1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

വില്ലൻ വേഷത്തിൽ കോട്ടയം നഗരസഭ നിറഞ്ഞാടിയപ്പോൾ ഉമ്മൻ ഐപ്പ് കുടിച്ച വെള്ളത്തിന് കണക്കില്ല; ഗൾഫിൽ പണിയെടുത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം കൊണ്ട് പ്ലൈവുഡ് ഫാക്ടറി വാങ്ങി റിനോവേറ്റ് ചെയ്ത് കൺവെൻഷൻ സെന്ററുണ്ടാക്കിയപ്പോൾ തുറക്കാതെ നോക്കാൻ എട്ടിന്റെ പണി; ഉമ്മൻ ചാണ്ടിയുടെ എമർജിങ് കേരളയെ വിശ്വസിച്ച് വന്ന പ്രവാസിയെ വരിഞ്ഞുമുറുക്കിയത് രാഷ്ട്രീയ എതിരാളികൾ; ഒടുവിൽ പരാതി തള്ളി സെന്ററിന് അനുമതി നൽകി പിണറായിയുടെ ഇടപെടൽ

February 21, 2020 | 06:56 PM IST | Permalink



വില്ലൻ വേഷത്തിൽ കോട്ടയം നഗരസഭ നിറഞ്ഞാടിയപ്പോൾ ഉമ്മൻ ഐപ്പ് കുടിച്ച വെള്ളത്തിന് കണക്കില്ല; ഗൾഫിൽ പണിയെടുത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം കൊണ്ട് പ്ലൈവുഡ് ഫാക്ടറി വാങ്ങി റിനോവേറ്റ് ചെയ്ത് കൺവെൻഷൻ സെന്ററുണ്ടാക്കിയപ്പോൾ തുറക്കാതെ നോക്കാൻ എട്ടിന്റെ പണി; ഉമ്മൻ ചാണ്ടിയുടെ എമർജിങ് കേരളയെ വിശ്വസിച്ച് വന്ന പ്രവാസിയെ വരിഞ്ഞുമുറുക്കിയത് രാഷ്ട്രീയ എതിരാളികൾ; ഒടുവിൽ പരാതി തള്ളി സെന്ററിന് അനുമതി നൽകി പിണറായിയുടെ ഇടപെടൽ

എം മനോജ് കുമാർ

 കോട്ടയം: കേസുകൾ കൊണ്ട് പ്രവാസിയെ വരിഞ്ഞുമുറുക്കാനും മുഴുവൻ സമ്പാദ്യവും നൽകി പണിതീർത്ത കൺവെൻഷൻ സെന്റർ പൂട്ടിക്കെട്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ മുഴുവൻ ശ്രമങ്ങൾക്കും തിരിച്ചടി. കൺവെൻഷനു സെന്ററിനെതിരെയുള്ള പരാതികൾ എല്ലാം തള്ളി കൺവെൻഷൻ സെന്ററിനു പ്രവർത്തനാനുമതി നൽകി സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലാണ് പ്രവാസി വ്യവസായിക്ക് തുണയായത്. കേസുകൾക്കൊണ്ടും കോട്ടയം നഗരസഭയുടെ ഉടക്കുകൾകൊണ്ടും പൊറുതിമുട്ടിയാണ് പ്രവാസി വ്യവസായി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.

ഈ പരാതിയിലാണ് പ്രവാസി വ്യവസായിക്ക് അനുകൂലമായ നടപടികൾ സർക്കാർ സ്വീകരിച്ചത്. കൺവെൻഷൻ സെന്റർ എങ്ങനെയും പൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളാണ് നടന്നത് എന്നതിന്റെ ഉത്തമ ബോധ്യത്തിലാണ് സർക്കാർ നടപടി വന്നിരിക്കുന്നത്. കൺവൻഷൻ സെന്ററിന്റെ ഉടമ പ്രവാസി വ്യവസായി ചെങ്ങന്നൂർ പിരളശേരി അരക്കനാട്ട് പുത്തൻവീട്ടിൽ ഉമ്മൻ ഐപ്പ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സെന്ററിന് പ്രവർത്തനാനുമതി നൽകിയത്. ഇതോടെ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ടു വർഷങ്ങളായി നീണ്ടു നിന്ന നിയമവ്യവഹാരത്തിനു അറുതി വരുകയും ചെയ്തു. പ്രവാസി വ്യവസായിയുടെ കാര്യത്തിൽ കോട്ടയം നഗരസഭയാണ് വില്ലൻ സ്ഥാനത്ത് നിന്നിരുന്നത്. രാഷ്ട്രീയമായ സ്വാധീനത്തിനു വഴങ്ങിയാണ് പല കാരണങ്ങൾക്കൊണ്ട് കോട്ടയം നഗരസഭ പ്രവർത്തനാനുമതികൾ കൺവെൻഷൻ സെന്ററിനു നിഷേധിച്ചുകൊണ്ടിരുന്നത്. ഒടുവിൽ മനസ് മടുത്ത് പ്രവാസി വ്യവസായി കേരളം തന്നെ വിട്ടുപോകുന്ന അവസ്ഥ വന്നപ്പോഴാണ് സർക്കാർ ഇടപെടൽ വരുകയും കൺവെൻഷൻ സെന്ററിനു എല്ലാ പ്രവർത്തനാനുമതിയും നൽകി സർക്കാർ ഉത്തരവ് വന്നത്. പ്രവാസി വ്യവസായിയുടെ ദുരിത കഥ വിവരിച്ച് ജനുവരി ഇരുപത്തിയഞ്ചിനു മറുനാടൻ വാർത്ത നൽകിയിരുന്നു.

നഗരസഭയുടെ 11 -ാം വാർഡിൽ ഈരയിൽക്കടവിൽ മൂന്ന് ഏക്കറിലാണ് ആൻസ് ഇന്റർനാഷണൽ കൺവൻഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഈരയിൽക്കടവിലെ പഴയ ട്രാവൻകൂർ പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്താണ് കൺവൻഷൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്. നഗരസഭയിൽ കൺവൻഷൻ സെന്ററിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചെങ്കിലും, തൊടുന്യായങ്ങൾ പറഞ്ഞ് നഗരസഭ ഇത് നിരസിക്കുകയായിരുന്നു. തുടർന്നാണ് നിർമ്മാണം റെഗുലറൈസ് ചെയ്തു ലഭിക്കുന്നതിനായി ഉമ്മൻ ഐപ്പ് വീണ്ടും അപേക്ഷ നൽകിയത്.

എന്നാൽ, ഇതും മതിയായ കാരണങ്ങൾ പറയാതെ നഗരസഭ നിരസിക്കുകയായിരുന്നു. തുടർന്ന്, ഇദ്ദേഹം നൽകിയ അപേക്ഷ പരിഗണിച്ച ജില്ലാ തല ക്രമവത്കരണ കമ്മിറ്റി യോഗം ചേർന്ന ശേഷം പിഴ തുക ഈടാക്കുകയും, കെട്ടിടത്തിന് അനുമതി നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നിട്ടും, നഗരസഭ അധികൃതർ കെട്ടിടത്തിന് അനുമതി നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് ആൻസ് കൺവൻഷൻ സെന്റർ ഉടമ, പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. തുടർന്ന് സർക്കാർ ഇടപെടൽ വരുകയായിരുന്നു. പ്രശ്‌നത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി യോഗം വിളിക്കുകയും കെട്ടിടത്തിന് ക്രമവത്കരണ അനുമതി നൽകുകയും ചെയ്തു. എന്നാൽ, കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിനെതിരെ പരാതിക്കാരിയായ രാജമ്മ ജോസഫ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതേ തുടർന്ന്, ഇവരെയും മറ്റു പരാതിക്കാരെയും കേട്ട ശേഷം രണ്ടു മാസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉമ്മൻ ഐപ്പിനെയും, പരാതിക്കാരെയും നേരിട്ടു വിളിപ്പിച്ചു. എന്നാൽ, പരാതിക്കാരിയായ രാജമ്മ ജോസഫിനെ രണ്ടു തവണ വിളിച്ചെങ്കിലും ഇവർ നേരിട്ട് ഹാജരായി മൊഴി നൽകാൻ തയ്യാറായില്ല. രാജമ്മ ജോസഫിനു വേണ്ടി അഡ്വ.കെ.ആർ റെയ്ൻ ആണ് ഹാജരായത്. ഇവരുടെ പ്രധാന ആവശ്യം ഉമ്മൻ ഐപ്പ് നിർമ്മിച്ച ആൻസ് കൺവൻഷൻ സെന്ററിന്റെ റെഗുലറൈസേഷൻ അപേക്ഷ നിരസിക്കണം എന്നതായിരുന്നു. എന്നാൽ, ഇവരുടെ വാദങ്ങൾക്കെതിരെ ഉമ്മൻ ഐപ്പ് ഉയർത്തിയ മറുവാദങ്ങൾ അംഗീകരിച്ച കമ്മിറ്റി കൺവൻഷൻ സെന്ററിന് അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം ഉമ്മൻ ഐപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ തന്നെയായിരിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിക്കുന്നു. കെട്ടിടത്തോടു ചേർന്നു പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും, അഗ്‌നിസുരക്ഷാ അനുമതി വാങ്ങണമെന്നുതും അടക്കമുള്ള നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെ പരാതിക്കാരിയായ രാജമ്മ ജോസഫ് താമസിക്കുന്ന പ്രദീപിന്റെ പേരിലുള്ള സ്ഥലത്തേയ്ക്കു, ആൻസ് കൺവൻഷൻ സെന്ററിൽ നിന്നും മഴവെള്ളം വീഴാത്ത രീതിയിൽ ക്രമീകരണം ഒരുക്കണമെന്നും അനുമതി നൽകിയുള്ള ഉത്തരവിൽ നിർദ്ദേശിക്കുന്നു.

രാജമ്മ ജോസഫിന്റെ പരാതിയുടെ ഭാഗമായി സമർപ്പിച്ച സാക്ഷ്യപത്രം പരിശോധിച്ചപ്പോൾ, അധികാരപ്പെട്ട നഗരസഭ സെക്രട്ടറിയല്ല പകരം റവന്യു ഓഫിസറാണ് സാക്ഷ്യപത്രത്തിൽ ഒപ്പിട്ടിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിക്കു നൽകിയിരിക്കുന്ന സാക്ഷ്യപത്രത്തിന്റെ മൗലികത പരിശോധിക്കേണ്ടതാണ് എന്ന് കമ്മിറ്റി കണ്ടെത്തി. ഇതു സംബന്ധിച്ചു പരിശോധന നടത്താൻ നഗരസഭ സെക്രട്ടറിയോടും, നഗരകാര്യ ഡയറക്ടറോറുടും അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ഒപ്പിട്ടിരിക്കുന്നത് നഗരസഭ സെക്രട്ടറിയല്ലെന്ന് കണ്ടെത്തിയതിൽ നഗരകാര്യ ഡയറക്ടർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പുറമ്പോക്ക് കയ്യേറിയാൺ കൺവൻഷൻ സെന്റർ നിർമ്മിച്ചതെന്ന പരാതിക്കാരുടെ വാദവും തള്ളി. നഗരസഭ സെക്രട്ടറി നടത്തിയ പരിശോധനയിൽ കൺവൻഷൻ സെന്റർ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും, അനധികൃതമായി സ്ഥലം കയ്യേറിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻ ഐപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനെതിരെ പല കേസുകൾ നൽകിയിട്ടുണ്ടെങ്കിലും, ഇതൊന്നും നിലനിൽക്കുന്നതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ആന്തൂരിലെ വ്യവസായി സാജന്റെ മരണം എടുത്ത് പറഞ്ഞാണ് ഉമ്മൻ ഐപ്പിന്റെ കഥ മറുനാടൻ പ്രസിദ്ധീകരിച്ചത്. അന്തൂരിൽ സാജൻ കൺവെൻഷൻ സെന്റർ തുടങ്ങിയപ്പോൾ പ്രതിസ്ഥാനത്ത് വന്നത് കേരളം ഭരിക്കുന്ന സിപിഎം തന്നെയാണ്. ആന്തൂർ നഗരസഭ കൺവെൻഷൻ സെന്ററിനു ഒരിക്കലും അനുമതി നൽകില്ലെന്ന് മനസിലാക്കിയപ്പോൾ നഗരസഭാ ചെയർ പെഴ്‌സൺ അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തി സാജൻ ആത്മഹത്യ ചെയ്തു. ഇപ്പോൾ കൺവെൻഷൻ സെന്റർ തുടങ്ങിയതിന്റെ പേരിൽ നാടും വീടും വിട്ടു ഓടേണ്ടി വരുന്നത് ദുബായ് കേന്ദ്രമാക്കിയുള്ള വ്യവസായി ഉമ്മൻ ഐപ്പിനാണ്-റിപ്പോർട്ടിൽ മറുനാടൻ ചൂണ്ടിക്കാട്ടിയിരുന്നു.

സാജന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലായത് സിപിഎം നേതൃത്വത്തിലുള്ള ആന്തൂർ നഗരസഭയാണെങ്കിൽ ഉമ്മൻ ഐപ്പിന്റെ കാര്യത്തിൽ വില്ലൻ സ്ഥാനത്ത് കോട്ടയം നഗരസഭയും കോൺഗ്രസ് നേതാവ് ജെജി പാലക്കലോട് അടക്കമുള്ള നേതാക്കളുമാണ്. സ്ഥലം ആവശ്യമില്ലാത്ത വ്യവസായിക്കൊണ്ട് കൺവെൻഷൻ സെന്ററിനു തൊട്ടടുത്തുള്ള ഏഴേമുക്കാൽ സെന്റ് സ്ഥലം ഒന്നേകാൽ കോടി രൂപ നൽകി ഏറ്റെടുക്കണമെന്നു ഈ കോൺഗ്രസ് നേതാവ് ശഠിച്ചതോടെയാണ് വ്യവസായിക്ക് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഏത് രീതിയിലും കൺവെൻഷൻ സെന്റർ പ്രവർത്തിപ്പിക്കാതിരിക്കാനാണ് കോൺഗ്രസ് നേതാവിന്റെ ശ്രമം. അതുകൊണ്ട് തന്നെ ഒരു ദിവസം തുറന്നാൽ അടുത്ത ദിവസം അടച്ചിടെണ്ട അവസ്ഥയാണ്. കേസ് ആണെങ്കിലും കോടതിയിലും നടപടികൾ ചീഫ് സെക്രട്ടറിക്ക് മുൻപിലും.

സ്ഥലം ഏറ്റെടുക്കാൻ കഴിയില്ലെന്നു അറിയിച്ചതോടെ ഉമ്മൻ ഐപ്പിന് പ്രശ്‌നങ്ങൾ തുടങ്ങി. പ്ലൈവുഡ് ഫാക്ടറി റിനോവേറ്റ് ചെയ്തതാണ് കൺവെൻഷൻ സെന്റർ ആക്കി മാറ്റിയത്. അപ്പോൾ റൂൾസ് മാറും. അതിനു വേണ്ടിയാണ് അപ്പ്രൂവലിനു വേണ്ടി പോയത്. കേരള സർക്കാരിന്റെ ഒരു നിയമം വന്നിരുന്നു. വ്യവസായങ്ങൾക്ക് ചെറിയ തടസങ്ങൾ ഉണ്ടെങ്കിൽ അനുമതി നൽകണം എന്നാണ് നിയമം. അതിനു ഒരു സർക്കാർ കമ്മറ്റിയുണ്ട്. ഈ കമ്മറ്റിയാണ് വാദം കേട്ട് റെഗുലറൈസ് ചെയ്തത്. ഏഴര ലക്ഷം രൂപ ഇതിനായി കോട്ടയം മുനിസിപ്പാലിറ്റിയിൽ അടച്ചിട്ടുണ്ട്. ഈ അപ്പ്രൂവൽ റദ്ദ് ചെയ്യാനാണ് കേസും കൂട്ടവും നടക്കുന്നത്.

കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി വിളിച്ചു വരുത്തി വാദങ്ങൾ കേട്ടിരുന്നു. ഫെബ്രുവരി ആറിന് അന്തിമവാദത്തിനായി ഇരുകൂട്ടരെയും ചീഫ് സെക്രട്ടറി വിളിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് തന്റെ സ്വാധീനം കോട്ടയം നഗരസഭയിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ ബിസിനസ് വെള്ളത്തിലായി എന്നാണ് ഉമ്മൻഐപ്പ് മറുനാടനോട് പറഞ്ഞത്. ഇപ്പോൾ കോടതി കയറിയിറങ്ങുകയാണ് പ്രശ്‌നം. കൺവെൻഷൻ സെന്റർ അടച്ചു പൂട്ടിച്ചേ അടങ്ങൂ എന്ന രീതിയിലാണ് കോൺഗ്രസ് നേതാവ് നീങ്ങുന്നത്. ഇനി നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിക്കുന്നതിന് പകരം ഗൾഫിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്-വ്യവസായി പറഞ്ഞിരുന്നു.

കൺവെൻഷൻ സെന്ററുമായി കേരളത്തിൽ വന്നാൽ എന്ത് സംഭവിക്കും?

ഉമ്മൻ ഐപ്പ് സ്വന്തം കഥ പറയുന്നു:

ഞാൻ ചെങ്ങന്നൂർകാരനായ പ്രവാസിയാണ്. നാലര പതിറ്റാണ്ടായി ദുബായിലാണ് പത്തു വർഷം മുൻപാണ് ഈരയിൽക്കടവിലെ പ്ലൈവുഡ് ഫാക്ടറിയുടെ സ്ഥലം വാങ്ങുന്നത്. കോട്ടയത്ത് വന്നു ഒരു പ്ലൈവുഡ് ഫാക്ടറി എടുക്കുകയായിരുന്നു,. ഇതാണ് ആധുനിക രീതിയിലുള്ള കൺവെൻഷൻ സെന്റർ ആക്കി മാറ്റിയത്. ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിന്റെ തുടക്കത്തിൽ തന്നെയുള്ള ആൻസ് ഇന്റർനാഷണൽ . നിരന്തര പ്രശ്‌നങ്ങൾ ആണ് കൺവെൻഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ചപ്പോൾ എനിക്ക് വന്നത്. അത് കാരണമാണ് ഇത്രമാത്രം സെന്റർ വൈകിയത്. തുറന്നിട്ട് ഇപ്പോൾ പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ? ഒരു ദിവസം തുറന്നാൽ അടുത്ത ദിവസം അടക്കണം. എല്ലാ നിയമപരമായ അനുമതികളും ഉള്ള ഒരു കൺവെൻഷൻ സെന്റർ ആണിത്.

എന്നിട്ട് പോലും ഇത് പ്രവർത്തിക്കാൻ കഴിയുന്നില്ല. ആന്തൂരിൽ കൺവെൻഷൻ സെന്റർ തുടങ്ങാൻ പോയപ്പോൾ വ്യവസായി ആത്മഹത്യ ചെയ്തു. ആന്തൂരിൽ ടെക്‌നിക്കൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കേട്ടു. പക്ഷെ എനിക്ക് ഒരു ടെക്‌നിക്കൽ പ്രശ്‌നങ്ങളുമില്ല. നല്ല രീതിയിൽ എല്ലാ അനുമതിയോടെയും തുടങ്ങിയതാണിത്. ഉമ്മൻ ചാണ്ടിയുടെ എമേർജിങ് കേരളയിൽ തുടങ്ങിയ ഈ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് കോട്ടയത്തെ ഒരു കോൺഗ്രസ് നേതാവ് തന്നയാണ്. ജെജി പാലക്കലോട് ആ നേതാവ്. എന്തിനു ഇത് അടച്ചു പൂട്ടാൻ ജെജി പാലക്കലോട് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ശ്രമിക്കണം? കോട്ടയം മുനിസിപ്പാലിറ്റി ഭരിക്കുന്നത് കോൺഗ്രസ് എന്നതാണ് എന്റെ മുന്നിലെ വലിയ പ്രശ്‌നം.

ജെജിക്ക് കോൺഗ്രസ് നേതാവ് എന്ന നിലയിൽ വൻ സ്വാധീനമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ച് കൺവെൻഷൻ സെന്റർ അടച്ചു പൂട്ടാനാണ് ജെജി ശ്രമിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നവും സ്വാർത്ഥ താത്പര്യവും മുൻ നിർത്തിയാണ് ബിസിനസ് പൂട്ടിക്കെട്ടാൻ കോൺഗ്രസ് നേതാവ് ശ്രമിക്കുന്നത്. ഗൾഫിൽ ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ എന്റെ നിക്ഷേപം മുഴുവനായാണ് ആൻസിൽ ഞാൻ നിക്ഷേപിച്ചത്. വർഷങ്ങളായിപ്രവാസിയാണ് ഞാൻ. . മൂന്നര ഏക്കർ സ്ഥലമാണ് വാങ്ങിയത്. ഒരു പ്ലൈവുഡ് ഫാക്റ്ററിയായിരുന്നു മുൻപ് അത്. ഇതാണ് കൺവെൻഷൻ സെന്റർ ആയി മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം മേയിലാണ് ഉദ്ഘാടനം ചെയ്തത്. പണം മുഴുവൻ ഇവിടെ നിക്ഷേപിച്ചു. പത്ത് വർഷത്തോളമായി കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ടു ദുരിതങ്ങളാണ്. കോൺഗ്രസ് മുനിസിപ്പാലിറ്റി ഭരിക്കാൻ തുടങ്ങിയതോടെ ദുരിതങ്ങൾ ഏറി. ജെജിയും കൂട്ടരും ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കാരണം എത്രയോ വരവ് എനിക്ക് ഗൾഫിൽ നിന്നും വരേണ്ടിവന്നു. എത്ര പണമാണ് നഷ്ടമായത്. പക്ഷെ സ്വാർത്ഥതാത്പര്യങ്ങൾ നിറഞ്ഞ പ്രശ്‌നങ്ങളാണ് ജെജിയും കൂട്ടരും ഉയർത്തുന്നതിനാൽ കീഴടങ്ങാൻ ഞാൻ തയ്യാറല്ല.

കൺവെൻഷൻ സെന്ററിന് തൊട്ടരികിലുള്ള ഏഴേ മുക്കാൽ സെന്റ് സ്ഥലം ഒന്നരക്കോടി രൂപയ്ക്കു ഞാൻ വാങ്ങണം എന്നാണ് കോൺഗ്രസ് നേതാവ് ശഠിക്കുന്നത്. ആ സ്ഥലം എനിക്ക് ആവശ്യമില്ല. പിന്നെ എന്തിനു വാങ്ങണം? സ്ഥലം വാങ്ങിയെങ്കിൽ മാത്രമേ ആൻസ് കൺവൻഷൻ സെന്ററിനെ പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് ജെജിയും സംഘവും. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ജെജി എടുത്ത സ്ഥലമാണിത് എന്നാണ് പറഞ്ഞത്. അതിൽ ഞാൻ അന്വേഷിച്ചപ്പോൾ പതിനാലു അറ്റാച്ച്‌മെന്റും ഉണ്ട്. കോടതി സ്റ്റേയുമുണ്ട്. ഈ സ്ഥലം എന്റെ തലയിൽ കെട്ടിവയ്ക്കാനാണ് കോൺഗ്രസ് നേതാവിനെ ശ്രമം. ഏഴേ മുക്കാൽ സെന്റ് സ്ഥലത്തിനു ഒന്നരക്കോടി രൂപയാണ് ചോദിക്കുന്നത്. മുനിസിപ്പൽ ചെയർപെഴ്‌സൻ പറഞ്ഞതായി കേട്ടു. ഞാൻ നെഗോസിയെഷന് തയ്യാറാകുന്നില്ലെന്ന്... ഞാൻ എന്തിനാണ് നെഗോസിയെഷന് തയ്യാറാകുന്നത്.. ഇപ്പോൾ ഓരോരോ പ്രശ്‌നങ്ങൾ പറഞ്ഞു എന്നെ വട്ടംകറക്കുകയാണ്.. പ്രോഗ്രാം നടക്കുമ്പോൾ തന്നെ മുൻസിപ്പാലിറ്റിയുടെ ആളുകൾ എത്തും. അത് മുടക്കാൻ. ആറു മണിക്ക് ശേഷവും പ്രോഗ്രാമുണ്ടെങ്കിൽ അപ്പോഴും എത്തും പ്രശ്‌നം സൃഷ്ടിക്കാൻ. പർപ്പസ്ഫുള്ളി ഹറാസ് ചെയ്യാനാണ് ശ്രമം. കഴിഞ്ഞ ദിവസവും മുനിസിപ്പൽ അധികൃതർ എത്തി. അന്ന് ജഡ്ജിമാരെയും മറ്റും കണ്ടതുകൊണ്ട് തന്ത്രത്തിൽ മുങ്ങി.

പക്ഷെ എന്തെങ്കിലും കാരണം നിരത്തി അങ്ങിനെ അടച്ചു പൂട്ടാൻ അവർക്ക് കഴിയില്ല. എന്റെത് നിയമപരമായി അനുമതിയുള്ള സ്ഥാപനമാണ്. എല്ലാ ലൈസൻസും കൈവശമുണ്ട്. ഈ പ്രശ്‌നത്തിൽ ചീഫ് സെക്രട്ടറി വിളിച്ചു വരുത്തിയിരുന്നു. ഈ നിയമം അറിയാമോ എന്ന് ചീഫ് സെക്രട്ടറി ചോദിച്ചപ്പോൾ മുൻസിപ്പൽ അധികൃതർ കുടുങ്ങി. അവർക്ക് ഒന്നും അറിയില്ല. ഒരു സ്ഥാപനം പൂട്ടണമെങ്കിൽ സ്ഥലത്തെ സർക്കിൾ ഇൻസ്‌പേക്ടറുടെ ലെവലിൽ ഉള്ള ഉദ്യോഗസ്ഥൻ ചെന്ന് റിപ്പോർട്ട് ചെയ്യണം. അവിടെ പ്രശ്‌നമുണ്ടെന്ന്. ഇങ്ങനെ റിപ്പോർട്ട് ചെയ്യാതെ അത് പൂട്ടാൻ ഒക്കത്തില്ല. പക്ഷെ സർക്കാർ ഓർഡർ വായിക്കാനും നോക്കാനുമൊന്നും അവർക്ക് സമയമില്ല. മാക്‌സിമം ബുദ്ധിമുട്ടിക്കാനാണ് നോക്കുന്നത്. ഒരു ദിവസം അടയ്ക്കും. പിറ്റേ ദിവസം തുറക്കും. സർക്കാർ ഫീസോക്കെ അടച്ച് നമ്മൾ റെഗുലറൈസ് ചെയ്ത ബിൽഡിംഗാണിത്. കോട്ടയം നഗരസഭ തന്നെയാണ് റെഗുലറൈസ് ചെയ്ത് നൽകിയത്.

പ്ലൈവുഡ് ഫാക്ടറി റിനോവേറ്റ് ചെയ്തതാണ് കൺവെൻഷൻ സെന്റർ ആക്കി മാറ്റുമ്പോൾ റൂൾസ് മാറും. അതിനു വേണ്ടിയാണ് അപ്പ്രൂവലിനു വേണ്ടി പോയത്. അപ്പോഴാണ് കേരള സർക്കാരിന്റെ നിയമം വന്നത്. ചെറിയ തടസങ്ങൾ ഉണ്ടെങ്കിൽ അനുമതി നൽകണം എന്നാണ് നിയമം. അതിനു ഒരു സർക്കാർ കമ്മറ്റിയുണ്ട്. ഈ കമ്മറ്റിയാണ് വാദം കേട്ട് റെഗുലറൈസ് ചെയ്തത്. ഏഴര ലക്ഷം രൂപ ഇതിനായി കോട്ടയം മുനിസിപ്പാലിറ്റിയിൽ അടച്ചിട്ടുണ്ട്. ഇതിനെല്ലാം കഴിഞ്ഞാണ് ജെജി കേസും കൂട്ടവുമായി നടക്കുന്നത്. കുറെ കോൺഗ്രസുകാർ ഇതിനു പിന്നിലുണ്ട്. എനിക്ക് റെഗുലറൈസ് ചെയ്ത് നൽകരുത് എന്നു പറഞ്ഞാണ് ജിജി പാലക്കലോടി ചെന്ന് കോടതിയിൽ കേസ് നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ കാര്യത്തിൽ സർക്കാർ രണ്ടു മാസം കൊണ്ട് തീരുമാനം എടുക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. ഞാൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. രണ്ടു കൂട്ടരെയും കേട്ടിട്ട് ഒരു മാസം കൊണ്ട് തീരുമാനം എടുക്കാനാണ് ഹൈക്കോടതി വിധിച്ചത്. ജെജി അമ്മയുടെ പേരിലാണ് പരാതി നൽകിയിരിക്കുന്നത്.

അടുത്ത ഫെബ്രുവരി ആറിനു ഈ പ്രശ്‌നം വീണ്ടും പരിഗണിക്കും. ഭയങ്കര രാഷ്ട്രീയ പ്രശ്‌നങ്ങളാണ് കേരളത്തിൽ. ബിസിനസ് നടത്താൻ പ്രയാസമാണ്. രാഷ്ട്രീയക്കാർക്ക് അവരുടെ കാര്യം നേടണം. എന്തെങ്കിലും പ്രശ്‌നം വന്നാൽ ഉള്ളി പൊളിച്ച മാതിരിയാകും ബിസിനസ്. എന്നെ പോലുള്ള ആളുകൾ വന്നു കഴിഞ്ഞാൽ ജെജിയെപ്പോലുള്ളവർക്ക് ബുദ്ധിമുട്ടാണ്. കോടികൾ മുടക്കിയുള്ള പ്രസ്ഥാനം വരുമ്പോൾ ആ പ്രസ്ഥാനം ഇല്ലാതാക്കാനാണ് നോക്കുന്നത്. എന്റെ നാട്ടിൽ വന്നു ജോലി ചെയ്ത് ജീവിക്കാനുള്ള ഒരു സംരംഭമാണ് ഞാൻ ഉണ്ടാക്കാൻ ശ്രമിച്ചത്. അതിനു ഇടങ്കോലിടുന്നത് കണ്ടു ഞാൻ തിരികെ ദുബായിൽ പോയി അവിടെ തന്നെ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുകയാണ്. ഇവിടെ വന്നു ബിസിനസ് ചെയ്ത് ജീവിക്കാൻ അനുവദിക്കില്ല. സ്വന്തം കാര്യം നടക്കാൻ ആരെയും ഉപദ്രവിക്കാനുള്ള തീരുമാനമാണ് ഇവർ എടുത്തിരിക്കുന്നത്.

ഒരു വ്യവസായം മുന്നോട്ടു വരുമ്പോൾ വരുന്ന പ്രശ്‌നങ്ങൾ ഇതൊക്കെയാണ്. എന്തുകൊണ്ട് വ്യവസായം കേരളത്തിൽ കൊണ്ടുവരാൻ ആരും മുന്നോട്ടു വരുന്നില്ല. ആരുകൊണ്ടു വന്നാലും പ്രശ്‌നമാണ്. എല്ലാവർക്കും പ്രശ്‌നം. ഇതാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബിസിനസ് നടത്താനുള്ള സാഹചര്യം കേരളത്തിലില്ല. ഞാൻ എല്ലാ മാസവും കേരളത്തിൽ വരുകയാണ്. ഈ കൺവെൻഷൻ കാരണമുള്ള പ്രശ്‌നങ്ങളെ തുടർന്ന്. എന്തുമാത്രം ചെലവാണ് വരുന്നത്. ഇതിൽ നിന്നൊന്നും മുടക്കിയ മുതൽ പോലും ലഭിക്കാൻ പോകുന്നില്ല. നാട് നന്നാകട്ടെ എന്ന് കരുതും. പക്ഷെ നാട്ടുകാർക്ക് ഒന്നും വേണ്ട. കഴിഞ്ഞ ഒരു വർഷമായി ഇത് നല്ലരീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുമായിരുന്നെങ്കിൽ എത്ര തുക സർക്കാരിനു ലഭിച്ചേനെ. പക്ഷെ പ്രസ്ഥാനത്തെ വളരാൻ ഇവർ അനുവദിക്കില്ല. അതാണ് സംഭവിക്കുന്നത്-ഉമ്മൻ ഐപ്പ് പറയുന്നു. ഉമ്മൻ ഐപ്പിന്റെ ഈ പരാതികൾക്കാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപടൽ കാരണം അവസാനമായത്. ഇനിയെങ്കിലും ഈ പ്രവാസിക്ക് കേരളത്തിൽ നിന്നും ഓടിപ്പോകേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ഇനി വരുന്ന പത്ത് ദിവസങ്ങൾ അമേരിക്കൻ തെരുവിൽ മനുഷ്യർ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേർ വീതം മരിക്കാൻ അധിക ദിവസങ്ങൾ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാൻ ജൂൺ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികൾ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോൾ ഞെട്ടാൻ ബാക്കിയിട്ട് റിപ്പോർട്ടുകളും
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ