Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഒരേ സമയം കേരളത്തേയും കേന്ദ്രത്തേയും പിടിച്ചു ഓർത്ത്‌ഡോക്‌സ് സഭ; ചെങ്ങന്നൂരിലെ ഇടതു പിൻതുണക്കു പിന്നാലെ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടിയും സഭ രംഗത്ത്; കോട്ടയത്ത് സഭ ആസ്ഥാനത്തിൽ ഒ രാജഗോപാൽ കാതോലിക്ക ബാവയെ കണ്ടപ്പോൾ ചർച്ചായായത് സഭാപ്രശ്‌നം തന്നെ

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഒരേ സമയം കേരളത്തേയും കേന്ദ്രത്തേയും പിടിച്ചു ഓർത്ത്‌ഡോക്‌സ് സഭ; ചെങ്ങന്നൂരിലെ ഇടതു പിൻതുണക്കു പിന്നാലെ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടിയും സഭ രംഗത്ത്; കോട്ടയത്ത് സഭ ആസ്ഥാനത്തിൽ ഒ രാജഗോപാൽ കാതോലിക്ക ബാവയെ കണ്ടപ്പോൾ ചർച്ചായായത് സഭാപ്രശ്‌നം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിലെ ഓർത്ത്‌ഡോക്‌സ്  സഭയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടരവേ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കേരളത്തേയും കേന്ദ്രത്തേയും സമീപിച്ച് ഓർത്ത്‌ഡോക്‌സ് സഭ. സഭാതർക്കം പരിഹരിക്കാൻ ബിജെപി. കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന സൂചനയ്ക്കിടെ പാർട്ടിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാൽ എംഎ‍ൽഎ. ബസേലിയോസ് മാർത്തോമാ ദ്വിതീയൻ കാതോലിക്കാ ബാവയെ ഇന്നലെ സന്ദർശിച്ചത്.

സുപ്രീംകോടതി വിധി പ്രകാരം ഓർത്തഡോക്‌സ് സിറിയാനിക് കാത്തലിക്ക് പള്ളികൾക്ക് അനുകൂലമായ രീതിയിൽ ആരാധനാലയങ്ങളും ഇടവകകളും നിലനിർത്തിക്കൊണ്ടു പോകുന്നതിൽ യാക്കോബായ വിഭാഗങ്ങൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. സുപ്രീം കോടതി വിധി ഓർത്തഡോക് സുറിയാനിക് കാത്തലിക്ക് വിഭാഗത്തിന് അുകൂലമായി വന്നിട്ടും ഇത് അംഗീകരിക്കാൻ പാത്രിയാസ് ബാവയെ പിൻതാങ്ങുന്ന യാക്കോബായ വിഭാഗം തയ്യാറായിട്ടില്ല.

കേരളത്തിലെ സഭാ തർക്കങ്ങൾക്ക് കേന്ദ്രം ഇടപെടുന്നതിന് സൂചന നൽകുന്നതാണ് കഴിഞ്ഞദിവസം സഭാ ആസ്ഥാനത്തെ ബിജെപി നേതാവും എം എൽ എയുമായ ഒ. രാജഗോപാലിന്റെ സന്ദർശനം. അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചക്ക് ശേഷം ഒ. രാജഗോപാൽ മാധ്യമങ്ങളോട് പ്രതികരണം രേഖപ്പെടുത്തിയിരുന്നെങ്കിലും ചർച്ചയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ബിജെപി.യെക്കുറിച്ച് ചിലർ തെറ്റായ പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ യാഥാർഥ്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായാണ് സാമൂഹിക-മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന് രാജഗോപാൽ പിന്നീട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

പാർട്ടിയെക്കുറിച്ച് ഭീതി പരത്തുന്ന രീതിയിലാണ് കുപ്രചാരണങ്ങൾ. അതിനെതിരേയുള്ള പാർട്ടി സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായാണ് സന്ദർശനം. സഭാതർക്കമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചാവിഷയമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എൻ.ഹരിയും ഒപ്പമുണ്ടായിരുന്നു.

അതേസമയം കേരളത്തിലെ ഓർത്തഡോക്‌സ് സഭാ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ഇടപെടുന്നതായി റിപ്പോർട്ട് വന്നത്. . സമാധാന ശ്രമങ്ങളുമായി സഹരിച്ച് ഇരുസഭകളിലേയും മൂന്നു പേർ ഉൾപ്പെടുന്ന മെത്രോപ്പൊലീത്തമാർ അടങ്ങുന്ന സംഘം അടുത്ത നവംബറിൽ കൊയ്റോയിൽ കോപ്റ്റിക് സഭാ ആസ്ഥാനത്ത് ചർച്ച നടത്താൻ തീരുമാനമെടുത്തിട്ടുണ്ട്.

കേരളത്തിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭകളുടെ പള്ളികളിലുള്ള അവകാശ വാദം സംബന്ധിച്ച് യാക്കോബായ സഭ വർഷങ്ങളായി ഉയർത്തുന്ന അവകാശവാദ തർക്കങ്ങളെ രമ്യതയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് ഉഭയകക്ഷി ചർച്ച സൂചന നൽകുന്നത്. സഭയിലെ സമാധാനവും സൗഹാർദ്ദപരമായ അന്തരീക്ഷവും പുലർന്ന് പോകുന്നതിന് വഴിയൊരുക്കണമെന്നായിരുന്നു മലങ്കര സുറിയാനി സഭ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. വർഷങ്ങളായി ഇരു സഭകളുമായി തുടരുന്ന തർക്കത്തിന് ഇത് പരിഹാരം കാണുമെന്നാണ് സൂചന.

ലബനിൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെയും ദേവാലയത്തിന്റെയും കൂദാശവേളയിലാണു പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ഉൾപ്പെട്ട അർമേനിയൻ കാതോലിക്കാ ആരാം രണ്ടാമൻ, കോപ്റ്റിക് സഭാ തലവൻ പോപ് തേവോദോറസ് രണ്ടാമൻ, സിറിയൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എന്നിവർ ചർച്ചയ്ക്കുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്.

ആഗോള തലത്തിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഭാഗമാണ് യോക്കോബായ സഭ. പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ഒന്നാണ് മലങ്കര ഒർത്തഡോക്സ് സഭ. ചരിത്രത്തിൽ ആദ്യമായാണു സിറിയൻ ഓർത്തഡോക്സ് സഭാ തലവനും കോപ്റ്റിക് പോപ്പും അർമേനിയൻ കാതോലിക്കയും ഒരുമിച്ചു കുർബാനയിൽ പങ്കെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP