Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1934ലെ ഭരണഘടനയ്ക്ക് ഭേദഗതി വരുത്തിയത് നിരവധി തവണ; ഒറിജിനൽ പ്രിന്റ് ഞങ്ങളുടെ കൈവശവുമുണ്ട്; 1972ൽ അടി തുടങ്ങും മുൻപ് അവസാനമായി ഭേദഗതി വരുത്തിയത് 1967ൽ ഇരു വിഭാഗവും ഒരുമിച്ചും; 95ൽ ഭേദഗതി വരുത്തിയത് സുപ്രീം കോടതി നിർദ്ദേശപ്രകാരം; ഇന്ത്യയുടെ ഭരണഘടന ആദ്യം വന്നത് പോലെയാണോ ഇപ്പോൾ? 34ലെ ഭരണഘടന കൈവശമുണ്ടെന്ന് യാക്കോബായ വിഭാഗം പറയുന്നത് വെറും തെറ്റിദ്ധരിപ്പിക്കൽ; ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രതികരണം ഇങ്ങനെ

1934ലെ ഭരണഘടനയ്ക്ക് ഭേദഗതി വരുത്തിയത് നിരവധി തവണ; ഒറിജിനൽ പ്രിന്റ് ഞങ്ങളുടെ കൈവശവുമുണ്ട്; 1972ൽ അടി തുടങ്ങും മുൻപ് അവസാനമായി ഭേദഗതി വരുത്തിയത് 1967ൽ ഇരു വിഭാഗവും ഒരുമിച്ചും; 95ൽ ഭേദഗതി വരുത്തിയത് സുപ്രീം കോടതി നിർദ്ദേശപ്രകാരം; ഇന്ത്യയുടെ ഭരണഘടന ആദ്യം വന്നത് പോലെയാണോ ഇപ്പോൾ? 34ലെ ഭരണഘടന കൈവശമുണ്ടെന്ന് യാക്കോബായ വിഭാഗം പറയുന്നത് വെറും തെറ്റിദ്ധരിപ്പിക്കൽ; ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രതികരണം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സഭാതർക്കത്തിന്റെ ആധാരമായ 1934ലെ മലങ്കര സഭാ ഭരണഘടനയുടെ അസൽ കണ്ടെത്തിയതോടെ അതിനെ ചൊല്ലി ഇരുവിഭാഗവും നടത്തുന്ന വിശ്വാസ പോരാട്ടത്തിന് കൂച്ച് വിലങ്ങിടാൻ കഴിയുമെന്ന ആശ്വാസത്തിലാണ് കേരള സർക്കാർ. എന്നാൽ ഭരണഘടന സംബന്ധിച്ച് ഇപ്പോൾ ഇരു വിഭാഗവും ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. ഇപ്പോൾ യാക്കോബായ വിഭാഗം പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ മാത്രമാണ് എന്നാണ് ഓർത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നത്. 34ലെ ഭരണഘടനയ്ക്ക് പല തവണ ഭേദഗതി വരുത്തിയതാണ്. ഇരു വിഭാഗവും ഒരുമിച്ച് 1967ൽ ആണ് അവസാനം ഭേദഗതി വരുത്തിയത്.

പിന്നീട് സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പോലും ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇപ്പോൾ ആ വാധം ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നുമാണ് ഓർത്തഡോക്‌സ് വിഭാഗം പറയുന്നത്. 34ലെ ഭരണഘടന എന്നത് അതിന്റെ പേരാണ്. പിന്നീട് അതിൽ പല തവണകളിലായി വിവധ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 1958 വരെ അന്നത്ത പാത്രിയാർക്കീസ് വിഭാഗം അംഗീകരിച്ചിരുന്നില്ല അത്. എന്നാൽ അന്ന് സഭയിൽ സമാധാനം ഉണ്ടായത് അതിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. അപ്പൊൾ അന്ന് അതാണ് അംഗീകരിച്ചിരുന്നത്. എന്നാൽ 1967ൽ പഴയ പാതൃിയാർക്കീസ് വീഭാഗവും കൂടെ ചേർന്ന് ഒരു ഭേദഗതി വരുത്തിയിരുന്നു. അതിന് ശേഷമാണ് ഇന്ന് നിലനിൽക്കുന്നത് പോലത്തെ പ്രശ്‌നങ്ങൾ തുടങ്ങിയത് എന്നും ഓർത്തഡോക്‌സ് വിഭാഗം പറയുന്നു.

വിധി അനുകൂലമായിട്ടും ഓർത്തഡോക്സ് സഭ എക്സിക്യൂഷൻ പെറ്റീഷൻ നൽകാത്തതിന്റെ കാരണം 1934ന്റെ അസൽ ഹാജരാക്കേണ്ടി വരും എന്നുള്ളതു കൊണ്ടാണെന്ന് യാക്കോബായ പക്ഷം വാദിക്കുന്നു. അസൽ ഭരണഘടന തിരുത്തലുകൾ വരുത്തി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ രീതിയിൽ മാറ്റിയതുകൊണ്ടാണ് യാക്കോബായ സഭ ഇതിനെ എതിർത്തതെന്നും യാക്കോബായ സഭ പറയുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഓര്ത്തഡോക്‌സ് സഭ വക്താവ് ജോൺസ് എബ്രഹാം കോനാട്ടിൽ സഭയ്ക്ക് പറയാനുള്ളത് മറുനാടൻ മലയാളിയോട് പറഞ്ഞത്.

ജോൺസ് എബ്രഹാം കോനാട്ടിലിന്റെ വാക്കുകളിലേക്ക്

34ലെ ഭരണഘടനയുടെ ഒർജിനൽ പ്രിന്റ് ഞങ്ങളുടെ കയ്യിലുണ്ട്. 34ലെ ഭരണഘടന എന്നത് അതിന്റെ പേരാണ്. പിന്നീട് അതിൽ പല തവണകളിലായി വിവധ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 1958 വരെ അന്നത്ത പാത്രിയാർക്കീസ് വിഭാഗം അംഗീകരിച്ചിരുന്നില്ല അത്. എന്നാൽ അന്ന് സഭയിൽ സമാധാനം ഉണ്ടായത് അതിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. അപ്പൊൾ അന്ന് അതാണ് അംഗീകരിച്ചിരുന്നത്. എന്നാൽ 1967ൽ പഴയ പാതൃിയാർക്കീസ് വീഭാഗവും കൂടെ ചേർന്ന് ഒരു ഭേദഗതി വരുത്തിയിരുന്നു. അതിന് ശേഷമാണ് ഇന്ന് നിലനിൽക്കുന്നത് പോലത്തെ പ്രശ്‌നങ്ങൾ തുടങ്ങിയത്.

ഇപ്പോഴത്തെ ഇൗ വഴക്കും പ്രശ്‌നങ്ങളും 1972 മുതൽ ആരംഭിച്ചതാണ്. ഈ 1967-72 കാലഘട്ടത്തിൽ സഭ ഒരുമിച്ച് നിന്നു എന്നതാണ് സത്യം. വഴക്ക് തുടങ്ങിയതിന് ശേഷവും ഭരണഘടനയിൽ ഭേദഗതി വന്നിരുന്നു. സുപ്രീം കോടതി നിർദ്ദേശിച്ചത് അനുസരിച്ച് ഈ ഭരണഘടനയിൽ ഭേദഗതി കൊണ്ട് വന്നിരുന്നു. അങ്ങനെ 34ലെ ഭരണഘടന എന്ന് പറഞ്ഞ് ഇപ്പോൾ കൊണ്ടു വരുന്ന അതിൽ വിവിധ സമയങ്ങളിൽ ഭേതഗതി വരുത്തിയതാണ്. ഉദാഹരണത്തിന് ഇന്ത്യൻ ഭരണഘടനയിൽ തന്നെ അത് ആദ്യമുണ്ടായിരുന്ന രൂപത്തിൽ അല്ലല്ലോ ഇപ്പോൾ ഉള്ളത്. വിവിധ സമയങ്ങളിൽ ഭേദഗതികൾ കൊണ്ട് വന്നിരുന്നു.

ഇപ്പോൾ അവർ കൊണ്ട് വരുന്ന ഈ 34ലെ ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് എന്ന് പറയുമ്പോൾ അത് തെറ്റിദ്ധാരണ പരത്തുന്ന ഒന്ന് മാത്രമാണ്. കോടതി അത് നിർബന്ധമായി ചോദിച്ചിട്ടില്ല. 34ലെ ഭരണഘടന എന്ന് പറയുന്നത് എല്ലായിടുത്തും ഉണ്ടാകില്ല എല്ലാവരുടേയും കയ്യിലും ഉണ്ടാകില്ല. അതൊക്കെ അന്ന് സൂക്ഷിച്ച ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഉണ്ട്. പിന്നെ സഭാ ആസ്ഥാനത്ത് അത് അവിടെ തന്നെ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP