Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകശക്തിയായി ഇന്ത്യ തിളങ്ങുന്നു... പക്ഷേ ഉള്ളിവില വെറും 50 പൈസ! അടുത്തിടെ ലഭിച്ച ഉയർന്ന വില വെറും മൂന്ന് രൂപ; കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് ഉള്ളിവിലയിലെ ഇടിവ് തുടരുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കർഷക രോഷം ഭയന്ന് സർക്കാറുകൾ; ഉള്ളിവില അനുദിനം കുറയുമ്പോൾ കണ്ണീരോടെ കർഷകർ

ലോകശക്തിയായി ഇന്ത്യ തിളങ്ങുന്നു... പക്ഷേ ഉള്ളിവില വെറും 50 പൈസ! അടുത്തിടെ ലഭിച്ച ഉയർന്ന വില വെറും മൂന്ന് രൂപ; കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് ഉള്ളിവിലയിലെ ഇടിവ് തുടരുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കർഷക രോഷം ഭയന്ന് സർക്കാറുകൾ; ഉള്ളിവില അനുദിനം കുറയുമ്പോൾ കണ്ണീരോടെ കർഷകർ

മറുനാടൻ ഡെസ്‌ക്‌

പൂണെ: ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തിളങ്ങുകയാണ്. ലോകസാമ്പത്തിക ശക്തിയായ ഇന്ത്യയിൽ പക്ഷേ കർഷകർക്ക് സ്ഥാനമില്ല. രാജ്യത്തെ ഉള്ളിയുടെ വില അനുദിനം കുറയുന്ന അവസ്ഥയിൽ വീണ്ടും ആത്മഹത്യയെ അഭയം പ്രാപിക്കേണ്ട അവസ്ഥയിലാണ് കർഷകർ. രാജ്യത്തെ ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കിൽ വലിയ ഉള്ളിയുടെവില കിലോഗ്രാമിന് 50 പൈസയിൽ എത്തി. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയർന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കർഷകർ പറയുന്നു.

പഴയ സ്റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വൻതോതിൽ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി അറിയിച്ചു. 30 മുതൽ 40 ടൺവരെ വലിയ ഉള്ളിയാണ് ദിവസവും വിപണിയിലെത്തുന്നത്. ഉള്ളിവാങ്ങാൻ ആളില്ലെന്നാണ് അഹമദ്നഗറിലെ ഒരു കർഷകൻ പറയുന്നത്. ചന്ദനഗർ മൊത്തവിപണിയിൽ മൂന്നുടൺ ഉള്ളി കിലോഗ്രാമിന് 50 പൈസയ്ക്ക് വിറ്റതായി അദ്ദേഹം പറയുന്നു.

ഉള്ളിയുടെ വില കുത്തനെ കുറയുന്നത് മഹാരാഷ്ട്രയിലെ കർഷകരുടെ ജീവിതം നരകതുല്യമാക്കുന്നു. ഉള്ളിക്ക് ലഭിക്കുന്ന തുച്ഛമായ വിലയിൽ പ്രതിഷേധിച്ച് നാസിക്കിൽനിന്നുള്ള മറ്റൊരു കർഷകൻ ഉള്ളി വിറ്റുകിട്ടിയ പണം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് അയച്ചുകൊടുത്താണ് പ്രതിഷേധ സ്വരമുയർത്തിയത്. 545 കിലോ ഉള്ളി വിറ്റപ്പോൾ ലഭിച്ച തുച്ഛമായ 216 രൂപയാണ് ചന്ദ്രകാന്ത് ദേശ്മുഖ് എന്ന കർഷകൻ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തത്. നാസിക്കിലെ എപിഎംസി മാർക്കറ്റിൽ വിറ്റപ്പോൾ കിലോയ്ക്ക് 52 പൈസ നിരക്കിലാണ് ഉള്ളിക്ക് വില ലഭിച്ചത്.

ഗുണനിലവാരമുള്ള ഉള്ളിയായിരുന്നു താൻ മൊത്തകമ്പോളത്തിൽ വിൽക്കാൻ കൊണ്ടുപോയതെന്നും എന്നിട്ടും വിലയിൽ ഒരു മാറ്റമില്ലെന്നും ചന്ദ്രകാന്ത് പറയുന്നു. താമസിക്കുന്ന സ്ഥലത്ത് വരൾച്ച അനുഭവപ്പെടുകയാണെന്നും കൃഷിക്കായി വായ്പ എടുത്തിട്ടുണ്ടെന്നും അതിനി എങ്ങനെവീട്ടുമെന്നറിയില്ലയെന്നും ചന്ദ്രകാന്ത് പറഞ്ഞു, മാത്രമല്ല വീട്ടുകാര്യം നടത്തിക്കൊണ്ടുപോകുന്നതും ബുദ്ധിമുട്ടാണെന്നും ചന്ദ്രകാന്ത് പറയുന്നു.

നേരത്തെ നാസിക്കിൽ നിന്നുള്ള ഒരു ഉള്ളി കർഷകൻ 750 കിലോ ഉള്ളി വിറ്റപ്പോൾ കിട്ടിയ ആയിരം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്ത് പ്രതിഷേധിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഉള്ളി കർഷകർ പ്രതിസന്ധിയിലാണെന്നും സർക്കാർ അവരുടെ ദുരിതം കാണുന്നില്ലെന്നും എൻസിപി നേതാവ് ശരദ് പവാർ കുറ്റപ്പെടുത്തി. ഉള്ളിവില കൂപ്പുകുത്തിയതോടെ കണ്ണീരണിഞ്ഞ മഹാരാഷ്ട്രയിലെ ഉള്ളി കർഷകരുടെ പ്രതിഷേധം ശക്തിയാർജിക്കുന്നു. മിച്ചംവന്ന കാശ് മുഖ്യമന്ത്രിക്ക് അയച്ചും സർക്കാറിനെതിരെ പരിഹാസ പോസ്റ്ററുകൾ പതിച്ചും ചില്ലറ വിൽപന വിപണിയെക്കാൾ വിലകുറച്ച് നേരിട്ട് വിറ്റുമൊക്കെയാണ് പ്രതിഷേധം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഷ്ടീയക്കാരെയും ഉള്ളിവിലയിലെ ഇടിവ് പരിഭ്രാന്തിയിൽ ആക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ കർഷക രോഷം ബിജെപിക്ക് തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP