ത ഇന്നലെ ബ്രിട്ടീഷ് മലയാളിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ നിയമ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഇതു പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരം കൂടിയാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഒഇടി റൈറ്റിഗിന് സി പ്ലസ് നേടിയ മലയാളി നഴ്സുമാർക്ക് കൈവരുന്നത്. ഇൻർവ്യൂ ഈമാസം 26 മുതൽ ആരംഭിക്കും. ഈമാസം 26, 27, 28 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലാണ് ഇന്റർവ്യൂ നടക്കുക. ഡിസംബറിൽ 3, 5, 9, 10, 13, 17, 19 ദിവസങ്ങളിലും ഇന്റർവ്യൂ നടക്കും.

യുകെയിലെ ആറ് എൻഎച്ച്എസ് ട്രസ്റ്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന 14 എൻഎച്ച്എസ് ആശുപത്രികളിലേക്കാണ് ഇന്റർവ്യൂ. സ്‌കൈപ്പ് വഴി നടക്കുന്ന ഈ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതമായി യുകെയിലേക്ക് എത്താനുള്ള അവസരം ഒരുങ്ങുന്നത്. ലിവർപൂൾ, മാഞ്ചസ്റ്റർ, വിഗാൻ, സ്റ്റോക്ക്‌പോർട്ട്, ലങ്കാസ്റ്റർ, ലീഡ്‌സ്, സ്‌കാർബറോ, യോർക്ക് എന്നീ 14 എൻഎച്ച്എസ് ഹോസ്പിറ്റലുകളിലാണ് നഴ്‌സുമാരെ ആവശ്യം. അടിയന്തിര നിയമനം നടത്തുന്ന ഈ ആശുപത്രികളിലേക്ക് അപേക്ഷിക്കാൻ ഒഇടി റൈറ്റിംഗിന് സി പ്ലസും ബാക്കിയുള്ളതിന് ബിയും ഉള്ളവരോ, അല്ലെങ്കിൽ ഐഇഎൽടിഎസ് പാസായിട്ടുള്ളവരോ ആണ് നിങ്ങളെങ്കിൽ ഉടൻ തന്നെ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയക്കുക. പ്രമുഖ മലയാളി ഏജൻസിയായ വോസ്‌ടെക് തന്നെയാണ് സൗജന്യ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഒഇടി റൈറ്റിങ് സ്‌കോർ സിപ്ലസ് ആക്കുമ്പോൾ സംഭവിക്കുന്നത്
നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിങ് മൊഡ്യൂൾ എന്ന കടമ്പ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങിൽ സി പ്ലസിൽ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിങ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവർ നിരവധിയാണ്.

അതുകൊണ്ട് തന്നെ എൻഎംസിയുടെ പുതിയ തീരുമാനം ഇപ്പോൾ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാർക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇവർ ഒഇടി എഴുതുകയും അതിൽ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കിൽ അവർക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന ദിവസം തന്നെ ഇവർക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം.

ചുവടെ കൊടുത്തിരിക്കുന്ന പോയന്റുകൾ മറക്കരുത്
നിയമം പ്രാബല്യത്തിൽ വരുന്ന ഈമാസം 27 മുതൽ പിറകോട്ട് രണ്ടു വർഷത്തിനിടയിൽ ഒഇടി പരീക്ഷ എഴുതി റെറ്റിംഗിനു മാത്രം സി പ്ലസ് നേടിയവർക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ യുകെയിൽ പോകാം.
നാലു മൊഡ്യൂളുകളിൽ റൈറ്റിങ് ഒഴികെയുള്ളവർക്ക് ബിയോ അതിൽ കൂടുതലോ റൈറ്റിങ്ങിനു സി പ്ലസോ നിർബന്ധമായും ലഭിക്കണം.
റൈറ്റിങ്ങിൽ സി പ്ലസും മറ്റ് മൂന്നു മൊഡ്യൂളുകളിൽ കുറഞ്ഞത് ബിയോ ഇല്ലെങ്കിൽ യോഗ്യത ലഭിക്കുകയില്ല.
പുതിയതായി പരീക്ഷ എഴുതുന്നവർക്കും ഇതു ബാധകമാണ്.

ഒഇടി പാസ്സായതു കൊണ്ട് മാത്രം യുകെയിൽ ജോലി കിട്ടുമോ?
ഒഇടി പാസ്സായി എന്നതുകൊണ്ട് മാത്രം നഴ്സായി യുകെയിൽ ജോലി കിട്ടുമെന്നു ആരും കരുതരുത്. അതിനു രണ്ടു കടമ്പകൾ കൂടി ഉണ്ട്. നാട്ടിൽ നിന്നും ഓൺലൈനായി ഒരു പരീക്ഷയിൽ പങ്കെടുക്കുകയും യുകെയിൽ എത്തിയ ശേഷം ഒരു പരീക്ഷ എഴുതുകയും വേണം. എന്നാൽ ഇതു രണ്ടും ഒഇടി പാസാകുന്നതിനേക്കാൾ വളരെ എളുപ്പമാണ്. ഒഇടി പാസ്സാകുന്നവരിൽ 99 ശതമാനം പേരും ഈ പരീക്ഷകൾ പാസ്സാകും. എന്നു മാത്രമല്ല ഇവർക്ക് പരീക്ഷ എഴുതാൻ പല അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

നഴ്‌സിങ് പാസ്സാവുക എന്നതാണ് ആദ്യത്തേത്. പിന്നാലെ ഒഇടി എഴുതി മുകളിൽ പറഞ്ഞതു പോലെ യോഗ്യത നേടുക. അതിനു ശേഷം ഡിസിഷൻ ലെറ്ററിന് വേണ്ടി അപേക്ഷിക്കാം. ഡിസിഷൻ ലെറ്റർ ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ വഴി ഒരു കമ്പ്യൂട്ടർ ബേയ്‌സ്ഡ് ടെസ്റ്റായ സിബിറ്റി പാസ്സാകണം. അതു പാസ്സായി കഴിഞ്ഞാൽ യുകെയിൽ എത്തി പരിശീലനം തുടങ്ങുകയും അവിടെ വച്ചു പ്രാക്ടിക്കൽ ടെസ്റ്റ് എഴുതുകയും വേണം. അതിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.

ആ രണ്ട് പരീക്ഷകൾ എങ്ങനെ ജയിക്കും?
എൻഎംസി വെബ്സൈറ്റ് വഴി ഓൺലൈൻ കോംപിറ്റൻസി ടെസ്റ്റിൽ പങ്കെടുക്കുകയാണ് ആദ്യത്തേത്. അപേക്ഷകർ അതാത് രാജ്യത്തെ ടെസ്റ്റ് സെന്ററുകളിൽ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്. ഇന്ത്യയിൽ എവിടെയൊക്കെയാണ് ടെസ്റ്റ് സെന്റർ എന്ന് എൻഎംസി വെബ്സൈറ്റിൽ ഉണ്ട്. യുകെയിൽ നഴ്സായി ജോലി ചെയ്യാൻ ആവശ്യമായ അക്കാഡമിക് കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ആർഎൻ മാതൃകയിലുള്ള ഈ ടെസ്റ്റ്. ഈ ടെസ്റ്റ് പാസ്സായാൽ യുകെയിലേക്ക് താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം.

യുകെയിൽ എത്തി എൻഎംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് അത് പാസ്സായി പിൻനമ്പർ നേടുകയാണ് അടുത്ത ഘട്ടം. പ്രാക്ടിക്കൽ ടെസ്റ്റ് നടത്താൻ ആദ്യം ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമാണ് എൻഎംസി ആദ്യം അനുമതി നൽകിയിരുന്നത്. പിന്നീട് യുകെയിലെ ഒട്ടേറെ യൂണിവേഴ്സിറ്റികൾ ടെസ്റ്റ് സെന്ററുകൾ മാറ്റി. രണ്ട് ടെസ്റ്റുകളും പാസ്സാകുന്നവരെ എൻഎംസി ഓഫീസിൽ അഭിമുഖത്തിനായി വിളിക്കും. അവിടെ വച്ച് തന്നെ പിൻനമ്പർ നൽകുകയാണ് ചെയ്യുക. ഇങ്ങനെ പിൻനമ്പർ ലഭിക്കുന്നവർക്ക് യുകെയിലെ നഴ്സിങ്ങ് ഹോമുകളിലോ എൻഎച്ച്എസ് ആശുപത്രിയിലോ ബാൻഡ് 5 നഴ്സായി ജോലിയിൽ പ്രവേശിക്കാം.

ഏജൻസിക്ക് കാശു കൊടുക്കരുത്... എല്ലാം സൗജന്യം
പേപ്പർ വർക്കുകൾ തലവേദന ഏറിയതായതിനാൽ ഏജന്റുമാർ രംഗത്തിറങ്ങുമെന്നു മറക്കരുത്. വളരെ കരുതലോടെ അവരെ കൈകാര്യം ചെയ്യുക. നിങ്ങൾക്ക് നൂറു ശതമാനം ഉറപ്പില്ലാത്ത ഒരു ഏജന്റിന്റെയും ഉപദേശം സ്വീകരിക്കരുത്. തന്നെ ചെയ്തു കുളമാക്കുന്നതിലും നല്ലത് പണി അറിയാവുന്ന വിശ്വസ്ഥരോടൊപ്പം ചെയ്യുകയാണ്. വേണ്ടത്ര അന്വേഷണം നടത്തി ഞങ്ങൾ ഒരു സ്ഥാപനത്തെ നിങ്ങൾ പരിചയപ്പെടുത്താം. ഒരു പൈസ പോലും അപേക്ഷകരിൽ നിന്നും വാങ്ങുകയില്ല എന്ന ഉറപ്പിന്റെ പേരിലാണ് ഞങ്ങൾ അവരെ പരിചയപ്പെടുത്തുന്നത്.

വൊസ്റ്റെക്ക് ഇന്റർനാഷണൽ എന്ന ഈ സ്ഥാപനം ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികൾ നടത്തുന്ന സ്ഥാപനമാണ്. ഇവർ അപേക്ഷകരിൽ നിന്നും ഫീസ് വാങ്ങുന്നില്ല എന്നു മാത്രമല്ല വർക്ക് പെർമിറ്റ്, വിസ ഫീസുകളും അവർ തന്നെ വഹിക്കും. അതുകൊണ്ട് ധൈര്യമായി ഈ സ്ഥാപനത്തെ ബന്ധപ്പെട്ട് നിങ്ങളുടെ അപേക്ഷകൾ നീക്കാം. അവരുടെ കാൽ നൂറ്റാണ്ടു പരിചയം മൂലം തെറ്റുപറ്റാതെ നിങ്ങളെ യുകെയിൽ എത്തിക്കാൻ കഴിയും എന്നു മറക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക [email protected].

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP