Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരും നോക്കാനാവാതെ അവശയായ വൃദ്ധയെ കണ്ടെത്തിയത് പുഴുവരിച്ച നിലയിൽ; അത്യാസന്നയായ വയോധികയെ ആശാ പ്രവർത്തകരും ജന പ്രതിനിധികളും വാരിയെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഏറ്റെടുക്കാതെ മുഖം തിരിച്ച് അധികൃതർ; രണ്ട് മണിക്കൂർ പൊരിവെയിലിൽ ആംബുലൻസിൽ കിടത്തിയശേഷം ഏറ്റെടുത്തത് ജനപ്രതിനിധികളുടെ പ്രതിഷേധത്തിനൊടുവിൽ

ആരും നോക്കാനാവാതെ അവശയായ വൃദ്ധയെ കണ്ടെത്തിയത് പുഴുവരിച്ച നിലയിൽ; അത്യാസന്നയായ വയോധികയെ ആശാ പ്രവർത്തകരും ജന പ്രതിനിധികളും വാരിയെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഏറ്റെടുക്കാതെ മുഖം തിരിച്ച് അധികൃതർ; രണ്ട് മണിക്കൂർ പൊരിവെയിലിൽ ആംബുലൻസിൽ കിടത്തിയശേഷം ഏറ്റെടുത്തത് ജനപ്രതിനിധികളുടെ പ്രതിഷേധത്തിനൊടുവിൽ

പീയൂഷ് ആർ

തിരുവനന്തപുരം: വാർദ്ധക്യത്തിൽ ആരും തിരിഞ്ഞു നോക്കാതെ നരകിച്ച വയോധികയെ സംരക്ഷിക്കാൻ ജന പ്രതിനിധികളും ആശാ വർക്കറും രക്ഷകരായെത്തിയപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രി മുഖം തിരിച്ചു. മുരുക്കും പുഴ മുണ്ടയ്ക്കൽ അക്കരവിള വീട്ടിൽ സുമതി (70)യെയാണ് ഇന്ന് രാവിലെ സ്വന്തം വീട്ടിൽ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തിയത്. മലദ്വാരത്തിൽ പുഴുവരിച്ച നിലയിൽ ഏറെ അത്യാസന്ന നിലയിലായിരുന്നു ഇവർ.

എല്ലാ വീടുകളിലും സന്ദർശനം നടത്തുന്നതിനിടെ ആശാവർക്കർ ഷീബാ എസ് നായരാണ് ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ വാർഡ് മെമ്പർ കവിതയെയും പോത്തൻകോട് ബ്ലോക്ക് പഞ്ചാത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ വസന്തയെയും വിവരമറിയിച്ചു. ഉടൻ തന്നെ ഇവർ സ്ഥലത്തെത്തുകയും പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

രാവിലെ 11.30 ന് എത്തിയ ഇവർ കാഷ്വാലിറ്റിയിലെത്തി ഡോക്ടറെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല. രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോൾ ജനപ്രതിനിധികൾ പ്രതിഷേധിച്ചതോടെയാണ് വയോധികയെ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്. ഈ സമയമത്രയം പൊരിവെയിലിൽ ആംബുലൻസിനകത്ത് വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു സുമതി. 'ഒപി ടിക്കറ്റ് എടുത്തതിന് ശേഷം ഏറെ നേരം ഭിക്ഷയാചിക്കുന്നതുപോലെയാണ് ഡോക്ടറുടെ മുന്നിൽ നിന്നത്. എന്നാൽ സ്വീകരിക്കാൻ തയ്യാറായില്ല. ഒരു ഡോക്ടർ മാത്രമേ ഉള്ളൂ എന്നും അതിനാൽ അൽപ്പം കഴിഞ്ഞ് എത്താമെന്നുമാണ് പറഞ്ഞത്.

എന്നാൽ മണിക്കൂറുകൾ കാത്തു നിന്നിട്ടും എത്താതിരുന്നതോടെയാണ് പ്രതിഷേധിച്ചത് അതോടെയാണ് ഡോക്ടർ എത്താൻ തയ്യാറായത്' എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത പറഞ്ഞു. ആംബുലൻസിൽ രോഗി മരണവെപ്രാളം കൊള്ളുമ്പോഴും ആരും തിരിഞ്ഞു നോക്കാതിരുന്നത് ഏറെ പ്രതിഷേധാർഹമാണ് , സർക്കാർ ആർദ്രം പദ്ധതി കൊണ്ടുവന്നിട്ടും ഇത്തരത്തിലൊരു സംഭവമുണ്ടായത് അതിന്റെ പരാജയമാണെന്നും അവർ പറഞ്ഞു.

വിവാഹം കഴിച്ചിട്ടില്ലാത്ത സുമതി ഏറെ നാളായി ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായതോടെ ബന്ധുക്കൾ ഇവരെ തിരിഞ്ഞു നോക്കുകപോലുമില്ല. ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി കൊണ്ടു പോയിരുന്നെങ്കിലും അവിടെ കടുത്ത മർദ്ദനമേറ്റതിനെ തുടർന്ന് ഓടി രക്ഷപെട്ട് തിരികെ വീട്ടിലെത്തിയിരുന്നു. മർദ്ദനത്തെ തുടർന്ന് ദേഹമാസകലം പരിക്കുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമതിയെ ഒൻപതാം വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യ നില വീണ്ടെടുത്താൽ ഇവരെ ഏതെങ്കിലും സന്നദ്ധസംഘടനയുടെ വൃദ്ധ സദനത്തിലേക്ക് മാറ്റുമെന്ന് ജന പ്രതിനിധികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP