Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളജുകൾ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ അദ്ധ്യാപകർ കോളജുകളിൽ എത്തണം; മറ്റുള്ളവർക്ക് വീടുകളിൽ ഇരുന്ന് ക്ലാസെടുക്കാം; ഓൺലൈൻ ക്ലാസുകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ; മാറിയ സാഹചര്യത്തിലെ കോളജ് വിദ്യാഭ്യാസം ഇങ്ങനെ

കോളജുകൾ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ അദ്ധ്യാപകർ കോളജുകളിൽ എത്തണം; മറ്റുള്ളവർക്ക് വീടുകളിൽ ഇരുന്ന് ക്ലാസെടുക്കാം; ഓൺലൈൻ ക്ലാസുകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ; മാറിയ സാഹചര്യത്തിലെ കോളജ് വിദ്യാഭ്യാസം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ ജൂൺ ഒന്നിന് തന്നെ ക്ലാസുകൾ ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളജുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പഠന പ്രവർത്തനങ്ങൾ സുഗമമായി പുനഃരാരംഭിക്കാൻ കഴിയുന്നതു വരെ ക്ലാസുകൾ ഓൺലൈനായി തുടരും. ജൂൺ ഒന്നിനു കോളജ് തുറക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചുള്ള മാർ​ഗ നിർദ്ദേശങ്ങൾ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ചു.

ജില്ലാന്തര ഗതാഗതം പുനഃരാരംഭിക്കുന്നതു വരെ, കോളജുകൾ സ്ഥിതി ചെയ്യുന്ന ജില്ലയിൽ താമസിക്കുന്ന അദ്ധ്യാപകർ പ്രിൻസിപ്പലിന്റെ നിർദ്ദേശാനുസരണം റൊട്ടേഷൻ വ്യവസ്ഥയിൽ കോളജിൽ ഹാജരായി ഓൺലൈൻ ക്ലാസ് നടത്തണം. അല്ലാത്തവർക്കു സ്വന്തം വീടുകളിൽ ഇരുന്ന് ഓൺലൈൻ ക്ലാസ് നടത്താം. ക്ലാസുകൾ റെക്കോർഡ് ചെയ്ത് വെബ്സൈറ്റ് മുഖാന്തരം വിദ്യാർത്ഥികൾക്കു ലഭ്യമാക്കാം.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസുകൾ. ഓൺലൈൻ ക്ലാസിന് ഏതൊക്കെ സോഫ്റ്റ്‍വെയർ ഉപയോഗിക്കാമെന്നത് കുട്ടികളുടെ എണ്ണവും പാഠ്യവിഷയവും അനുസരിച്ചു സ്ഥാപന മേധാവികളും അദ്ധ്യാപകരും തീരുമാനിക്കണം. അസാപ്, ഐസിടി അക്കാദമി തുടങ്ങിയവയുടെ സാങ്കേതിക സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാം.

ഓരോ അദ്ധ്യാപകനും എടുത്ത ഓൺലൈൻ ക്ലാസ് സംബന്ധിച്ച റിപ്പോർട്ട്, വകുപ്പു മേധാവികൾ ആഴ്ച തോറും പ്രിൻസിപ്പലിനു നൽകണം. ഇതു പ്രിൻസിപ്പൽ ക്രോഡീകരിച്ചു സൂക്ഷിക്കുകയും ആവശ്യമെങ്കിൽ ബന്ധപ്പെട്ട സമിതികൾക്കു സമർപ്പിക്കുകയും വേണം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ധ്യാപകർ ഉറപ്പാക്കണം. സ്വന്തം വീടുകളിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു തൊട്ടടുത്ത കോളജുകളിലോ ലൈബ്രറികളിലോ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പങ്കെടുക്കാം. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വാശ്രയ കോളജുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ചു നിർദ്ദേശം നൽകും.

ഓരോ സെമസ്റ്ററിലും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കിയെന്നും അക്കാദമിക് കലണ്ടർ പാലിക്കുന്നുണ്ടെന്നും അദ്ധ്യാപകരും പ്രിൻസിപ്പൽമാരും ഉറപ്പാക്കണം. ഓൺലൈൻ പഠനത്തിന്റെ ഫലപ്രാപ്തി എങ്ങനെയെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിലയിരുത്തും. വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.

ജൂ​ൺ ഒ​ന്നി​നാ​രം​ഭി​ക്കു​ന്ന അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ നിർദ്ദേശങ്ങൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നി​ല​വി​ൽ ഒ​മ്പ​ത​ര മു​ത​ൽ നാ​ല​ര​ വ​രെ​യാ​ണ്​ കോളജുകളിലെ പഠന സ​മ​യം. ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജു​ക​ൾ, ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ൾ, മ്യൂ​സി​ക്​ കോ​ള​ജു​ക​ൾ, ഫൈ​ൻ ആ​ർ​ട്​​സ്, ലോ ​കോ​ള​ജു​ക​ൾ, എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ൾ എ​ന്നി​വ​ക്ക്​ ഉ​ത്ത​ര​വ്​ ബാ​ധ​കമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP