Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പള്ളിമതിലിനോട് ചേർന്ന് കൂറ്റൻ വീട് വച്ചയാൾ വൈദികനെതിരെ കോടതിയിൽ പോയി; മകന്റെ കല്ല്യാണം മുടക്കി പള്ളി അധികാരികൾ; തർക്കം മൂത്തപ്പോൾ പരാതിക്കാരനെതിരെ ഒല്ലൂരിലെ വിശ്വാസികൾ തെരുവിൽ ഇറങ്ങി

പള്ളിമതിലിനോട് ചേർന്ന് കൂറ്റൻ വീട് വച്ചയാൾ വൈദികനെതിരെ കോടതിയിൽ പോയി; മകന്റെ കല്ല്യാണം മുടക്കി പള്ളി അധികാരികൾ; തർക്കം മൂത്തപ്പോൾ പരാതിക്കാരനെതിരെ ഒല്ലൂരിലെ വിശ്വാസികൾ തെരുവിൽ ഇറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: വികാരിയച്ചനെതിരെ കേസ് നൽകിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടകാംഗങ്ങളുടെ പ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം. ഇടവ അംഗം പള്ളിക്കെതിരെ തിരിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് പഠിപ്പിക്കാനായിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ഇതിനായി തൃശ്ശൂർ ഒല്ലൂരിൽ ഇടവകയിലെ വിശ്വാസി സൂമൂഹം ജാഥയും ഫ്‌ലക്‌സും വച്ച് വിവാഹം മുടക്കുവാൻ പരസ്യ പ്രചാരണം നടത്തുകയും ചെയ്തു. ഇതോടെ വെട്ടിലായത് സഭാ നേതൃത്വമാണ്.

ഇടവകാംഗവും വ്യവസായിയുമായ തെക്കിനിയത്ത് റാഫേലിനെതിരെയാണ് പ്രതിഷേധം. പ്രശസ്തമായ ഒല്ലൂർ പള്ളി തിരുനാളിനോടനുബനധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നതിനെതിരെയാണ് വികാരി ഫാ നോബി അമ്പുക്കനും ഒല്ലൂർ സെന്റ് ആന്റണീസ് പള്ളി ടസ്റ്റിമാർക്കുമെതിരെ പള്ളിപ്പറമ്പിനോട് ചേർന്ന് കൂറ്റൻ വീടിവച്ച വ്യവസായിയായ റാഫേൽ കോടതിയെ സമീപിച്ചത്. പള്ളിതിരുന്നാളിലെ വെടിക്കെട്ടിൽ തന്റെ വീടിന് നാശനഷ്ടമുണ്ടായെന്ന് കാട്ടി റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെ പരാതിപ്പെടുകയും ചെയ്തു. നൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുനാൾ ആഘോഷത്തിന്റെ ചടങ്ങാണ് കരിമരുന്ന് പ്രയോഗമെന്നും ഏഴ് വർഷം മുമ്പാണ് റഫേൽ ഇവിടെ വീട് വച്ചതെന്നുമാണ് ഇടവകക്കാരുടെ വാദം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ റാഫേൽ പള്ളിക്ക് സമീപം കൂറ്റൻ വീട് പണിയുകയും പിന്നീട് പള്ളിക്കെതിരെ കോടതിയെ സമീപിക്കുകയുമാണെന്നും ഇവർ പറയുന്നു. അതുകൊണ്ട് മകന്റെ വിവാഹം തടയുമെന്നും പറയുന്നു.

സഹജീവികളോട് കരുണയും ശത്രുക്കളോട് ക്ഷമിക്കണമെന്നും പഠിപ്പിച്ച കൃസ്തുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവർക്ക് ഇത്തരത്തിൽ എങ്ങനെ പ്രതിഷേധിക്കാൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഒല്ലൂർ സെന്റ് ആന്റണീസ് പള്ളിക്കും വികാരിയച്ചനും എതിരെ കേസ് കൊടുത്ത കുടുബത്തെ ഇടവക സമൂഹത്തിന്റെ പേരിൽ ഭ്രഷ്ട് കല്പിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നത് ശരിയോ എന്ന ചോദ്യവും ഉയരുന്നു. എന്തുവന്നാലും റാഫോലിന്റെ മകന്റെ കല്ല്യാണം മുടക്കുമെന്നാണ് ഇടവകയിലെ ഭൂരിപക്ഷത്തിന്റെ പരസ്യ പ്രഖ്യാപനം. ഈ മുദ്രാവാക്യവുമായി സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകൾ ഫ്‌ലക്‌സ് ബോർഡും പ്ലക്കാർഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒല്ലൂരിൽ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു.

വിവാഹം മുടക്കാനോ വിവാഹം നടത്തില്ലെന്ന് പറയാനോ വികാരിമാർക്ക് അധികാരമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ടാണ് ഇടവകക്കാരെ ഇറക്കിയുള്ള കളിയെന്നാണ് ആക്ഷേപം. കേരളാ കത്തോലിക്കാ ഫെഡറേഷനും ഈ വിഷയത്തിൽ റാഫേലിനാണ് പിന്തുണ നൽകുന്നത് എന്നതാണ് ശ്രദ്ധേയം. പള്ളിക്കെതിരെ പരാതി കൊടുത്തതിന്റെ പേരിൽ തിരുനാളിന് റാഫേലിന്റെ വീടിനോട് ചേർന്ന് ഗർഭം കലക്കിയെന്ന അത്യൂഗ്ര സ്‌ഫോടന വസ്തുവാണ് പൊട്ടിച്ചത്. ഇതിലൂടെ അദ്ദേഹത്തിന്റെ വീടിന് കേടുപാടുണ്ടാക്കി. മകന്റെ വിവാഹം നടത്തില്ലെന്ന് പറയാൻ പള്ളി അധികാരികൾക്ക് കഴിയില്ല. ഇതു മനസ്സിലാക്കി വിശ്വാസികൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാനാണ് ശ്രമം. ഇതിനായാണ് ഇടവകാംഗങ്ങളെ ഇളക്കിവിടുന്നതെന്നാണ് കത്തോലിക്കാ ഫെഡറേഷന്റെ വിലയിരുത്തൽ. ഇക്കാര്യം മറുനാടനോട് ജനറൽ സെക്രട്ടറി വികെ ജോയ് പങ്കുവയ്ക്കുകയും ചെയ്തു. റാഫേലിന് നീതി ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരുമെന്നാണ് സംഘടനയുടെ നിലപാട്.

റാഫേലും പള്ളിയും തമ്മിലെ തർക്കം തുടരുന്നത് ഇങ്ങനെയാണ് - ഒല്ലൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേർന്ന് വീട് വച്ച് താമസിക്കുന്ന റാഫേൽ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാൻ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന 2007ൽ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻകാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാൻ എ.ഡി.എം അനുവാദവും നൽകി.

തുടർന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടർന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തിൽ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാർക്കെതിരെയും പരാതി നൽകിയത്. ഇതേതുടർന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തർക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ ആവശ്യങ്ങൾക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോൾ കേസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ റാഫേൽ കേസ് പിൻവലിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് ചർച്ച നടത്തി. അതും ഫലം കണ്ടില്ല. ഇതോടെ മകന്റെ വിവാഹം പള്ളിയിൽ വച്ച് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായി ഇടവകാംഗങ്ങൾ രംഗത്ത് വരികെയായിരുന്നു.

കല്ല്യാണ നിശ്ചയത്തിനുള്ള രേഖയിൽ പള്ളി വികാരി ഒപ്പിട്ടിരുന്നു. നിയമ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞായിരുന്നു ഇത്. വിവാഹം. എന്നാൽ അതിന് ശേഷം പരസ്യമായി വരാതെ പള്ളി അധികാരികൾ ഇടവകാംഗങ്ങളെ മുൻനിർത്തി കള്ളക്കളി തുടരുകയായിരുന്നു. വിവാഹം പള്ളിയിൽ വച്ച് നടത്തണമെന്നും താൻ വിശ്വാസങ്ങൾക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്. എന്നാൽ നുരഞ്ജനത്തിന്റെ മാർഗം സ്വീകരിക്കണം എന്ന നിലപാടിലാണ് വികാരി ഫാ. നോബി അമ്പൂക്കനും സഹവൈദികരും. അതിനിടെയാണ് റാഫേലിനെതിരെ ഇടവകാംഗങ്ങൾ ഒപ്പുശേഖരിച്ച് രൂപതയിൽ പരാതിയുമായെത്തിയത്. കേസ് പിൻവലിച്ചില്ലെങ്കിൽ കല്ല്യാണം നടത്തില്ലെന്നും മുടക്കുമെന്നാണ് ഇടവകാംഗങ്ങളുടെ നിലപാട്. ഇത് നിയമപരമായി നടക്കില്ലെന്നാണ് കേരളാ കത്തോലിക്കാ ഫെഡറേഷന്റെ നിലപാട്.

വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇടവകാംഗങ്ങളും പറയുന്നു. സഭയ്‌ക്കെതിരെയും വികാരിക്കെതിരെയും പരാതി നൽകുന്നവർക്ക് എന്തായിരിക്കും ഗതിയെന്ന് കാട്ടിക്കൊടുക്കുമെന്നാണ് വിശ്വാസികളുടെ നിലപാട്. സ്ത്രീകളും കുട്ടികളുമെല്ലാം ജാഥയിൽ അണിനിരന്നു. സഭയുടെ വിഷയമാതിനാൽ മുഖ്യധാരാ പാർട്ടികൾ ആരും ശബ്ദിക്കുന്നില്ല. അസഹിഷ്ണുതാ വിവാദവും കേൾക്കുന്നില്ല. ഇതോടെയാണ് വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എന്നാൽ കൃത്യമായ വിശദീകരണം പള്ളി അധികാരികൾ നൽകുന്നില്ല. മൗനമാണ് വിവാദത്തോടുള്ള പ്രതികരണം. എന്നാൽ ഇടവകാംഗങ്ങളെ ഇളക്കിവിട്ട് സംഘർഷമുണ്ടാക്കുന്നതായി കേരളാ കത്തോലിക്കാ ഫെഡറേഷൻ പോലും പറയുന്നിടത്താണ് പ്രശ്‌നങ്ങളുടെ ഗൗരവം വ്യക്തമാകുന്നത്.

സ്‌നേഹിക്കാൻ മാത്രം പഠിപ്പിച്ച ക്രിസ്തുവിന്റെ സന്യാസിമാരായ പ്രതിപുരുക്ഷന്മാർ എന്ന് സ്വയം അവകാശപെടുകയും, ഒരു ഉളുപ്പും കൂടാതെ ക്രിമിനലുകൾ പോലും ചെയ്യാൻ മടിക്കാത്ത പ്രവർത്തികൾ, മാനസിക ബുദ്ധിവളർച്ച നേടാത്ത തങ്ങളുടെ വിശ്വാസികളുടെ സംഘബലം കാട്ടി, ക്രിസ്ത്യൻ പുരോഹിതർ ഇക്കാലത്തും ശ്രമിക്കുന്നത് ശക്തമായി എതിർക്കപെടെണ്ടത് ആണെന്നാണ് സോഷ്യൽ മിഡിയ ഉയർത്തുന്ന വിമർശനം. ഇന്ത്യയിലെ ഓരോ പൗരനും രാഷ്ട്രത്തിന്റെ സമ്പത്താണ്. അതു കഴിഞ്ഞെ അവൻ ഒരു മതവിശ്വാസി ആകുന്നുള്ളൂ. രാഷ്ട്രത്തിന്റെ പൗരന്മാരുടെ ഭരണഘടനാപരമായ മനുഷ്യാവകാശങ്ങളെ, വിവാഹവും ശവകോട്ടയും കാണിച്ചു നിയന്ത്രിക്കുവാൻ ക്രിസ്ത്യൻ പുരോഹിതരെ അനുവദിക്കുന്നത് ശരിയല്ലെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP