Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സുമെല്ലാം അനുകൂലിക്കുന്നത് ഓൺലൈൻ റിലീസിനെ; ഡിജിറ്റൽ റിലീസ് മര്യാദയില്ലാത്തതെന്നും സിനിമകൾ നൽകരുതെന്നും എതിർസ്വരമുയർത്തിയത് 'അമ്മ' പ്രസിഡന്റ് മാത്രം; മോഹൻലാലിന്റെ വാക്കുകൾ ഷഷ്ടിപൂർത്തി സമ്മാനമായി തിയേറ്റർ ഉടമകൾ സ്വീകരിക്കുന്നുവെന്നു ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ ലിബർട്ടി ബഷീർ മറുനാടനോട്; ഓൺലൈൻ റിലീസ് വിവാദം കൊഴുക്കുന്നു

ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സുമെല്ലാം അനുകൂലിക്കുന്നത് ഓൺലൈൻ റിലീസിനെ; ഡിജിറ്റൽ റിലീസ് മര്യാദയില്ലാത്തതെന്നും സിനിമകൾ നൽകരുതെന്നും എതിർസ്വരമുയർത്തിയത് 'അമ്മ' പ്രസിഡന്റ് മാത്രം; മോഹൻലാലിന്റെ വാക്കുകൾ ഷഷ്ടിപൂർത്തി സമ്മാനമായി തിയേറ്റർ ഉടമകൾ സ്വീകരിക്കുന്നുവെന്നു ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ ലിബർട്ടി ബഷീർ മറുനാടനോട്; ഓൺലൈൻ റിലീസ് വിവാദം കൊഴുക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ കാരണം തിയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ പുതിയ സിനിമകൾ റിലീസിംഗിനു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. മൾട്ടിപ്ലക്‌സ് ഉൾപ്പെടെയുള്ള തിയേറ്റർ ഉടമകൾക്കാണ് ഇതിൽ ആകുലത. ശക്തമായ എതിർപ്പ് തിയേറ്റർ ഉടമകൾ ഈ നീക്കത്തിന്നെതിരെ ഉയർത്തുമ്പോൾ ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടർമാർ എല്ലാവരും അനുകൂലിക്കുന്നത്ഓൺലൈൻ റിലീസിംഗിനെയാണ്. ഇത് തിയേറ്റർ ഉടമകളുടെ ഭീതി കൂട്ടുകയും ചെയ്യുന്നുണ്ട്. അമിതാഭ് ബച്ചൻ സിനിമ ഗുലാബോ സിതാബോയുടെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മറ്റ് ആറ് ഇന്ത്യൻ സിനിമകൾ കൂടി നേരിട്ട് ഓൺലൈനിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന ശകുന്തള ദേവി, ജ്യോതിക സിനിമ പൊന്മകൾ വന്താൽ, കീർത്തി സുരേഷിന്റെ പെൻഗ്വിൻ (തമിഴ്, തെലുങ്ക്), ജയസൂര്യയുടെ സൂഫിയും സുജാതയും, ലോ, ഫ്രഞ്ച് ബിരിയാണി തുടങ്ങിയ കന്നഡ സിനിമകളാണ് ആമസോണിൽ റിലീസ് ചെയ്യുന്നത്. ഇത് വിവാദ വിഷയമായി തുടരവേയാണ് മോഹൻലാൽ ഓൺലൈൻ റിലീസിനെതിരെ രംഗത്ത് വന്നത്. ഓൺലൈൻ റിലീസിന് സിനിമ നൽകുന്നത് ശരിയല്ലെന്നും അത് മര്യാദയില്ലാത്ത നടപടിയാണെന്നുമാണ് ലാൽ പറഞ്ഞത്. ഓൺലൈനിനായി മാത്രമായി സിനിമകൾ വരട്ടെയെന്നാണ് അമ്മ പ്രസിഡന്റ് പറഞ്ഞത്.

എല്ലാവരും മോഹൻലാലിന് ഷഷ്ടിപൂർത്തിക്ക് ആശംസകൾ നേരുമ്പോൾ ലാൽ തങ്ങൾക്ക് ഏറ്റവും വലിയ സഹായം ചെയ്യുകയാണ് ചെയ്തതെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീര് മറുനാടനോട് പറഞ്ഞു. . ഓൺലൈൻ ഫിലിം റിലീസ് പ്രശ്‌നത്തിൽ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സുമെല്ലാം തങ്ങൾക്ക് എതിരായി നിൽക്കുമ്പോൾ ഓൺലൈൻ റിലീസിന് സിനിമ നൽകുന്നത് ശരിയല്ലെന്നും അത് മര്യാദയില്ലാത്ത നടപടിയാണെന്നും സിനിമാ രംഗത്ത് നിന്ന് ശക്തമായി പറഞ്ഞത് മോഹൻലാൽ മാത്രമാണ്. അമ്മ പ്രസിഡന്റിന്റെ ഷഷ്ടിപൂർത്തി സമ്മാനമായി കേരളത്തിലെ എല്ലാ തിയേറ്റർ ഉടമകളും ഇത് സ്വീകരിക്കുകയാണ്-ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞു. സിനിമാ രംഗത്ത് നിന്ന് ശക്തമായ ഒരു സ്വരം ഈ കാര്യത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് മോഹൻലാലിൽ നിന്നും മാത്രമാണ്. ഈ കാര്യം തുറന്നു പറഞ്ഞ ഏക വ്യക്തി അമ്മ പ്രസിഡന്റ് മാത്രമാണ്. ഇതിനു ഞങ്ങൾ ലാലിനോട് കടപ്പെട്ടിരിക്കുന്നു-ലിബർറ്റി ബഷീർ പറയുന്നു. ലോക്ക് ഡൗൺ കാരണം തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാലാണ് നിർമ്മാതാക്കൾ പടം പെട്ടിയിലിരിക്കുന്ന ഗതികേട് ഒഴിവാക്കി ഓൺലൈൻ റിലീസിന് മുതിർന്നത്.

ആമസോൺ പ്രൈംവഴി മലയാള സിനിമ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ നായകനായ 'സൂഫിയും സുജാതയു'മാണ് ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്. എന്നാൽ, തിയറ്ററുകളുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ നിർമ്മാതാവ് വിജയ് ബാബുവിന്റെ ചിത്രങ്ങൾക്ക് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളാ (ഫിയോക്) വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ റിലീസിങ് അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്. ജ്യോതികയുടെ തമിഴ് ചിത്രം 'പൊന്മകൾ വന്താൽ' മെയ് 29ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നു പ്രഖ്യാപനം വന്നിരുന്നു. ഇതിനു പിന്നാലെയാണ് 'സൂഫിയും സുജാതയും ഓൺലൈൻ റിലീസിന് തീരുമാനിച്ചത്. നടൻ ജയസൂര്യ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിയറ്ററുകളുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ഇനിമുതൽ തിയറ്റർ നൽകില്ലെന്ന് തി ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് മോഹൻലാലിന്റെ ശക്തമായ പ്രസ്താവന ഓൺലൈൻ റിലീസിനെതിരെ വരുന്നത്. എന്നാൽ ജൂണിൽ ആമസോൺ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് 'സൂഫിയും സുജാതയും നിർമ്മാതാവായ വിജയ് ബാബു. .

മുങ്ങിച്ചാകാൻ തുടങ്ങിയപ്പോൾ കിട്ടിയ കച്ചിത്തുമ്പായാണ് ഓൺലൈൻ റിലീസിനെ ചില നിർമ്മാതാക്കൾ കാണുന്നത്. ചുരുങ്ങിയത് ഒരുമാസമെങ്കിലും പ്രദർശിപ്പിച്ചാലേ മുടക്കുമുതൽ തിരിച്ചുകിട്ടൂ. പക്ഷെ തിയേറ്ററുകൾ മുഴുവൻ അടഞ്ഞു കിടക്കുമ്പോൾ കൊറോണ കാരണം ജനങ്ങൾ തിയേറ്ററിൽ എത്താൻ മടിക്കുമ്പോൾ ഓൺലൈൻ റിലീസ് അല്ലാതെ വേറെ മാർഗമില്ലെന്ന നിലപാടിലാണ് ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്ന നിർമ്മാതാക്കൾ. മലയാള സിനിമകളുടെ ഓൺലൈൻ റിലീസിനെ പിന്തുണച്ച് നിർമ്മാതാക്കളുടെ സംഘടന മുൻപ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാം. ഇപ്പോൾ ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി സംഘടന ചർച്ച നടത്തും. ഇതനുസരിച്ച് ഒടിടി റിലീസിന് താൽപ്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കും. തുടർന്ന് ഫിയോക് ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകളുമായും അസോസിയേഷൻ ചർച്ച നടത്തുമെന്നാണ് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്.സൂഫിയും സുജാതയും എന്ന ചിത്രം ഒ ടി ടി റിലീസിന് തീരുമാനിച്ച വിജയ് ബാബുവിനെതിരെ മറ്റ് ചലച്ചിത്ര സംഘടനകൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈൻ റിലീസ് വിവാദം സംഘടന ചർച്ച ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP