Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടത്ത് ഫ്‌ളൈ ഓവർ ഉയർന്നതുകൊച്ചി നഗരത്തെ ശ്വാസംമുട്ടിച്ച ഗതാഗതകുരുക്കിന് പരിഹാരമായി; 442 മീറ്റർ നീളത്തിൽ പാലം പണിക്ക് ചെലവ് വന്നത് 42 കോടി; മൂന്ന് വർഷത്തിനുള്ളിൽ `നോ എൻട്രി` ബോർഡ് വീണപ്പോൾ കേട്ടത് പഞ്ചവടിപ്പാലത്തെ വെല്ലുന്ന അഴിമതിക്കഥ; പാലത്തിൽ പുനരുദ്ധാരണം വേണമെന്നും കോൺഗ്രീറ്റിന്റെ കാശ് പോലും ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ട് പോയെന്നും ഐഐടിയുടേയും മെട്രോമാന്റേയും റിപ്പോർട്ട്; എന്തായിരുന്നു പാലാരിവട്ടം മേൽപ്പാലം അഴിമതി

പാലാരിവട്ടത്ത് ഫ്‌ളൈ ഓവർ ഉയർന്നതുകൊച്ചി നഗരത്തെ ശ്വാസംമുട്ടിച്ച ഗതാഗതകുരുക്കിന് പരിഹാരമായി; 442 മീറ്റർ നീളത്തിൽ പാലം പണിക്ക് ചെലവ് വന്നത് 42 കോടി; മൂന്ന് വർഷത്തിനുള്ളിൽ `നോ എൻട്രി` ബോർഡ് വീണപ്പോൾ കേട്ടത് പഞ്ചവടിപ്പാലത്തെ വെല്ലുന്ന അഴിമതിക്കഥ; പാലത്തിൽ പുനരുദ്ധാരണം വേണമെന്നും കോൺഗ്രീറ്റിന്റെ കാശ് പോലും ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ട് പോയെന്നും ഐഐടിയുടേയും മെട്രോമാന്റേയും റിപ്പോർട്ട്; എന്തായിരുന്നു പാലാരിവട്ടം മേൽപ്പാലം അഴിമതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ അഴിമതിയായിരുന്നു പാലാരിവട്ടം മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നത്. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പടെ 4പേര് ഇന്നിതാ പാലം നിർമ്മാണത്തിലെ അപാകതയെ തുടർന്ന് അറസ്റ്റിലായിരിക്കുന്നു. പാലം തുറന്ന് കൊടുത്ത് മൂന്ന് വർഷം പിന്നിട്ടപ്പോൾ തന്നെ യാത്രയോഗ്യമല്ലെന്നും ബലക്ഷയമുണ്ടെന്നും ചൂണ്ടിക്കാണിച്ച് പാലം പൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. എന്താണ് പഞ്ചവടിപ്പാലം എന്ന് പിന്നീട് കളിയാക്കി വിളിക്കപ്പെട്ട പാല്രിവട്ടം പാലത്തിന് സംഭവിച്ചത്. എന്തായിരുന്നു ആ അഴിമതി.

യുഡിഎഫ് സർക്കാരിന്റഎ കാലത്താണ് പാലം നിർമ്മാണം ആരംഭിച്ചത്. 2014 സെപ്റ്റംബർ 1-ന് പാലം നിർമ്മാണം തുടങ്ങി. 442 മീറ്ററാണ് പാലത്തിന്റെ നീളം. 2016 ഒക്ടോബർ 12-ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കൊച്ചി നഗരത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ ഒരളവിൽ സഹായകമാകുമായിരുന്നു എന്നത് പാലത്തിന്റെ മറ്റൊരു സവിശേഷത. 42 കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചത്. ഗതാഗതം ആരംഭിച്ച് ഒരു വരഞഷം ആകുന്നതിന് മുൻപ് തന്നെ പാലത്തിൽ അങ്ങിങ്ങായി കുഴികൾ കണ്ട് തുടങ്ങിയിരുന്നു.2017 ജൂലൈയിലാണ് പാലത്തിൽ കുഴികളുണ്ടായതായി ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.

മേൽപ്പാലത്തിലെ തകരാറിനെക്കുറിച്ച് ആദ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് പാലാരിവട്ടം സ്വദേശിയായ കെ.വി.ഗിരിജനായിരുന്നു. 2017 ജൂൺ 30-ന് ഗിരിജൻ മന്ത്രിക്കു പരാതി നൽകി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു. സ്പാനിന് അടിയിലുള്ള ബെയറിംഗിനുണ്ടായ തകരാർ മൂലം താൽക്കാലിക താങ്ങ് നൽകുകയാണ് അന്ന് പ്രശ്നപരിഹാരമായി ചെയ്തത്.

തൊട്ടടുത്ത വർഷം 2018 സെപ്റ്റംബറിൽ പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തി. പാലം വഴി ഗതാഗത നിയന്ത്രണത്തിനു ശുപാർശയും പിന്നാലെ വന്നു. പാലത്തിന്റെ ബലക്ഷയം ആദ്യം പരിശോധിച്ചത് മദ്രാസ് ഐ.ഐ.ടിയായിരുന്നു. 2019 മാർച്ച് 27-ന് ഐ.ഐ.ടി. പരിശോധനാ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരൻ പാലം പരിശോധിക്കുകയും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. പാലം പുനരുദ്ധാരണം നടത്തേണ്ട അവസ്ഥയിൽ ആണ് എന്നും രണ്ട് ഘട്ടമായി ഇത് നടത്തണം എന്നുമായിരുന്നു പ്രധാന കണ്ടെത്തൽ.

പാലത്തിന്റെ ഗർഡറുകളിലും സ്പാനുകളിലും വിള്ളൽ കണ്ടെത്തിയിരുന്നു. പാലം നിർമ്മിക്കാനായി ഉണ്ടാക്കിയ കോൺഗ്രീറ്റ് മിശ്രിതം നിലവാരമില്ലാത്ത് ആണ് എന്നും ഐഐടി കണ്ടെത്തിയിരുന്നു. കേട്പാടുകൾ കണ്ടെത്തിയ ബെയറിങ്ങുകൾ പുതിയതായി സ്ഥാപിക്കുക പാലത്തിന്റെ ടാറിങ് പൂർണമായും പുതുക്കുക തുടങ്ങിയവയായിരുന്നു പ്രധാനമായ ആവശ്യങ്ങൾ. പിന്നീട് ഈ വർഷം മെയ് മുതലാണ് അപകടകരമായ അവസ്ഥയിലാണ് എന്ന് കണ്ടെത്തിയത്. പിന്നീട് പാലം നിർമ്മാണത്തിൽ സർവ്വത്ര അഴിമതിയാണ് എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ആരോപിച്ചിരുന്നു. ഇതിന് കാരണക്കാരായ ഒരുത്തനേയും വെറുതെ വിടില്ല എന്ന് മന്ത്രി അന്ന് തന്നെ പ്രഖ്യാപിക്കുകയും വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തിരുന്നു.

പിന്നീട് പാലാരിവട്ടം പാലത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തുകയും ചെയ്തു.പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ഇ ശ്രീധരൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചാണ് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി പരിശോധിച്ചത്. പാലത്തിന് കാര്യമായ പ്രശ്നങ്ങളുണ്ട്. അതിനാൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ. പുനരുദ്ധാരണത്തിന് ശേഷമേ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാവുവെന്നും റിപ്പോട്ടിൽ നിർദ്ദേശിച്ചിരുന്നു.ശ്രീധരന്റെ മേൽനോട്ടത്തിൽ മദ്രാസ് കാൺപൂർ ഐഐടിയിലെ വിദഗ്ദർ ഉൾപ്പടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.

നേരത്തെ പ്രഖ്യാപിച്ച അന്വേഷണത്തിൽ വിജിലൻസ് എസ്‌പി കെ.കാർത്തിക്കിന് ആയിരുന്നു ചുമതല. എറണാകുളം യൂണിറ്റ് ഡി.വൈ.എസ്‌പി ആർ.അശോക് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.ഇക്കഴിഞ്ഞ ജൂണിൽ മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ കേസിന്റെ എഫ്ഐആർ സമർപ്പിച്ചു.പാലത്തിന്റെ നിർമ്മാണ കരാരെടുത്ത ആർ.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി. സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കാനായിരുന്നു ശുപാർശ. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡി. മുഹമ്മദ് ഹനീഷ്, കിറ്റ്കോ മുൻ എം.ഡി. സിറിയക് ഡേവിസ്, നാഗേഷ് കൺസൾട്ടൻസിയിലെ സീനിയർ കൺസൾട്ടന്റ് മഞ്ചുനാഥ്, കിറ്റ്കോ ജനറൽ മാനേജർമാരായ ജി.പ്രമോദ്, ബെന്നി പോൾ, സീനിയർ കൺസൾട്ടന്റുമാരായ ഭാമ,ഷാലിമാർ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ അഡീഷണൽ ജനറൽ മാനേജർ എം ടി.തങ്കച്ചൻ, മാനേജർ പി.എം.യൂസഫ്, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് സന്തോഷ്, പ്രോജക്ട് എൻജിനീയർമാരായ സാൻജോ കെ ജോസ്, ജിജേഷ്, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ മാനേജർ പി.എസ്.മുഹമ്മദ് നൗഫൽ, ശരത് എസ് കുമാർ, ആർ.ഡി.എസ് അഡീഷണൽ ജനറൽ മാനേജർ ജയ് പോൾ, സൈറ്റ് മാനേജർ ജോൺ എന്നിവരായിരുന്നു അന്വേഷണം നേരിട്ട് പ്രമുഖർ

മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ കഴിഞ്ഞ ദിവസമാണ് വിജിലൻസ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കാര്യങ്ങൾ അറിയാൻ മാത്രം വിളിപ്പിച്ചു എന്നാണ് സൂരജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.പാലത്തിന്റെ പുനർനിർമ്മാണം ഉൾപ്പെടെ കരാറുകാരന്റെ ഉത്തരവാദിത്തമായതിനാൽ സർക്കാരിന് നഷ്ടം വരില്ലെന്നും സർക്കാർ നിർദ്ദേശപ്രകാരം താൻ ഉത്തരവ് ഇറക്കുക മാത്രം ആണ് ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. വിജിലൻസ് വിളിച്ചു വരുത്തി സൂരജിന്റെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. നിർമ്മാണം നടക്കുന്ന സമയത്ത് മുഴുവൻ താൻ ചുമതലയിൽ ഉണ്ടായിരുന്നില്ല എന്നാണ് സൂരജ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നത്.

പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആരും ബോധപൂർവം ചെയ്തതാണെന്ന് കരുതുന്നില്ല. സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ടി. ഒ സൂരജ് പറഞ്ഞു.പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർമ്മാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിനെയും മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP