Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിലെ ഓർത്തഡോക്‌സ് സഭകളുടെ പ്രശ്‌നപരിഹാരത്തിനായി പൗരസ്ത്യസഭകൾ നേരിട്ട് ഇടപെടുന്നു; അനുരജ്ഞന ചർച്ചക്ക് വേദിയൊരുങ്ങുന്നതു കൊയ്‌റോ കോപ്റ്റിക് സഭാ ആസ്ഥാനം; കേരളത്തിലെ യാക്കോബായ-സുറിയാനി സഭകളുടെ ആരാധനാലയ തർക്കത്തിന് പരിഹാരം തേടി സഭാതലവന്മാർ വിമാനം കയറുന്നു

കേരളത്തിലെ ഓർത്തഡോക്‌സ് സഭകളുടെ പ്രശ്‌നപരിഹാരത്തിനായി പൗരസ്ത്യസഭകൾ നേരിട്ട് ഇടപെടുന്നു; അനുരജ്ഞന ചർച്ചക്ക് വേദിയൊരുങ്ങുന്നതു കൊയ്‌റോ കോപ്റ്റിക് സഭാ ആസ്ഥാനം; കേരളത്തിലെ യാക്കോബായ-സുറിയാനി സഭകളുടെ ആരാധനാലയ തർക്കത്തിന് പരിഹാരം തേടി സഭാതലവന്മാർ വിമാനം കയറുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ഓർത്തഡോക്‌സ്-യോക്കോബായ സഭാതർക്ക പരിഹാരത്തിനു പൗരസ്ത്യ ഓർത്തഡോക്‌സ് സഭകൾ ഇടപെടുന്നു.ഇരുസഭകളിലേയും തർക്കങ്ങൾ രമ്യതയിലെത്തിക്കൻ തുറന്ന ചർച്ചക്ക് തയ്യാറായിക്കൊണ്ടാണ് പുതിയ തീരുമാനം. സമാധാന ശ്രമങ്ങളുമായി സഹരിച്ച് ഇരുസഭകളിലേയും മൂന്നു പേർ ഉൾപ്പെടുന്ന മെത്രോപ്പൊലീത്തമാർ അടങ്ങുന്ന സംഘം അടുത്ത നവംബറിൽ കൊയ്‌റോയിൽ കോപ്റ്റിക് സഭാ ആസ്ഥാനത്ത് ചർച്ച നടത്താനാണ് സാധ്യത. ചർച്ചയുടെ ക്ഷണം അടുത്തദിവസങ്ങളിൽ തന്നെ അയക്കുമെന്ന സൂചനകൾ.

കേരളത്തിലെ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭകളുടെ പള്ളികളിലുള്ള അവകാശ വാദം സംബന്ധിച്ച് യാക്കോബായ സഭ വർഷങ്ങളായി ഉയർത്തുന്ന അവകാശവാദ തർക്കങ്ങളെ രമ്യതയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് ഉഭയകക്ഷി ചർച്ച സൂചന നൽകുന്നത്. സഭയിലെ സമാധാനവും സൗഹാർദ്ദപരമായ അന്തരീക്ഷവും പുലർന്ന് പോകുന്നതിന് വഴിയൊരുക്കണമെന്നായിരുന്നു മലങ്കര സുറിയാനി സഭ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. വർഷങ്ങളായി ഇരു സഭകളുമായി തുടരുന്ന തർക്കത്തിന് ഇത് പരിഹാരം കാണുമെന്നാണ് സൂചന.

ലബനിൽ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെയും ദേവാലയത്തിന്റെയും കൂദാശവേളയിലാണു പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽ ഉൾപ്പെട്ട അർമേനിയൻ കാതോലിക്കാ ആരാം രണ്ടാമൻ, കോപ്റ്റിക് സഭാ തലവൻ പോപ് തേവോദോറസ് രണ്ടാമൻ, സിറിയൻ ഓർത്തഡോക്‌സ് സഭാ തലവൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എന്നിവർ ചർച്ചയ്ക്കുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. ആഗോള തലത്തിലെ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ ഭാഗമാണ് യോക്കോബായ സഭ.

പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽ ഒന്നാണ് മലങ്കര ഒർത്തഡോക്‌സ് സഭ. വർഷങ്ങൾക്ക് മുൻപ് അർമീനിയൻ കത്തോലിക്ക മലങ്കര ഓർത്തഡോക്‌സ് സഭയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കെയ്‌റോയിൽ സൈഫോ കൂട്ടക്കുരുതിയുടെ ജൂബിലിയിൽ മറ്റു പൗരസ്ത്യ ക്രൈസ്തവ സഭകൾക്കൊപ്പം ഓർത്തഡോക്‌സ് സഭാ നേതൃത്വവും അന്ന് പങ്കെടുത്തിരുന്നു.

കേരളത്തിലെ പ്രശ്‌നപരിഹാരത്തിനായി പൗരസ്ത്യ സഭകൾ നേരിട്ട് ഇടപെടുന്നതോടെ യാക്കോബായ-മലങ്കര വിഭാഗങ്ങളുമായി തുടരുന്ന ദീർഘനാളത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചരിത്രത്തിൽ ആദ്യമായാണു സിറിയൻ ഓർത്തഡോക്‌സ് സഭാ തലവനും കോപ്റ്റിക് പോപ്പും അർമേനിയൻ കാതോലിക്കയും ഒരുമിച്ചു കുർബാനയിൽ പങ്കെടുക്കുന്നത്. പാത്രിയർക്കീസ് ആസ്ഥാനത്തിന്റെ കൂദാശ മൂന്നു സഭാ മേലധ്യക്ഷരുടെയും നേതൃത്വത്തിലായിരുന്നു. പരിശുദ്ധ പാത്രിയർക്കീസ് മുഖ്യകാർമികത്വം വഹിച്ചു.

തുടർന്നു പാത്രിയർക്കാ സെന്ററിന്റെ ഉദ്ഘാടനം ലബനീസ് പ്രസിഡന്റ് മിഷേൽ ഔൺ നിർവഹിച്ചു. ലബനിലെ എല്ലാ ക്രൈസ്തവ സഭകളുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. യാക്കോബായ സഭയിൽനിന്നു സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. ഏബ്രഹാം മാർ സേവേറിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

1958 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം പാത്രിയർക്കീസിന്റെ കീഴിലുണ്ടായിരുന്ന വിഭാഗത്തെ അംഗീകരിക്കപ്പെടുന്നത്. 1974ൽ പാത്രിയാക്കസ് ബാവയുടെ നേതൃത്വത്തിൽ തന്നെ വിഭാഗീയതക്ക് വിത്ത് പാകിയെന്നാണ് മലങ്കര ഓർത്തഡോക്‌സ് വിഭാഗം ആരോപണം ഉന്നയിക്കുന്നത്.

 2002ൽ പാത്രിയർക്കീസ് വിഭാഗം പരുമല അസോസിയേഷൻ ബഹിഷ്‌കരിച്ചു പുത്തൻകുരിശിൽ ചേർന്ന യോഗത്തിലൂടെയാണ് യാക്കോബായ സുറിയാനി സഭയ്ക്ക് രൂപം നൽകുന്നത്. അന്നു മുതൽ ഇവരുടെ ഇടവകളുടെ പേരിൽ തുടരുന്ന ദീർഘനാളത്തെ തർക്കം സുപ്രീംകോടതി വരെ ഇടപെട്ടാണ് തർക്കപരിഹാരം കണ്ടിരുന്നത്. എന്നാൽ തങ്ങളുടെ ആരാധാനലായങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നു വാദിച്ച ഓർത്തഡോക്‌സ് സഭ യാക്കോബായ സഭയുടെ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കുകയയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP