Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വത്ത് കൈക്കലാക്കിയശേഷം മക്കൾ ഇറക്കിവിട്ടവർ; സമ്പന്നതയുടെ നടുവിൽ മാതാപിതാക്കൾ ഭാരമാണെന്ന് തോന്നിയതോടെ ഉപേക്ഷിക്കപ്പെട്ടവർ: വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 18000 ആയി ഉയർന്നു: വൃദ്ധസദനങ്ങളുടെ എണ്ണത്തിലും അന്തേവാസികളുടെ എണ്ണത്തിലും മുന്നിൽ എറണാകുളം ജില്ല

സ്വത്ത് കൈക്കലാക്കിയശേഷം മക്കൾ ഇറക്കിവിട്ടവർ; സമ്പന്നതയുടെ നടുവിൽ മാതാപിതാക്കൾ ഭാരമാണെന്ന് തോന്നിയതോടെ ഉപേക്ഷിക്കപ്പെട്ടവർ: വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 18000 ആയി ഉയർന്നു: വൃദ്ധസദനങ്ങളുടെ എണ്ണത്തിലും അന്തേവാസികളുടെ എണ്ണത്തിലും മുന്നിൽ എറണാകുളം ജില്ല

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം കേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം പന്ത്രണ്ടായിരത്തിൽനിന്ന് 18,008 ആയിട്ടാണ് ഉയർന്നത്. ഉറ്റവരും ബന്ധുക്കളും എല്ലാം ഉണ്ടായിട്ടും വൃദ്ധസദനങ്ങളുടെ മൂലയിൽ ചുരുണ്ടു കൂടാൻ വിധിക്കപ്പെട്ടവരാണ് ഇവരിൽ പലരും. സമ്പന്നതയുടെ നടുവിൽ കഴിഞ്ഞവരാണ് വൃദ്ധ സദനങ്ങളിൽ കഴിയുന്ന ഇവരിൽ പലരും എന്നതാണ് മറ്റൊരു പ്രത്യേകത.

സ്ത്രീകളേക്കാളും കൂടുതൽ പുരുഷ അന്തേവാസികളാണ് വൃദ്ധ സദനങ്ങളിൽ കഴിയുന്നത്. 9313 വൃദ്ധന്മാരാണ് ഉള്ളതെങ്കിൽ 8695 സ്ത്രീകളാണ് വൃദ്ധ സദനങ്ങളിൽ കഴിയുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ ഉള്ളത് 127 വൃദ്ധസദനങ്ങളാണ് എറണാകുളം ജില്ലയിൽ ഉള്ളത്. ഏറ്റവും കൂടുതൽ അന്തേവാസികൽ ഉള്ളതും എറണാകുളം ജില്ലയിലെ വൃദ്ധസദനങ്ങളിൽ തന്നെയാണ്. 1865 സ്ത്രീകളും 1551 പുരുഷന്മാരുമാണ് എറണാകുളത്തെ വൃദ്ധസദനങ്ങളിൽ ഉള്ളത്. ഏറ്റവും കുറവ് വൃദ്ധസദനങ്ങൾ ഉള്ളതും ഏറ്റവും കുറച്ച് അന്തേവാസികൾ ഉള്ളതും മലപ്പുറത്താണ്. എട്ട് വൃദ്ധസദനങ്ങളിലായി 110 സ്ത്രീകളും 56 പുരുഷന്മാരും മാത്രമാണ് ഇവിടെ കഴിയുന്നത്.

എറണാകുളത്തിന് പിന്നിൽ കോട്ടയത്താണ് രണ്ടാമതായി ഏറ്റവും കൂടുതൽ പേർ വൃദ്ധസദനങ്ങളിൽ കഴിയുന്നത് കോട്ടയത്തെ 80 വൃദ്ധസദനങ്ങളിലായി 1516 സ്ത്രീകളും 1136 പുരുഷന്മാരുമാണ് ഉള്‌ലത്. അതേസമയം എറണാകുളത്തിന് പിന്നിൽ രണ്ടാമതായി ഏറ്റവും കുടുതൽ വൃദ്ധസദനങ്ങൾ ഉള്ളത് തൃശൂരാണ്. ഇവിടെ 90 വൃദ്ധസദനങ്ങളിലായി 1037 സ്ത്രീകളും 1507 പുരുഷന്മാരുമനാണ് കഴിയുന്നത്. തലസ്ഥാന നഗരിയിൽ 53 വൃദ്ധസദനങ്ങൾ ഉണ്ട്. ഇവിടെ 448 സ്ത്രീകളും 591 പുരുഷന്മാരുമാണ് ഉള്ളത്. കൊല്ലത്തെ 25 വൃദ്ധസദനങ്ങളിലായി 450 സ്ത്രീകളും 677 പുരുഷന്മാരുമുണ്ട്.

ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർചെയ്ത സന്നദ്ധസംഘടനകളുടെ സ്ഥാപനങ്ങളുൾപ്പെടെ ആകെ 621 കേന്ദ്രങ്ങളിലായാണ് 18008 പേർ കഴിയുന്നത്. ഇതിൽ സർക്കാർ അംഗീകാരത്തോടെ, പണംവാങ്ങി പ്രവർത്തിക്കുന്ന 84 സ്ഥാപനങ്ങളും സർക്കാരിന്റെ 16 കേന്ദ്രങ്ങളുമുണ്ട്. സർക്കാരിന്റെ 16 സ്ഥാപനങ്ങളിലായി 834 പേരുണ്ട്. പുരുഷന്മാർ 412, സ്ത്രീകൾ 422 വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെടുന്നവരിൽ ആറും ഏഴും മക്കളുള്ളവർവരെയുണ്ട്. സമ്പന്ന കുടുംബത്തിൽ ജീവിച്ച് നല്ല ജോലി ചെയ്ത് ജീവിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ട്. മക്കൾ വിദേശത്തേക്ക് ചേക്കോറിയതോടെ നാട്ടിൽ ആരും ഇല്ലാതായവരും ഇതോടെ വൃദ്ധ സദനങ്ങളിലേക്ക് താമസം മാറ്റി. ഇവരെ തിരക്കിയും ആരും വരാറില്ല.

സർക്കാരറിയാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും നിരവധി പേർ കഴിയുന്നുണ്ട്. സർക്കാർ വൃദ്ധസദനങ്ങളിലുള്ളവർക്ക് മാസം 2000 രൂപവീതവും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് 1100 രൂപയും സർക്കാർ നൽകുന്നുണ്ട്. തുക സ്ഥാപനത്തിനാണു നൽകുക. മക്കളുള്ളവരെ ഇത്തരം സ്ഥാപനങ്ങിൽ പ്രവേശിപ്പിക്കരുതെന്ന നിബന്ധന മറന്നാണ് പലരെയും ഇവിടെയെത്തിക്കുന്നത്. സ്വത്ത് കൈക്കലാക്കിയശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കളുമുണ്ട്. മക്കൾക്കെതിരേ കേസ് കൊടുത്താൽ സ്വത്തു തിരിച്ചുകിട്ടും. മാസച്ചെലവിന് കുറഞ്ഞത് 10,000 രൂപവരെ ലഭിക്കാൻ നിയമമുണ്ടെന്ന് പറഞ്ഞാലും പല മാതാപിതാക്കളും മക്കളെ കേസിൽപ്പെടുത്താൻ താത്പര്യമില്ലെന്നു പറയും.

വൃദ്ധസദനങ്ങളുടെ എണ്ണത്തിൽ ബാക്കി ജില്ലകളിലെ കണക്ക് ഇപ്രകാരമാണ്. പത്തനംതിട്ട വൃദ്ധസദനങ്ങൾ-35 സ്ത്രീകൾ 280, പുരുഷന്മാർ 365, ആലപ്പുഴ 32-253-516, ഇടുക്കി 26-424-410, പാലക്കാട് 37-612-445, കോഴിക്കോട് 27-563-151, വയനാട് 19-192-218, കണ്ണൂർ 40-827-543, കാസർകോട് 13-324-107

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP