Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊളിക്കാൻ കപ്പലുകൾ മഴക്കാലത്തുകൊണ്ടു പോകരുതെന്ന് നിയമം; ടഗ്ഗിലെ വടം പൊട്ടി കടലിൽ കുടുങ്ങി കപ്പൽ; മഴവെള്ളം നീക്കാനെന്ന വ്യാജേന സമുദ്രത്തിലേക്ക് ഒഴുക്കുന്നത് മാരകമായ രാസപദാർത്ഥങ്ങൾ; ധർമ്മടം കടൽതീരത്ത് മണലിൽ കുടുങ്ങി കിടക്കുന്ന വിദേശ കപ്പൽ ഉണ്ടാക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ; കുടുങ്ങിയത് മാലി ദ്വീപിൽ നിന്ന് അഴീക്കൽ സിൽക്കിലേക്ക് കൊണ്ടു വന്ന വിദേശ കപ്പൽ; 'ഒയിവാലി'യിൽ അഴീക്കലിൽ പ്രതിസന്ധി

പൊളിക്കാൻ കപ്പലുകൾ മഴക്കാലത്തുകൊണ്ടു പോകരുതെന്ന് നിയമം; ടഗ്ഗിലെ വടം പൊട്ടി കടലിൽ കുടുങ്ങി കപ്പൽ; മഴവെള്ളം നീക്കാനെന്ന വ്യാജേന സമുദ്രത്തിലേക്ക് ഒഴുക്കുന്നത് മാരകമായ രാസപദാർത്ഥങ്ങൾ; ധർമ്മടം കടൽതീരത്ത് മണലിൽ കുടുങ്ങി കിടക്കുന്ന വിദേശ കപ്പൽ ഉണ്ടാക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ; കുടുങ്ങിയത് മാലി ദ്വീപിൽ നിന്ന് അഴീക്കൽ സിൽക്കിലേക്ക് കൊണ്ടു വന്ന വിദേശ കപ്പൽ; 'ഒയിവാലി'യിൽ അഴീക്കലിൽ പ്രതിസന്ധി

രഞ്ജിത്ത് ബാബു

കണ്ണൂർ: ധർമ്മടം കടൽതീരത്ത് മണലിൽ കുടുങ്ങി കിടക്കുന്ന വിദേശ കപ്പൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന ആശങ്കയിൽ തീരദേശ നിവാസികൾ. അഴീക്കൽ സിൽക്കിലേക്ക് പൊളിക്കാൻ മാലി ദ്വീപിൽ നിന്നും കൊണ്ടുവരികയായിരുന്ന 'ഒയിവാലി ' എന്ന കപ്പലാണ് കടലിൽ കുടുങ്ങിയിരിക്കുന്നത്.

മൂന്നാഴ്ചയോളമായി കടലിൽപെട്ട ഈ കപ്പലിൽ നിന്ന് രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുക്കുന്നുവെന്ന പരാതിയാണ് ദേശവാസികൾ ഉന്നയിക്കുന്നത്. പൊളിക്കാൻ കൊണ്ടു വരുന്ന ഇത്തരം കപ്പലുകൾ മഴക്കാലത്തുകൊണ്ടു പോകരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ടഗ്ഗിൽ ബന്ധിച്ച് കൊണ്ടു പോകാൻ ശ്രമിച്ചത്. ടഗ്ഗിലെ വടം പൊട്ടി കപ്പൽ കടലിൽ കുടുങ്ങുകയായിരുന്നു. കപ്പലിനകത്ത് കയറിയ മഴവെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ധർമ്മടം പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു.

പോർട്ട് അധികൃതർക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ജില്ലാ ഭരണ കൂടത്തേയും ബന്ധപ്പെട്ട അധികാരികളേയും അറിയിക്കാതെ രണ്ട് കപ്പലുകളാണ് ടഗ്ഗിൽ കെട്ടി വലിച്ച് കൊണ്ടു പോകാൻ ശ്രമിച്ചത്. അതിലൊന്നാണ് വടം പൊട്ടി കടലിൽ കിടക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

ആലപ്പുഴയിൽ നിന്നുള്ള വിദഗ്ദരെ എത്തിച്ച് മണലിൽ പുതഞ്ഞ് കിടക്കുന്ന കപ്പൽ വലിക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ ടി.വി. സുബാഷ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അതിന് സാധിച്ചില്ലെങ്കിൽ ചെന്നൈയിൽ നിന്നും ടഗ്ഗ് കൊണ്ടു വരണം. അതിന് ദിനം പ്രതി അഞ്ച് ലക്ഷം രൂപ ചെലവ് വരും. ഈ തുക കപ്പൽ കമ്പനി വഹിക്കാൻ സാധ്യത കാണുന്നുമില്ല. എന്നാൽ കപ്പൽ ഇനിയും കടലിൽ കിടക്കുകയാണെങ്കിൽ അതിലെ രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുകുകതന്നെ ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.

തൂത്തുക്കുടി സ്വദേശിയായ ഒരു വ്യക്തിയാണ് പൊളിക്കാനുള്ള കപ്പൽ വാങ്ങിയതെന്നാണ് വിവരം. പ്രദേശവാസികൾ അടുത്ത ദിവസം തന്നെ പ്രക്ഷോഭ സമരത്തിന് ഒരുങ്ങുമെന്ന സൂചനയുമുണ്ട്. കപ്പൽ ഇനിയെങ്കിലും ഇവിടെ നിന്ന് മാറ്റിയില്ലെങ്കിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം നേരിടേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു. രണ്ട് കപ്പലുകൾ ഒന്നിച്ച് ടഗ്ഗിൽ കെട്ടിവലിച്ച് മാലിദ്വീപിൽ നിന്നും കൊണ്ടു വരികയായിരുന്നു. അതിലൊരെണ്ണമായ ട്രൂ ട്രാവലർ കപ്പൽ അഴീക്കൽ പുലിമുട്ടിന് സമീപം എത്തിച്ചിരുന്നു.

അതിനകത്തെ വെള്ളം നീക്കാനുള്ള ശ്രമം അഴീക്കൽ ദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിയിരുന്നു. കപ്പൽ പൊളിശാലയായ സിൽക്കിലെത്തിച്ച് എല്ലാ സുരക്ഷയും ഉറപ്പാക്കിയ ശേഷമേ കപ്പൽ പൊളിക്കാവൂ എന്ന് കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ധർമ്മടം കടലിൽ പുതഞ്ഞ ' ഒയിവാലി ' കപ്പൽ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല,. വരും ദിവസങ്ങളിൽ ഈ കപ്പൽ പ്രശ്നം ധർമ്മടം തീരത്തെ പ്രക്ഷുബ്ധമാക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP