Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ഷെബിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; മൃതദേഹം പൂമാംകണ്ടം ഐപിസി എബനേസർ ചർച്ചിൽ സംസ്‌ക്കരിച്ചു; പ്രിയപ്പെട്ടവൾക്ക് അന്ത്യചുംബനം നൽകാൻ സാധിക്കാതെ പ്രാർത്ഥനയുമായി ജീവൻ അന്യനാട്ടിൽ

ഒമാനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ഷെബിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; മൃതദേഹം പൂമാംകണ്ടം ഐപിസി എബനേസർ ചർച്ചിൽ സംസ്‌ക്കരിച്ചു; പ്രിയപ്പെട്ടവൾക്ക് അന്ത്യചുംബനം നൽകാൻ സാധിക്കാതെ പ്രാർത്ഥനയുമായി ജീവൻ അന്യനാട്ടിൽ

പ്രകാശ് ചന്ദ്രശേഖരൻ

മുരിക്കാശേരി: ഒമാൻ സലാലയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മലയാളി നഴ്‌സ് ഷെബി(31)ന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പൂമാംകണ്ടം ഐ.പി.സി എബനേസർ ചർച്ചിലാണ് ഷെബിനെ സംസ്‌ക്കരിച്ചത്. പ്രിയപ്പെട്ടവർക്ക് അന്ത്യ ചുംബനം നൽകാൻ കഴിയാതെ ഭർത്താവ് ജീവൻ ഒമാനിൽ പ്രാർത്ഥനകളുമായി കഴിഞ്ഞു കൂടി. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ നിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. ഒമാൻ പെന്തകോസ്ത് സഭയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്തു കൊണ്ട് ഏർപ്പാടുകൾ ചെയ്തത്. ഷെബിന്റെ മരണവുമായി ബന്ധപ്പെട്ട് നാടുവിട്ടു പോകാൻ വിലക്കുള്ളതിനാൽ ജീവനെ മൃതദേഹത്തോടൊപ്പം അനുഗമിക്കാൻ ഒമാൻ പൊലീസ് സമ്മതിച്ചില്ല.

രാവിലെ ആറിന് നെടുമ്പാശേരി എയർപോർട്ടിലെത്തിച്ച മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷമാണ് ഉച്ചയോടെ പൂമാംകണ്ടം ഐ.പി.സി എബനേസർ ചർച്ചിൽ സംസ്‌ക്കരിച്ചത്. മുളഞ്ഞിനാനിയിൽ ജീവൻ സെബാസ്റ്റ്യന്റെ ഭാര്യയായിരുന്ന ഷെബിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സലാലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെബിന്റെ ഭർത്താവ് ജീവൻ ജോലിക്കു പോയതിനു പിന്നാലെയാണ് സംഭവം നടന്നത്. ഷെബിന് ഉച്ചകഴിഞ്ഞായിരുന്നു ഡ്യൂട്ടി സമയം.

ജീവൻ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പാസായി കഴിഞ്ഞ ആറ് വർഷമായി ഒമാനിലെ സലാലയിൽ ജോലി ചെയ്തു വരികയാണ്. ജോലി സ്ഥലത്തെത്തി കുറേക്കഴിഞ്ഞ് ഷെബിൻ ഫോണിൽ വിളിച്ച് കതകിൽ ആരോ മുട്ടിവിളിക്കുന്നതായി പറഞ്ഞു. കതക് തുറക്കേണ്ടെന്നും താൻ ഉടനെത്താമെന്നും ജീവൻ മറുപടി നൽകി. ഏതാനും മണിക്കൂർ കഴിഞ്ഞ് ജീവൻ വീട്ടിലെത്തുമ്പോൾ ദേഹമാസകലം കുത്തേറ്റ് രക്തത്തിൽകുളിച്ച് മരിച്ച് കിടക്കുന്ന ഭാര്യയേയാണ് കണ്ടത്.

ബഹളം വച്ചപ്പോഴാണ് സമീപത്ത് ഫ്‌ളാറ്റുകളിലുള്ളവർ പോലും വിവരം അറിയുന്നത്. ജീവനും സുഹൃത്തുക്കളും തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്നാൽ പൊലീസ് സംശയിക്കുന്നത് ജീവനെയാണ്. നേരത്തെ സലാലിയിൽ മലയാളി നേഴ്സായ ചിക്കു റോബർട്ട് മരിച്ചപ്പോഴും ഇതാണ് സംഭവിച്ചത്. അന്ന് ചിക്കുവിന്റെ ഭർത്താവ് ലിൻസൺ മാസങ്ങളോലം തടവറയിലായിരുന്നു. ഇത് തന്നെയാണ് ഷെബിന്റെ മരണത്തിലും സംഭവിച്ചത്. ഭർത്താവ് ജീവനെ കസ്റ്റഡിയിൽ എടുത്തു. ഇതേ തുടർന്ന് ഇന്ത്യൻ എംബസി സമ്മർദ്ദം ശക്തമാക്കി.

ഇതോടെ ജീവനെ ഒമാൻ പൊലീസ് വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകിയെന്ന് സംശയിക്കുന്ന ഒരാളെ ഒമാ3ൻ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, കൊലയാളിയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വേണ്ടി ജീവനെ രാജ്യം വിട്ടു പോകാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. ചിക്കുവിന്റെ ഭർത്താവിനും ഇനിയും നാട്ടിലേക്ക് മടങ്ങാനായിരുന്നില്ല. അതുകൊണ്ട് തന്നെ ചിക്കു റോബർട്ട് മരിച്ചപ്പോൾ ഭർത്താവ് ലിൻസണ് സംഭവിച്ചത് തന്നെ ജീവനും ഉണ്ടാകുമെന്ന് ഭയക്കുകയാണ് ബന്ധുക്കൾ.

താമസസ്ഥലത്തുനിന്നു ജോലി ചെയ്യുന്ന ഹോട്ടലിലേക്കു പുറപ്പെട്ട ജീവനെ പത്‌നി ഷെബിൻ കൈവീശിയാണു യാത്രയാക്കിയത്. ഹോട്ടലിലെത്തി അൽപം കഴിഞ്ഞപ്പോഴേക്കും ഷെബിന്റെ വിളിയെത്തി. 'വാതിലിൽ ആരോ മുട്ടുന്നു. പേടിയാകുന്നു.' 'ഞാൻ ഇപ്പോഴെത്താം, പേടിക്കണ്ട' എന്നു സമാധാനിപ്പിച്ച് ജീവൻ പാഞ്ഞുചെന്നു. ദേഹമാസകലം കുത്തേറ്റ ഭാര്യയെയാണ് ജീവൻ കണ്ടത്. ഷെബിന്റെ കിടപ്പുകണ്ട് ജീവൻ അലറിവിളിച്ചപ്പോഴാണ് സമീപ ഫ്ളാറ്റുകളിലുള്ളവർ പോലും വിവരം അറിഞ്ഞത്. ജീവനും സുഹൃത്തുക്കളും തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത് ജീവനെയും അടുത്തുള്ള ഫ്ളാറ്റിൽ താമസിക്കുന്നവരെയും പൊലീസ് സംശയിക്കുകയാമ്

ഇത് തന്നെയാണ് ചിക്കു റോബർട്ട് മരിച്ചപ്പോൾ ലിൻസനും സംഭവിച്ചത്. ചിക്കുവിനെ അന്വേഷിച്ചെത്തിയ ലിൻസൺ കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെയാണ്. അന്വേഷണത്തിന് ഇനിയും തുമ്പുണ്ടാക്കാൻ ഒമാൻ പൊലീസിനായിട്ടില്ല. ഇതിന്റെ പേരിൽ കൊലയെ കുറിച്ച് ആദ്യമറിഞ്ഞ ലിൻസൻ അഴിക്കുള്ളിൽ കിടന്നത് മാസങ്ങളാണ്. അതു തന്നെയാകും ജീവനും സംഭവിക്കുകയെന്നാണ് ഏവരുടേയും പേടി. ഷെബിന്റെ മരണത്തിൽ ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല. കൊലയാളിയെ കണ്ടെത്തും വരെ ജീവനെ സംശയ നിഴലിൽ വയ്ക്കുമെന്നാണ് ഭയം. ഇതാണ് ഒമാൻ പൊലീസിന്റെ രീതി. 2013 ഫെബ്രുവരി നാലിനാണു ജീവൻ ഷെബിനെ വിവാഹം കഴിച്ചത്. നഴ്സായ ഷെബിൻ സലാലയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി കിട്ടി അവിടേക്കു പോയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.

ഒരുമാസത്തിനിടെ ഇവിടെ കൊല്ലപ്പെടുന്ന നാലാമത്തെ മലയാളിയാണ് ഷെബിൻ. രണ്ടാഴ്ചക്കിടെ സലാലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ്. ഒമാനിൽ ഹോട്ടൽ ജീവനക്കാരിയായ മലയാളി യുവതി കഴിഞ്ഞയാഴ്ച കുത്തേറ്റു മരിച്ചിരുന്നു. തിരുവനന്തപുരം ആര്യനാട് മീനാങ്കൽ സ്വദേശിനി സിന്ധു(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമൻ വംശജൻ എന്ന് കരുതുന്നയാളെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സമാനമായ രീതിയിൽ സലാലയിൽ ചിക്കു റോബോർട്ട് എന്ന മലയാളി നേഴ്‌സ് മോഷണശ്രമത്തിനു ഇടയിൽ കൊല്ലപെട്ടത്. ആ കേസിൽ പ്രതി ഇത് വരെ പിടിയിലായിട്ടില്ല. ഈ നടക്കുന്ന ഓർമ്മയിൽ കഴിയുന്ന ഒമാനിലെ മലയാളികളെ തേടി നിരന്തരമായി കൊലപാതക വാർത്തകളെത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP