Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്ന് മുൻ മന്ത്രിയെ പിടികൂടി സിബിഐ; അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസിന്റെ സഹായത്തോടെ; വലയിലായത് മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ; എഐസിസി ആസ്ഥാനത്ത് വെച്ച് നഷ്ടപ്പെട്ട നേതാവിനെ പിടികൂടിയത് വീടിന്റെ മതിൽ ചാടിക്കടന്നും; സിബിഐ സംഘത്തെ കണ്ട് വീട് പൂട്ടിയിട്ടും മുൻ മന്ത്രി കുടുങ്ങി; വീടിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്ന് മുൻ മന്ത്രിയെ പിടികൂടി സിബിഐ; അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസിന്റെ സഹായത്തോടെ; വലയിലായത് മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ; എഐസിസി ആസ്ഥാനത്ത് വെച്ച് നഷ്ടപ്പെട്ട നേതാവിനെ പിടികൂടിയത് വീടിന്റെ മതിൽ ചാടിക്കടന്നും; സിബിഐ സംഘത്തെ കണ്ട് വീട് പൂട്ടിയിട്ടും മുൻ മന്ത്രി കുടുങ്ങി; വീടിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ. നാടകീയമായ രംഗങ്ങൾക്ക് ഒടുവിലാണ് ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്നും മുൻ മന്ത്രിയെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തത്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വെച്ച സാഹചര്യത്തിൽ ഡൽഹി എഐസിസി ആസ്ഥാനത്ത് എത്തി മാധ്യമങ്ങളെ മുൻ മന്ത്രി കാണുന്നു എന്ന വിവരം ലഭിച്ചതിന് പിന്നാലെ സിബിഐ സംഘം ഇവിടെ എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ചിദംബരം ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയപ്പോഴേക്കും ഗേറ്റ് പൂട്ടിയിരുന്നു. തുടർന്ന് മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം അകത്തേക്ക് പ്രവേശിച്ചത്.ഇപ്പോൾ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. നാളെ ചിദംബരത്തെ കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം

താൻ ഒളിവിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു പി ചിദംബരത്തിന്റെ വാർത്താസമ്മേളനം. ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ കുറ്റപത്രമില്ലെന്നും മുൻ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ചിദംബരം ഒളിവിൽ പോയതായുള്ള വാർത്തകൾക്കിടയിലാണ് തന്റെ ഭാഗം വിശദീകരിച്ച് അദ്ദേഹം എഐസിസി ആസ്ഥാനത്ത് നാടകീയമായി വാർത്താസമ്മേളനം നടത്തിയത്. ഇപ്പോൾ വീട്ടിൽ കപിൽ സിബിൽ , മനു അഭിഷേക് സിങ്‌വി എന്നിവർ ചിദംബരത്തിന് ഒപ്പമുണ്ട്. ചിദംബരത്തെ അറസ്റ്റ് ചെയ്യാനെത്തിയ സിബിഐക്ക് നേരെ വീടിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

രാത്രി 8.30 ഓടെയാണ് ചിദംബരവും അഭിഭാഷകനായ കപിൽ സിബലും ചിദംബരത്തിന്റെ വീട്ടിലെത്തിയത്. സിബിഐ ഉദ്യോഗസ്ഥരും പിന്നാലെയെത്തി. ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നതിനാൽ മതിൽ ചാടിക്കടന്നാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വീട് പൂട്ടിക്കിടന്നതിനാൽ വാതിലിന് പുറത്ത് കാത്ത് നിന്ന സംഘം പിന്നീട് സഹായത്തിന് പൊലീസിനെ വിളിക്കുകയായിരുന്നു

കോൺഗ്രസ് പ്രവർത്തകർ എഐസിസി ആസ്ഥാനത്തും ചിദംബരത്തിന്റെ വീടിന്റെ മുന്നിലും തമ്പടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ ബിജെപി പ്രവർത്തകരും ചിദംബരത്തിനെതിരായി മുദ്രാവാക്യം വിളികളുമായെത്തി. തുടർന്ന് ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.ഈ സമയത്താണ് സിബിഐ ആവശ്യപ്പെടതനുസരിച്ച് ഡൽഹി പൊലീസും സ്ഥലത്ത് എത്തിയത്. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ 9.45ഓടെയാണ് അറസ്റ്റുണ്ടായത്. ആൾക്കൂട്ടത്തെ പിരിച്ച് വിടാനും സ്ഥലത്തെ സംഘർഷ സാധ്യതയ്ക്ക് അയവ് വരു്താനും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാട്‌പെട്ടു.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മെയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP