Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ഭർത്താവ് എന്തൊക്കെ പരീക്ഷണങ്ങളിലൂടെ കടന്നുവന്ന ആളാണെന്ന് എല്ലാവർക്കുമറിയാം; അതിനെയൊക്കെ അതി ജീവിക്കണം; എല്ലാവരുടെയും കണ്ണീരൊപ്പാറുണ്ടെങ്കിലും എന്റെയും മക്കളുടെയും കണ്ണീര് ആരോപ്പും? നിങ്ങൾക്ക് ടെൻഷൻ വരുമ്പോൾ എന്നെ ഓർത്താൽ മതി; ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെ ചിന്തിപ്പിക്കുന്ന ഒരു പ്രസംഗം

എന്റെ ഭർത്താവ് എന്തൊക്കെ പരീക്ഷണങ്ങളിലൂടെ കടന്നുവന്ന ആളാണെന്ന് എല്ലാവർക്കുമറിയാം; അതിനെയൊക്കെ അതി ജീവിക്കണം; എല്ലാവരുടെയും കണ്ണീരൊപ്പാറുണ്ടെങ്കിലും എന്റെയും മക്കളുടെയും കണ്ണീര് ആരോപ്പും? നിങ്ങൾക്ക് ടെൻഷൻ വരുമ്പോൾ എന്നെ ഓർത്താൽ മതി; ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെ ചിന്തിപ്പിക്കുന്ന ഒരു പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങൾക്ക് നടുവിൽ ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് ഉമ്മൻ ചാണ്ടി. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പോലും കേട്ട് നടപടിയെടുക്കാൻ മുന്നിട്ടിറങ്ങുന്ന നേതാവ്. മുഖ്യമന്ത്രിയായിരുന്ന വേളയിൽ പോലും അദ്ദേഹം അഹോരാത്രം രാഷ്ട്രീയപ്രവർത്തകരുടെ ഒപ്പമായിരുന്നു. ഉമ്മൻ ചാണ്ടിയെ പോലെ ജനങ്ങളോട് ഇടപഴകി കഴിയുന്ന നേതാക്കൾ കുറവാണെന്ന് പലരും പറയുകയും ചെയ്യുമായിരുന്നു. ഇപ്പോൾ വിവാദങ്ങളുടെ നടുക്കാണ് അദ്ദേഹം. സോളാർ കേസാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതതത്തിൽ ഏറെ വിവാദം തീർത്തത്. ഈ കേസിന്റെ കോലാഹലങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം കുവൈത്തിൽ പ്രവാസി കോൺഗ്രസുകാരുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ഭാര്യ മറിയാമ്മ ഉമ്മനും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.

രാഷ്ട്രീയ നേതാവിന്റെ ഭാര്യയെന്ന നിലയിൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് പ്രസംഗിച്ചു മറിയാമ്മ ഉമ്മൻ. തന്റെ ഭർത്താവ് എന്തൊക്കെ പരീക്ഷണങ്ങളിലൂടെ കടന്നുവന്ന ആളാണെന്ന് എല്ലാവർക്കുമറിയാമെന്ന് പറഞ്ഞാണ് മറിയാമ്മ തന്റെ പ്രസംഗം നടത്തിയത്. എല്ലാവരുടെയും കണ്ണീരൊപ്പാറുണ്ടെങ്കിലും എന്റെയും മക്കളുടെയും കണ്ണീര് ആരോപ്പും? നിങ്ങൾക്ക് ടെൻഷൻ വരുമ്പോൾ എന്നെ ഓർത്താൽ മതിയെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഒരു അമ്മയെന്ന നിലയിൽ സ്‌നേഹം കുട്ടികൾക്ക് കൊടുക്കുകയെന്നും പറഞ്ഞ് അവർ സദസ്സിനെയും ശരിക്കും കൈയിലെടുത്തു.

മറിയാമ്മ ഉമ്മന്റെ പ്രസംഗം ഇങ്ങനെയായിരുന്നു:

വേദിയിലും സദസിലുമുള്ള സഹോദരി സഹോദരന്മാരേ. എന്നെ പ്രസംഗിക്കാൻ വിളിക്കുമെന്ന് ഞാൻ കരുതിയതല്ല, ഞാൻ രാഷ്ട്രീയക്കാരിയല്ല. പ്രസംഗിക്കാനും അറിയില്ല.. എനിക്ക് ഒരു അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും മാത്രമേ സംസാരിക്കാൻ സാധിക്കയൂള്ളൂ. എനിക്ക് നിങ്ങളോട് പറയാനുള്ളത് ചിരിച്ചു കാണിക്കൂ എപ്പോഴും എന്നാണ്. എല്ലാ ടെൻഷനും പോകും.. ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഒരഴ്‌ച്ചയിൽ എട്ടു ദിവസം ഉണ്ടായിരുന്നെങ്കിൽ ഒരു ദിവസം എനിക്കു കിട്ടുമല്ലോ എന്ന്...

എല്ലാരെ നോക്കി ചിരിക്കുന്നുണ്ട. എന്നേം മക്കളേം മാത്രം കാണുന്നില്ല. സഹോദരിമാരേ നിങ്ങളോട് പറയാനുള്ളത് ഒന്നുമാത്രമാണ്. കുടുംബത്തിൽ ടെൻഷൻസ് കാണും.. ഒരിക്കൽ പോലും ഭാര്യയും ഭർത്താവും വഴക്കിടാതിരിക്കും എന്നു ഞാൻ വിശ്വസിക്കില്ല. അങ്ങെയെങ്കിൽ ഒരാള് ചെവി കേൾക്കാത്തയാളോ ഊമയോ ആയിരിക്കും. സത്യസന്ധമായി പറയുന്നതാണ്. ഞാനും കൊച്ചുമക്കളുടെ വല്യമ്മയാണ്. ടെൻഷൻ കൊണ്ടാണ് ഞാനും കൊച്ചുമക്കളെയൊക്കെ വഴക്കു പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് മനസിലായി ക്രോധം ഒന്നിനും ഒരു പരിഹാരമല്ലെന്ന്.

നമ്മൾ ഒന്നു കൊടുത്താൽ പിള്ളാര് പത്ത് തിരിച്ചു കിട്ടും. എന്റെ പ്രിയപ്പെട്ട അമ്മമാരെ ഞാൻ അടിമുടി രോഗമുള്ള സ്ത്രീയാണ്. പിന്നെ നിങ്ങൾക്ക് അറിയാമല്ലോ.. എന്റെ ഭർത്താവ് എന്തൊക്കെ പരീക്ഷണങ്ങളിലൂടെ കടന്നുവന്ന ആളാണെന്ന് നിങ്ങൾക്കും ഇതുപോലെ പല കാര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ഭർത്താക്കന്മാരുടെ ടെൻഷൻസും രാഷ്ട്രീയത്തിലുണ്ടാകുന്ന പ്രൊഫഷനിലുണ്ടാകുന്ന പ്രശ്‌നങ്ങളും.. എല്ലാ ഉണ്ടാകുമ്പോൾ നിങ്ങൾ എന്നെ ഓർത്താൽ മതി. ഞാൻ എത്ര ചിരിച്ചു കഴിഞ്ഞതാ.. ജീവിതം വളരെ കുറച്ചേയൂള്ളൂ. അത് ഒരു ദിവസമായി മണിക്കൂറുകൾ പോലെ ജീവിക്കുക. നമുക്കെല്ലാവർക്കും സ്‌നേഹം ഉണ്ടാകണം.

നമ്മളെ ഇവിടെ കൊണ്ടുവന്നിരിക്കുന്ന രണ്ട് വികാരങ്ങളാണ്. ഒന്ന് കോൺഗ്രസ് വികാരവും മറ്റൊന്ന് ഭാരതീയരെന്ന വികാരവും. നമുക്ക് സന്തോഷിച്ചിരിക്കാം. ദുഃഖിക്കേണ്ട കാര്യമെന്താണ്? ചിലർ പറയുമ്പോൾ എന്തോ വലിയ കാര്യമാണെന്ന് ചിന്തിക്കേണ്ടതെന്ത്? പല കാര്യങ്ങളും കേൾക്കും. ഞാൻ ഒരു ചെറിയ കാര്യം പറഞ്ഞെന്നേയൂള്ളൂ. എല്ലാവർക്കും മാതൃസ്‌നേഹം കൊടുക്കുക. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അതേസമയം രാഷ്ട്രീയ നേതാവെന്ന നിലയിൽ പ്രസംഗിച്ച ഉമ്മൻ ചാണ്ടി നരേന്ദ്ര മോദി സർക്കാറിനെ കടന്നു വിമർശിക്കുകയും ചെയ്തു. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയാൻ മോദി സർക്കാർ നോട്ടു നിരോധനം നടപ്പിലാക്കിയപ്പോൾ പ്രയാസങ്ങൾ പരിഹരിക്കാൻ ജനങ്ങളോട് 55 ദിവസത്തെ സാവകാശമാണ് മോദി തേടിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ സർക്കാർ തന്നെ സമ്മതിച്ചിരിക്കുന്നു രാജ്യത്ത് സാമ്പത്തിക മാന്ദ്യമാണെന്ന്. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന് പറഞ്ഞായിരുന്നു ജി എസ് ടി നടപ്പിലാക്കിയത് . കേൾക്കാൻ സുഖമുള്ള മുദ്രാവാക്യം ആയിരുന്നെങ്കിലും അത് ജനങ്ങൾക്ക് ആകെ അസൗകര്യമായി മാറി- ഉമ്മൻ ചാണ്ടി പറഞ്ഞു.

എ ഐ സി സി വക്താവ് കുശ്ബു ഓ ഐ സി സിയുടെ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . ഇ വർഷത്തെ എക്‌സലൻസ് അവാർഡ് ലുലു എക്‌സ്‌ചേഞ്ച് സി ഇ ഓ അദീബ് അഹമ്മദിനു ഉമ്മൻ ചാണ്ടി സമ്മാനിച്ചു. ഗൾഫ് വ്യവസായി കെ ജി എബ്രഹാം അദീബ് അഹമ്മദിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP