Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12 കോടിയുടെ ഒന്നാം സമ്മാനം നൽകി ഭാഗ്യ ദേവത കടാക്ഷിക്കുന്നത് ആരെ; തിരുവോണം ബംബർ നറുക്കെടുപ്പ് മറ്റന്നാൾ; പത്ത് ശതമാനം ഏജൻസി കമ്മീഷനും ആദായ നികുതിക്ക് 30 ശതമാനവും; ലോട്ടറി വിജയിക്ക് കൂട്ടലും കിഴിക്കലും കഴിഞ്ഞ് കിട്ടുന്നത് 63 ശതമാനം; കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്റെ പോക്കറ്റിൽ എത്ര രൂപ വീഴും?

12 കോടിയുടെ ഒന്നാം സമ്മാനം നൽകി ഭാഗ്യ ദേവത കടാക്ഷിക്കുന്നത് ആരെ; തിരുവോണം ബംബർ നറുക്കെടുപ്പ് മറ്റന്നാൾ; പത്ത് ശതമാനം ഏജൻസി കമ്മീഷനും ആദായ നികുതിക്ക് 30 ശതമാനവും; ലോട്ടറി വിജയിക്ക് കൂട്ടലും കിഴിക്കലും കഴിഞ്ഞ് കിട്ടുന്നത് 63 ശതമാനം; കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്റെ പോക്കറ്റിൽ എത്ര രൂപ വീഴും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി അവശേഷിക്കുന്നത് രണ്ട് ദിവസം മാത്രമാണ്. സെപ്റ്റംബർ 19 (വ്യാഴാഴ്ച) ആണ് 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ലോട്ടറിയുടെ വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തുക. ഇത്രയും വലിയ തുക സമ്മാനമായി കിട്ടുന്ന ടിക്കറ്റുകളുടെ വിൽപ്പന ഇപ്പോഴും തുടരുകയാണ്. 350 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യദേവത കടാക്ഷിക്കുന്ന ഒന്നാം സമ്മാന വിജയിക്ക് ലഭിക്കുക 7 കോടി 56 ലക്ഷം രൂപയാണ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.

ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുക എന്നാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നു വ്യക്തമാക്കുന്നത്. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാർഹനു ലഭിക്കുന്നത്. അതേസമയം 2018 -19 സാമ്പത്തിക വർഷത്തിലെ ബജറ്റ് കണക്കുകളിൽ 5 കോടിക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് 37 ശതമാനം സർചാർജ് ഈടാക്കണം എന്നാണ് വ്യവസ്ഥ ചെയ്യുന്നത്. അത് കൂടി കണക്കിലെടുത്താൽ സമ്മാനത്തുക ഇനിയും കുറയും.

ഓണം ബംബർ ലോട്ടറി സമ്മാനത്തുകയുടെ വിശദാംശങ്ങൾ ഇങ്ങനെ

ഒന്നാം സമ്മാനം: 12 കോടി രൂപ

ഏജന്റ് കമ്മിഷൻ: 1.20 കോടി

ആദായ നികുതി: 3.24 കോടി

സമ്മാനാർഹന് ലഭിക്കുക: 7.56 കോടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP