Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശാഭിമാനി മുഖപ്രസംഗത്തിലെ 'പപ്പുമോൻ' പ്രയോഗം സിപിഎമ്മിന് തിരിച്ചടിച്ചു; സൈബർ ലോകത്തെ പ്രതിഷേധം ശക്തമായതോടെ എഡിറ്റോറിയലിലെ 'പപ്പുമോൻ' പ്രയോഗം ജാഗ്രത കുറവ് കൊണ്ടുണ്ടായ പിശകെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ പി എം മനോജ്; രാഷ്ട്രീയ നേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും തങ്ങളുടെ രാഷ്ട്രീയമല്ലെന്നും വിശദീകരണം; സംഘപരിവർ അധിക്ഷേപ പദം കടമെടുത്ത ദേശാഭിമാനിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ഇരമ്പുന്നു

ദേശാഭിമാനി മുഖപ്രസംഗത്തിലെ 'പപ്പുമോൻ' പ്രയോഗം സിപിഎമ്മിന് തിരിച്ചടിച്ചു; സൈബർ ലോകത്തെ പ്രതിഷേധം ശക്തമായതോടെ എഡിറ്റോറിയലിലെ 'പപ്പുമോൻ' പ്രയോഗം ജാഗ്രത കുറവ് കൊണ്ടുണ്ടായ പിശകെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ പി എം മനോജ്; രാഷ്ട്രീയ നേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും തങ്ങളുടെ രാഷ്ട്രീയമല്ലെന്നും വിശദീകരണം; സംഘപരിവർ അധിക്ഷേപ പദം കടമെടുത്ത ദേശാഭിമാനിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ഇരമ്പുന്നു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സംഘപരിവാർ അധിക്ഷേപപദം 'പപ്പുമോൻ' കടമെടുത്ത് ദേശാഭിമാനി എഡിറ്റോറിയലിൽ എഴുതിയത് സിപിഎമ്മിന് തന്നെ തിരിച്ചടിച്ചതോടെ വിശദീകരണവുമായ പത്രത്തിന്റെ ദേശാഭിമാനി റെസിഡന്റ് എഡിറ്റർ പി എം മനോജ്. രാഹുലിനെ പപ്പുമോൻ എന്നു വിളിച്ചതിനെതിരെ ശക്തമായ എതിർപ്പ് സൈബർ ലോകത്തു നിന്നും ഉണ്ടായതോടെയാണ് വിഷയത്തിൽ പിശകെന്ന് പറഞ്ഞു കൊണ്ട് പി എം മനോജ് രംഗത്തെത്തിയത്.

ദേശാഭിമാനി എഡിറ്റോറിയൽ തലക്കെട്ടിൽ പപ്പുമോൻ എന്ന പ്രയോഗം വന്നത് അനുചിതമാണെന്നും ജാഗ്രതക്കുറവ് കൊണ്ട് ഉണ്ടായ പിശകാണെന്നമാണ് പി.എം മനോജ് വ്യക്തമാക്കിയത്. രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും തങ്ങളുടെ രാഷ്ട്രീയമല്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ഏറ്റവും വലിയ തിരിച്ചടി നേരിടുക സിപിഎമ്മിനാണെന്ന കാര്യം ഉറപ്പായതോടൊണ് ഇന്ന് രാഹുലിനെ പപ്പുമോനാക്കി വാർത്ത വന്നത്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിക്കെതിരെ അതിശക്തമായ സൈബർ ആക്രമണവുമായി ഇപ്പോൾ രംഗത്തുള്ളതും സിപിഎമ്മുകാരായിരുന്നു.

'കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക്' എന്നു പറഞ്ഞു കൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലെ കലിപ്പ് സിപിഎം മുഖപത്രം തീർത്തത്. ഗാന്ധി കുടുംബത്തിന് ഒപ്പംനിന്ന അമേഠിയിൽ പരാജയഭീതികൊണ്ടാണ് ഇക്കുറി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ലെന്നു പറഞ്ഞാണ് എഡിറ്റോറിയൽ.

'അമേഠിയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷത്തിൽ രണ്ടുലക്ഷം വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കുറി അതിനിയും ഇടിഞ്ഞാൽ നാണംകെട്ട തോൽവി ഉണ്ടാകുമെന്നുറപ്പാണ്. മാത്രമല്ല, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് തോറ്റമ്പി. നെഹ്റു കുടുംബത്തിന്റെ പോക്കറ്റ്ബറോവിൽ തോറ്റാൽ മുഖം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മത്സരിച്ച് ജയിക്കാൻ രാഹുലിനും കോൺഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയിൽ ഇല്ലെന്നതാണ് വാസ്തവം. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയയെയും അനുകരിച്ച് രാഹുൽ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് വന്നത്. എന്നാൽ, ഉത്തരേന്ത്യ പോലെതന്നെ കോൺഗ്രസിന് ദക്ഷിണേന്ത്യയും ഇന്ന് മരുഭൂമിയാണ്.''- ദേശാഭിമാനി പറയുന്നു.

ഈ എഡിറ്റോറിയൽ വിവാദമായതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി പി എം മനോജ് രംഗത്തെത്തിയത്. സംഭവത്തിൽ ചീഫ് എഡിറ്ററായ പി രാജീവിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് മനോജ് രാജീവിന് അറിവില്ലെന്നും വ്യക്തമാക്കി രംഗത്തുവന്നത്.

പി എം മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിന്റെ വടകര സ്ഥാനാർത്ഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പു സ്‌ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്.

അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല. എന്നാൽ ഇന്നലെ വരെ ബിജെപി പേർത്തും പേർത്തും പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്. പാവങ്ങളുടെ പടനായകൻ എന്ന് എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്. അക്കൂട്ടത്തിൽ സമർത്ഥമായി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബൽറാം ശ്രമിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി? ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വച്ചാൽ ബൽറാം എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഞങ്ങൾ ഏതായാലും രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP