Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കാൻ ഒരുങ്ങവെ സ്മാർട്ട് ഫോണില്ലാത്ത മാതാപിതാക്കൾ ആശങ്കയിൽ; സിലബസ് പൂർത്തിയാക്കാനും ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാനും കഴിയുമോ എന്ന ആശങ്കയിൽ അദ്ധ്യാപകരും; വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ ഒരുക്കി പ്രതിസന്ധി മറികടക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പും; ചാനൽ എല്ലാ കേബിൾ നെറ്റ് വർക്കുകളിലും ലഭിക്കുന്നില്ലെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കവെ അവതാളത്തിലായത് ടീച്ചർമാരും രക്ഷിതാക്കളുമായിരുന്നു. രാവിലെ മുതൽ വിവിധ സിലബസുകളിൽ ക്ലാസുകൾ നടക്കുമ്പോൾ ഇത് വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രയോജനപ്രതമാകുമെന്നാണ് രക്ഷിതാക്കളുടേയും ആശങ്ക.

സ്മാർട്ട് ഫോണോ കമ്പ്യൂട്ടർ സൗകര്യമോ ഇല്ലാത്ത രക്ഷിതാക്കൾ കുട്ടികളെ എങ്ങനെ ക്ലാസ് അറ്റൻഡ് ചെയ്യിക്കും എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർത്ഥികൾക്ക് പഠന അവസരമൊരുക്കി സംസ്ഥാന പെതാുവിദ്യാഭ്യാസ വകുപ്പും രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ സ്‌കൂളുകളിൽ ആരംഭിക്കുകയും ചെയ്തു. വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ ആരംഭിക്കുമെന്നാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, എല്ലാ കേബിൾ നെറ്റ് വർക്കുകളിലും വിക്ടേഴ്സ് ചാനൽ ലഭിക്കുന്നില്ലെന്നാണ് വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.

ഓൺലൈൻ ക്ലാസുകളുടെ സാങ്കേതിക വിദ്യ പല മാതാപിതാക്കൾക്കും അറിയില്ല. ഇതിനിടെയാണ് ഓൺലൈൻ ക്ലാസ് നടത്തുന്ന വിക്ടേഴ്‌സ് ചാനൽ പല കേബിൾ നെറ്റ് വർക്കിലും ലഭിക്കാത്തത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിക്ടേഴ്‌സ് ചാനൽ നോക്കി വിദ്യാർത്ഥികൾക്കു ഓൺലൈൻ ക്ലാസ് എടുക്കുന്നതിനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി സർക്കാരിന്റെ ടൈംടേബിളും പുറത്തു വന്നിട്ടുണ്ട്. വിക്ടേഴ്‌സ് ചാനൽ ടി വിയിൽ ലഭിക്കാതായതോടെ മാതാപിതാക്കൾ രണ്ടും മൂന്നും സ്മാർട്ട് ഫോണുകൾ വാങ്ങേണ്ട ഗതികേടിലായി, ലോക് ഡൗൺ മൂലം മൂന്ന് മാസമായി ജോലിയും കൂലിയുമില്ലാത്ത ലക്ഷക്കണക്കിന് മാതാപിതാക്കളാണ് ഇതോടെ നടുക്കടലിലായത്.

വിദ്യാർത്ഥികളും വിക്ടേഴ്‌സ് ചാനൽ കണ്ടുവേണം പഠിക്കാൻ എന്നും സർക്കാരിന്റെ നിർദ്ദേശം വന്നിട്ടുണ്ട്. എന്നാൽ, ഇതിനുള്ള പ്രധാന കടമ്പയെന്നത് വിവിധ കേബിൾ നെറ്റ് വർക്കിൽ വിക്ടേഴ്‌സ് ചാനൽ ലഭ്യമല്ല എന്നതാണ്. പല ഡിഷ് ടിവി നെറ്റ് വർക്കുകാരും, കേബിൾ ടിവി കമ്പനിക്കാരും വിക്ടേഴ്‌സ് ചാനൽ ഉൾപ്പെടുത്തിയിട്ടേയില്ല. പല കേബിൾ നെറ്റുവർക്കുകളിലും ഈ ചാനൽ ലഭിക്കുന്നുമില്ലെന്ന പരാതിയും ഉണ്ട്.

ഈ സാഹചര്യത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ എല്ലാ കേബിൾ നെറ്റ് വർക്കിലും ലഭിക്കാനുള്ള ക്രമീകരണം ഒരുക്കിയില്ലെങ്കിൽ ഓൺലൈൻ ക്ലാസ് നടത്തിപ്പ് തന്നെ അവതാളത്തിലാകുമെന്നാണ് അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും ആശങ്ക.

വിക്ടേഴ്‌സ് ചാനൽ എല്ലാ പ്ലാറ്റ്ഫോമിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് നിവേദനം നൽകി. സംസ്ഥാന സെക്രട്ടറി ജോൺസൺ സി.ജോസഫ്, ജില്ലാ പ്രസിഡന്റ് കെ.സി ജോൺസൺ, ട്രഷറർ സ്റ്റീഫൻ ജോർജ്, തോമസ് മാത്യു, എയ്ഡഡ് പ്രൈമറി അദ്ധ്യാപക ബാങ്ക് പ്രസിഡന്റ് എബിസൺ കെ.എബ്രഹാം, റെൻജി ഡേവിഡ്, മനോജ് വി.പോൾ എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP