Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു വയസ്സുകാരൻ കുനിഞ്ഞിരുന്നുകൊടുത്തു...മറ്റൊരാൾ മുതുകിൽ ചവിട്ടിക്കയറി പോസ്റ്ററൊട്ടിച്ചു; ഫോട്ടോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കുഞ്ഞുങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി; സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞുങ്ങളെ നാളെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച് ആദരിക്കും

ആറു വയസ്സുകാരൻ കുനിഞ്ഞിരുന്നുകൊടുത്തു...മറ്റൊരാൾ മുതുകിൽ ചവിട്ടിക്കയറി പോസ്റ്ററൊട്ടിച്ചു;  ഫോട്ടോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കുഞ്ഞുങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി;  സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞുങ്ങളെ നാളെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച് ആദരിക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വൈറലായ നാലു കുഞ്ഞുങ്ങളുണ്ട് മഞ്ചേരിയിൽ. ആറുവയസ്സു പ്രായം തോന്നിക്കുന്ന ഈ കുഞ്ഞുങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടിന്റെ മുമ്പിലുള്ള മതിലിലാണ് പോസ്റ്ററൊട്ടിക്കാനെത്തിയത്. മലപ്പുറം ലോകസഭാ മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകളാണ് കുട്ടികൾ പതിക്കുന്നത്. എന്നാൽ മതിലിന് മുകളിൽ പോസ്റ്റർ പതിക്കാൻ കുഞ്ഞിന് കൈ എത്തുന്നില്ല, ഇതോടെകൂടെയുള്ള ആറുവയസ്സുകാരൻ കുനിഞ്ഞിരുന്ന് മുതുകിൽ ചവിട്ടിക്കയറാൻ പറഞ്ഞു, കുനിഞ്ഞിരുന്ന ആറുവയസ്സുകാരന്റെ മുതുകിൽചവിട്ടക്കയറി കുഞ്ഞുങ്ങൾ 'നമ്മുടെ ചിഹ്നഹ് നം കോണി' എന്ന പോസ്റ്റർ പതിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഈ ഫോട്ടോ ശ്രദ്ധയിൽപ്പെട്ട സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി കുഞ്ഞുങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് തന്റെ ഫേസ്‌ബുക്കിലൊരു പോസ്റ്റിട്ടു. കുട്ടികൾ പോസ്റ്റർ പതിക്കുന്ന ഫോട്ടോസഹിതമാണ് കുഞ്ഞാലിക്കുട്ട് പോസ്റ്റിട്ടത്. 'ഈ കുഞ്ഞുമനസ്സുകളുടെ സമർപ്പണത്തോടെയുള്ള പ്രവർത്തനം കണ്ടപ്പോൾ ഏറെ ആഹ്ളാദവും അഭിമാനവും തോന്നി, ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു, ഇവരെയൊന്ന് നേരിൽ കാണാൻ ഞാനും ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി പോസ്റ്റിട്ടത്, ഇതോടെ കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടി പ്രവർത്തകർ കൈമാറി. ഇതോടെ പാർട്ടി പ്രവർത്തകരുടെ കൂടി ഇടപെലിനെ തുടർന്നു നാളെ കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടിൽ വെച്ച് ഈ നാലു കുഞ്ഞുങ്ങളേയും ആദരിക്കും. നാളെ രാവിലെ 10മണിക്കാണ് കുഞ്ഞുങ്ങളെ ആദരിക്കുന്നത്.

 

പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഏറെ പ്രതീക്ഷയിലാണ് ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ മെഷീനുകൾ അതത് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിച്ചു. മലപ്പുറം ഗവ.കോളേജ്, മലപ്പുറം എം.എസ്‌പി.എച്ച്.എസ്.എസ്, മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് പലയിടത്തും പോളിങ് അവസാനിച്ചത്. അതിനാൽ ബുധനാഴ്ച പുലർച്ചെയാണ് പല മണ്ഡലങ്ങളിലെയും വോട്ടിങ് മെഷീനുകൾ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിച്ചത്. ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ നിന്നായാണ് 16 മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികൾ നേരത്തെ വിതരണം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അതത് കേന്ദ്രങ്ങളിൽ തന്നെയാണ് പൊലീസ് സുരക്ഷയോടെ പ്രത്യേകം നിശ്ചയിച്ച വാഹനങ്ങളിൽ തിരിച്ചെത്തിച്ചത്.

ഇവിടങ്ങളിൽ നിന്നാണു നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിച്ചത്.മലപ്പുറം ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ.കോളേജിലാണു സൂക്ഷിക്കുന്നത്. പൊന്നാനി ലോക്സഭ മണ്ഡലത്തിൽപ്പെട്ട തിരൂരങ്ങാടി, തിരൂർ, താനൂർ, കോട്ടക്കൽ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കൻഡറി സ്‌കൂളിലാണെത്തിച്ചത്.

തവനൂർ, പൊന്നാനി, തൃത്താല നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകളാണ് വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം എം.എസ്‌പി.എച്ച്.എസ്.എസിൽ സൂക്ഷിക്കുന്നത്. വയനാട് ലോക്സഭ മണ്ഡലത്തിൽപെട്ട ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകൾ നിലമ്പൂർ ഗവ.മാനവേദൻ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലാണു സൂക്ഷിക്കുന്നത്.മലപ്പുറത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിച്ച വോട്ടിങ് മെഷീനുകളും രേഖകളും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ അമിത് മീണ, നിരീക്ഷകരായ പത്മ ജയ്സ്വാൾ, ചന്ദ്രകാന്തുകി, അസിസ്റ്റന്റ് റിട്ടേംണിങ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ സീൽ ചെയ്തു സൂക്ഷിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP