Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓമനക്കുട്ടനെ വിശുദ്ധനാക്കിയവർ മനോജിനെ ക്രൂശിക്കുന്നു; കൗതുകത്തിന് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് താനല്ലെന്ന് മനോജ്; ഇപ്പോൾ നേരിടുന്നത് പല ഭാഗത്ത് നിന്നുള്ള വധഭീഷണിയെന്നും മനോജിന്റെ അമ്മ; ഓമനകുട്ടനെ വ്യക്തിഹത്യ ചെയ്തവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകി; വീഡിയോ പകർത്തിയത് ക്യാമ്പിൽ അത്യാവശ്യത്തിന് പോലും പണമില്ലെന്ന വിവരം വില്ലേജ് ഓഫീസറെ ബോധ്യപ്പെടുത്താനെന്നും മനോജ്

ഓമനക്കുട്ടനെ വിശുദ്ധനാക്കിയവർ മനോജിനെ ക്രൂശിക്കുന്നു; കൗതുകത്തിന് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് താനല്ലെന്ന് മനോജ്; ഇപ്പോൾ നേരിടുന്നത് പല ഭാഗത്ത് നിന്നുള്ള വധഭീഷണിയെന്നും മനോജിന്റെ അമ്മ; ഓമനകുട്ടനെ വ്യക്തിഹത്യ ചെയ്തവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകി; വീഡിയോ പകർത്തിയത് ക്യാമ്പിൽ അത്യാവശ്യത്തിന് പോലും പണമില്ലെന്ന വിവരം വില്ലേജ് ഓഫീസറെ ബോധ്യപ്പെടുത്താനെന്നും മനോജ്

മറുനാടൻ ഡെസ്‌ക്‌

ചേർത്തല; ഓമനക്കുട്ടനെ വിശുദ്ധനാക്കിയവർ തന്നെ ക്രൂശിക്കുന്നുവെന്ന് മനോജ്. ചേർത്തല തെക്കുപഞ്ചായത്തിലെ വിവാദമായ ദുരിതാശ്വാസ ക്യാമ്പിൽ തന്റെ അമ്മയിൽനിന്നും പണപ്പിരിവ് നടത്തുന്ന വീഡിയോ പകർത്തിയത് താൻ ആണെന്നും അത് വില്ലേജോഫീസറെയാണ് കാണിച്ചതെന്നും എന്നാൽ അത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് താൻ അല്ലെന്നും മനോജ് വിശദീകരിച്ചു.

തന്റെ മാതാവ് പത്മാക്ഷി വാസപ്പനിൽ നിന്നാണ് ഓട്ടോക്കൂലി കൊടുക്കാൻ പൈസ ഇല്ലാതിരുന്നതിനാൽ ഓമനക്കുട്ടൻ പണം വാങ്ങിയത്. നൂറുരൂപ നൽകിയ അമ്മയ്ക്ക് 28 രൂപ തിരികെ നൽകിയ ശേഷമാണ് ഓമനക്കുട്ടൻ തമാശരൂപേണ രണ്ടുരൂപ എന്നെങ്കിലും തരാം എന്ന് പറയുന്നതായി വീഡിയോയിൽ കാണുന്നത്. അത് ഉപയോഗിച്ച് ഓമനകുട്ടനെ വ്യക്തിഹത്യ ചെയ്തവർക്കെതിരെ അന്വേഷണം നടത്തണെമെന്നും ആവശ്യപ്പെട്ട് വീഡിയോ പകർത്തിയ മനോജ് പൊലീസിൽ പരാതി നൽകി.

സർക്കാരിന്റെ ഫണ്ട് ഉണ്ടായിട്ടും രണ്ട് സർക്കാർ ജീവനക്കാർ 24 മണിക്കൂറും ഡ്യൂട്ടിക്ക് ഉണ്ടായിട്ടും ഭക്ഷണസാധങ്ങൾ കൊണ്ടുവരുന്ന ഓട്ടോക്കൂലി പോലും ക്യാമ്പ് അംഗങ്ങൾ പിരിച്ച് നൽകേണ്ട അവസ്ഥ വില്ലേജ് ഓഫീസറെയും അധികാരികളെയും ബോധ്യപ്പെടുത്താനാണ് താൻ വീഡിയോ പകർത്തിയതെന്നും വീഡിയോ കണ്ട് ബോധ്യപ്പെട്ട വില്ലേജ് ഓഫീസർ നടപടി എടുക്കാമെന്ന് അറിയിച്ചെന്നും മനോജ് പറയുന്നു.

എന്നാൽ ഈ വീഡിയോ ഉപയോഗിച്ച് സിപിഐഎം ലോക്കൽ കമ്മറ്റിമെമ്പർ എസ്. ഓമനക്കുട്ടൻ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തുന്നു എന്നപേരിൽ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതോ മാധ്യമങ്ങൾക്ക് നല്കിയതോ താനല്ല എന്നും അതാരെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വി.മനോജ് വ്യക്തമാക്കി.

അതേ സമയം ഓമനകുട്ടനെതിരെ ചേർത്തല തഹസിൽദാർ ഡിവൈഎസ്‌പിക്ക് നൽകിയിരുന്ന പരാതി പിൻവലിക്കാൻ തഹസിൽദാരോട് നിർദ്ദേശിച്ചതായി ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ഇന്നലെ രാവിലെ നിർദ്ദേശം നൽകിയിരുന്നെങ്കിലും മന്ത്രിയുടെ സന്ദർശന പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ രേഖയിൽ ഒപ്പുവെയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടർ അറിയിച്ചു.

അന്ന് സംഭവം വാർത്തയായതിനെ തുടർന്ന് ഡെപ്യുട്ടി കളക്ടർ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പണം പിരിച്ച സ്ഥലത്ത് ഇല്ലായിരുന്നു എന്ന് ഉദ്യോഗസ്ഥർ മൊഴിനൽകിയിട്ടുണ്ട്. കളക്ടർ രേഖാമൂലം നിർദ്ദേശിച്ചതിനാലാണ് തഹസിൽദാർ പൊലീസിൽ പരാതി നൽകിയത്.പിൻവലിക്കാനും അത്തരത്തിൽ രേഖമൂലം നിർദ്ദേശം ലഭിക്കണമെന്ന് തഹസിൽദാർ വ്യക്തമാക്കി.

ചേർത്തല തെക്ക് പഞ്ചായത്തിലെ മറ്റൊരു കോളനിയായ വിവിഗ്രാമിൽ താമസിക്കുന്ന പത്മാക്ഷിയോടൊപ്പം മറ്റു നാലു കുടുംബങ്ങൾ കൂടി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ താമസത്തിനെത്തിയിരുന്നു. ആദ്യമായാണ് ഇവർ ഈ ക്യാമ്പിൽ അന്തേവാസികളായെത്തുന്നത്. മറ്റു കുടുംബങ്ങളോടൊപ്പം വീട്ടിലേക്ക്? മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഓമനക്കുട്ടൻ അമ്മയോട് പിരിവു ചോദിച്ചത്. ഇത് മനോജ് ഫോണിൽ പകർത്തിയതാണ് പിന്നീട് ചില സൈബർ പോരാളികളിലൂടെ സാമൂഹമാധ്യമങ്ങളിൽ പടർന്നത്.

എന്നാൽ ഇപ്പോൾ വി വി ഗ്രാം കോളനിയിലെ വി മനോജിന് നേർക്ക് വധഭീഷണിയുണ്ടെന്നും മാതാവ് പത്മാക്ഷി പറയുന്നു.അജ്ഞാത വ്യക്തി നേരിട്ടെത്തി ഭീഷണി മുഴക്കിയെന്നാണ് ഇവർ പറയുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കാനാണ് ശ്രമമെന്നും, സൈബർ സെല്ലിന്റെ സഹായത്തോടെ സത്യാവസ്ഥ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അധികാരകൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടത്തി യാഥാർത്ഥകുറ്റക്കാരെ കണ്ടെത്തണമെന്നും നിരപരാധികളും പാവപ്പെട്ടവരുമായ തങ്ങളെ ഉപദ്രവിക്കരുതെന്നും ഇവർ പറയുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ഓമനക്കുട്ടനും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP