Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്പനാട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മരണ സംഖ്യ നാലായി; ഗുരുതരമായി പരിക്കേറ്റിരുന്ന യുവാവും മരിച്ചു; രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അരുൺകുമാറിന്റെ നിലയും ഗുരുതരമെന്ന് വിവരം; അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്; അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

കുമ്പനാട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മരണ സംഖ്യ നാലായി; ഗുരുതരമായി പരിക്കേറ്റിരുന്ന യുവാവും മരിച്ചു; രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അരുൺകുമാറിന്റെ നിലയും ഗുരുതരമെന്ന് വിവരം; അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്; അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ടി.കെ റോഡിൽ കുമ്പനാട് കല്ലുമാലിക്കൽപ്പടിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലയി. കാറിൽ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.ഇരവിപേരൂർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്.വാക്കേമണ്ണിൽ സാം തോമസിന്റെ മകൻ ബെൻ ഉമ്മൻ തോമസ് (27), മംഗലശേരിൽ ജോബി (36), തറവേലിൽ ശശിയുടെ മകൻ അനൂപ് എസ്. പണിക്കർ (25), അനിൽ (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം. അപകടത്തിന്റെ സി സി റ്റി വി ദ്യശ്യങ്ങൾ പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മ്യതദേഹങ്ങൾ തിരവല്ലയിലെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളോടെ അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിലാണ് ഏറ്റവും ഒടുവിൽ മരിച്ചതും.

കോഴഞ്ചേരി ഭാഗത്തുനിന്നു വരികയായിരുന്ന ഷെവർലെറ്റ് ഒപ്റ്റെയറ കാർ എതിർദിശയിൽ തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്കു വന്ന വേണാട് ബസിൽ ഇടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് നിശേഷം തകർന്ന കാറിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തിരുവല്ലയിൽ നിന്ന് അഗ്‌നിരക്ഷസേന എത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേർ മരിച്ചു.

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ നാരങ്ങാനം മാവുങ്കൽ അരുൺകുമാറിനെ (24)യും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തു സാരമായി പരിക്കേറ്റ നിലയിലാണ് അരുൺകുമാറിനെ പുഷ്പഗിരിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന ഇരവിപേരൂർ സ്വദേശി തറവേലിൽ അനീഷിനെ (38) ഗുരുതര പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽപെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സുഹൃത്തുക്കളായ ഇവർ കോഴഞ്ചേരിയിൽ പോയി മടങ്ങുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP