Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുലയനെന്ന് പറയുന്നതിൽ നാണക്കേടുള്ളവൻ എന്തിനാണ് ആനുകൂല്യം പറ്റുന്നത്? അങ്ങനെയുള്ളവർ സായിപ്പണെന്ന് പറഞ്ഞ് നടക്കട്ടെ; വീണ്ടും ജാതി അധിക്ഷേപവുമായി പി സി ജോർജ്ജ് എംഎൽഎ; പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കിയത് നാവുപിഴയാണെന്ന് തിരുത്തിയ പൂഞ്ഞാർ എംഎൽഎ വീണ്ടും വിവാദത്തിൽ

പുലയനെന്ന് പറയുന്നതിൽ നാണക്കേടുള്ളവൻ എന്തിനാണ് ആനുകൂല്യം പറ്റുന്നത്? അങ്ങനെയുള്ളവർ സായിപ്പണെന്ന് പറഞ്ഞ് നടക്കട്ടെ; വീണ്ടും ജാതി അധിക്ഷേപവുമായി പി സി ജോർജ്ജ് എംഎൽഎ; പുലയ സ്ത്രീയിൽ ജനിച്ച വൈദികനെ കളിയാക്കിയത് നാവുപിഴയാണെന്ന് തിരുത്തിയ പൂഞ്ഞാർ എംഎൽഎ വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പുലയ സമുദായത്തിനെതിരെ ജാതി അധിക്ഷേപവുമായി പി സി ജോർജ്ജ് എംഎൽഎ. പുലയന്റെ പേരിൽ ആനുകൂല്യം പറ്റി നടക്കുന്നവർ സായിപ്പാണെന്ന് പറഞ്ഞ് നടക്കട്ടെയെന്നായിരുന്നു ജോർജ്ജിന്റെ അധിക്ഷേപം. പുലയർ എന്ന് പറയുന്നതിൽ ഇത്രയും നാണക്കേടുള്ളവർ എന്തിനാണ് പുലയന്റെ പേരിലുള്ള ആനുകൂല്യങ്ങൾ പറ്റുന്നതെന്നും ജോർജ്ജ് ചോദിക്കുന്നു. കോട്ടയത്ത് ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ജോർജ്ജിന്റെ പ്രതികരണം.

നേരത്തെ അങ്കമാലി- അതിരൂപതയിലെ ഭൂമി വിവാദത്തിൽ നേരത്തെ പി സി ജോർജ്ജ് നടത്തിയ പരാമർശങ്ങൾ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പുലയ സ്ത്രീയിൽ ജനിച്ച വൈദികനാണ് ഇപ്പോൾ കർദിനാളിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നു പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. ഈ വിഷയം ജോർജ്ജിന് തന്നെ തിരിച്ചടിയാകുന്ന വിധത്തിലേക്ക് മാറിയതോടെ ജോർജ്ജ് വിഷയത്തിൽ മാപ്പു ചോദിച്ചു രംഗത്തെത്തിയിരുന്നു. ആ വിവാദം ഒടുങ്ങിയ ശേഷമാണ് ഇപ്പോഴത്തെ വിവാദം ഉണ്ടായിരിക്കുന്നത്.

രണ്ട് മുന്നണികളിൽ നിന്നും പുറത്താക്കപ്പെട്ടപ്പോഴും ദളിതരടക്കമുള്ള ജനവിഭാഗങ്ങളുടെ പിന്തുണയിലാണ് പൂഞ്ഞാറിൽ നിന്നും പിസി ജോർജ് ജയിച്ച് കയറിയത്. അത്തരത്തിലൊരു നേതാവാണ് ദളിതരെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത്. പുലയന്റെ പേരിൽ ആനുകൂല്യം പറ്റി നടക്കുന്നവർ അത് നാണക്കേടാണെങ്കിൽ സായിപ്പാണെന്ന് പറഞ്ഞു നടക്കട്ടെ എന്നാണ് ജോർജ്ജ് പറഞ്ഞത്. ഇത് ദളിത് സമുദായത്തെ അവഹേൡക്കുന്നതാണെന്നാണ് വിമർശനം.

കെപിഎംഎസ് അടക്കമുള്ള സംഘടനകൾ ജോർജ്ജിന്റെ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുലയൻ എന്ന് പറയുന്നതിൽ ഞങ്ങൾക്ക് ഒരാക്ഷേപവുമില്ല. കായിക ശേഷി കൊണ്ട് ഈ മണ്ണിനെ മെരുക്കിയ, അങ്ങിനെ പുലത്തിന്റെ (നിലത്തിന്റെ) അധിപനായ, കെട്ടാപുരകൾ കെട്ടിയ, വെട്ടാകുളങ്ങൾ വെട്ടി കേറിയ നവകേരളം സൃഷ്ട്ടിച്ച പുലയൻ എന്നതിൽ, മഹാത്മാ അയ്യൻകാളിയുടെ ഇളമുറക്കാർ എന്നതിൽ ഞങ്ങൾക്ക് അഭിമാനം മാത്രമേ ഉള്ളൂ. എന്നാൽ ആക്ഷേപിക്കാൻ വേണ്ടി മാത്രം പുലയൻ എന്ന പദം മോശമായി നിങ്ങൾ ഉപയോഗിക്കുന്നതിലാണ് ഞങ്ങൾക്ക് ആക്ഷേപമെന്നാണ് കെപിഎംഎസ് സൈബർ സെൽ ജോർജ്ജിന്റെ വിവാദ പരാമർശത്തോട് പ്രതികരിച്ചത്.

ജോർജ്ജിന്റെ നിലപാടുകൾ ദളിത് സമൂഹം തിരിച്ചറിയേണ്ട സമയമായെന്നുമാണ് സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ. നേരത്തെ പള്ളിവിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച ജോർജ്ജ് തന്റെ മുൻനിലപാട് വീണ്ടും ആവർത്തിക്കുകയായിരുന്നു കോട്ടയത്തെ പ്രസംഗത്തിൽ എന്നാണ് വിമർശനം. പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാല് എങ്ങനെ കത്തോലിക്കാ സഭ കേൾക്കും... ഈ വാക്കുകളാണ് അന്ന് പിസിയെ വിമർശനത്തിൽ ചാടിച്ചത്.

പുലയ സ്ത്രീയിൽ ജനിച്ചവർ വൈദികരാകുന്നത് സഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നാണ് പിസി ജോർജ് പറയുന്നത്. എറണാകുളം - അങ്കമാലി രൂപതയിലെ പ്രശ്നങ്ങൾക്ക് കാരണം ഈ ചന്തകളാണെന്ന തരത്തിലാണ് പൂഞ്ഞാറിലെ എംഎൽഎ വിമർശിച്ചത്. ഇതിനെ ദളിതർക്ക് നേരെയുള്ള അപമാനമായാണ് സോഷ്യൽ മീഡിയ ചർച്ചയായതും.

അന്ന് ജോർജ്ജ് നടത്തിയ വിവാദ പ്രസംഗം ഇങ്ങനെ:

കത്തോലിക്കാ സഭയിൽ എന്താ വിഘടനം....ചുമ്മാ... പുലയ സ്ത്രീയിൽ ജനിച്ചവനാണ് വൈദികൻ. അവരൊക്കെ പറഞ്ഞാൽ ഇവിടെ കത്തോലിക്കാകാർ കേൾക്കുമോ?-ഇതാണ് വീഡിയോയിൽ പിസി ജോർജ് ഉയർത്തുന്ന ചോദ്യം. ഇവരൊക്കെ കത്തോലിക്കാകാരെന്ന് പറയാനാകുമോ.. എറണാകുളം അങ്കമാലി രൂപതയിൽ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികർ ഉണ്ട്. അവരുടെ കുർബാന പോലും സ്വീകരിക്കാൻ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ-പിസി വിമർശനം ഉന്നയിക്കുന്നു. ഈ വിഡോയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. ചർച്ചകളിൽ മുഴുവൻ നിറയുന്നത് വിമർശനവും.

പിസിയുടെ അഭിപ്രായത്തിന്റെ രണ്ടാം ഭാഗം ഇങ്ങനെ- അങ്കമാലിയിലെ ഏറ്റവും വലിയ കുടുബത്തിന്റെ പേരാണ് ഈ വൈദികന് ഒപ്പമുള്ളത്. ഞാൻ ചിന്തിച്ചു. എങ്ങനെ ഇയാൾ ചന്തകൾക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ്. പോരെ. അവൻ വൈദികനായി. എങ്ങനെ സഭ നന്നാകും. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോൾ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും പിസി ജോർജ് പറയുന്നു. അതായത് ദളിത് വിഭാഗത്തിൽപ്പെട്ടവരെ കടന്നാക്രമിക്കുകയാണ് പിസി ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വികാരം.

പത്ത് ചക്രം കാണുമ്പോൾ ഇവനൊക്കെ ഹാലിളകുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയുടെ നടപടികൾ കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാവുകയാണ്. കർദിനാളിനെതിരെ കേസ് കൊടുക്കുന്നു. ഇതിന് അഞ്ച് ലക്ഷം രൂപ എവിടെ നിന്ന് കിട്ടി. ഇതിനെതിരെ സഭാ വിശ്വാസികൾ ഒന്നടങ്കം രംഗത്ത് വരണമെന്നും പിസി ജോർജ് വീഡിയോയിൽ പറയുന്നുണ്ട്. വലിയ രീതിയിൽ പിസി ജോർജിനെ തെറി പറയുകയാണ് ഈ വീഡിയോയ്ക്ക് താഴെ ആളുകൾ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ദളിത് നേതാക്കൾ അടക്കമുള്ളവർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പിസി ജോർജിന്റെ ദളിത് സ്നേഹം പൊള്ളയാണെന്ന് വിശദീകരിക്കുന്നതാണ് ചർച്ചകൾ.

ഹോ എന്തായിരുന്നു നിയമസഭയിലെ പ്രസംഗം പട്ടിക ജാതികരുടെയും ആദിവാസികളുടെയും കാര്യത്തിൽ ഉള്ള വിഷമം ഇവന്റെ ഉള്ളിൽ ഇരിപ്പ് ഇപ്പൊ പുറത്തു വന്നു-എന്നാൽ പൊതുവേയുള്ള അഭിപ്രായം. ഇതിനൊപ്പം പിസിക്കെതിരെ ജാതി അധിക്ഷേപത്തിന് കേസ് കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ ഈ വീഡിയോ പിസിക്ക് വലിയ തലവേദനയായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP