Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്‌ലാമിക തീവ്രവാദികൾ; എൻഡിഎഫുകാർക്കും മറ്റ് ഇസ്‌ലാമിക മതമൗലിക വാദികൾക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാൻ ആവേശമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി; ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വിജയത്തോടെ ഉണ്ടായ അനുകൂല സാഹചര്യം ഇല്ലാതാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കിയതെന്നും വിമർശനം

മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്‌ലാമിക തീവ്രവാദികൾ; എൻഡിഎഫുകാർക്കും മറ്റ് ഇസ്‌ലാമിക മതമൗലിക വാദികൾക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാൻ ആവേശമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി; ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വിജയത്തോടെ ഉണ്ടായ അനുകൂല സാഹചര്യം ഇല്ലാതാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കിയതെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്‌ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദത്തിൽ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നതെന്നാണ് പി മോഹനൻ ആരോപിച്ചത്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിൽ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു മോഹനന്റെ പ്രസ്താവന. കർഷക സംഘനയായ കെ.എസ്.കെ.ടി.യുവിന്റെ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി. മോഹനന്റെ വിവാദ പ്രസംഗം.

ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളുടെ ശക്തി. എൻ.ഡി.എഫുകാർക്കും മറ്റ് ഇസ്‌ലാമിക മതമൗലിക വാദികൾക്കും മാവോയിസ്റ്റുകളെ പ്രോത്‌സാഹിപ്പിക്കാൻ ആവേശമാണെന്നും പി. മോഹനൻ കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വൻ വിജയമുണ്ടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസും ബിജെപിയും അപ്രസക്തമാകും. ഈ സാഹചര്യത്തിൽ സിപി.എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. അതിന് വേണ്ടി മാവോയിസ്റ്റുകളെ ഇറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


അറസ്റ്റിലായ അലനും താഹക്കും എതിരായ പാർട്ടി തല നടപടി സിപിഎം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ഇരുവരും ഇപ്പോഴും റിമാന്റിലാണ്. പാർട്ടി നടപടി പരസ്യപ്പെടുത്തുന്നതിന് മുമ്പാണ് പൊലീസ് മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയവർക്ക് പിന്നിൽ മുസ്ലിം തീവ്രവാദ ശക്തികളാണെന്ന അഭിപ്രായ പ്രകടനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം മാവോവാദിബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് പിടികൂടിയ സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനും താഹ ഫസലിനും ഒപ്പമുണ്ടായിരുന്നത് പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പൊലീസ്. കേരള, തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം തിരയുന്ന ഉസ്മാന്റെ പേരിൽ മൂന്ന് യു.എ.പി.എ കേസുകൾ ഉൾപ്പെടെ 10 കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കണ്ണൂർ, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഉസ്മാനെതിരെയുള്ള കേസുകൾ.

താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ടയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗ് ഉസ്മാൻേറതാണെന്നും ഇതിൽനിന്ന് മാവോവാദിബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ലഭിച്ചു എന്നുമാണ് പൊലീസ് ഭാഷ്യം. മുമ്പ് യു.എ.പി.എ കേസിൽ അറസ്റ്റിലായ ഉസ്മാൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഉസ്മാനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP