1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

ഷീലാ ദീക്ഷിതിന്റെ മുഖ്യമന്ത്രി കസേര വീഴ്‌ത്തിയത് ഉള്ളി; വില നൂറിലെത്തിയപ്പോൾ അത് പ്രചാരണായുധമാക്കി അധികാരം പിടിച്ചത് കെജ്രിവാൾ; ഇത്തവണ ഒരു കിലോക്ക് കിട്ടുന്നത് വെറും ഒരുരൂപ; വിലത്തകർച്ചയും കർഷകന്റെ കണ്ണീരും ആയുധമാക്കി കോൺഗ്രസും ഇടതുപക്ഷവും പ്രചാരണം ശക്തമാക്കുമ്പോൾ ബിജെപി പ്രതിരോധത്തിലേക്ക്; വിപണി നിയന്ത്രിച്ചില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രചാരണായുധവും ഇതാകും: അവസാനം ഉള്ളി മോദിയെ കരയിപ്പിക്കുമോ?

December 04, 2018 | 02:55 PM IST | Permalinkഷീലാ ദീക്ഷിതിന്റെ മുഖ്യമന്ത്രി കസേര വീഴ്‌ത്തിയത് ഉള്ളി; വില നൂറിലെത്തിയപ്പോൾ അത് പ്രചാരണായുധമാക്കി അധികാരം പിടിച്ചത് കെജ്രിവാൾ; ഇത്തവണ ഒരു കിലോക്ക് കിട്ടുന്നത് വെറും ഒരുരൂപ; വിലത്തകർച്ചയും കർഷകന്റെ കണ്ണീരും ആയുധമാക്കി കോൺഗ്രസും ഇടതുപക്ഷവും പ്രചാരണം ശക്തമാക്കുമ്പോൾ ബിജെപി പ്രതിരോധത്തിലേക്ക്; വിപണി നിയന്ത്രിച്ചില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രചാരണായുധവും ഇതാകും: അവസാനം ഉള്ളി മോദിയെ കരയിപ്പിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉള്ളിക്ക് ഇന്ത്യൻ തരഞ്ഞെടുപ്പിൽ എന്തുകാര്യമെന്ന് ആരും ചോദിക്കരുത്. കാരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ണീർ വീഴ്‌ത്താൻ കെൽപുള്ളതാണ് ഈ ഉള്ളി എന്നത് ചരിത്രം. ഡൽഹിയിൽ കോൺഗ്രസിനെ കടപുഴക്കി ആ ആദ്മി പാർട്ടിയെ അധികാരത്തിലേറ്റിയത് ഉള്ളി യാണ്. ഇതേ ഉള്ളിയെ ഇപ്പോൾ ബിജെപി ഭയപ്പെടുകയാണ്. കാരണം മറ്റൊന്നുമല്ല. ഉള്ളി വില താഴേയ്ക്കും മുകളിലേക്കും പോകുന്നതിനനുസരിച്ചാണ് ഉത്തരേന്ത്യൻ രാഷ്ട്രീയ മാപിനികളും ചലിക്കുന്നത്.

ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഉത്പാദിപ്പിക്കുന്ന ഉള്ളിയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയും കർണാടകയുമാണ്. ഉത്തരേന്ത്യക്കാർക്ക് ഉള്ളിയില്ലാതെ ഒരു നേരത്തെ ഭക്ഷണം ആലോചിക്കാൻ പോലുമാകില്ല. അതുകൊണ്ടു തന്നെ ഉള്ളിയുടെ ഉത്പാദനവും വിലയും എന്നും ചർച്ചാ വിഷയമാണ് ഇവിടെ.

രാഷ്ട്രീയനേതാക്കളെ ഉള്ളി വില പേടിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. കർഷകർക്ക് ഒരു കിലോ ഉള്ളിക്ക് ഒരു രൂപ മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. ഉള്ളി വില കുറഞ്ഞതിന്റെ പേരിൽ നടക്കുന്ന കാർഷിക പ്രതിഷേധങ്ങൾ കോൺഗ്രസ് ഏറ്റെടുത്തതാടെ മോദി സർക്കാറിന് അത് കനത്ത ഭീഷണിയായിരിക്കയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഉള്ളി ഒരു പ്രധാന അജണ്ടയായി വരുമെന്ന് ഉറപ്പായതോടെ ബിജെപിയുടെ നെഞ്ചിടിപ്പും ഉയരുകയാണ്.

ഉള്ളിവില നൂറെത്തിയപ്പോൾ വീണത് ഷീലാ ദീക്ഷിത്

പതിനഞ്ചു വർഷത്തോളം തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ഉള്ളിവിലയിൽ തട്ടി വീണത് ചരിത്രം. അന്ന് ഉള്ളി വില കുത്തനെ ഉയർന്നതായിരുന്നു ഷീലാ ദീക്ഷിത് നേരിട്ട പ്രശ്നം. ഉള്ളി വില നൂറിനടുത്ത് എത്തിയത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കാനിടയുണ്ടെന്ന് കണ്ട് ഷീലാ ദീക്ഷിത അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും അവസരം വേണ്ട രീതിയിൽ ഉപയോഗിച്ച ആം ആദ്മി പാർട്ടി മുമ്പിൽ കോൺഗ്രസിന് കാലിടറുകയായിരുന്നു. ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും മധ്യപ്രദേശും ഉള്ളി പൂഴ്‌ത്തിവയ്ക്കുകയാണെന്നും വിലക്കയറ്റത്തിന് ഇതുകാരണമാകുന്നുവെന്നും ഷീലാ ദീക്ഷിത് അന്ന് വെളിപ്പെടുത്തി. എന്നാൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആ വർഷം മഴ കാരണം കൃഷി നശിച്ചതാണ് വില വർധനയിലേക്ക് നയിച്ചത്.

ഭരണ കക്ഷി ഉള്ളി വിലയുടെ പേരിൽ പഴി കേൾക്കുമ്പോൾ അവസരം നഷ്ടപ്പെടുത്താൻ എഎപി തയാറായില്ല. ഡൽഹി സർക്കാരിന്റെ 150 സഞ്ചരിക്കുന്ന വില്പനശാലകൾ 50 രൂപാ നിരക്കിൽ ഉള്ളി വിറ്റപ്പോൾ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി 40 രൂപ നിരക്കിൽ ഉള്ളി വിതരണം നടത്തി. ഉള്ളി വില നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്തത് വൻ പരാജയമായി പ്രതിപക്ഷ പാർട്ടികൾ എടുത്തുകാട്ടുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ മുൻകൂട്ടി ലഭിക്കുന്ന സർക്കാരിന് ഉള്ളിയുടെ ഉത്പാദനവും കയറ്റുമതിയും അതനുസരിച്ച് നിയന്ത്രിക്കാമെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. അതേസമയം ഇടനിലക്കാർക്ക് ലാഭം കൊയ്യാനുള്ള അവസരം സർക്കാർ ചെയ്തുകൊടുക്കുകയാണെന്നും ഷീലാ ദീക്ഷിതിനെതിരേ ആരോപണം ഉയർന്നു.

ഉള്ളിയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില അന്യായമായി ഉയർന്നു നിൽക്കുന്ന സമയത്താണ് ഷീലാ ദീക്ഷിത് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1998-ൽ ഉള്ളി വിലയിൽ തടഞ്ഞ് കേന്ദ്രത്തിൽ ബിജെപി സർക്കാർ വീണത് ആ അവസരത്തിൽ ഷീലാ ദീക്ഷിത് എടുത്തുപറഞ്ഞുവെങ്കിലും തങ്ങൾക്ക് ഇതു സംഭവിക്കില്ലെന്നും മുഖ്യമന്ത്രിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്ത് ആക്കിക്കൊണ്ടാണ് അരവിന്ദ് കേജ്രിവാളിനു മുന്നിൽ ഷീലാ ദീക്ഷിത് അടിയറവു പറഞ്ഞത്. അന്ന് കേവലം രാഷ്ട്രീയ പ്രശ്നം മാത്രമല്ല, ക്രമസമാധാന വിഷയം കൂടി ആയി മാറിയിരുന്നു ഉള്ളി. തെക്കൻ ഡൽഹിയിലെ ഓഖല മാർക്കറ്റിൽ കുറഞ്ഞ വിലക്ക് ഉള്ളി വിറ്റതിന് ഒരു പച്ചക്കറി കച്ചവടക്കാരൻ ആക്രമിക്കപ്പെട്ടു. രാജസ്താനിൽ ഡൽഹി-ജയ്പൂർ ദേശീയപാതയിൽ 40 ടൺ പച്ചക്കറികളുമായി വന്ന ഒരു ട്രക്ക് കവർച്ചക്കാർ തട്ടിയെടുത്തു.

ഉള്ളിപ്പേടിയിൽ വിറയ്ക്കുന്നത് മധ്യപ്രദേശും രാജസ്ഥാനും

ഡൽഹിയിൽ മാത്രമല്ല, ഉള്ളി സർക്കാരിനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും. മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ഉള്ളി വില രാഷ്ട്രീയ ചരിത്രത്തിൽ ഏറെ നിർണായകമാണ്. നിലവിൽ മഹാരാഷ്ട്രയ്ക്കു പുറമേ ഉള്ളിപ്പേടിയിൽ വിറയ്ക്കുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണ്. അവിടെ കാർഷികമേഖലയുടെ തകർച്ച കർഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. സവാളയും വെളുത്തുള്ളിയും ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ കൃഷിയിടങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച സാധാരണം. ഇവിടുത്തെ പ്രധാന തെരഞ്ഞെടുപ്പു വിഷയവും ഉള്ളി തന്നെ.

കർഷക സമരങ്ങളും കർഷക ആത്മഹത്യകളും തെരഞ്ഞെടുപ്പിൽ മുഖ്യവിഷയങ്ങളായി കത്തി നിൽക്കുന്ന സമയം കൂടിയാണിത്. അതിനിടെ കാർഷിക വിളകൾക്ക് വേണ്ടത്ര വില കൂടി ലഭിക്കാത്ത സാഹചര്യം എല്ലാ രാഷ്ട്രീയപാർട്ടികളും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഭരണകക്ഷി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ ഏറിയശേഷം കാർഷിക മേഖലയ്ക്ക് ഏറ്റ തിരിച്ചടി പാർട്ടിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. രണ്ടു വർഷം മുമ്പ് മോദി നോട്ട് നിരോധനം ഏർപ്പെടുത്തിയതും ജിഎസ്ടി പ്രാബല്യത്തിൽ വരുത്തിയതും ചെറുകിട, ഇടത്തരം കർഷകർക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മധ്യപ്രദേശിലെയും രാജസ്ഥാനിലേയും ബിജെപി സർക്കാരുകൾക്ക് നിലവിൽ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെ. ഈ രണ്ടു സംസ്ഥാനങ്ങളിലും വെളുത്തുള്ളിക്ക് വില കുറഞ്ഞതും ബിജെപിയെ ഭയപ്പെടുത്തുന്നു.

വിവാദമായി വെളത്തുള്ളി കർഷകരുടെ ആത്്മഹത്യകളും

ഇരുസംസ്ഥാനങ്ങളിലും ഒരു കിലോ വെളുത്തുള്ളി വിറ്റാൽ കർഷകർക്ക് ഒടുവിൽ കൈയിലെത്തുന്നത് ഒന്നും രണ്ടും രൂപ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉൽപ്പാദനത്തിന്റെ 45 ശതമാനവും പടിഞ്ഞാറൻ മധ്യപ്രദേശിലെ മാൾവ, രാജസ്ഥാനിലെ ഹദോത്തി മേഖലയിൽ നിന്നാണ്. വെളുത്തുള്ളി കിലോയ്ക്ക് 2016 സീസണിൽ കർഷകർക്ക് 100 രൂപയ്ക്ക് മുകളിൽ ലഭിച്ചു. ഒരു ക്വിന്റൽ വെളുത്തുള്ളി 13,000 രൂപയ്ക്ക് വരെ വിറ്റ കർഷകർ ഇവിടെയുണ്ട്. മറ്റ് വിളകളിൽ നഷ്ടമുണ്ടായാലും കരുതൽ ധനത്തിനായി വെളുത്തുള്ളി കൃഷി ചെയ്തിരുന്ന കർഷകരുമുണ്ട്. എന്നാൽ, 2016 നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് പിന്നാലെ എല്ലാം തകിടംമറിയുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ഈ വർഷം അഞ്ചു വെളുത്തുള്ളി കർഷകരാണ് ആത്മഹത്യ ചെയ്തത്.

ഉള്ളി, വെളുത്തുള്ളി ഉത്പന്നങ്ങൾക്ക് നേരിടുന്ന വിലയിടിവ് ഗ്രമീണ മേഖലയിൽ ജനരോഷം ആളിക്കത്താൻ സാഹചര്യമൊരുക്കും എന്ന തിരിച്ചറിവാണ് ബിജെപിയെ ഏറ്റവും ഭയപ്പെടുത്തുന്നത്. ബിജെപി സർക്കാരിന്റെ കാലത്തു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവ് നേരിട്ടത് പാർട്ടിക്കേറ്റ വലിയ തിരിച്ചടി തന്നെയാണ്. കർഷകർക്ക് കിലോയ്ക്ക് ഒരു രൂപ മാത്രം ഉള്ളി വിലയായി തിരിച്ചു കിട്ടുമ്പോൾ അത് കേന്ദ്രത്തിലെ ഭരണകക്ഷിക്ക് ഉയർത്തുന്നത് കനത്ത വെല്ലുവിളി തന്നെയാണ്.

ചരിത്രത്തിലില്ലാത്ത വിധം ഉള്ളിവില കൂപ്പുകുത്തുമ്പോൾ അത് കർഷകന്റെ നെഞ്ചിൽ തീയാളിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും മറ്റും വൻ തോതിൽ ഉള്ളി വിപണിയിലെത്തുന്നതാണ് വിലയിടിവിന് പ്രധാനകാരണം. മാത്രമല്ല ഇത്തവണ നല്ല വിളവു ലഭിച്ചതും കൂടുതൽ അളവിൽ ഉള്ളി വിപണിയിലെത്താൻ കാരണമായി. ഉത്പാദന ചെലവുപോയിട്ട് സാധനം മാർക്കറ്റിലെത്തിക്കാനുള്ള വാഹനചെലവു പോലും കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി.

ഉള്ളിവില ഇടിഞ്ഞതിനെ തുടർന്ന് വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച കർഷകന്റെ പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. 750 കിലോ ഗ്രാം ഉള്ളി വിറ്റ കർഷകന് ആകെ ലഭിച്ച 1064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുത്താണ് കർഷകൻ പ്രതിഷേധിച്ചത്. നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സഞ്ജയ് സത്തേയാണ് വേറിട്ട രീതിയിൽ പ്രതിഷേധമായെത്തിയത്. 2010ൽ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കർഷകരിൽ ഒരാളായിരുന്നു സത്തേ. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരവും സത്തേക്ക് ലഭിച്ചിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപ മാത്രം ലഭിക്കുന്ന നിലയിലേക്ക് തന്നെ തള്ളിയിട്ടത് ഭരണകർത്താക്കളുടെ കഴിവ് കേടാണെന്ന നിലപാടിലാണ് സത്തേ.

ഇത്തവണ 750 കിലോ ഉള്ളിയാണ് കൃഷി ചെയ്തത്. നിപാദ് മൊത്തക്കച്ചവട മാർക്കറ്റിൽ കിലോയ്ക്ക് ഒരു രൂപയാണ് വില പറഞ്ഞത്. വില പേശി അത് 1.40 വരെ എത്തിച്ചു. എന്നിട്ടും 750 കിലോ വിറ്റപ്പോൾ 1064 രൂപ മാത്രമാണ് കൈയിൽ കിട്ടിയതെന്ന് സഞ്ജയ് സേത് പറയുന്നു. നീണ്ട നാല് മാസത്തെ കഷ്ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് ശരിക്കും സങ്കടകരമായ കാര്യമാണ്. ഇതിൻ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. തുക മണി ഓർഡറായി അയക്കുന്നതിനായി 54 രൂപ ചെലവായെന്നും സേത് കൂട്ടിച്ചേർത്തു.

ഈ സംഭവങ്ങളെല്ലാം കോൺഗ്രസ് ദേശീയ തലത്തിൽ പ്രചാരണായുധമാക്കുയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള മോദി സർക്കാറിന്റെ വികല നയങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞാണ് അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാദ്ധി കാര്യമായ കാമ്പയിൻ നടത്തിയത്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരങ്ങളിലും ഉള്ളിവില സജീവമായി ഉയർന്നതോടെ കേന്ദ്രം അക്ഷരാർഥത്തിൽ വിയർക്കയാണ്.

 

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
തിരുവല്ലയിൽ പോയി മദ്യം വാങ്ങി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടിവി കാണാൻ സമ്മതിച്ചില്ല; കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മകനെ ആദ്യം അടിച്ചത് അമ്മ; കറിക്കത്തിക്കും കുത്തി; വേദനയിൽ പുളഞ്ഞ് അമ്മയെ തള്ളി താഴെയിട്ട് നെഞ്ചിൽ കയറി ഇരുന്ന് കഴുത്തറത്ത് മകന്റെ പ്രതികാരം; ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കസിൻസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം; പിന്നാലെ മാമനെ ഫോണിലും വിളിച്ച് കാര്യം അറിയിച്ചു; കുഞ്ഞന്നാമ്മയുടെ കൊലയിൽ ജിതിൻബാബുവിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്  
അതിർത്തിയിൽ പട നിരത്തുന്നത് ലോകമേധാവിത്തം ചൈനയ്ക്ക് തന്നെ എന്ന് ഉറപ്പിക്കാൻ; ചൊടിപ്പിച്ചത് കോവിഡിൽ സ്വതന്ത്രാന്വേഷണം എന്ന ഹെൽത്ത് അസംബ്ലിയിലെ ഇന്ത്യൻ നിലപാട്; അറിഞ്ഞുകൊണ്ട് കള്ളം പറയുന്ന ലോകത്തെ ഒരു പ്രസിഡന്റ് ആണ് അമേരിക്കയുടേത്; ഇടപെട്ടു കളയും എന്ന ട്രംപിന്റെ പ്രസ്താവന ഒരേപോലെ ഭയപ്പെടുത്തിയത് ഇരു രാജ്യങ്ങളെയും; നേപ്പാളിന്റെ കാര്യത്തിൽ തെറ്റ് ഇന്ത്യയുടെ ഭാഗത്ത്; ഇന്ത്യ-ചൈന അതിർത്തി സംഘർഷം ഒരു യുദ്ധത്തിലേക്കോ? ടി.പി.ശ്രീനിവാസൻ മറുനാടനോട്
ചുറ്റിക ഉപയോഗിച്ച് കുഞ്ഞന്നാമ്മയുടെ തലയ്ക്കടിച്ച ശേഷം കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു; ഇതു കൊല്ലണം എന്ന് ഉദ്ദേശത്തോടെ തന്നെ കരുതി കൂട്ടി മകൻ നടത്തിയ കൊലപാതകം; ഭർത്താവുമായി പിണങ്ങി 20 കൊല്ലമായി അകന്ന് കഴിഞ്ഞ അമ്പത്തിയഞ്ചുകാരിയുടെ കൊലയിൽ നിറയുന്നത് കുടുംബ പ്രശ്നങ്ങൾ; അമ്മയുടെ ഇടപാടുകൾ ചോദ്യം ചെയ്ത മകൻ ഒടുവിൽ കൊലപാതകിയായി; കുഞ്ഞന്നാമ്മയെ മകൻ ജിതിൻ ബാബു ഇല്ലായ്മ ചെയ്തത് മദ്യലഹരിയിലെ നിത്യ വഴക്കുകളുടെ തുടർച്ച
ഭർത്താവിന്റെ മദ്യപാനിയായ സഹോദരൻ ഒരിക്കൽ എന്നെ വേശ്യയെന്ന് വിളിച്ചു; ആ വീട്ടിലെ ആരും അത് കേട്ട് പ്രതികരിച്ചില്ല; എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു; ഞാൻ മടല് വെട്ടി അവനെ അടിച്ചു കലിയടങ്ങും വരെ; പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത്; പരമപുശ്ചത്തോടെ അയാളെ നോക്കി; കുറിപ്പുമായി ഭാഗ്യലക്ഷ്മി  
വെഞ്ഞാറമൂടിൽ ജനപ്രതിനിധിയോട് മോശം പെരുമാറ്റം; ചിറയിൻകീഴിൽ കൈക്കൂലി; കാട്ടക്കടയിൽ മാസപ്പടി; കോടതി ഉത്തരവുണ്ടായിട്ടും പാവത്തിന് നീതി നടപ്പാക്കാൻ കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം; ധനുവച്ചപുരത്ത് ആർ എസ് എസിനെ ഒതുക്കിയ സഖാക്കളുടെ വിശ്വസ്തൻ; പരാതിക്കാരിയുടെ നമ്പർ തപ്പിയെടുത്ത് അശ്ലീല സംഭാഷണം വീക്കെനെസ്; തുണയായി ഡിജിപി ഓഫീസിലെ ബന്ധു ബലം; പത്തുകൊല്ലത്തിനിടെ അര ഡസനോളം സസ്‌പെൻഷൻ; അയിരൂരിലെ ഹെൽമറ്റിൽ കുടുങ്ങിയ സിഐ രാജ്കുമാറിന്റെ ഫ്‌ളാഷ് ബാക്ക്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ