Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

65 ശതമാനം പൊള്ളലേറ്റ ഒഡീഷക്കാരിയെ ലൂർദും കിംസും കളമശ്ശേരി മെഡിക്കൽ കോളേജും കയ്യൊഴിഞ്ഞു; പാതാളം ഇ എസ് ഐ ആശുപത്രിയക്ക് മുമ്പിൽ ആംബുലൻസിൽ കിടന്നത് മണിക്കൂറുകളോളം; പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഗർഭിണിയുടെ മരണത്തിന് കാരണം ആശുപത്രികളുടെ അനാസ്ഥ തന്നെ

65 ശതമാനം പൊള്ളലേറ്റ ഒഡീഷക്കാരിയെ ലൂർദും കിംസും കളമശ്ശേരി മെഡിക്കൽ കോളേജും കയ്യൊഴിഞ്ഞു; പാതാളം ഇ എസ് ഐ ആശുപത്രിയക്ക് മുമ്പിൽ ആംബുലൻസിൽ കിടന്നത് മണിക്കൂറുകളോളം; പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഗർഭിണിയുടെ മരണത്തിന് കാരണം ആശുപത്രികളുടെ അനാസ്ഥ തന്നെ

അർജുൻ സി വനജ്

കൊച്ചി: പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ഇതരസംസ്ഥാനക്കാരിയായ യുവതി മരിച്ചു. കിഴക്കമ്പലം കിറ്റക്‌സിലെ ജീവനക്കാരനായ ഒഡീഷ റായ്ഘട്ട് സ്വദേശി അങ്കട് നായിക്കിന്റെ ഭാര്യ തിലോത്തമ നായിക് (20) ആണ് മരിച്ചത്. നാലു മാസം ഗർഭിണിയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം.

കഴിഞ്ഞ 11 ന് വീട്ടിലെ സ്റ്റൗവിൽ നിന്നാണ് പൊള്ളലേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലോത്തമയെ തുടർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്തു. ഇതിന്റെ ഭാഗമായ നടപടികൾക്കായി ചൊവ്വാഴ്ച പാതാളം ഇ. എസ് .ഐ ആശുപത്രിയിൽ എത്തിച്ച യുവതിയെ മണിക്കൂറുകളോളം ആശുപത്രിക്ക് മുന്നിൽ ആംബുലൻസിൽ കിടത്തിയത് വിവാദമായിരുന്നു .

എറണാകുളം ലൂർദ് ആശുപത്രി, കിംസ് ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഗർഭിണിയെ എത്തിച്ചെങ്കിലും പൊള്ളൽ ചികിത്സ വിഭാഗം ഇല്ലെന്ന കാരണത്താൽ യുവതിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഇ.എസ്.ഐ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ 60% പൊള്ളലേറ്റ യുവതിയെ ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന പേരിൽ നടപടികൾ വൈകുകയായിരുന്നു. ഇതോടെയാണ് വിഷയത്തിൽ നാട്ടുകാർ ഇടപെട്ടത്.

തുടർന്ന് തിലോത്തമയെ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ ആരംഭിച്ചിട്ടും യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിപോലും ഉണ്ടായില്ല. തുടർന്നാണ് ഇന്നലെ യുവതി മരണത്തിന് കീഴടങ്ങിയത്. ഒഡീഷയിൽ നിന്ന് ബന്ധുക്കൾ എത്തിയാലുടൻ, എറണാകുളം സബ് കളക്ടറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയതിന് ശേഷം, മൃതദേഹം ജന്മനാടായ ഗുവാഹത്തിയിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോകും. ഇതിന്റെ ചെലവ് കിറ്റക്സ് ഗ്രൂപ്പ് വഹിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP