Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്തം ചോദിച്ചതോടെ ജീവിതം തന്നെ നൽകി; ഋഷി തുല്യനായ മനുഷ്യന്റെ നിഴലാകുകയും അദ്ദേഹത്തിന് താങ്ങും തണലുമാകുകയും ചെയ്തത് നാല് പതിറ്റാണ്ടോളം; പി പരമേശ്വരനും സുരേന്ദ്രനും തമ്മിലുണ്ടായിരുന്നത് രക്തബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും ഇഴയടുപ്പം

രക്തം ചോദിച്ചതോടെ ജീവിതം തന്നെ നൽകി; ഋഷി തുല്യനായ മനുഷ്യന്റെ നിഴലാകുകയും അദ്ദേഹത്തിന് താങ്ങും തണലുമാകുകയും ചെയ്തത് നാല് പതിറ്റാണ്ടോളം; പി പരമേശ്വരനും സുരേന്ദ്രനും തമ്മിലുണ്ടായിരുന്നത് രക്തബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും ഇഴയടുപ്പം

മറുനാടൻ മലയാളി ബ്യൂറോ

ഋഷിതുല്യനായ ഒരു മനുഷ്യന്റെ നിഴലായി നടക്കുക. അതും ഒരു ജീവിതകാലം മുഴുവൻ. ജീവരക്തം ചോദിച്ച പി പരമേശ്വരന് വേണ്ടി ജീവിതം മുഴുവൻ നൽകിയ മനുഷ്യനാണ് സുരേന്ദ്രൻ. പി പരമേശ്വരൻ എന്ന മഹാമേരുവിന്റെ തണലിൽ നിൽക്കുകയും അതേസമയം തന്നെ അദ്ദേഹത്തിന് താങ്ങും തണലുമായി വർത്തിക്കുകയും ചെയ്ത മനുഷ്യന് പി പരമേശ്വരന്റെ വിയോഗം താങ്ങാനാകുന്നതിലും അപ്പുറമാണ്. നാൽപ്പത് വർഷത്തോളമാണ് സുരേന്ദ്രൻ പി പരമേശ്വരന്റെ സുഹൃത്തും സഹായിയും സന്തത സഹചാരിയുമായി ഒപ്പം ജീവിച്ചത്.

82ൽ എറണാകുളത്തെ സുധീന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി പരമേശ്വരന് രക്തം ആവശ്യമായി വരുന്നതോടെയാണ് സുരേന്ദ്രനും പി പരമേശ്വരും തമ്മിലുള്ള രക്തബന്ധവും ആത്മബന്ധവും ആരംഭിക്കുന്നത്. ഒ പോസിറ്റീവ് രക്തമാണ് പി പരമേശ്വരന്റേത്. അവിടെ പ്രഭാതശാഖാ മുഖ്യശിക്ഷകനായിരുന്ന സുരേന്ദ്രൻ എന്ന ഇരുപത്തിമൂന്നുകാരനായിരുന്നു അത് നൽകാനുള്ള യോഗം. ആ രക്തബന്ധത്തിന്റെ ഇഴയടുപ്പം സുരേന്ദ്രനെയും ആർഎസ്എസ് പ്രചാരകനാക്കി. ആവേശം കയറി ആജീവനാന്തം പ്രചാരകനാകും എന്നൊന്നും പ്രഖ്യാപിക്കരുതെന്ന് പരമേശ്വർജി സുരേന്ദ്രോട് പറഞ്ഞു. അതൊരു മാനസികാവസ്ഥയാണ്. തുടങ്ങുക, തുടരുക. പോകാവുന്നിടത്തോളം മുന്നോട്ടുപോവുക... അന്ന് തുടങ്ങിയതാണ് സുരേന്ദ്രന്റെ സഞ്ചാരം.

പി പരമേശ്വരന്റെ ജീവിതത്തിന്റെ ഭാഗമായി സുരേന്ദ്രൻ മാറുന്നത് മറ്റൊരു രസകരമായ സംഭവത്തിലൂടെയാണ്. അന്നത്തെ പ്രാന്തീയ ബൈഠക്കിൽ പങ്കെടുക്കാനെത്തിയവർ എറണാകുളം കാര്യാലയത്തിലാണ് തങ്ങിയത്. മുറികളിലും ഹാളിലും ഇടമില്ലാത്തതുകാരണം സുരേന്ദ്രൻ കിടന്നത് പരമേശ്വർജിയുടെ മുറിയിൽ നിലത്ത് പായ വിരിച്ചായിരുന്നു. അതുകണ്ട അന്നത്തെ പ്രാന്തപ്രചാരക് ഹരിയേട്ടന്റെ കമന്റ് ഇതങ്ങ് സ്ഥിരമായിക്കോട്ടെ എന്നായിരുന്നുവത്രെ. സുരേന്ദ്രനെ മലയാളിയാക്കിയത് പരമേശ്വർജിയായിരുന്നു. കൊങ്ങിണി മാതൃഭാഷയായിരുന്ന സുരേന്ദ്രൻ ആത്മവിശ്വാസത്തോടെ മലയാളത്തിൽ സംസാരിക്കുന്നത് അങ്ങനെയാണ്. നൽകി എന്ന് പറയേണ്ടിടത്തും കൊടുത്തു എന്ന് പറഞ്ഞ് ശീലിച്ചതായിരുന്നു സുരേന്ദ്രന്റെ മലയാളം.

പുലർച്ചെ നാലിന് പരമേശ്വരൻ ഉണരുന്നതോടൊപ്പം സുരേന്ദ്രന്റെ പകൽ തുടങ്ങും. നാലേമുക്കാലിന് രണ്ട് കപ്പ് ചായ കുടിക്കണം. എല്ലാ ദിവസവും ഷേവ് ചെയ്യും. പ്രാതഃസ്മരണയും പ്രാർത്ഥനയും കഴിഞ്ഞ് നടക്കാൻ പോകും. മടങ്ങിവന്നാൽ പത്രവായന. അതിരാവിലെ തന്നെ ജന്മഭൂമി വായിക്കും. മാതൃഭൂമിയും ഹിന്ദുവും പിന്നീട്. 12.30നാണ് ഉച്ചഭക്ഷണം. പിന്നെ ഒരു മണിക്കൂർ വിശ്രമം രാത്രി 8നാണ് അത്താഴം. രാത്രി 9.45ന് കിടക്കും. പൊതുവേദികളും സംഘടനാപരിപാടികളും കഴിഞ്ഞ് എത്തുമ്പോൾ സമയമനുസരിച്ച് എല്ലാം സജ്ജമാക്കി ഒരു നല്ല വീട്ടുകാരിയെപ്പോലെ സുരേന്ദ്രൻ കാത്തുനിൽക്കും. പി പരമേശ്വരനില്ലാത്ത ദിനങ്ങൾ പല സ്വയേസേവകർക്കും ആലോചിക്കാനാകാത്ത ദുഃഖമാണ് നൽകുന്നത്. അതിൽ ആദ്യ പേരുകാരനാണ് സുരേന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP