Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

മുസ്ലിം കുട്ടികളാകുമ്പോൾ ദുപ്പട്ടയോ ഓവർക്കോട്ടോ വേണം; അതിന് ചെലവേറുമെന്നതിനാലാണ് ഇങ്ങനെയാക്കിയത്; അത് നൽകിയത് ശരീരത്തിന്റെ മുൻവശത്ത് മറവ് വേണ്ട കുട്ടികൾക്ക് മാത്രവും; ഫോട്ടോഗ്രാഫർ ചെയ്തത് പാതകവും; അരുവിത്തുറ സ്‌കൂളിലെ യൂണിഫോം വിവാദത്തിൽ പിസി ജോർജിന് പറയാനുള്ളത്

മുസ്ലിം കുട്ടികളാകുമ്പോൾ ദുപ്പട്ടയോ ഓവർക്കോട്ടോ വേണം; അതിന് ചെലവേറുമെന്നതിനാലാണ് ഇങ്ങനെയാക്കിയത്; അത് നൽകിയത് ശരീരത്തിന്റെ മുൻവശത്ത് മറവ് വേണ്ട കുട്ടികൾക്ക് മാത്രവും; ഫോട്ടോഗ്രാഫർ ചെയ്തത് പാതകവും; അരുവിത്തുറ സ്‌കൂളിലെ യൂണിഫോം വിവാദത്തിൽ പിസി ജോർജിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : അരുവിത്തുറ സ്‌കൂളിലെ യൂണിഫോം വിവാദത്തിൽ സ്ഥലം എംഎൽഎ കൂടിയായ ജനപക്ഷം നേതാവ് പി.സി ജോർജ് പ്രതികരിച്ചു. സ്‌കൂൾ യൂണിഫോം വിവാദമാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അതിന്റെ ചിത്രം എടുത്ത് പ്രചരിപ്പിച്ച ഫോട്ടോഗ്രാഫറുടെ നടപടി അപലപനീയമാണെന്നും വിവരക്കേടാണെന്നുമാണ് ജോർജിന്റെ പക്ഷം. സ്‌കൂൾ അധികൃതർക്ക് ക്ളിൻ ചിറ്റ് നൽകിയ ജോർജ് യൂണിഫോം മാറ്റാൻ ആവശ്യപ്പെട്ടത് താനാണെന്നും വിശദീകരിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും പിസി ജോർജ് പറയുന്നു.

ഈ സ്‌കൂളിൽ യൂണിഫോം തയ്യിച്ചു കൊടുത്ത അതേ ടിമാണ് ഇവരുടെ തന്നെ ഭരണങ്ങാനം സ്‌കൂളിലും തയ്ച്ചത്. പിടിഎ യോഗമാണ് യൂണിഫോം അംഗീകരിച്ചത്. കുട്ടികളോട് ക്രൂരത കാട്ടരുത്. ഫോട്ടോ എടുത്ത ശേഷം കട അടച്ച് താൻ കാശ്മീരിന് പോകുകയാണെന്ന് ബോർഡ് വച്ചിരിക്കുകയാണ് ഇപ്പോൾ. ചെയ്തത് തെറ്റാണെന്ന് ബോധ്യമുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്്. മുസ്ലിം കുട്ടികളാകുമ്പോൾ ദുപ്പട്ട വേണം. അല്ലെങ്കിൽ ഓവർക്കോട്ട്് വേണം. അതിന് ചെലവേറും. അതിനാണ് ചിത്രത്തിൽ കാണിച്ച രീതിയിലാക്കിയത്-പിസി പറയുന്നു.

അതും ഇത്തരത്തിൽ ശരീരത്തിന്റെ മുൻവശത്ത് മറവ് വേണ്ട കുട്ടികൾക്ക് മാത്രം. ചിത്രത്തിൽ കണ്ട കുട്ടിക്കുമാത്രമാണ് ഇങ്ങനെ തയ്ച്ചു നൽകിയത്. അത് വിവാദമാക്കേണ്ട കാര്യമില്ലായിരുന്നു. പ്ളസ് ടൂ പരീക്ഷയിൽ പ്രസ്തുത സ്‌കൂൾ മികച്ച വിജയമാണ് നേടിയത്. അതിലൂള്ള കുശുമ്പാണിത്്. സമീപത്തുള്ള സ്‌കൂളുകളാണോ വിവാദത്തിന് പിന്നിൽ എന്ന് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ജോർജിന്റെ മറുപടി. ഇത് സൂക്കേടാണ്. ഫോട്ടോ എടുത്ത ആളിന്റെ മകനും അവിടെ പഠിച്ചതാണ്. ഫുൾ എ പ്ളസിലാണ് പാസായത്. മകൾ അവിടെ പഠിക്കുന്നു. ഒരു സ്‌കൂളിനോട് ഇത് ചെയ്യുന്നത് പാതകമാണ്. രാഷ്ട്രീയം നോക്കിയിട്ടു കാര്യമില്ലെന്നും പൂഞ്ഞാർ എംഎൽഎ പറയുന്നു.

പെൺകുട്ടികളെ ആഭാസത്തരം നിറഞ്ഞ യൂണിഫോം ഇടുവിച്ച് കത്തോലിക്കാ സഭയ്ക്കു കീഴിൽ പാലാഅരുവിത്തുറയിലെ അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂളിനെതിരെ പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി സ്‌കൂൾ മാനേജ്മെന്റ് രംഗത്ത് വന്നിരുന്നു. സ്‌കൂൾ തുറന്ന് ഈ നിമിഷം വരെ യൂണിഫോമുമായി ബന്ധപ്പെട്ട യാതൊരു പരാതിയും രക്ഷിതാക്കളിൽ നിന്ന് മാനേജ്മെന്റിന് ലഭിച്ചിട്ടില്ലെന്ന് വിശദീകരിച്ചു കൊണ്ടാണ് സെന്റ് അൽഫോൻസ് സ്‌കൂൾ മാനേജ്മെന്റ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അശ്ലീലമായ സ്‌കൂൾ യൂണിഫോമും യഥാർത്ഥ യൂണിഫോമും തമ്മിൽ യാതൊരു സാമ്യവും ഉള്ളതല്ലെന്ന് പറഞ്ഞാണ് സകൂൾ അധികൃതർ ആദ്യം രംഗത്തെത്തിയത്. ഫോട്ടോഷോപ്പിലൂടെ വികൃകമാക്കിയ ചിത്രമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നതെന്നും സ്‌കൂൾ അധികൃതർ വിശദീകരിച്ചു.

സ്‌കൂൾ തുറന്ന് ഇത്രയും സമയമായിട്ടും ആരും പരാതിയുമായി രംഗത്തെത്തിയില്ലെന്നും അധികൃകതർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. യൂണിഫോം സംബന്ധിച്ച് ആർക്കെങ്കിലും പരാതി ഉണ്ടോയെന്നറിയാൻ അഞ്ചംഗ പിടിഎ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. അതേസമയം സ്‌കൂൾ അധികൃതരുടെ വിശദീകരണം വന്നതിന് പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് ഫോട്ടോഗ്രാഫറും രംഗത്തെത്തി. ഫോട്ടോഷോപ്പ് ഉപയോഗിച്ചെന്ന ഭാഗം ശരിയാണെന്ന് വിശദീകരിച്ച ഫോട്ടോഗ്രാഫർ അതു കുട്ടികളുടെ മുഖം മറയ്ക്കാൻ വേണ്ടി മാത്രമാണെന്നും വിശദീകരിച്ചു.

ഈ വിഷയത്തിൽ അന്വേഷണത്തെ നേരിടാനും തയ്യാറാണെന്ന് ഫോട്ടോഗ്രാഫർ സക്കറിയ പൊൻകുന്നം വ്യക്തമാക്കി. അതേസമയം സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം ഡിസൈൻ ചെയ്ത കോട്ട് പിൻവലിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറിയിട്ടില്ല. വിവാദത്തിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട് മുൻസിപ്പാലിറ്റി ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി പി നാസരറും വിഷയത്തിൽ ഇടപെട്ടു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കൂൾ അധികൃതരുമായി സംസാരിച്ചത്. ഇതേ തുടർന്ന് യൂണിഫോം പാറ്റേൺ മാറ്റാമെന്ന് സമ്മിതിച്ചതായും വി പി നാസർ വ്യക്തമാക്കി.

അൽഫോൻസാ സ്‌കൂളിൽ സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്ത്രീ ശരീരത്തിന്റെ അളവുകൾ പുറത്തുകാണുന്ന രീതിയിലുള്ള കോട്ട് യൂണിഫോമായി നിഷ്‌കർഷിച്ചത്. വളരെക്കാലങ്ങൾക്കു മുമ്പു കേരളത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന റൗക്ക മോഡലിലുള്ള ജാക്കറ്റ് ബ്രോയാണ് കുട്ടികൾക്കു നൽകിയത്. പെൺകുട്ടികളുടെ മുൻഭാഗം പ്രത്യേകമായി എടുത്തുകാണിക്കും വിധമാണ് കോട്ട്. രാഷ്ട്രീയനേതാവിന്റെ ഭാര്യയും കോഴിക്കോട്ടുള്ള ഒരു കന്യാസ്ത്രീയുമാണ് കോട്ടിന്റെ ഉപജ്ഞാതാക്കൾ എന്നായിരുന്നുപുറത്തുവന്ന വിവരം.

പഴയകാലത്തെ സ്ത്രീകളുടെ ജംബർ ആകൃതിയിൽ ഡിസൈൻ ചെയ്ത യൂണിഫോം പല കുട്ടികളും ധരിക്കാൻ വിസമ്മതിച്ചുവെങ്കിലും അധികൃതർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. ഈ ജാക്കറ്റ് ബ്രാ യൂണിഫോമിന് വിലയും ജാസ്തിയാണ്്. ഒരു യൂണിഫോമിന് 1500 രൂപയാണ് ചെലവ്. ഒരു സെറ്റ് മാത്രം പോരാത്തതിനാൽ പലരും മൂന്നു ജോഡിയെങ്കിലും കരുതും. ആകെ രണ്ടായിരത്തോളം കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP