Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'സർ, എനിക്ക് പൊങ്കാലയും സർപ്പം തുള്ളലും നടത്താൻ ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് വാടകയ്ക്ക് തരണം'; കണ്ണുതള്ളിയ ആലപ്പുഴ കലക്ടർ പക്ഷേ അപേക്ഷ നിരസിച്ചു; നമ്പൂതിരിക്കും നായർക്കും മാത്രമേ റോഡ് വാടകയ്ക്ക് കൊടുക്കുവെന്ന് തിരിച്ചടിച്ച് അപേക്ഷകനും; കലക്ടറേറ്റിനു മുന്നിൽ പൊങ്കാല വിരുദ്ധ കഞ്ഞിവെച്ച് പ്രതീകാത്മക സമരം നടത്താനുള്ള നീക്കവും പൊലീസ് തടഞ്ഞു; പൊങ്കാലകളുടെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ ഒറ്റയാൾ പോരാട്ടവുമായി യുക്തിവാദി സുമനൻ

'സർ, എനിക്ക് പൊങ്കാലയും സർപ്പം തുള്ളലും നടത്താൻ ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് വാടകയ്ക്ക് തരണം'; കണ്ണുതള്ളിയ ആലപ്പുഴ കലക്ടർ പക്ഷേ അപേക്ഷ നിരസിച്ചു; നമ്പൂതിരിക്കും നായർക്കും മാത്രമേ റോഡ് വാടകയ്ക്ക് കൊടുക്കുവെന്ന് തിരിച്ചടിച്ച് അപേക്ഷകനും; കലക്ടറേറ്റിനു മുന്നിൽ പൊങ്കാല വിരുദ്ധ കഞ്ഞിവെച്ച് പ്രതീകാത്മക സമരം നടത്താനുള്ള നീക്കവും പൊലീസ് തടഞ്ഞു; പൊങ്കാലകളുടെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ ഒറ്റയാൾ പോരാട്ടവുമായി യുക്തിവാദി സുമനൻ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: നാളിതുവരെ കേട്ടിട്ടില്ലാത്ത ഒരു അപേക്ഷയാണ് ആലപ്പുഴ ജില്ലാകലക്ടർ മുമ്പാകെ കഴിഞ്ഞ ദിവസം എത്തിയത്. പൊങ്കാലയും സർപ്പം തുള്ളലും നടത്താൻ ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് വാടകയ്ക്ക് തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ അപേക്ഷകൻ എത്തിയത്. പ്രമുഖ യുക്തിവാദിയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിരന്തരം പോരടിക്കുന്ന വ്യക്തിയുമായ റിട്ടയേഡ് അദ്ധ്യാപകൻ പിപി സുമനനാണ് അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഇത് ജില്ലാകലക്ടർ തള്ളിയപ്പോൾ, എത്രയോ പൊങ്കലകൾക്ക് നിങ്ങൾ ഇങ്ങനെ അനുമതി കൊടുത്ത് സഞ്ചാര സ്വാതന്ത്യം തടസ്സപ്പെത്തുന്നില്ലേയെന്നും, നിങ്ങൾ നമ്പൂതിരിക്കും നായർക്കും മാത്രമേ റോഡ് വാടകയ്ക്ക് കൊടുക്കൂ എന്നാണ് എന്നുമായിരുന്നു സുമനന്റെ പ്രതികരണം. ഉത്സവങ്ങളുടെയും പൊങ്കാലയുടെയും പേരിൽ നടുറോഡ് തടഞ്ഞും, അടുപ്പുകൂട്ടിയും മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യവും സ്വസ്ഥതയും തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് സുമനൻ ഈ അപേക്ഷ നൽകിയത്.

താൻ വിശ്വാസിയല്ലെങ്കിലും തന്റെ കുടുംബക്ഷേത്രത്തിൽ ഭാര്യയുടെ വകയായി ഒരു പൊങ്കാലയും കളമെഴുത്തും പാട്ടും നടത്താൻ തീരുമാനിക്കുകയും ആയതിലേക്ക് ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് തനിക്ക് വാടകയ്ക്ക് തരണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം രേഖാമൂലം അപേക്ഷ നൽകിയത്. താൻ ആലപ്പുഴയിലെ അതിപുരാതന ഈഴവ കുടുംബാംഗമാണെന്നും, കുമാരനാശാൻ എസ്എൻഡിപിയോഗം സെക്രട്ടറിയായിരിക്കുമ്പോൾ, കേരളത്തിൽ ആദ്യമായി എസ്എൻഡിപി ശാഖകൾ തുടങ്ങിയപ്പോൾ ഒന്നാം നമ്പർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപിയോഗം കുട്ടനാട് ബ്രാഞ്ച് നമ്പർ 1ന്റെ ആദ്യ ശാഖാ സെക്രട്ടറിയായിരുന്നു തന്റെ പിതാവെന്നും സുമനൻ ചൂണ്ടിക്കാട്ടി.

ചക്കുകുളത്തുകാവിലെ കുടുംബക്ഷേത്രത്തിന്റെ നേതൃത്വത്തിൽ രണ്ടുജില്ലകളിലായി 21 കിലോമീറ്റർ പൊതുറോഡിൽ അടുപ്പുകൂട്ടിക്കൊണ്ട് നടത്തുന്ന നിയമവിരുദ്ധ പൊങ്കാലയ്ക്കെതിരെ വർഷങ്ങളായി ഒറ്റയാൾ സമരവും നിയമ യുദ്ധങ്ങളും നടത്തുകയായിരുന്നു സുമനൻ. എന്നാൽ കേസുകളെ നേരിട്ട് അദ്ദേഹം സുപ്രീംകോടതി വരെ പോയി വിധി സമ്പാദിച്ചിട്ടും നടപ്പാക്കാൻ ആരും ശ്രമിക്കുന്നില്ല. അതേസമയം ഉടൻ തന്നെ താൻ ആറ്റുകാൽ പൊങ്കാലയ്ക്കും കുത്തിയോട്ടത്തിനും എതിരെ കോടതിയിൽ പോകുമെന്നും സുമനൻ പറയുന്നു.

മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന്, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സുമനൻ നടത്തുമെന്ന് അറിയിച്ച ആലപ്പുഴ കലക്ടറേറ്റ് പടിക്കൽ കഞ്ഞിവെച്ച് കുടിക്കാനുള്ള സമരത്തിനും പൊലീസ് അനുമതി നിഷേധിച്ചു. കളക്ടറേറ്റിന് മുന്നിൽ തീയിട്ടുകൊണ്ടുള്ള സമര പരിപാടികൾ അനുവദിക്കില്ലെന്നും ധിക്കരിച്ചുകൊണ്ട് പരിപാടി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിക്കയായിരുന്നു. എന്നാൽ ഇതെന്ത് നീതിയാണെന്ന് സുമനൻ ചോദിക്കുന്നു. 'തിരുവല്ലയിൽ റോഡിൽ കഞ്ഞിവെക്കുന്നവർക്ക് 2000 പൊലീസുകാരുടെ സംരക്ഷണവും ആലപ്പുഴയിൽ റോഡിൽ കഞ്ഞിവച്ചാൽ കേസോ? ഇതെന്താണ് വെള്ളരിക്കാപട്ടണമോ'- ഈ രീതിയിൽ ആയിരുന്നു സുമനന്റെ പ്രതികരണം.

പൊലീസിനെ ധിക്കരിച്ചുകൊണ്ട് ഒരു സമരപരിപാടിക്ക് ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെങ്കിലും മനുഷ്യാവകാശ ദിനത്തിൽ നടക്കുന്ന ഈ നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനും നിയമ നിഷേധത്തിനുമെതിരെ പ്രതിഷേധ യോഗം നടത്തുമെന്ന് പി പി സുമനൻ പറഞ്ഞു. കൂടാതെ ഈ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ മുഴുവൻ സംഘടനകളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു പൊങ്കാല- കുത്തിയോടിക്കൽ വിരുദ്ധ സമരസമിതി രൂപീകരിക്കാനും വരും വർഷങ്ങളിൽ സമരം ശക്തമാക്കാനും തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP