Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്ന പ്രചരണം തുടങ്ങിയത് കേരളം കൊലപാതകത്തിന്റെ നാടെന്ന അമിത് ഷായുടെ പ്രചരണം ഏൽക്കാതായതോടെ; ലക്ഷക്കണക്കിന് വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഓടിച്ച് കേരളത്തെ പ്രതിസന്ധിയിലാക്കുന്ന ശ്രമം വിജയത്തിലേക്ക്; പുതുതായി ആരും കേരളത്തിലേക്ക് വരുന്നില്ല; ഇവിടുള്ള ഭായിമാർ നാടു വിട്ടു തുടങ്ങി

ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്ന പ്രചരണം തുടങ്ങിയത് കേരളം കൊലപാതകത്തിന്റെ നാടെന്ന അമിത് ഷായുടെ പ്രചരണം ഏൽക്കാതായതോടെ; ലക്ഷക്കണക്കിന് വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഓടിച്ച് കേരളത്തെ പ്രതിസന്ധിയിലാക്കുന്ന ശ്രമം വിജയത്തിലേക്ക്; പുതുതായി ആരും കേരളത്തിലേക്ക് വരുന്നില്ല; ഇവിടുള്ള ഭായിമാർ നാടു വിട്ടു തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്യാജ പ്രചരണത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടക്കയാത്രയ്‌ക്കൊരുങ്ങുന്നു. കേരളത്തിൽ അന്യസംസ്ഥാനക്കാർക്ക് രക്ഷയില്ലെന്ന പ്രചരണം ഉത്തരേന്ത്യയിൽ സജീവമാണ്. കേരളത്തിലെ സി.പി.എം ആക്രമത്തിനിതെരി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ദേശീയ തലത്തിൽ പ്രചരണം നടന്നിരുന്നു. ഇത് ഫലം കണ്ടില്ലെ. വേണ്ടത്ര ചർച്ചയായതുമില്ല. ഇതിന് പിന്നാലെയാണ് പുതിയ പ്രചരണം തുടങ്ങിയത്. കേരളത്തെ മോശമാക്കാനുള്ള വ്യാജ പ്രചരണം തന്നെയായിരുന്നു ഇത്. കോഴിക്കോട് ജില്ലയിൽ 30,000 ത്തോളം ഇതര സംസ്ഥാന തൊഴിലാളികളിൽ 500 ഓളം പേർ ഇതിന്റെ പേരിൽ തിരിച്ചു പോയതായി സംശയിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ചെയ്ത ജോലിയുടെ കൂലി പോലും വാങ്ങാതെ തിരിച്ചു പോയവർ തിരിച്ചുവരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന.

ആദ്യമായി ഓഡിയോ പുറത്തിറങ്ങി. അതിന് ശേഷമായിരുന്നു വലിയ രീതിയിൽ പ്രചരണം തുടങ്ങിയത്. ആദ്യം പുറത്തിറങ്ങിയ ഓഡിയോ ഇങ്ങനെയായിരുന്നു. കേരളത്തിൽ ഹിന്ദിക്കാർക്കെതിരെ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നത്. മാളിൽ ഒരാളും മറ്റൊരാൾ മുറിയിൽ വിശ്രമിക്കുമ്പോഴും കൊല്ലപ്പെട്ടു. ഹിന്ദിക്കാർ മലയാളികളെക്കാൾ കുറഞ്ഞ കൂലിക്ക് ജോലിയെടുക്കുന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്ന മലയാളികളാണ് ഇതിന് പിന്നിൽ. ഹിന്ദിക്കാരായ തൊഴിലാളികളെ ഇല്ലാതാക്കാൻ കേരള സർക്കാരിന്റെ പിന്തുണയുമുണ്ട്. സന്ദേശം പ്രചരിക്കുന്ന നമ്പറുകൾ - 7736721682, 7625019470, 9074020286 ഇവയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ആക്രമണങ്ങൾ നടക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് സർക്കാരും പ്രചരണം തുടങ്ങിയിട്ടുണ്ട്.

വ്യാജ പ്രചാരണം തടയാൻ സർക്കാരും പൊലീസും രംഗത്തിറങ്ങി.ആത്മഹത്യ ചെയ്യുകയും ജോലിക്കിടെ മരിക്കുകയും ചെയ്ത തൊഴിലാളികളുടെ ചിത്രങ്ങൾ സഹിതം വാട്ട്‌സാപ്പിലൂടെയാണ് കേരളത്തിലും ആറ് സംസ്ഥാനങ്ങളിലും വിദ്വേഷ പ്രചാരണം നടക്കുന്നത്. കേരളത്തിൽ കൊല ചെയ്യപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജ സന്ദേശങ്ങൾ സഹിതമാണ് പ്രചാരണം. സർക്കാരിനെ അവമതിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താൻ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബർ സെല്ലും അന്വേഷിക്കുന്നുണ്ട്.

നെടുമ്പാശേരി, കോഴിക്കോട്ടെ വെള്ളയിൽ, എലത്തൂർ, ഫറോക്ക്, തിരുവനന്തപുരത്തെ തിരുവല്ലം എന്നിവിടങ്ങളിൽ ആത്മഹത്യ ചെയ്തതും ജോലിക്കിടെ മരിച്ചതുമായ അഞ്ച് തൊഴിലാളികളുടെ ചിത്രങ്ങളാണ് കൊല്ലപ്പെട്ടവരെന്ന വ്യാജേന പേരുകൾ സഹിതം പ്രചരിപ്പിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ഇതിൽ ഒരു ചിത്രം വിഷാദ രോഗത്തിന് അടിമപ്പെട്ട് കോഴിക്കോട് വെള്ളയിൽ ആത്മഹത്യ ചെയ്ത ബംഗാളിയുടേതാണ്. കേരളം കൊലപാതകത്തിന്റെ നാടാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ പ്രചരണങ്ങൾ തുടങ്ങിയത്. ഇതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളം സുരക്ഷിതമല്ലെന്നും സർക്കാർ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നുമുള്ള വാട്‌സാപ് സന്ദേശങ്ങൾ ബംഗാൾ, അസാം, ഉത്തർപ്രദേശ്, ഒഡിഷ, ബീഹാർ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് പ്രചരിപ്പിക്കുന്നത്. സന്ദേശം കേട്ട ബന്ധുക്കളുടെ നിർബന്ധപ്രകാരം തൊഴിലാളികൾ കേരളത്തിൽ നിന്ന് പോകുന്നതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്ത് 38ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത് ഓരോ വർഷവും പുതുതായി എത്തുന്നവർ 2.50ലക്ഷവും. കൂടുതൽതൊഴിലാളികൾ മടങ്ങുന്നതിനാൽ റെയിൽവേ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദീപാവലിക്കായും ചിലർ മടങ്ങുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP